Surathulalbaqara -62--69

അധ്യായം -02
സൂറത്തുൽ അൽ ബഖറ
ആയത്ത് -286
അവതരണം --മദീന
62 മുതൽ 69 വരെ യുള്ള സൂക്തങ്ങളുടെ
അർത്ഥം.




 ( 62 ) നിശ്ചയമായും സത്യ വിശ്വാസികളും
 ( മുസ്ലിംകൾ )  യഹൂദികളോ ക്രിസ്ത്യനികളോ , സ്വാബിഉകളോ ആരാവട്ടെ അവരിൽ നിന്ന്   അള്ളാഹുവിലും  അന്ത്യ ദിനത്തിലും വിശ്വസിക്കുകയും സൽകർമ്മം അനുഷ്ഠിക്കുകയും  ചെയ്തവരും - തങ്ങളുടെ  നാഥന്റെ   പക്കൽനിന്ന്    അവർക്കു പ്രതിഫലമുണ്ട് ....

അവർക്ക് ഒന്നും ഭയപ്പെടാനില്ല .

അവർ ദുഃഖിക്കേണ്ടി വരികയുമില്ല ...

വിശദമായി
---------------

അല്ലാഹുവിന്റെ ആജ്ഞകൾ ധിക്കരിച്ചു ജീവിച്ചവർക്കു ലഭിക്കാനിരിക്കുന്ന
ശിക്ഷകളെ ക്കുറിച്ച്
വിവരിച്ചതിന് ശേഷം
പൂർവ്വിക സമുദായ ക്കാരിൽ നിന്ന് സത്യവിശ്വാസം
സ്വീകരിക്കുകയും സൽക്കർമങ്ങൾ
അനുഷ്ഠിക്കുകയും ചെയ്തവർക്ക്
അല്ലാഹുവിന്റെ പക്കൽ നിന്ന്
മഹത്തായ പ്രതിഫലം ലഭിക്കും
എന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്..


 ( 63 ) നാം  നിങ്ങളോടു കരാർ    വാങ്ങുകയും നിങ്ങൾക്കു  മീതെയായി പർവ്വതത്തെ ഉയർത്തുകയും ചെയ്ത
   സന്ദർഭവും
 ( ഓർക്കുക . എന്നിട്ട്  നിങ്ങളോട് നാം   പറഞ്ഞു )നിങ്ങൾക്കു നാം തന്നതിനെ  ബലമായി പിടിക്കുകയും ,അതിലുള്ള നിർദ്ദേശങ്ങൾ  ഓർക്കുകയും ചെയ്യുക ..

നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുന്നതിനു വേണ്ടി ...



( 64 ) എന്നിട്ടും  അതിനു ശേഷം ആ  കരാറിൽനിന്ന് നിങ്ങൾ പിന്തിരിഞ്ഞുകളഞ്ഞു .....

എന്നാൽ നിങ്ങളുടെ മേൽ  അല്ലാഹുവിനത്തെ അനുഗ്രഹവും കാരുണ്യവും ഉണ്ടായിരുന്നില്ലെങ്കിൽ നിങ്ങൾ നഷ്ടപ്പെട്ടവരിൽ പ്പെട്ടു പോകുമായിരുന്നു .....



 ( 65 ) നിശ്ചയമായും നിങ്ങളിൽ നിന്ന് ശനിയാഴ്ച  അതിരുവിട്ടു പ്രവർത്തിച്ചവരെ ക്കുറിച്ച് നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടല്ലോ .

അതിനാൽ
 ( അതിരുവിട്ടു   പ്രവർത്തിച്ചാൽ )
നാം അവരോടു പറഞ്ഞു : നിങ്ങൾ നിന്ദ്യന്മാരായ കുരങ്ങന്മാരായിത്തിതീരുക ......

( 66 )അങ്ങനെ നാം ആ  ഗ്രാമക്കാരെ അതിനു മുമ്പിലും പിമ്പിലുമുള്ള -അതിനു ചുറ്റുമുള്ള -ഗ്രാമക്കാർക്കു ഒരു ശിക്ഷാപാഠവും ദോഷബാധയെ   സൂക്ഷിക്കുന്നവർക്ക്‌  ഒരു തത്യോപദേശവും ആക്കിയിരിക്കുന്നു .......


വിശദമായി
----------
ശനിയാഴ്ച ലൗകിക കാര്യങ്ങളിൽ ഇടപെടരുത് എന്ന് ജൂതന്മാരോട്
നിർദ്ദേശിച്ചിരുന്നു അല്ലാഹു.
എന്നാൽ അവരിൽ ഒരു വിഭാഗം വിശ്വാസികൾ കരാർ ലംഘിച്ചു.
ശനിയാഴ്ച ദിവസങ്ങളിൽ അവർ ആദ്യം
രഹസ്യ മായും പിന്നീട് പരസ്യമായും
മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടു.
വിശ്വാസ വിരുദ്ധമായ നിലപാടിൽ നിന്ന് പിന്തിരിയാൻ പലരും അവരെ ഉപദേശിച്ചു.
എന്നാൽ ഉപദേശിച്ചവരെ യൊക്കെ പരിഹസിക്കുക മാത്രമാണ് അവർ ചെയ്തത്.

ഇതിന് അല്ലാഹു നൽകിയ ശിക്ഷ അവരെ കുരങ്ങുകൾ ആക്കുക ആണ് അല്ലാഹു കൊടുത്ത ശിക്ഷ കരാർ പാലിക്കാത്ത ആ വിശ്വാസികൾക്ക്..

 ( 67 )നിങ്ങൾ ഒരു  പശുവിനെ അറുക്കണമെന്ന്  നിശ്ചയമായും അള്ളാഹു നിങ്ങളോടു കല്പിക്കുന്നു 'വെന്ന് മൂസാ തന്തേ ജനതയോട് പറഞ്ഞ  സന്ദർഭവും
  ( നിങ്ങൾ ഓർക്കുക )അപ്പോൾ നീ   ഞങ്ങളെ  പരിഹസിക്കുകയാണോ എന്നവർ  ചോദിച്ചു  ...

അദ്ദേഹം മറുപടി പറഞ്ഞു : മൂഢന്മാരിൽ പെട്ടുപോകുന്നതിൽ നിന്ന് അല്ലാഹുവിനോടു ഞാൻ  അഭയം പ്രാപിക്കുന്നു  .......


( 68 ) അവർ പറഞ്ഞു : നീ  ഞങ്ങൾക്കു വേണ്ടി നീന്റെ  രക്ഷിതാവിനോടു  പ്രാർത്ഥിക്കുക ...


 അത് ഏത് തരം പശുവാണെന്ന് അവൻ ഞങ്ങൾക്കു വ്യക്തമാക്കി ത്തരട്ടെ ...

അദ്ദേഹം പറഞ്ഞു നിശ്ചയമായും അതു വളെരെ പ്രായം കൂടിയതോ വളരെ പ്രായം കുറഞ്ഞതോ ആകരുത് ...

ഇടപ്രായത്തിലുള്ളതായിരിക്കണം എന്നാണ് അവൻ (അള്ളാഹു )പറയുന്നത് ..

അതിനാൽ നിങ്ങളോടു കല്പിക്കപ്പെട്ടതു പ്രയോഗിക്കുക  ......



 (69 ) അവർ പറഞ്ഞു :നീ ഞങ്ങൾക്ക് വേണ്ടി നീന്റെ  രക്ഷിതാവിനോട് പ്രാത്ഥിക്കുക .

അതിനത്തെ നിറം എന്തായിരിക്കണമെന്ന് അവൻ  (അള്ളാഹു ) ഞങ്ങൾക്കു വിശദമാക്കിത്തരട്ടെ  .
അത് കാണുന്നവർക്കു സന്തോഷം ഉണ്ടാക്കുന്ന ശുദ്ധ മഞ്ഞ നിറമുള്ള ഒരു  പശുവാകുന്നു എന്നാണ് അള്ളാഹു  പറയുന്നത് എന്ന് അദ്ദേഹം മറുപടി പറഞ്ഞു..

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam