33-Surathul Ahsaab -23-43

അദ്ധ്യായം-- 33
 സൂറത്തുൽ അഹ്സാബ്.
 അവതരണം-- മദീന.
 സൂക്തങ്ങൾ-73
23 മുതൽ 43 വരെ
 അർത്ഥം ഉൾക്കൊള്ളിച്ചത്. 23 ) സത്യവിശ്വാസികളിൽ ചില പുരുഷന്മാരുണ്ട്. ഏതൊരു കാര്യത്തെക്കുറിച്ച് അല്ലാഹുവുമായി കരാർ ചെയ്തിരിക്കുന്നുവോ അത് അവർ സാക്ഷാത്കരിച്ചിരിക്കുന്നു.  അങ്ങനെ തന്റെ നേർച്ച നിറവേറ്റിയവർ അവരിലുണ്ട്. അതിനവസരം പ്രതീക്ഷിച്ച്  കൊണ്ടിരിക്കുന്നവരും അവരിലുണ്ട്. അവർ
( തങ്ങളുടെ കരാറിന് )
യാതൊരു മാറ്റവും വരുത്തിയിട്ടില്ല...


( 24 ) സത്യവാൻ മാർക്ക് അവരുടെ സത്യ പാലനത്തിന് അല്ലാഹു പ്രതിഫലം നൽകാനും അവർ ഉദ്ദേശിക്കുന്ന പക്ഷം കപടവിശ്വാസികളെ ശിക്ഷിക്കുകയോ, അവരുടെ പശ്ചാത്താപം സ്വീകരിക്കുകയോ  ചെയ്യാനും വേണ്ടിയാണിത്
( ഇങ്ങനെയുള്ള പരീക്ഷണങ്ങൾ  അള്ളാഹു ഏർപ്പെടുത്തിയിരിക്കുന്നത്)
 തീർച്ചയായും അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനും ആകുന്നു...

( 25 ) സത്യനിഷേധികളെ അവരുടെ കോപത്തോടുകൂടി തന്നെ- യാതൊരു നേട്ടവും നൽകാതെ
( യുദ്ധരംഗത്തുനിന്ന്) അള്ളാഹു മടക്കിയയച്ചു. സത്യവിശ്വാസികൾക്ക് അല്ലാഹു യുദ്ധം മതിയാക്കി
( ആവശ്യമില്ലാതെയാക്കി ) കൊടുക്കുകയും ചെയ്തു. അല്ലാഹു ശക്തനും അജയ്യനും ആകുന്നു...

( 26 ) വേദക്കാരിൽ നിന്നു  സഖ്യകക്ഷികളെ സഹായിച്ചവരെ തങ്ങളുടെ കോട്ടകളിൽ നിന്നവൻ ഇറക്കി അയക്കുകയും, അവരുടെ ഹൃദയങ്ങളിൽ അവൻ ഭീതി ഉണ്ടാക്കുകയും ചെയ്തു. അവരിൽ ഒരു വിഭാഗത്തെ നിങ്ങൾ കൊലപ്പെടുത്തുകയും, ഒരു വിഭാഗത്തെ തടവുകാർ ആക്കുകയും ചെയ്തു...

( 27 ) അവരുടെ ഭൂമിയും വീടുകളും സ്വത്തുക്കളും നിങ്ങൾ ഇതുവരെ കാലെടുത്തു വച്ചിട്ടില്ലാത്ത ഭൂമിയും അവൻ നിങ്ങൾക്ക് അവകാശ പെടുത്തി തരികയും ചെയ്തു. അള്ളാഹു എല്ലാ കാര്യത്തിനും നല്ലതുപോലെ കഴിവുള്ളവനാണ്....

( 28 )(നബീ ) താങ്കൾ താങ്കളുടെ ഭാര്യമാരോട് പറയുക. നിങ്ങൾ ഐഹിക ജീവിതത്തെയും അതിന്റെ അലങ്കാര ത്തെ ആണ് ഉദ്ദേശിക്കുന്നുവെങ്കിൽ വരിക. ഞാൻ നിങ്ങൾക്ക് മുത്അത്ത്
 ( മോചന വിഭവം) തരാം. മാന്യമായ രീതിയിൽ ബന്ധം വേർപെടുത്തി തരികയും ചെയ്യാം..

( 29 ) നിങ്ങൾ അല്ലാഹുവിനെയും അവന്റെ റസൂലിനെയും പരലോകത്തെയുമാണ്  ഉദ്ദേശിക്കുന്നതെങ്കിൽ തീർച്ചയായും നിങ്ങളിൽ പുണ്യവതികൾക്ക് അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്..

( 30 ) നബിയുടെ ഭാര്യമാരേ, നിങ്ങളിലാരെങ്കിലും ഒരു വ്യക്തമായ ദുർവൃത്തി ചെയ്യുന്നതായാൽ അവർക്ക് ഇരട്ടി ശിക്ഷ നൽകപ്പെടുന്നതാണ്. അത് അല്ലാഹുവിന് വളരെ നിസ്സാരമായ ഒരു കാര്യമാകുന്നു..

( 31 ) നിങ്ങളിലാരെങ്കിലും അല്ലാഹുവിനും റസൂലിനെയും വഴി പെടുകയും, സൽകർമ്മം അനുഷ്ഠിക്കുകയും ചെയ്താൽ അവരുടെ പ്രതിഫലം ഇരട്ടിയായി നാം  നല്കുന്നതാണ്. വളരെ മാന്യമായ ഉപജീവനം അവർക്കു നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു...

( 32 ) നബിയുടെ ഭാര്യമാരേ, നിങ്ങൾ മറ്റു സ്ത്രീകളിൽ പെട്ട ആരെയും പോലെയല്ല. നിങ്ങൾ ഭയഭക്തിയോടെ ജീവിക്കുന്ന പക്ഷം. അതുകൊണ്ട് നിങ്ങൾ
( അന്യപുരുഷന്മാരുമായി സംസാരിക്കുമ്പോൾ )
 സംസാരത്തിൽ സൗമ്യത കാണിക്കരുത്.
 കാരണം അപ്പോൾ ഹൃദയത്തിൽ രോഗം ഉള്ളവന്  മോഹം തോന്നിയേക്കാം.
 നിങ്ങൾ( അവരോട്)
 മര്യാദയുള്ള വാക്ക് പറഞ്ഞേക്കുക.

( 33 ) സ്വന്തം വീടുകളിൽ നിങ്ങൾ അടങ്ങിയിരിക്കുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യ പ്രദർശനം പോലെ നിങ്ങൾ സൗന്ദര്യം പ്രദർശിപ്പിക്കരുത്. നിങ്ങൾ നിസ്കാരം മുറപ്രകാരം അനുഷ്ഠിക്കുകയും, സക്കാത്ത് കൊടുക്കുകയും, അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും ചെയ്യുക. നബിയുടെ വീട്ടുകാരെ, നിങ്ങളിൽ നിന്നും മാലിന്യം നീക്കി കളയുവാനും നല്ലതുപോലെ ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്....

 ( 34 ) നിങ്ങളുടെ വീടുകളിൽ ഓതപ്പെടുന്ന അല്ലാഹുവിന്റെ വചനങ്ങളെയും വിജ്ഞാനങ്ങളെയും  നിങ്ങളോർക്കുക. തീർച്ചയായും അല്ലാഹു  നിഗൂഢ ജ്ഞാനമുള്ളവനും സൂക്ഷ്മജ്ഞാനു ആകുന്നു..

( 35) തീർച്ചയായും മുസ്‌ലിംകളായ പുരുഷന്മാരും സ്ത്രീകളും, ഈമാനുള്ള പുരുഷന്മാരും, സ്ത്രീകളും, ഭക്തിയുള്ള പുരുഷന്മാരും സ്ത്രീകളും, സത്യസന്ധരായ പുരുഷന്മാരും സ്ത്രീകളും, ക്ഷമയുള്ള പുരുഷന്മാരും സ്ത്രീകളും ഭയപ്പെടുന്ന പുരുഷന്മാരും സ്ത്രീകളും ദാനധർമ്മം ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളും, നോമ്പനുഷ്ഠിക്കുന്ന പുരുഷന്മാരും സ്ത്രീകളും ഞങ്ങളുടെ ഗൃഹ്യ സ്ഥാനങ്ങളെ കാത്തുസൂക്ഷിക്കുന്ന പുരുഷന്മാരും സ്ത്രീകളും അല്ലാഹുവിനെ ധാരാളം ഓർമ്മിക്കുന്ന പുരുഷന്മാരും സ്ത്രീകളും- ഇവർക്കെല്ലാം അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു...


( 36 ) അല്ലാഹുവും അവന്റെ  റസൂലും ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാൽ, സത്യവിശ്വാസിയായ പുരുഷനോ സ്ത്രീക്കോ തങ്ങളുടെ കാര്യത്തിൽ മറ്റൊരു അഭിപ്രായം ഉണ്ടാകാൻ പാടുള്ളതല്ല.
 ആരെയെങ്കിലും അല്ലാഹുവിനെയും റസൂലിനെയും ധിക്കരിക്കുകയാണെങ്കിൽ തീർച്ചയായും അവൻ വ്യക്തമായ ദുർമാർഗത്തിൽ അകപ്പെട്ടു കഴിഞ്ഞിരിക്കുന്നു...

( 37 )(നബീ ) അല്ലാഹുവും  താങ്കളും അനുഗ്രഹം ചെയ്തുകൊടുത്ത വ്യക്തിയോട് താങ്കൾ പറഞ്ഞ സന്ദർഭം
 (ഓർക്കുക)" നിന്റെ ഭാര്യയെ
( വിവാഹമോചനം ചെയ്യാതെ)
നിനക്ക് വേണ്ടി നീ വെച്ചു കൊണ്ടിരിക്കുക. അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. ' അല്ലാഹു വെളിപ്പെടുത്താൻ പോകുന്ന ഒരു കാര്യം മനസ്സിൽ താങ്കൾ മറച്ചുവെക്കുകയാണ് താങ്കൾ ഭയപ്പെടാൻ ഏറ്റവും അവകാശപ്പെട്ടവൻ അല്ലാഹു ആയിട്ടും താങ്കൾ ജനങ്ങളെ ഭയപ്പെടുന്നു. അങ്ങനെ സൈദ് അവളെ സംബന്ധിച്ച ആവശ്യം നിർവ്വഹിച്ചു കഴിഞ്ഞപ്പോൾ അവളെ താങ്കൾക്ക് നാം  ഭാര്യ ആക്കി തന്നു.
 തങ്ങളുടെ ദത്തു പുത്രന്മാരുടെ ഭാര്യമാരെ വിവാഹം ചെയ്യുന്നതിൽ- അവർ ഭാര്യമാരെ സംബന്ധിച്ച് ആവശ്യം പൂർണമായി നിർവഹിച്ചു കഴിഞ്ഞാൽ- സത്യവിശ്വാസികളുടെ മേൽ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ്
( അങ്ങനെ ചെയ്തത്)
അല്ലാഹുവിന്റെ കൽപ്പന നടപ്പിൽ വരുത്തപ്പെടുന്നതാകുന്നു...

( 38 ) തനിക്ക് നല്ല അള്ളാഹു നിശ്ചയിച്ച് കൊടുത്ത കാര്യം ചെയ്യുന്നതിന് നബിക്ക് യാതൊരു കുറ്റവുമില്ല.
 മുമ്പ് കഴിഞ്ഞുപോയവരിൽ അല്ലാഹു നടപ്പിൽ വരുത്തിയ അവന്റെ നടപടി പോലെ തന്നെ.
അല്ലാഹുവിന്റെ കല്പന വ്യവസ്ഥാപിതമായ ഒരു ഖണ്ഡിക തീരുമാനമാകുന്നു..

( 39 ) അതായത് അല്ലാഹുവിന്റെ ദൗത്യങ്ങളെ എത്തിച്ചുകൊടുക്കുന്നവരും അവനെ ഭയപ്പെടുന്നവരും അല്ലാഹുവിനെയല്ലാതെ മറ്റൊരാളെയും ഭയപ്പെടാത്തവരുമായവർ. സഹായിക്കുന്നവനായി അല്ലാഹു തന്നെ മതി....

( 40 ) മുഹമ്മദ് നിങ്ങളുടെ പുരുഷൻമാരിൽ ഒരാളുടെയും പിതാവ് ആയിട്ടില്ല. പക്ഷേ അല്ലാഹുവിന്റെ റസൂലും അന്തിമ നബിയും ആകുന്നു- അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും നല്ലവണ്ണം അറിയുന്നവനാകുന്നു..

( 41 )( 42 ) സത്യവിശ്വാസികളേ, നിങ്ങൾ ധാരാളമായി അല്ലാഹുവിനെ സ്മരിക്കുകയും രാവിലെയും വൈകുന്നേരവും അവന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുകയും ചെയ്യുക...

( 43 ) ഇരുട്ടുകളിൽ  നിന്നും പ്രകാശത്തിലേക്ക് നിങ്ങളെ എത്തിക്കാനായി അള്ളാഹു നിങ്ങളെ അനുഗ്രഹിക്കുകയും അവന്റെ മലക്കുകൾ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
 സത്യവിശ്വാസികളോട് വളരെ കരുണയുള്ളവനാണവൻ...


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam