33--SurathulAhsaab --7---15

അധ്യായം --33
സൂറത്തുൽ അഹ്സാബ്.
അവതരണം : മദീന
സൂക്തങ്ങൾ : 73
7 മുതൽ 15 വരെ ഉള്ളവയുടെ വിവരണം 
( 7 ) നബിമാരിൽ നിന്ന്- താങ്കളിൽ നിന്നും, നൂഹ്, ഇബ്റാഹീം, മൂസാ, മറിയമിന്റെ  പുത്രൻ ഈസാ, എന്നിവരിൽ നിന്നും നാം  അവരുടെ ഉറപ്പു വാങ്ങിയ സന്ദർഭം
( ഓർക്കുക) അവരിൽ നിന്നു നാം ശക്തമായ ഉറപ്പ്  വാങ്ങുകയും ചെയ്തു...

( 8 ) സത്യവന്മാരോട്  അവരുടെ സത്യസന്ധതയെ കുറിച്ച് അള്ളാഹു ചോദിക്കാൻ വേണ്ടിയാണ്
( അങ്ങനെ കരാർ വാങ്ങിയത്) സത്യനിഷേധികൾക്ക് വേദനാജനകമായ ശിക്ഷ അവൻ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു..

( 9 ) സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങൾ വരികയും അപ്പോൾ ശക്തമായ ഒരു കാറ്റിനെയും, നിങ്ങൾ കണ്ടിട്ടില്ലാത്ത കുറേ സൈന്യങ്ങളെയും അവരുടെ നേരെ നാം അയക്കുകയും ചെയ്ത സന്ദർഭത്തിൽ അല്ലാഹു നിങ്ങൾക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങളോർക്കുക.
 നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം കണ്ടറിയുന്നവനാണ്..

( 10 ) അതായത് നിങ്ങളുടെ മുകൾഭാഗത്ത് കൂടിയും, താഴ്ഭാഗത്ത് കൂടെയും ആ സൈന്യങ്ങൾ എത്തുകയും, നിങ്ങൾ അല്ലാഹുവിനെ പറ്റി ചില ധാരണകൾ ധരികയും ചെയ്ത സന്ദർഭം..

( 11 ) അവിടെവെച്ച് സത്യവിശ്വാസികൾ പരീക്ഷിക്കപ്പെടുകയും, അവർ കിടുകിടാ വിറപ്പിക്കപെടുകയും ചെയ്തു...

വിവരണം 


### ഹിജ്‌റ വർഷം നാലോ അഞ്ചോ വർഷമോ നടന്ന അഹ്സാബ് യുദ്ധത്തെ കുറിച്ച് ആണ് ഇവിടെ സൂചിപ്പിക്കുന്നത്.

ബനുന്നളീർ എന്ന ജൂത ഗോത്രത്തെ നബി തിരുമേനി (സ )മദീനയിൽ നിന്നും ഖൈബറിലേക്ക് നാടു കടത്തിയിരുന്നു.
അവരുടെ നേതാക്കൾ മക്കയിൽ ചെന്നു നബി (സ )ക്കെതിരെ യുദ്ധം ചെയ്യാൻ ഖുറൈശികളെ പ്രേരിപ്പിക്കുകയും എല്ലാ സഹായ സഹകരണവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
 അങ്ങനെ കുറെ ഖുറൈശികളും ജൂതന്മാരും അനുഭാവികളും ചേർന്ന പതിനയ്യായിരത്തോളം വരുന്ന ഒരു സഖ്യകക്ഷി സേന അബൂസുഫിയാന്റെ നേതൃത്വത്തിൽ മദീനയിലേക്ക് നീങ്ങി.
 ഈ വിവരം അറിഞ്ഞ നബി തിരുമേനി, ശത്രുക്കൾ മദീനയിലേക്ക് കടക്കാൻ സാധ്യതയുള്ള എല്ലാ ഭാഗങ്ങളിലും കിടങ്ങ് കുഴിക്കാൻ തന്റെ അനുയായികൾക്ക് നിർദ്ദേശം  നൽകി.
 കിഴക്കുഭാഗത്തുള്ള കുന്നിൻ പ്രദേശങ്ങളിലും പടിഞ്ഞാറുഭാഗത്തുള്ള താഴ്ന്ന പ്രദേശങ്ങളിലെല്ലാം അവർ ഉപരോധം ഏർപ്പെടുത്തി.
 സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം അതിശക്തമായ ഒരു പരീക്ഷണ ഘട്ടമാണ് ഒരുക്കിയത്.
 പരാജയം അവർ മുന്നിൽ കണ്ടു അള്ളാഹുവിനെ കുറിച്ച് പലർക്കും പല ധാരണകളും ഉടലെടുത്തു.
 സങ്കീർണമായ ഈ സന്ദർഭത്തിൽ അല്ലാഹു അവരെ സഹായിച്ചു.
 ശത്രുപാളയത്തിൽ അതിശക്തമായ കാറ്റടിച്ചു വീശി.
 അതവർക്ക് വമ്പിച്ച നാശനഷ്ടങ്ങൾ ഉണ്ടാക്കി. ഭയചകിതരായ അവർ പിന്തിരിഞ്ഞോടി.
 നമുക്ക് കാണാൻ കഴിയാത്ത സൈന്യങ്ങൾ- മലക്കുകൾ- അവരെ പരാജയപ്പെടുത്തുന്നതിൽ  നിർണായകമായ പങ്കുവഹിച്ചു.
 അങ്ങിനെ സത്യവിശ്വാസികൾ വലിയ ഒരു പരീക്ഷണത്തിൽ നിന്ന് രക്ഷപ്പെട്ടു. ഈ അനുഗ്രഹം സത്യവിശ്വാസികൾ എന്നും ഓർക്കണം എന്നും അതിന് നന്ദി കാണിക്കണം എന്നും അതിൽ നിന്ന് പാഠം പഠിക്കണമെന്നും എന്നാണ് ഇവിടെ ഉയർത്തിയിരിക്കുന്നത്.
 സഖ്യകക്ഷികൾ നയിച്ച യുദ്ധം ആയതുകൊണ്ട് ഇതിന് അഹ്സാബ് യുദ്ധം എന്നും കിടങ്ങ് കുഴിക്കൽ തന്ത്രം പ്രയോഗിച്ചു കൊണ്ടുള്ള  യുദ്ധം ആയതുകൊണ്ട് ഖന്തഖ് യുദ്ധം  എന്നും പേരുണ്ട്...


( 12 ) അല്ലാഹുവും അവന്റെ റസൂലും വഞ്ചനയെ അല്ലാതെ മറ്റൊന്നും വാഗ്ദാനം ചെയ്തിട്ടില്ല എന്ന കപടവിശ്വാസികളും ഹൃദയങ്ങളിൽ രോഗമുള്ളവരും പറഞ്ഞിരുന്ന സന്ദർഭം
( ഓർക്കുക)...

( 13 ) അവരിൽ ഒരു വിഭാഗം പറഞ്ഞ സന്ദർഭവും ( ഓർക്കുക). യസ് രിബ്
( മദീന) ക്കാരേ, നിങ്ങൾക്കിനി യാതൊരു നിലനിൽപ്പും ഇല്ല. അതുകൊണ്ട് നിങ്ങൾ മടങ്ങി കൊള്ളുക. അവരിൽ ഒരു വിഭാഗം
( യുദ്ധത്തിൽ നിന്ന് ഒഴിവാകാൻ) നബിയുടെ സമ്മതം ചോദിക്കുകയും ചെയ്യുന്നു. " ഞങ്ങളുടെ വീടുകൾ അനാഥമാണ്" എന്നവർ പറയുന്നു. യഥാർത്ഥത്തിൽ അവ അനാഥമല്ല. യുദ്ധരംഗത്ത് നിന്ന് ഓടി പോകാൻ മാത്രം ആണ് അവർ ഉദ്ദേശിക്കുന്നത്.


( 14 ) മദീനയുടെ പലഭാഗങ്ങളിൽ കൂടി  ശത്രുക്കൾ അതിൽ അവരുടെ അടുത്ത് പ്രവേശിക്കുകയും എന്നിട്ട് ഇക്കൂട്ടരോട്  കുഴപ്പമുണ്ടാക്കാൻ ആവശ്യപ്പെടുകയും ചെയ്താൽ തീർച്ചയായും അവരത്‌  ചെയ്തു കൊടുക്കുന്നതാണ്. അൽപസമയം മാത്രമേ അവരതിന് താമസം വരുത്തുകയുള്ളൂ..


വിവരണം


### ഞങ്ങളുടെ വീടുകൾ അനാഥമാണെന്നും, അവിടെ ഞങ്ങളുടെ സാന്നിധ്യം ആവശ്യമാണ് എന്നും പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നവർ ശത്രു പക്ഷത്തിനു വേണ്ടി എന്നും  തയ്യാറായിരുന്നു എന്നതാണ് വസ്തുത വീട് അനാഥമാണെങ്കിൽ  തന്നെ ശത്രുവിനെ വേണ്ടി കുഴപ്പം ഉണ്ടാക്കുന്നതിൽ നിന്നും അവരെ തടയും ആയിരുന്നില്ല. സത്യത്തിലുള്ള വിശ്വാസ രഹിതമാണ് അവരെ ഒഴിഞ്ഞുമാറാൻ യഥാർത്ഥത്തിൽ പ്രേരിപ്പിക്കുന്നത്..

( 15 ) തങ്ങൾ( യുദ്ധത്തിൽനിന്ന്) പിന്തിരിഞ്ഞു പോകുകയില്ലെന്ന്   തീർച്ചയായും അവർ ഇതിനു മുൻപ് അള്ളാഹു കരാർ ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവുമായി ചെയ്ത കരാർ ചോദ്യം ചെയ്യപ്പെടുന്നതാണ്.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam