02-surathul baqara -89-101

അദ്ധ്യായം -2
 സൂറത്തുൽ ബഖറ
 അവതരണം- മദീന
89-101 വരെ ഉള്ള സൂക്തങ്ങളുടെ അർത്ഥം 

(89) തങ്ങളുടെ പക്കലുള്ളതിനെ ശരിവെക്കുന്ന ഒരു ഗ്രന്ഥം
( ഖുർആൻ) അല്ലാഹുവിന്റെ പക്കൽ നിന്ന് അവർക്ക് വന്നു കിട്ടിയപ്പോൾ- അതിനുമുമ്പ് സത്യനിഷേധികൾക്ക് എതിരായി വിജയം ലഭിക്കാൻ വേണ്ടി അവർ പ്രാർത്ഥിച്ചിരുന്നു എന്നിരിക്കെ- തങ്ങൾ ശരിക്ക് പരിചയപ്പെട്ടിരുന്നത് അവർക്ക് വന്നു കിട്ടിയപ്പോൾ അതിനെ നിഷേധിക്കുകയാണ് അവർ ചെയ്തത്.
 അല്ലാഹുവിന്റെ ശാപം അത്തരം സത്യനിഷേധികൾക്ക് ആകുന്നു.

(90) അവർ ഏതൊന്നിനെ പകരം തങ്ങളുടെ ആത്മാക്കളെ വിറ്റുവോ അത് എത്ര നീചം !
 അല്ലാഹു തന്റെ അടിമകളിൽ നിന്ന് ഉദ്ദേശിക്കുന്നവർക്ക് അനുഗ്രഹത്തെ ഇറക്കി കൊടുക്കുന്നത് കൊണ്ടുള്ള അസൂയയിൽ അവൻ ഇറക്കിയതിൽ വിശ്വസിക്കുക എന്നത്( എത്ര നീചം) അതിനാൽ അവർ മേൽക്കുമേൽ കോപത്തിനു പാത്രമായി തീർന്നു.
 സത്യനിഷേധികൾക്ക് നിന്ദിക്കുന്ന ശിക്ഷ ആണുള്ളത്.

(91) അള്ളാഹു ഇറക്കിയതിൽ നിങ്ങൾ വിശ്വസിക്കൂ എന്ന് അവരോട് പറയപ്പെട്ടാൽ ഞങ്ങൾക്ക് ഇറക്കപ്പെട്ടത് ഞങ്ങൾ വിശ്വസിക്കുന്നു എന്ന് അവർ ഉത്തരം പറയുന്നു.
 അതിനുശേഷം ഉള്ളത് അതിനെ ശരി വെക്കുന്നത് ആയിട്ട് കൂടി അതിനെ നിഷേധിക്കുകയാണ് അവർ ചെയ്യുന്നത്.
 ചോദിക്കുക നിങ്ങൾ സത്യവിശ്വാസികൾ തന്നെയെങ്കിൽ അല്ലാഹുവിന്റെ പ്രവാചകന്മാരെ ഇതിനുമുമ്പ് നിങ്ങൾ വധിച്ചു കൊണ്ടിരുന്നത് എന്തിനായിരുന്നു ?

(92) തീർച്ചയായും വ്യക്തമായ ദൃഷ്ടാന്തങ്ങൾ സഹിതം മൂസാ  നിങ്ങളുടെ അടുത്ത് വന്നു.
 പിന്നെ അദ്ദേഹത്തിനുശേഷം അക്രമികളായ കൊണ്ട് നിങ്ങൾ പശുക്കുട്ടിയെ( ആരാധ്യ വസ്തുവായി) സ്വീകരിച്ചു.

(93) നിങ്ങളോട് നാം കരാർ വാങ്ങുകയും, നിങ്ങൾക്ക് മുകളിലായി പർവ്വതം ഉയർത്തുകയും, എന്നിട്ട് " നിങ്ങൾക്ക് നാം നൽകിയത് മുറുകെപ്പിടിക്കുകയും കേട്ട് അനുസരിക്കുകയും ചെയ്യുക" എന്ന്( നാം പറയും) ചെയ്ത സന്ദർഭം
( നിങ്ങൾ ഓർക്കുക) ഇതിന്" ഞങ്ങൾ കേൾക്കുകയും വിപരീതം പ്രവർത്തിക്കുകയും ചെയ്യുന്നു' എന്ന് അവർ പറഞ്ഞു.
 അവിശ്വാസം കാരണമായി അവരുടെ ഹൃദയങ്ങളിൽ പശുകുട്ടി( യോടുള്ള ഭക്തി ബഹുമാനം) നിറക്കപ്പെട്ട്  കഴിഞ്ഞിരുന്നു.
 പറയുക. നിങ്ങൾ വിശ്വാസികൾ ആയിരുന്നെങ്കിൽ ഏതൊരു കാര്യത്തിന് നിങ്ങളുടെ വിശ്വാസം നിങ്ങളോട് കൽപിക്കുന്നുവോ അത് എത്ര നീക്കം നീചമായിരിക്കുന്നു.

(94) പറയുക. നിങ്ങൾക്കു  മാത്രമാണ്. മറ്റൊരു ജനതക്കും അല്ല അള്ളാഹു വിങ്കൽ പരലോക( സുഖ) മെങ്കിൽ നിങ്ങൾ മരണത്തെ ആഗ്രഹിക്കുക. നിങ്ങൾ സത്യസന്ധരാണെങ്കിൽ..

(95)( എന്നാൽ) തങ്ങളുടെ കൈകൾ പ്രവർത്തിച്ചത് കാരണമായി അവർ അതിനെ( മരണത്തെ) ഒരിക്കലും ആഗ്രഹിക്കുകയില്ല.
 തീർച്ച. അക്രമികളെ കുറിച്ച് ഏറ്റവും നന്നായി അറിയുന്നവൻ ആകുന്നു അള്ളാഹു..

(96) ജീവിച്ചിരിക്കാൻ ജനങ്ങൾ വെച്ച് ഏറ്റവും ആസക്തി ഉള്ളവരായി- ബഹുദൈവവിശ്വാസികളെ ക്കാളും
(  ആസക്തി ഉള്ളവരായി) തീർച്ചയായും താങ്കൾക്ക് അവരെ കാണാവുന്നതാണ്.
 ആയിരം കൊല്ലം ജീവിച്ചിരുന്നാൽ കൊള്ളാം എന്ന് അവർ ഓരോരുത്തരും ആഗ്രഹിക്കുന്നു.
 എന്നാൽ ദീർഘായുസ്സ് ലഭിക്കുന്നത് അവരെ യാതൊരുതരത്തിലും ശിക്ഷയിൽനിന്ന് ഒഴിവാക്കുകയില്ല.
 അവർ പ്രവർത്തിക്കുന്നത് അള്ളാഹു നല്ലവണ്ണം കാണുന്നവനാണ്..

(97) പറയുക. ആരെങ്കിലും ജിബിരീലിന്റെ ശത്രുവായിരുന്നു എങ്കിൽ( അത് ഒട്ടും ശരിയായ അല്ല. എന്തുകൊണ്ടെന്നാൽ) തീർച്ചയായും അദ്ദേഹം അല്ലാഹുവിന്റെ ആജ്ഞാനുസരണം അതിനെ
( ഖുർആനെ ) സന്തോഷവാർത്ത യായും താങ്കളുടെ ഹൃദയത്തിൽ അവതരിപ്പിച്ചിരിക്കുന്നു..

(98) ആരെങ്കിലും അല്ലാഹുവിന്റെയും അവന്റെ മലക്കുകളുടെയും അവന്റെ ദൂതന്മാരുടെ യും ജിബിരീലിന്റെ യും
 മിഖായേലിന്റെ യും ശത്രു ആയാൽ നിശ്ചയമായും അല്ലാഹു അത്തരം സത്യനിഷേധികളുടെ ശത്രുവാകുന്നു..

(99) തീർച്ചയായും താങ്കൾക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങൾ അവതരിപ്പിച്ചു തന്നിരിക്കുന്നു.
 കുറ്റവാളികൾ അല്ലാതെ അവയെ നിഷേധിക്കുകയില്ല..

(100) അവർക്ക് ഓരോ കരാർ ചെയ്തു കഴിയുമ്പോയൊക്കെയും അവരിൽ ഒരു വിഭാഗം അതിനെ വലിച്ചെറിയുകയാണോ?
 അത്രയുമല്ല അവരിൽ അധികപേരും വിശ്വസിക്കുന്നേയില്ല.

(101) തങ്ങളുടെ പക്കലുള്ളതിനെ  ശരിവെക്കുന്ന, അല്ലാഹുവിങ്കൽ നിന്നുള്ള ഒരു ദൂതൻ അവരുടെ അടുത്ത് വന്നപ്പോൾ ഗ്രന്ഥം നൽകപ്പെട്ടവരിൽ ഒരുവിഭാഗം അല്ലാഹുവിന്റെ ഗ്രന്ഥത്തെ തങ്ങൾ അറിയില്ലെന്ന പോലെ പുറകിലേക്ക് വലിച്ചെറിഞ്ഞു കളഞ്ഞു....

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam