2-SurathulBaqara -77-83

അധ്യായം -2
സൂറത്തുൽ ബഖറ
അവതരണം - മദീന
77മുതൽ 83 അർത്ഥം




(77) അവർ രഹസ്യമാക്കി വെക്കുന്നതും പരസ്യമാക്കി വെക്കുന്നതും തീർച്ചയായും അല്ലാഹു അറിയുന്നുണ്ടെന്ന് അവർ മനസ്സിലാക്കുന്നില്ലേ?

(78) അവരിൽ അക്ഷരജ്ഞാനമില്ലാത്ത ചിലരുണ്ട്.
 ചില വ്യാജ വർത്തമാനങ്ങൾ അല്ലാതെ വേദത്തെ ക്കുറിച്ച് യാതൊന്നും അവർക്കറിയില്ല.
 അവർക്ക് ഊഹത്തെ മാത്രം ആധാരമാക്കുകയാണ് ചെയ്യുന്നത്

(79) അതിനാൽ സ്വന്തം കൈകൾ കൊണ്ട് ഗ്രന്ഥം എഴുതി ഉണ്ടാക്കുകയും, അതിനെ തുച്ഛമായ വില വാങ്ങുവാനായി" ഇത് അല്ലാഹുവിന്റെ പക്കൽ നിന്നുള്ളതാണ്" എന്ന് പറയുകയും ചെയ്യുന്നവർക്കാണ് വൻനാശം.
 അവരുടെ കൈകൾ എന്തെല്ലാം എഴുതിയുണ്ടാക്കിയോ അതുമൂലം അവർക്ക് വൻനാശം !
 അതുവഴി അവർ എന്തെല്ലാം സമ്പാദിക്കുന്നുവോ അതു മൂലവും അവർക്ക് വൻനാശം.


(80) ഏതാനും ദിവസങ്ങൾ മാത്രം അല്ലാതെ തീ ഞങ്ങളെ സ്പർശിക്കുകയില്ല  എന്ന് അവർ പറയുന്നു.
 താങ്കൾ ചോദിക്കുക!
 നിങ്ങൾ അല്ലാഹുവിന്റെ പക്കൽ നിന്ന് എന്തെങ്കിലും കരാർ വാങ്ങിയിട്ടുണ്ടോ?
 ഉണ്ടെങ്കിൽ തീർച്ചയായും അല്ലാഹുവിന്റെ കരാർ ലംഘിക്കുകയില്ല.
 അല്ലെങ്കിൽ നിങ്ങൾക്ക് അറിവ് ലഭിക്കാത്തത് അല്ലാഹു വിനെ കുറിച്ച് നിങ്ങൾ ജല്പിക്കുകയാണോ?


(81) അല്ല. ദുഷ്കൃത്യം 6തന്നെ പ്രവർത്തിക്കുകയും പാപം അവനെ വലയം ചെയ്യുകയും ചെയ്തിരിക്കുന്നോ അവർ നരകാവകാശികൾ ആകുന്നു. അവരതിൽ സ്ഥിരമായി വസിക്കുന്നവർ ആകുന്നു..

(82) സത്യവിശ്വാസം സ്വീകരിക്കുകയും സൽക്രമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവരാരോ അവരാകുന്നു സ്വർഗാവകാശികൾ.
 അവരതിൽ സ്ഥിരമായി വസിക്കുന്ന വരാകുന്നു

(83) അല്ലാഹുവിനല്ലാതെ നിങ്ങൾ ആരാധന ചെയ്യരുത്.
 മാതാപിതാക്കൾക്കും ബന്ധുക്കൾക്കും, അനാഥർക്കും അഗതികൾക്കും നിങ്ങൾ നന്മ ചെയ്യണം.
 ജനങ്ങളോട് നല്ല വാക്ക് പറയണം.
 നിസ്കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സക്കാത്ത് കൊടുക്കുകയും വേണം എന്നിങ്ങനെ ഇസ്റാഈൽ സന്തതികളോട് നാം കരാർ വാങ്ങിയ സന്ദർഭവും
( നിങ്ങളോർക്കുക) അതിനുശേഷവും നിങ്ങളിൽ ചുരുക്കം പേര് ഒഴിച്ച് ബാക്കിയുള്ളവരെല്ലാം വിമുഖരായി  പിന്തിരിഞ്ഞു കളയുകയാണ് ചെയ്തത്..

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam