90-Surathul Baladh -01--20

അദ്ധ്യായം- 90
 സൂറത്തുൽ ബലദ്
 അവതരണം--- മക്ക
 സൂക്തങ്ങൾ--- 20

 പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
  (ഞാൻ ആരംഭിക്കുന്നു )

( 01 ) ഈ രാജ്യത്തെ കൊണ്ട് ഞാൻ സത്യം ചെയ്തു പറയുന്നു.. 


( 02 ) ഈ രാജ്യത്ത് താങ്കൾ അനുവദനീയമനാകുന്നു.. 

വിശദീകരണം 


 പരിശുദ്ധ കഹബ മന്ദിരം സ്ഥിതി ചെയ്യുന്ന  പ്രദേശമാണ് ഹറാം.
നബിതിരുമേനിയുടെ ജനനം കൊണ്ട്   അനുഗ്രഹീതമായ മക്ക പ്രദേശത്തെ പിടിച്ച് അല്ലാഹു സത്യം ചെയ്തു പറയുകയാണ്.. 
 കഹബ മന്ദിരത്തിനു ചുറ്റും സ്ഥിതിചെയ്യുന്ന പ്രദേശത്തിന് ഹറാം എന്ന് പറയുന്നു. 
 അവിടെവെച്ച് മൃഗങ്ങളെ വേട്ടയാടാനോ യുദ്ധം ചെയ്യാനോ പാടില്ല എന്നാണ്. 
 എന്നാൽ നബിതിരുമേനിക്ക് ഹറമിൽ വെച്ച് യുദ്ധം ചെയ്യാൻ അനുവദിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഇവിടെ  സൂചിപ്പിക്കുന്നത്.. 
 മക്ക വിജയ ദിനത്തിൽ ഹറാമിൽ വെച്ച് നബിതിരുമേനിയുടെ അനുയായികളും
 മക്കാ മുശ് രിക്കുകളും തമ്മിൽ നേരിൽ ഏറ്റുമുട്ടൽ നടക്കുകയുണ്ടായി...

( 03 ) ജനകനെ  കൊണ്ടും അയാൾ ജനിപ്പിച്ചതിനെ   കൊണ്ടും 
( ഞാൻ സത്യം ചെയ്തു പറയുന്നു )

( 04 ) തീർച്ചയായും മനുഷ്യനെ വിഷമങ്ങളിൽ ആയി കൊണ്ട് നാം സൃഷ്ടിച്ചിരിക്കുന്നു... 

( 05 ) തന്റെ മേൽ ആർക്കും
 കഴിവ് ഉണ്ടാവുകയില്ലെന്ന് അവൻ കരുതുന്നുണ്ടോ  ? 

( 06 ) ഒരുപാട് സ്വത്ത് താൻ ചെലവാക്കി എന്ന് അവൻ പറയുന്നു.. 

( 07 ) തന്നെ ആരും കണ്ടിട്ടില്ല എന്ന് അവൻ കരുതുന്നുണ്ടോ ? 

( 08-09-10 ) അവന് നാം രണ്ടു കണ്ണുകളും ഒരു നാവും രണ്ടു ചുണ്ടുകളും ഉണ്ടാക്കിക്കൊടുക്കുകയും
( വ്യക്തമായി കാണുവാൻ )
 ഉയർന്നു നിൽക്കുന്ന രണ്ട് വഴികൾ കാണിച്ചുകൊടുക്കുകയും ചെയ്തില്ലേ ? 

വിശദീകരണം.. 


 പല പ്രയാസങ്ങളും വിഷമതകളും അനുഭവിക്കേണ്ടവനായിട്ടാണ് മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. 
 ഗർഭസ്ഥ കാലഘട്ടം മുതൽ അവന്റെ വിഷമതകൾ തുടങ്ങുന്നു അത് മരണംവരെയും മരണത്തിനു ശേഷവും പ്രയാസങ്ങളും പല കടമ്പകളും കടക്കേണ്ടി വരുന്നു. 
 എന്നിരുന്നാലും അവന്റെ പൊങ്ങച്ചവും അഹന്തയും വളരെ വലുതാണ്. 
 തന്നെ ആരും കാണുന്നില്ലെന്നും താൻ സർവശക്തൻ ആണെന്നും തന്നെക്കാൾ ശക്തനായി ആരുമില്ലെന്ന് അവൻ വിചാരിക്കുന്നു. 
 വസ്തുതകൾ കാണാതെയുള്ള നിലപാടാണിത്. 
 അല്ലാഹുവാണ് അവനെ സൃഷ്ടിച്ചത്. 
 അവനെ കണ്ണുകളും നാവും ചുണ്ടുകളും നൽകിയതും അല്ലാഹുവാണ്. 
 അല്ലാഹു സർവ്വശക്തനാണ്. 
 മനുഷ്യനെ ഏതുവിധം പിടികൂടാനും അവനു സാധിക്കും. പക്ഷേ ഇത് അംഗീകരിക്കാൻ പലരും തയ്യാറാകുന്നില്ല. എന്നതാണ് ഇവിടെ സൂചിപ്പിക്കുന്നത്.. 

( 11 ) എന്നിട്ടവൻ ചുര മാർഗ്ഗത്തെ വിട്ടു കടക്കാത്തത്  എന്താണ് ? 

( 12 ) ചുര മാർഗം എന്താണെന്ന് താങ്കൾക്ക് അറിവു നൽകിയത് എന്താണ് ? 

( 13-14-15-16 ) അത് അടിമയെ മോചിപ്പിക്കല്ലോ, പട്ടിണി ഉള്ള ദിവസം കുടുംബബന്ധമുള്ള അനാഥർക്കോ കടുത്ത ദാരിദ്ര്യം ഉള്ള അഗതികൾക്കോ ഭക്ഷണം നൽകൽ ആകുന്നു.. 

( 17 ) പിന്നെ അവൻ സത്യവിശ്വാസം സ്വീകരിക്കുകയും ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തിൽ ആവുകയും ചെയ്തു... 

( 18 ) അവരാകുന്നു വലതുപക്ഷക്കാർ ... 

( 19 ) നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവർ  ആരോ  അവർ ഇടതുപക്ഷക്കാർ ആകുന്നു.. 



( 20 ) അവരുടെ മേൽ അടച്ചു മൂടപ്പെട്ട അഗ്നി ഉണ്ടായിരിക്കും... 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Al Quran