33-Surathul Ahsaab -44--73

അദ്ധ്യായം- 33
 സൂറത്തുൽ അഹ്സാബ്
 അവതരണം-- മദീന
 സൂക്തങ്ങൾ --73
 44 മുതൽ 73 വരെ
 അർത്ഥം ഉൾക്കൊള്ളിച്ചത്

( 44 ) അവനെ കാണുന്ന ദിവസം അവരുടെ അഭിവാദ്യം" സലാം" ആയിരിക്കുന്നതാണ്. അവർക്ക് മാന്യമായ പ്രതിഫലം അവൻ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു...

( 45)(46 )ഓ നബീ, തീർച്ചയായും താങ്കളെ സാക്ഷിയും സന്തോഷവാർത്ത അറിയിക്കുന്നവനും താക്കീത് കാരനും, അല്ലാഹുവിലേക്ക് അവന്റെ കല്പനയനുസരിച്ച് ക്ഷണിക്കുന്നവനും പ്രകാശം നൽകുന്ന ഒരു വിളക്കുമായി നാം അയച്ചിരിക്കുന്നു..

( 47 ) തീർച്ചയായും സത്യവിശ്വാസികൾക്ക് അല്ലാഹുവിങ്കൽ നിന്ന് വമ്പിച്ച ഔദാര്യം ലഭിക്കുമെന്ന് താങ്കൾ അവരെ സന്തോഷവാർത്ത അറിയിക്കുക...

( 48 ) സത്യനിഷേധികളെയും കപട വിശ്വാസികളേയും താങ്കൾ അനുസരിക്കരുത്. അവരുടെ ശല്യം താങ്കൾ അവഗണിച്ച് വിട്ടയക്കുകയും, അല്ലാഹുവിൽ ഭരമേൽപിക്കുകയും ചെയ്യുക. ഭാരം ഏൽപ്പിക്കപ്പെട്ടവനായി അള്ളാഹു മതി...

( 49 ) സത്യവിശ്വാസികളേ, നിങ്ങൾ സത്യവിശ്വാസം സ്വീകരിച്ചു സ്ത്രീകളെ വിവാഹം ചെയ്യുകയും, എന്നിട്ട് വർഷിക്കും മുമ്പ് അവരെ നിങ്ങൾ വിവാഹബന്ധം വേർപെടുത്തുകയും ചെയ്താൽ എണ്ണി കണക്കാക്കുന്ന" ഇദ്ദ" ആചരിക്കേണ്ട ബാധ്യത അവർക്ക് നിങ്ങളോട് ഇല്ല.
 അതുകൊണ്ട് നിങ്ങൾ അവർക്ക് മോചനം വിഭവം നൽകുകയും അവരെ ശരിയായ നിലക്ക് തിരിച്ചയക്കുകയും ചെയ്യുക..

( 50 )ഓ നബീ, തീർച്ചയായും താങ്കൾ മഹർ കൊടുത്ത ഭാര്യമാരെ താങ്കൾക്ക് നാം അനുവദനീയമാക്കി തന്നിരിക്കുന്നു. അല്ലാഹു യുദ്ധത്തിൽ കൈവശപ്പെടുത്തവരിൽ നിന്നു താങ്കൾ ഉടമയാക്കിയ സ്ത്രീകളെയും, താങ്കളോടൊപ്പം
( മദീനയിലേക്ക്)
ഹിജ്റ പോന്നവരായ താങ്കളുടെ പിത്യസഹോദര പുത്രിമാർ, പിത്യസഹോദരി പുത്രിമാർ, മാതൃ സഹോദര പുത്രിമാർ, മാതൃസഹോദരി പുത്രിമാർ, എന്നിവരെയും സത്യവിശ്വാസിയായ ഒരു സ്ത്രീ തന്റെ ദേഹം നബിക്ക് ദാനം ചെയ്തു എങ്കിൽ, നബി അവളെ വിവാഹം ചെയ്യാൻ ഉദ്ദേശിക്കുന്ന പക്ഷം- സത്യവിശ്വാസികൾക്ക് ഒന്നും ബാധകം അല്ലാതെ താങ്കൾക്ക് മാത്രം ഉള്ളതെന്ന നിലക്ക്- അവളെയും
( താങ്കൾക്ക് നാം അനുവദനീയമാക്കി തന്നിരിക്കുന്നു) തീർച്ചയായും നമുക്കറിയാം: സത്യവിശ്വാസികളുടെ ഭാര്യമാരുടെയും, അവർ ഉടമയാക്കിവരുടെ
( വെള്ളാട്ടി കളുടെ)യും ഈ കാര്യത്തിൽ അവരുടെ മേൽ നാം നിയമമാക്കിയതെന്താണ്. താങ്കൾക്ക് യാതൊരുവിധ വിഷമവും ഉണ്ടാവാതിരിക്കാനാണ്
 ( നാം ഇതെല്ലാം അനുവദിച്ചത്) അല്ലാഹു വളരെ പൊറുക്കുന്നവനും പരമകാരുണ്യകനും ആകുന്നു...

( 51 ) അവരിൽ നിന്ന്
( ഭാര്യമാരിൽ നിന്ന്)
ഉദ്ദേശിക്കുന്നവരെ താങ്കൾക്ക് പിറകോട്ടു മാറ്റി നിർത്താം.
 ഉദ്ദേശിക്കുന്നവരെ താങ്കളിലേക്ക് അടുപ്പിക്കുകയും ചെയ്യാം. മാറ്റി നിർത്തിയവരിൽ ആരെയെങ്കിലും താങ്കൾ ആവശ്യപ്പെടുന്നത് ആയാൽ തിരിച്ച് എടുക്കുന്നതിന് വിരോധം ഒന്നുമില്ല.
അവരുടെ കണ്ണുകൾ കുളിർക്കാനും അവർ ദുഃഖിക്കാതിരിക്കാനും താങ്കൾ നൽകിയതു കൊണ്ടു അവരെല്ലാവരും തൃപ്തിപ്പെടാനും ഏറ്റവും അനുയോജ്യമായ മാർഗ്ഗമാണത്.
നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അള്ളാഹു അറിയുന്നുണ്ട്.
അള്ളാഹു സർവ്വജ്ഞനും സഹനമുള്ളവനുമാകുന്നു.....

( 52 ) അവർക്കു ശേഷം താങ്കൾക്ക് സ്ത്രീകൾ( ഭാര്യമാർ)
 അനുവദനീയം ആകുകയില്ല. ഇവർക്ക് പകരം മറ്റു ഭാര്യമാരെ സ്വീകരിക്കലും- അവരുടെ സൗന്ദര്യം താങ്കളെ ആശ്ചര്യപ്പെടുത്തി യാലും- അനുവദിനീയമല്ല. താങ്കൾ ഉടമ ആക്കിയവർ( അടിമസ്ത്രീകൾ)
 ഒഴികെ.
 ( അവരെ സ്വീകരിക്കാം)
അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും സൂക്ഷ്മ വീക്ഷണം ചെയ്തുകൊണ്ടിരിക്കുന്നവനാണ്..

( 53 ) സത്യവിശ്വാസികളേ, വല്ല ഭക്ഷണവും കഴിക്കാൻ ക്ഷണിച്ചിട്ടുണ്ട് നിങ്ങൾക്ക് അനുവാദം കിട്ടിയത് അല്ലാതെ നബിയുടെ വീടുകളിൽ നിങ്ങൾ പ്രവേശിക്കരുത്. അത് പാപമാകുന്നതു നോക്കിക്കൊണ്ടിരിക്കുന്നവരാകാത്ത നിലക്ക്( വേണം പ്രവേശിക്കാൻ)
പക്ഷേ നിങ്ങൾ ക്ഷണിക്കപ്പെട്ടാൽ പ്രവേശിക്കുകയും, ഭക്ഷണം കഴിച്ചാൽ പിരിഞ്ഞു പോകുകയും ചെയ്യുക. വല്ല വർത്തമാനത്തിനും വേണ്ടി രസം കൊള്ളുന്നവർ ആയി അവിടെ നിൽക്കരുത്. തീർച്ചയായും അതെല്ലാം നബിയെ ശല്യം ചെയ്യുന്നതാണ്. അപ്പോൾ അത് തുറന്നുപറയാൻ നിങ്ങളെ സംബന്ധിച്ച് അദ്ദേഹം ലജ്ജിക്കുന്നു. സത്യം തുറന്ന് പറയാൻ അല്ലാഹു ലജ്ജിക്കുകയില്ല. നബിയുടെ പത്നിമാരോട്  വല്ല സാധനവും ചോദിക്കുകയാണെങ്കിൽ മറയുടെ പിന്നിൽ നിന്ന് കൊണ്ട് അവരോട് അത് ചോദിക്കുക. നിങ്ങളുടെയും അവരുടെയും ഹൃദയങ്ങൾക്ക് കൂടുതൽ ശുദ്ധി നൽകുന്നത് അതാണ്.
അല്ലാഹുവിന്റെ റസൂലിനെ ശല്യം ചെയ്യാൻ നിങ്ങൾക്ക് പാടില്ല.
നബിക്ക് ശേഷം അദ്ദേഹത്തിന്റെ ഭാര്യമാരെ ഒരിക്കലും വിവാഹം ചെയ്യാനും നിങ്ങൾക്ക് പാടില്ല. തീർച്ചയായും അത് എല്ലാം അല്ലാഹുവിങ്കൽ വളരെ ഗൗരവമുള്ള കാര്യമാണ്..

( 54 ) നിങ്ങൾ ഏതെങ്കിലും കാര്യം വെളിപ്പെടുത്തുകയോ  മറച്ചുവെക്കുകയോ  ചെയ്യുന്നുവെങ്കിൽ
( അതിന് അള്ളാഹു പ്രതിഫലം നൽകും) തീർച്ചയായും എല്ലാകാര്യങ്ങളും സംബന്ധിച്ച് അല്ലാഹു നല്ലതുപോലെ അറിയുന്നവനാകുന്നു...

( 55 ) സ്വന്തം പിതാക്കൾ, പുത്രന്മാർ, സഹോദരന്മാർ, സഹോദരപുത്രന്മാർ, സഹോദരി പുത്രന്മാർ, തങ്കളെ പോലെയുള്ള സ്ത്രീകൾ, തങ്ങൾ ഉടമപ്പെടുത്തിയവർ എന്നിവരിൽ
( അവരെ നേരിട്ട് കാണുന്നതിൽ)
 അവർക്ക്( നബിയുടെ പത്നിമാർ ക്ക്) കുറ്റമൊന്നുമില്ല.
 ( നബിയുടെ പത്നിമാരേ ) നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹു എല്ലാ കാര്യങ്ങളും കാണുന്നവൻ ആകുന്നു..

( 56 ) തീർച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയുടെ മേൽ സ്വലാത്ത് നിർവഹിക്കുന്നുണ്ട്. സത്യവിശ്വാസികളേ, നബിയുടെ മേൽ നിങ്ങളും സ്വലാത്തും സലാമും ചൊല്ലുക...

( 57 ) അല്ലാഹുവിനെയും അവന്റെ ദൂതനെയും ശല്യപ്പെടുത്തുന്നവരെ തീർച്ചയായും ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവർക്ക് അപമാനകരമായ ശിക്ഷ അള്ളാഹു ഒരുക്കിവെച്ചിരിക്കുന്നു...

( 58 ) സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും- അവർ പ്രവർത്തിച്ചതല്ലാത്തതിന്റെ പേരിൽ- ശല്യപ്പെടുത്തുന്നവർ വമ്പിച്ച വ്യാജ വാർത്തയും വ്യക്തമായ കുറ്റവുമാണ് ഏറ്റെടുത്തിരിക്കുന്നത്...

( 59 )ഓ നബീ, താങ്കളുടെ ഭാര്യമാരോടും, പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും തങ്ങളുടെ മേൽ വസ്ത്രങ്ങളിൽ നിന്ന് കുറെ ഭാഗം അവരുടെ മേൽ താഴ്ത്തിയിട്ട് കൊള്ളണം എന്ന് താങ്കൾ പറയുക. അതാണവർ തിരിച്ചറിയപ്പെടാൻ ഏറ്റവും എളുപ്പം ആയിട്ടുള്ളത്. അപ്പോൾ അവരെ ശല്യം ബാധിക്കുകയില്ല. അല്ലാഹു വളരെ പൊറുക്കുന്നവനും പരമകാരുണ്യകനും ആകുന്നു..

( 60 ) കപടവിശ്വാസികളും ഹൃദയങ്ങളിൽ രോഗമുള്ളവരും മദീനയിൽ
( കള്ള വാർത്ത പ്രചരിപ്പിച്ച് ) ഭീതി ഉണ്ടാക്കുന്നവരും വിരമിക്കാത്ത  പക്ഷം അവർക്കെതിരെ നടപടിയെടുക്കാൻ
(നബീ ) താങ്കളെ നാം തീർച്ചയായും പ്രേരിപ്പിക്കും. പിന്നീട് അൽപം മാത്രമേ അവർ അവിടെ താങ്കളോട് അയൽവാസം നടത്തുകയുള്ളൂ...


( 61 ) ( അത് തന്നെയും)
അവർ ശപിക്കപ്പെട്ടവരായ സ്ഥിതിയിൽ. എവിടെ വെച്ച് കണ്ടുമുട്ടിയാലും അവർ പിടിക്കപ്പെടുകയും നിർദയം കൊല്ലപ്പെടുകയും ചെയ്യുന്നതാണ്....

( 62 ) മുമ്പ് കഴിഞ്ഞുപോയവരിൽ അല്ലാഹു നടപ്പാക്കിയ നടപടിക്രമം തന്നെ.
 അല്ലാഹുവിന്റെ നടപടി ക്രമത്തിന് യാതൊരു മാറ്റവും താങ്കൾ കണ്ടെത്തുകയില്ല...

( 63 ) അന്ത്യസമയത്തെ പറ്റി ആളുകൾ താങ്കളോട് ചോദിക്കുന്നു. അതിനെക്കുറിച്ചുള്ള അറിവ് അല്ലാഹുവിങ്കൽ മാത്രമാണെന്ന്  താങ്കൾ പറയുക.
(നബീ ) താങ്കൾക്ക് അത് സംബന്ധിച്ച് എന്ത് അറിവാണ് ഉള്ളത്.?
 അന്ത്യസമയം അടുത്തുതന്നെ ഉണ്ടായെന്നുവരാം...

( 64 ) തീർച്ചയായും സത്യനിഷേധികളെ അള്ളാഹു ശപിച്ചിരിക്കുന്നു.
 ജ്വലിക്കുന്ന അഗ്നി അവർക്കായി ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു..

( 65 ) അവരതിൽ എന്നും സ്ഥിരമായി താമസിക്കുന്നവർ ആയിരിക്കും.
 ഒരു രക്ഷകനെയും സഹായകനെയും അവർ അവിടെ കണ്ടെത്തുകയില്ല...

( 66 ) നരകത്തിൽ അവരുടെ മുഖങ്ങൾ മറിച്ച് ഇടപെടുന്ന ദിവസം അവർ പറയും.
ഹാ ഞങ്ങൾ അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു...

( 67 ) അവർ( ഇങ്ങനെയും) പറയും: ഞങ്ങളുടെ നാഥാ, ഞങ്ങളുടെ നേതാക്കളെയും, മൂപ്പന്മാരെ യും ഞങ്ങൾ അനുസരിച്ചു പോയി.
 അങ്ങനെ അവർ ഞങ്ങളെ വഴിതെറ്റിച്ചു...

( 68 ) ഞങ്ങളുടെ നാഥാ, അവർക്ക് നീ ഇരട്ടി ശിക്ഷ നൽകുകയും അവരെ വമ്പിച്ച ശാപം ശപിക്കുകയും ചെയ്യേണമേ...

( 69 ) സത്യവിശ്വാസികളേ, നിങ്ങൾ ചില ആളുകളെ പോലെ ആകരുത്. അവർ മൂസയെ ശല്യപ്പെടുത്തുകയും, അവർ അങ്ങനെ പറഞ്ഞതിൽ നിന്ന് അല്ലാഹു അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു. അല്ലാഹുവിങ്കൽ അദ്ദേഹം ഉൽകൃഷ്ടനായിരുന്നു...

( 70 ) സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യമായ വാക്ക് പറയുകയും ചെയ്യുക...

( 71 ) എങ്കിൽ അവർ നിങ്ങൾക്ക് നിങ്ങളുടെ പ്രവർത്തനങ്ങൾ നന്നാക്കുകയും, നിങ്ങളുടെ പാപങ്ങൾ നിങ്ങൾക്ക് പൊറുത്തുതരികയും ചെയ്യും. അല്ലാഹുവിനെയും അവന്റെ റസൂലിനെയും ആർ അനുസരിക്കുന്നുവോ അവർ മഹത്തായ വിജയം കൈവരിച്ചിരിക്കുന്നു....

( 72 ) തീർച്ചയായും ആകാശഭൂമികളുടെയും പർവ്വതങ്ങളുടെയും മേൽ ഈ അമാനത്തിനെ നാം എടുത്തു കാണിച്ചു.
 അപ്പോൾ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും, അതിനെക്കുറിച്ച് അവ ഭയപ്പെടുകയും ചെയ്തു. മനുഷ്യനാകട്ടെ അത് ഏറ്റെടുത്തു. തീർച്ചയായും അവൻ വലിയ അക്രമിയും അജ്ഞനുമാകുന്നു...

( 73 ) കപട  വിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും ബഹുദൈവാരാധകരായ പുരുഷന്മാരെയും സ്ത്രീകളെയും അള്ളാഹു ശിക്ഷിക്കുകയും, സത്യവിശ്വാസികളായ പുരുഷൻമാരുടെയും സ്ത്രീകളുടെയും പശ്ചാത്താപം അല്ലാഹു സ്വീകരിക്കുകയും ആണ് അതിന്റെ അന്തിമഫലം.
അള്ളാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണ്യകനും ആകുന്നു....

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam