85--Surathul Burooj -01-22

അദ്ധ്യായം- 85
 സൂറത്തുൽ ബുറൂജ്
 അവതരണം --മക്ക
 സൂക്തങ്ങൾ-- 22


 പരമകാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു )

( 01-02-03 ) രാശി മണ്ഡലങ്ങൾ ഉള്ള ആകാശവും താക്കീത് ചെയ്യപ്പെട്ട ദിവസവും
 സാക്ഷിയും സാക്ഷീകരിക്കപ്പെടുന്നതും തന്നെയാണ് സത്യം.. 

( 04 -05 ) കിടങ്ങിന്റ - വിറക് ഇട്ടു കത്തിക്കപ്പെടുന്ന അഗ്നിയുടെ-
 ആൾക്കാർ ശപിക്കപ്പെട്ടിരിക്കുന്നു.. 

( 06 ) അവർ അതിന്റെ അടുത്ത് ഇരിക്കുമ്പോൾ.. 

( 07 ) സത്യവിശ്വാസികളെ കൊണ്ട് തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതിന് അവർ സാക്ഷികളായും കൊണ്ട്... 

( 08 ) അജയ്യനും സ്തുത്യർഹനുമായ അല്ലാഹുവിൽ വിശ്വസിക്കുന്നു എന്നല്ലാതെ അവരെ വെറുപ്പിക്കുന്ന ഒന്നും തന്നെ ഇവർ ചെയ്തിട്ടില്ല.. 

( 09 ) അതായത് ആകാശഭൂമികളുടെ ആധിപത്യം വഹിക്കുന്ന അള്ളാഹുവിൽ
( വിശ്വസിക്കുക എന്നല്ലാതെ)
 അല്ലാഹുവാകട്ടെ എല്ലാ കാര്യങ്ങളുടെയും സാക്ഷിയും ആകുന്നു... 

( 10 ) തീർച്ചയായും സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും
 വിഷമിപ്പിക്കുകയും എന്നിട്ട്
  ഖേദിച്ച് മടങ്ങാതെ ഇരിക്കുകയും ചെയ്യുന്നവർക്ക് നരക ശിക്ഷയുണ്ട്.. 
 കരിച്ചു കളയുന്ന ശിക്ഷയും ഉണ്ട് അവർക്ക്.. 

( 11 ) സത്യവിശ്വാസം സ്വീകരിക്കുകയും സൽക്കർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവർക്ക് താഴ്ഭാഗത്ത് കൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗ്ഗങ്ങളുണ്ട്. 
 തീർച്ച അത് മഹത്തായ വിജയം തന്നെയാണ്.. 

( 12 ) തീർച്ചയായും താങ്കളുടെ നാഥന്റെ പിടുത്തം വളരെ ശക്തമായത് തന്നെയാണ്.. 

( 13 ) അവൻ തന്നെയാണ് ആദ്യമായി സൃഷ്ടിക്കുന്നതും വീണ്ടും അത് ആവർത്തിക്കുന്നതും... 

( 14 ) അവൻ വളരെ പൊറുക്കുന്നവനും വളരെ സ്നേഹമുള്ളവനുമാണ്... 

( 15-16 ) അവൻ അർഷിന്റ നാഥനും, 
 മഹത്വമേറിയവനും അവൻ ഉദ്ദേശിക്കുന്നത് തികച്ചും പ്രവർത്തിക്കുന്നവനുമാണ്.... 

( 17-18 )( നബീ ) ആ സൈന്യങ്ങളുടെ-
 ഫിർഔന്റയും സമൂദിന്റ യും -
 വാർത്ത താങ്കൾക്ക് വന്നു കിട്ടിയിട്ടുണ്ടല്ലൊ? 

( 19 ) എങ്കിലും( ഈ )സത്യനിഷേധികൾ
( ഖുർആനെയും നബിയേയും)
 കള്ളമാക്കുന്ന നിലപാടിൽ തന്നെയാണ്..

( 20 ) അല്ലാഹു അവരുടെ പിറകിൽ കൂടി അവരെ വലയം ചെയ്തവനാണ്..

( 21 ) പക്ഷേ ഇത് മഹത്വമേറിയ ഖുർആൻ ആകുന്നു..

( 22 ) സുരക്ഷിതമായ ഒരു ഫലകത്തിൽ ആണ് അത് സ്ഥിതി ചെയ്യുന്നത്... 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam