97--Surathul Khadhr --01-05

അദ്ധ്യായം-- 97
 സൂറത്തുൽ ഖദ് ർ 
 അവതരണം-- മക്ക
 സൂക്തങ്ങൾ--- 05


 പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ 
(ഞാൻ ആരംഭിക്കുന്നു )

( 01 ) തീർച്ചയായും നാം ഇതിനെ
( ഖുർആനെ ) ലൈലത്തുൽ ഖദ് റിൽ
( മഹത്വമേറിയ രാത്രിയിൽ)
 അവതരിപ്പിച്ചിരിക്കുന്നു... 

( 02 ) ലൈലത്തുൽ ഖദ് ർ എന്താണെന്ന് താങ്കൾക്ക് അറിവു നൽകിയത് എന്താണ്? 

( 03 ) ലൈലത്തുൽ ഖദ് ർ ആയിരം മാസങ്ങളേക്കാൾ ഉത്തമം ആയതാണ്.. 

( 04 ) മലക്കുകളും റൂഹും തങ്ങളുടെ നാഥന്റ 
 കല്പനപ്രകാരം എല്ലാകാര്യവും കൊണ്ട് അന്ന് ഇറങ്ങി വരുന്നു... 

( 05 ) പ്രഭാതോദയം വരെ അതു  സമാധാനം
 ആയിരിക്കുന്നതാണ്.. 


 വിശദീകരണം 


 റൂഹിന്റ - ജിബിരീലിന്റെ നേതൃത്വത്തിലുള്ള മലക്കുകൾ അല്ലാഹുവിന്റെ അനുമതിയോടെ അന്ന് ഭൂമിയിലേക്ക് ഇറങ്ങി വരുകയും സത്യവിശ്വാസികളുടെ പുണ്യ കർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യും. 
 പ്രഭാതോദയം വരെയും പുണ്യവും രക്ഷയും സമാധാനവും നിറഞ്ഞ രാത്രിയാണ് ലൈലത്തുൽഖദ് ർ. 
 റമദാൻ മാസത്തിൽ ഏതു ദിവസമാണ്
 ലൈലത്തുൽ ഖദർ
 വരുക എന്നത് പറയാൻ സാധിക്കില്ല.... 
 ഭൂരിപക്ഷ പണ്ഡിതന്മാരുടെയും അഭിപ്രായം
 ഒറ്റ തിരിഞ്ഞുള്ള രാത്രിയിൽ ആണെന്നാണ്.. 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam