65-Surathu Ththalaq -01-12

അധ്യായം -65
സൂറത്തുത്തലാഖ്
 അവതരണം -മദീന
 സൂക്തങ്ങൾ -12
 പരമകാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
(ഞാൻ ആരംഭിക്കുന്നു)

 ( 01 )നബീ, നിങ്ങൾ സ്ത്രീകളെ (ഭാര്യമാരെ )
വിവാഹമോചനം നടത്തുകയാണെങ്കിൽ ഇദ്ദ  കാലത്ത് അവരെ വിവാഹമോചനം നടത്തുകയും, ഇദ്ദയെ എണ്ണി കണക്കാക്കുകയും ചെയ്യുക.
 നിങ്ങളുടെ നാഥനായ അല്ലാഹുവിനെ സൂക്ഷിക്കുക.
 അവരുടെ വീടുകളിൽ നിന്ന്  അവരെ പുറത്താക്കരുത്. അവർ പുറത്തുപോവുകയും ചെയ്യരുത്.
 വ്യക്തമായ വല്ല നീചവൃത്തി യും അവർ  ചെയ്താൽ അല്ലാതെ.
( അപ്പോൾ പുറത്ത് ആക്കവുന്നതാണ്)
 ഇതെല്ലാം അല്ലാഹുവിന്റെ നിയമപരിധി കളാണ്.
 അല്ലാഹുവിനെ നിയമപരിധി ഇവിടെ ആരെങ്കിലും അതിക്രമിക്കുക യാണെങ്കിൽ അവൻ തന്നോട് തന്നെ അതിക്രമം കാണിച്ചു.
 നിനക്കറിയില്ല. !
 അതിനു ശേഷം അല്ലാഹു ഏതെങ്കിലും കാര്യം പുതിയതായി ഉണ്ടാക്കിയേക്കാം.

( 02 ) അങ്ങനെ സ്ത്രീകൾ
 അവരുടെ അവധിക്ക് അടുത്തെത്തിയാൽ
 നിങ്ങളവരെ മര്യാദയനുസരിച്ച് സ്വീകരിക്കുകയോ, മര്യാദയനുസരിച്ച് അവരുമായി വേർപിരിയുകയോ  ചെയ്യുക.
 നിങ്ങളിൽ നിന്നുള്ള രണ്ട് നീതിമാന്മാരെ സാക്ഷ്യപ്പെടുത്തുകയും അല്ലാഹുവിന് വേണ്ടി സാക്ഷ്യം നിലനിർത്തുകയും ചെയ്യുക.
 അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന അവർക്ക് ഇതുമൂലം ഉപദേശം നൽകപ്പെടുക യാണ്.
 അല്ലാഹുവിനെ സൂക്ഷിക്കുന്നവർക്ക് അവൻ ഒരു രക്ഷാമാർഗ്ഗം ഉണ്ടാക്കി കൊടുക്കും.

( 03 )( മാത്രമല്ല) വിചാരിക്കാത്ത തരത്തിൽ അവന് അല്ലാഹു ഭക്ഷണം നൽകുകയും ചെയ്യും.
 ആരെങ്കിലും അല്ലാഹുവിന്റെ മേൽ ഭാരം ഏൽപ്പിക്കുക യാണെങ്കിൽ അവന് അള്ളാഹു മതി.
 തീർച്ചയായും അല്ലാഹു അവന്റെ കാര്യം സാധിച്ചു കൊടുക്കുന്നതാണ്.
 എല്ലാ കാര്യത്തിനും അല്ലാഹു തീർച്ചയായും ഒരു വ്യവസ്ഥ ഏർപ്പെടുത്തിയിരിക്കുന്നു.

( 04 ) നിങ്ങളുടെ സ്ത്രീകളിൽ നിന്ന് ആർത്തവത്തെക്കുറിച്ച് നിരാശ ആയവർ ആകട്ടെ( അവരുടെ ഇദ്ദ  കാലത്തെ പറ്റി)
 നിങ്ങൾ അറിയാത്തവർ ആണെങ്കിൽ. അവരുടെ ഇദ്ദ  3 മാസം ആകുന്നു.
 ആർത്തവം ഉണ്ടായിട്ടില്ലാത്തവരുടെയും
( അങ്ങനെതന്നെ) ഗർഭിണികളുടെ
(ഇദ്ദ ) യുടെ അവധി അവർ പ്രസവിക്കൽ ആണ്.
 അല്ലാഹുവേ ആരെങ്കിലും സൂക്ഷിച്ചാൽ അവനു തന്റെ കാര്യത്തിൽ അവൻ സൗകര്യം ചെയ്തു കൊടുക്കുന്നതാണ്.

( 05 ) അത് അല്ലാഹുവിന്റെ കൽപ്പനയാണ്.
 അത് അവൻ നിങ്ങൾക്ക് ഇറക്കി തന്നിരിക്കുന്നു.
 അള്ളാഹുവിനെ ആരെങ്കിലും സൂക്ഷിക്കുന്നു എങ്കിൽ അവന്റെ പാപങ്ങളെ അവൻ പൊറുത്തുകൊടുക്കുകയും അവന്  മഹത്തായ പ്രതിഫലം നൽകുകയും ചെയ്യും.

( 06 ) നിങ്ങൾ താമസിക്കുന്നിടത്ത് അതായത് നിങ്ങളുടെ കഴിവുള്ള ഒരു സ്ഥലത്ത് നിങ്ങൾ അവരെ താമസിപ്പിക്കുക.
 അവർക്ക് വിഷമം ഉണ്ടാക്കാനായി നിങ്ങൾ അവരെ ദ്രോഹിക്കരുത്.
 അവർ ഗർഭിണികൾ ആണെങ്കിൽ പ്രസവിക്കുന്നത് വരെ നിങ്ങൾ അവർക്ക്ചിലവ് കൊടുക്കുകയും വേണം.
 ഇനി അവർ നിങ്ങൾക്ക് വേണ്ടി കുട്ടിക്ക് മുല കൊടുക്കുന്ന പക്ഷം അവർക്ക് നിങ്ങളവരുടെ പ്രതിഫലം കൊടുക്കണം. മര്യാദയനുസരിച്ച് നിങ്ങൾ പരസ്പരം കൂടിയാലോചിക്കുകയും ചെയ്യുക.
 നിങ്ങൾക്ക് വിഷമം അനുഭവപ്പെടുന്നുവെങ്കിൽ മറ്റൊരു സ്ത്രീ അവനുവേണ്ടി( ആ കുട്ടിക്ക് വേണ്ടി )
 മുല കൊടുക്കാവുന്നതാണ്.

( 07 ) കഴിവുള്ളവൻ അവന്റെ കഴിവിൽ നിന്ന് ചെലവ് ചെയ്തുകൊള്ളട്ടെ.
 ആരുടെ മേൽ ആഹാരം ബുദ്ധിമുട്ട് ആയിരിക്കുന്നുവോ അവൻ അല്ലാഹു തനിക്ക് നൽകിയതിൽ നിന്ന് ചെലവഴിച്ചു
കൊള്ളട്ടെ.
 അള്ളാഹു നൽകിയത് അല്ലാതെ (ചെലവഴിക്കാൻ) ആരെയും അവൻ നിർബന്ധിക്കുകയില്ല.
 പ്രയാസത്തിന് ശേഷം അല്ലാഹു സൗകര്യത്തെ കൈവരുത്തി കൊടുക്കുന്നതാണ്.

( 08 ) എത്രയോ രാജ്യം !
 തന്റെ നാഥനെ യും അവന്റെ ദൂതന്മാരുടെയും കല്പനയെ അത് ധിക്കരിച്ച് കളഞ്ഞു.
 അതിനാൽ അവയെ നാം കണിശമായ വിചാരണ ചെയ്യുകയും.
 കഠിനമായ ശിക്ഷ നൽകുകയും ചെയ്തു.

( 09 ) അങ്ങനെ അവയുടെ കാര്യത്തിൽ  ദുഷ്ടഫലം അവർ  ആസ്വദിച്ചു.
 അവയുടെ കാര്യത്തിൽ അന്ത്യം നഷ്ടം തന്നെയായിരുന്നു.

( 10 ) അവർക്ക് അല്ലാഹു കഠിനമായ ശിക്ഷ ഒരുക്കി വെച്ചിട്ടുണ്ട്.
 അതുകൊണ്ട് ബുദ്ധിയുള്ളവരേ, സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക.
 തീർച്ചയായും അല്ലാഹു നിങ്ങൾക്ക് ഉൽബോധനം ഇറക്കി തന്നിരിക്കുന്നു.

( 11 ) വ്യക്തമായി വിവരിക്കുന്നതായി കൊണ്ട് അല്ലാഹുവിന്റെ വചനങ്ങൾ നിങ്ങൾക്ക് ഓതി തരുന്ന ഒരു റസൂലിനെ
( അവൻ അയക്കുകയും ചെയ്തിരിക്കുന്നു)
 സത്യത്തിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവരെ അന്ധകാരങ്ങളിൽ നിന്ന് പ്രകാശത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി.
 അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നവരെ താഴ്ഭാഗത്ത്  കൂടി നദികൾ ഒഴുകുന്ന സ്വർഗ്ഗങ്ങളിൽ അവൻ പ്രവേശിപ്പിക്കും.
 അതിൽ അവർ എന്നെന്നും സ്ഥിരതാമസക്കാരായിരിക്കും.
 അവന് അള്ളാഹു ഉപജീവനം നന്നാക്കി കൊടുക്കുന്നതാണ്.

( 12 ) ഏഴ് ആകാശങ്ങളുടെയും അവയെ പോലെതന്നെ ഭൂമിയെയും സൃഷ്ടിച്ചവൻ ആണ് അള്ളാഹു.
 അവർക്കിടയിൽ അവന്റെ കൽപ്പന ഇറങ്ങിക്കൊണ്ടിരിക്കുന്നു.
 തീർച്ചയായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്നും, എല്ലാ വസ്തുക്കളെയും അറിവ് കൊണ്ട് അവൻ വലയം ചെയ്തിരിക്കുന്നു. എന്നും നിങ്ങൾ അറിയാൻ വേണ്ടിയാണ്
( ഇക്കാര്യങ്ങൾ നിങ്ങളെ അറിയിക്കുന്നത്)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam