72--Surathul Jinn --28

അധ്യായം : 72
സൂറത്തുൽ ജിന്ന്
മക്കയിൽ അവതരിച്ചത്
സൂക്തങ്ങൾ : 28
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ( ഞാൻ ആരംഭിക്കുന്നു)


( 1 )(നബീ ) പറയുക.
 ജിന്നുകളിൽ ഉള്ള ഒരു വിഭാഗം
( ഖുർആൻ) ശ്രദ്ധിച്ചുകേട്ടു വെന്ന് എനിക്ക് വഹ് യ്  നൽകപ്പെട്ടിരിക്കുന്നു.
 എന്നിട്ടവർ പറഞ്ഞു.
 തീർച്ചയായും അത്ഭുതകരമായ ഒരു ഖുർആൻ ഞങ്ങൾ കേട്ടു...

( 2 ) അത് സൻമാർഗത്തിലേക്ക് വഴി കാണിക്കുന്നു.
അതിനാൽ ഞങ്ങളതിൽ വിശ്വസിച്ചിരിക്കുന്നു.
 ഞങ്ങളുടെ നാഥനോട് ഞങ്ങൾ ആരെയും പങ്ക് ചേർക്കുകയില്ല തന്നെ..

( 3 ) നമ്മുടെ നാഥന്റെ മഹത്വം ഉന്നതം ആയിരിക്കുന്നു.
 അവൻ സഹധർമ്മിണിയെയോ സന്താനത്തെയോ സ്വീകരിച്ചിട്ടില്ല...

( 4 ) തീർച്ചയായും നമ്മിലുള്ള വിഡ്ഢികൾ അല്ലാഹുവിനെക്കുറിച്ച് അതിരുകടന്ന  അസത്യം പറയാറുണ്ടായിരുന്നു..

( 5 ) തീർച്ചയായും ജിന്നുകളും മനുഷ്യരും അല്ലാഹുവിനെക്കുറിച്ച് അസത്യം പറയില്ലെന്ന് ഞങ്ങൾ ധരിച്ചിരുന്നു...

( 6 ) മനുഷ്യരിൽ നിന്നുള്ള ചില പുരുഷന്മാർ ജിന്നുകളിൽ നിന്നുള്ള ചില പുരുഷന്മാരോട് അഭയം തേടാറുണ്ടായിരുന്നു.
 അങ്ങനെ അവർ അവർക്ക്
പൊങ്ങച്ചം വർദ്ധിപ്പിച്ചു...

( 7 ) അല്ലാഹു ആരെയും എഴുന്നേൽപ്പിക്കുക ഇല്ലെന്ന് നിങ്ങൾ കരുതിയത് പോലെ അവരും കരുതിയിരുന്നു...

( 8 ) നാം ആകാശത്തെ സ്പർശിച്ചു.
 അപ്പോഴത് ശക്തരായ പാറാവുകാരാലും തീജ്വാലകളാലും നിറക്കപ്പെട്ടത് ആയി നാം കണ്ടു...

( 9 ) നാം ആകാശത്തിൽ നിന്നും ചില ഇരിപ്പിടങ്ങളിൽ ഇരിക്കാറുണ്ടായിരുന്നു.
 എന്നാൽ ഇപ്പോൾ ആരെങ്കിലും ചെവികൊടുത്തു കേൾക്കാൻ ശ്രമിക്കുന്നത് ആയാൽ അവനെ വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു തീജ്വാല യെ അവൻ കണ്ടെത്തുന്നതാണ്...

( 10 ) ഭൂമിയിലുള്ളവർക്ക് തിന്മയാണോ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്? അതോ അവരുടെ നാഥൻ നന്മയാണോ അവർക്ക് ഉദ്ദേശിച്ചിരിക്കുന്നത് എന്നെന്നും നമുക്കറിഞ്ഞുകൂടാ...

( 11 ) തീർച്ചയായും നമ്മുടെ കൂട്ടത്തിൽ സദ്‌വ്യർത്തരുണ്ട്.
 അല്ലാത്തവരും ഉണ്ട് നാം വിവിധ മാർഗ്ഗ ക്കാരായിരിക്കുകയാണ്..

( 12 ) തീർച്ചയായും നാം ഭൂമിയിൽ അല്ലാഹുവിനെ പരാജയപ്പെടുത്തുന്നതേയല്ലെന്നും ഓടിപ്പോയി അവനെ തോൽപ്പിക്കാൻ നമുക്ക് കഴിയുകയില്ലെന്നും നാം മനസ്സിലാക്കിയിട്ടുണ്ട്..

( 13 ) സന്മാർഗം( ഖുർആൻ) കേട്ടപ്പോൾ നാമതിൽ വിശ്വസിക്കുക തന്നെ ചെയ്തു.
 എന്നാൽ ആരെങ്കിലും തന്റെ നാഥനിൽ വിശ്വസിക്കുക യാണെങ്കിലും അവന് നഷ്ടമോ അനീതിയോ ഭയപ്പെടേണ്ടതില്ല...

( 14 )തീർച്ചയായും നമ്മുടെ കൂട്ടത്തിൽ മുസ്ലിമുകളുണ്ട് സന്മാർഗം തെറ്റി നടക്കുന്നവരും നമ്മുടെ കൂട്ടത്തിൽ ഉണ്ട്.
 എന്നാൽ ആരെങ്കിലും( അല്ലാഹുവിന് )
കീയൊതൂങ്ങുന്ന പക്ഷം അവർ സന്മാർഗം ഉദ്ദേശിച്ചിരിക്കുന്ന വരാകുന്നതാണ്...

( 15 ) സന്മാർഗ്ഗം തെറ്റിയവരാകട്ടെ നരകത്തിന് വിറക് ആയിരിക്കുന്നതാണ്
( ഇങ്ങനെയെല്ലാം ജിന്നുകൾ പറഞ്ഞു.)

(16 ) ആ മാർഗ്ഗത്തിൽ( ഇസ്ലാമിക വിശ്വാസത്തിൽ)
 അവർ ഉറച്ചു നിൽക്കുകയാണെങ്കിൽ അവർക്ക് നാം ധാരാളം വെള്ളം കുടിക്കാൻ കൊടുക്കും.( എന്നും എനിക്ക് വഹിയ് നൽകപ്പെട്ടിരിക്കുന്നു)

( 17 ) അതിൽ അവരെ നാം പരീക്ഷിക്കാൻ വേണ്ടി ആണത്.
 തന്റെ നാഥന്റെ ഉൽബോധനത്തിൽ നിന്ന്
( ഖുർആനിൽ നിന്ന്) ആരെയെങ്കിലും തിരിഞ്ഞു കളയുന്ന പക്ഷം അവനെ അല്ലാഹു കഠിനമായ ശിക്ഷയിൽ പ്രവേശിപ്പിക്കുന്നതാണ്...

( 18 ) തീർച്ചയായും പള്ളികൾ അല്ലാഹുവിനുള്ളതാണ്.
 അതിനാൽ അല്ലാഹുവോടൊപ്പം മറ്റാരെയും നിങ്ങൾ ആരാധിക്കരുത്...

( 19 ) അല്ലാഹുവിന്റെ അടിമ(നബീ )
 അവനു  ഇബാദത്ത് ചെയ്തുകൊണ്ട്
 നിന്നപ്പോൾ അവർ അദ്ദേഹത്തിന്റെ
 മേൽ കൂട്ടംകൂട്ടമായി നീങ്ങിക്കൊണ്ടിരിക്കുമാറായി ( എന്നും  വഹിയ് നൽകപ്പെട്ടിരിക്കുന്നു)


( 20 )(നബീ ) പറയുക.
 തീർച്ചയായും എന്റെ നാഥനെ മാത്രമേ ഞാൻ ആരാധിക്കുകയുള്ളൂ.
 അവനോട് മറ്റാരെയും ഞാൻ പങ്കുചേർക്കുക ഇല്ല..

( 21 ) പറയുക. ഞാൻ നിങ്ങൾക്ക് ഒരു ഉപദ്രവത്തെയാകട്ടെ നന്മ ആകട്ടെ സ്വന്തം ആക്കുന്നില്ല...

( 22 ) പറയുക. തീർച്ചയായും അല്ലാഹുവിങ്കൽ നിന്ന് എന്നെ ആരും രക്ഷിക്കുകയില്ല.
 അവനെ കൂടാതെ ഒരു അഭയസ്ഥാനവും ഞാൻ കണ്ടെത്തുകയും ഇല്ല..

( 23 ) അല്ലാഹുവിങ്കൽ നിന്നുള്ള സന്ദേശം എത്തിക്കുകയും, അവന്റെ ദൗത്യം നിർവ്വഹിക്കുകയും അല്ലാതെ( മറ്റൊന്നും എന്റെ അധീനതയിലില്ല ) ആരെയെങ്കിലും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുക ആണെങ്കിൽ തീർച്ചയായും അവന് നരകാഗ്നി ഉണ്ടായിരിക്കും.
 അതിൽ എന്നെന്നും താമസിക്കുന്നവർ ആയിരിക്കും അവർ...

( 24 ) അങ്ങനെ തങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന കാര്യം അവർ കണ്ടാൽ ആരുടെ സഹായികളാണ് ഏറ്റവും ബലഹീനരും എണ്ണത്തിൽ ഏറ്റവും കുറഞ്ഞ വരും എന്നെല്ലാം അവർ മനസ്സിലാക്കി കൊള്ളും...

( 25 ) പറയുക. നിങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന കാര്യം അടുത്തുതന്നെ ഉണ്ടാകുന്നതാണോ, അതോ എന്റെ റബ്ബ് അതിന്( ദീർഘമായ വല്ല കാലാവധിയും വെച്ചിട്ടുണ്ടോ എന്നൊന്നും എനിക്ക് അറിഞ്ഞുകൂടാ.)

( 26 ) അവൻ അദൃശ്യകാര്യങ്ങൾ അറിയുന്നവൻ ആകുന്നു.
 എന്നാൽ തന്റെ അദൃശ്യകാര്യങ്ങൾ അവൻ ഒരാൾക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല..

( 27 ) അവൻ ഇഷ്ടപ്പെട്ട റസൂലിന്  അല്ലാതെ, അപ്പോൾ തീർച്ചയായും അല്ലാഹു ആ റസൂലിന്റെ മുമ്പിലും പിമ്പിലും പാറാവുകാരെ ഏർപ്പെടുത്തുക തന്നെ ചെയ്യും...

( 28 ) അവർ തങ്ങളുടെ നാഥന്റെ ദൗത്യങ്ങൾ എത്തിച്ചു കൊടുത്തിരിക്കുന്നു
 എന്ന് വ്യക്തമായി അറിയാൻ വേണ്ടിയാണത്..
 അവരുടെ പക്കൽ ഉള്ളത് അല്ലാഹു പൂർണമായി അറിയുന്നു.
 അവൻ എല്ലാ വസ്തുക്കളുടെയും എണ്ണം കണക്കാക്കുകയും ചെയ്തിരിക്കുന്നു...

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Al Quran