02-Surathul baqara 70-76

അധ്യായം -02
സൂറത്തുൽ അൽബഖറ.
സൂക്തങ്ങൾ -286
അവതരണം -മദീന
70 മുതൽ 76 വരെ യുള്ള സൂക്തങ്ങളുടെ അർത്ഥം 



( 70 )അവർ പറഞ്ഞു : നീ ഞങ്ങൾക്കു വേണ്ടി  നീന്റെ  രക്ഷിതാവിനോട് പ്രാത്ഥിക്കുക .

അത് ഏത് തരത്തിൽ ഉള്ളത് ആണെന്ന്  അവൻ ( അള്ളാഹു ) ഞങ്ങൾക്ക്  വ്യക്തമാക്കി ത്തരട്ടെ ...

നിശ്ചയമായും പശുക്കൾ ഞങ്ങൾക്കു തിരിച്ചറിയാൻ കഴിയാതെ വന്നിരിക്കുന്നു  .

 അള്ളാഹു ഉദ്ദേശിക്കുന്നപക്ഷം ഞങ്ങൾ നേർമാർഗ്ഗം പ്രാപിക്കുകതന്നെ ചെയ്യും  ...

( 71 ) അദ്ദേഹം പറഞ്ഞു  :  നിശ്ചയമായും   അവൻ ( അള്ളാഹു ) പറയുന്നു .

  അത് ഭൂമി ഉഴുന്നതിനോ , കൃഷി നനക്കുന്നതിനോ നനക്കുന്നതിനോ ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത പശുവായിരിക്കണം .

 നിശ്ചയം യാഥരു കേടുപാടും കലയുമില്ലാത്തതുമായിരിക്കണം .

 അവർ പറഞ്ഞു ' ഇപ്പോൾ നീ  യാഥാർഥ്യം  അറിയി ച്ചിരിക്കുന്നു ' അങ്ങനെ അവരതിനെ  അറുത്തു .

 അവരത്  ചെയ്യുമായിരുന്നില്ല . 

വിശദമായി 
---------
ഇസ്റാഈൽ ക്കാർക്ക് തങ്ങളുടെ പ്രവാചകന്മാരോടുള്ള ധിക്കാര മനോഭാവം ആണ് ഇവിടെ സൂചിപ്പിക്കുന്നത്. 
കൊലയാളിയെ കണ്ടുപിടിക്കാൻ ഒരു 
പശുവിനെ അറുക്കണമെന്നു പറഞ്ഞപ്പോൾ അതങ്ങു ചെയ്താൽ മതിയായിരുന്നു. പക്ഷെ അതിനവർ തയാറായില്ല. 
എന്തെങ്കിലും നിലക്ക് പശുവിനെ അറുക്കുന്നതിൽ നിന്നും ഒഴിഞ്ഞുമാറുക ആണവർ ആഗ്രഹിച്ചത്. 
"നമ്മുടെ രക്ഷിതാവ് എന്ന് പറയാതെ "നിന്റെ രക്ഷിതാവിനോട് പ്രാത്ഥിക്കുക "
എന്നാണവർ പറഞ്ഞു കൊണ്ടിരുന്നത്. 

( 72 ) നിങ്ങൾ ഒരാളെ കൊല്ലുകയും ,
എന്നിട്ടതിൽ അന്യാന്യം  കുറ്റപ്പെടുത്തി ഓരെരുത്തരും   ഒഴിഞ്ഞുമാറുകയും   ചെയ്ത  സന്ദർഭവും  ( ഓർക്കുക ) നിങ്ങൾ   മറച്ചുവെച്ചുകൊണ്ടിരിക്കുന്നതിനെ അള്ളാഹു  പുറത്തുകൊണ്ടുവരുന്നവനാണ്...


( 73 ) നാം പറഞ്ഞു ; അതിന്റെ 
 (അറക്കപ്പെട്ട  പശുവിന്റെ  )
ഒരു ഭാഗം  കൊണ്ട് അവനെ 
  (  കൊല്ലപ്പെട്ടവനെ ) അടിക്കുക ...

 അതുപ്രകാരം അള്ളാഹു മരിച്ചവരെ ജീവിപ്പിക്കുന്നു .

 നിങ്ങൾ ചിന്തിച്ചു ഗ്രഹിക്കുന്നതിനു വേണ്ടി അവൻ  തന്റെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്കു   കാണിച്ചുതരുകയും  ചെയ്യുന്നു .

വിശദമായി 
---------
കല്പന പ്രകാരം പശുവിൻ നാവ്, അല്ലെങ്കിൽ വാല് കൊണ്ട് മയ്യിത്തിനെ അടിക്കുകയും 
മരിച്ചയാൾ ജീവിച്ചു. 
എന്നെ കൊലപ്പെടുത്തിയത് എന്റെ ഉപ്പാന്റെ സഹോദരന്റെ രണ്ടു മക്കൾ ആണെന്ന് 
പറയുകയും വീണ്ടും മരിക്കുകയും ചെയ്തു. 
അവർക്ക് അനന്തരാവകാശം തടയുകയും അവരെ രണ്ടുപേരെയും വധിക്കുകയും ചെയ്തു.
( 74 )പിന്നീട് അതിനു ശേഷവും നിങ്ങളുടെ  ഹ്യദയങ്ങൾ കടുത്തതായിത്തീർന്നു ..

അവ പാറകൾ  പോലെ എന്നല്ല അതിലും കടുപ്പമുള്ളതായിത്തീർന്നു .

നിശ്ചയമായും ചില പാറകളിൽ നിന്ന് നദികൾ പൊട്ടി ഒഴുകുകയും ചിലതു പിളർന്നു അതിൽനിന്നു വെള്ളം പുറപ്പെടുകയും ചെയ്യുന്നുണ്ട് ..

 അവയിൽ ചിലത് അല്ലാഹുവിനെ ഭയന്ന് തായോട്ട്   ഉരുണ്ടുവീഴുന്നുണ്ട് ...

 നിങ്ങൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് ഒട്ടും അശ്രദ്ധനല്ല അള്ളാഹു ...

(75 )അക്കൂട്ടർ നിങ്ങളെ വിശാസിക്കുമെന്ന് നിങ്ങളാഷിക്കുന്നുണ്ടോ ?

 നിശ്ചയമായും അവരിൽ ഒരു സംഘമാളുകൾ അല്ലാഹുവിന്റെ   വചനങ്ങൾ കേൾക്കുകയും ,പിന്നെ അവ നല്ലവണ്ണം ഗ്രഹിച്ചതിനു ശേഷം സത്യം അറിയുന്നവരായും കൊണ്ടുതന്നെ അതിൽ  കൃത്രിമം കാണിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു  ......

( 76 )  സത്യവിശാസികളെ കാണുബോൾ തങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന് പറയും .

അവരിൽ ചിലർ മറ്റുചിലരുമായി ഒറ്റക്കാകുബോൾ അവർ ഇങ്ങനെ  പറയും :
 നിങ്ങളുടെ നാഥന്റെ   സന്നിധിയിൽ വെച്ച്  അവർ  നിങ്ങൾക്കെതിരായി വാദിച്ചു ജയിക്കത്തക്കവണ്ണം അള്ളാഹു നിങ്ങള്ക്ക് വെളിപ്പെടുത്തി  ത്തന്നിട്ടുള്ള യാഥാർഥ്യങ്ങളെ  അവർക്കു നിങ്ങൾ വെളിപ്പെടുത്തിക്കൊടുക്കുകയാണോ  ?
നിങ്ങൾ  ചിന്തിക്കുന്നില്ലേ ?

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam