30-Surathu rroom -51-60

അദ്ധ്യായം- 30
 സൂറത്തുർ റൂം
 അവതരണം- മക്ക
 സൂക്തങ്ങൾ-60
 51 മുതൽ 60 വരെയുള്ള വചനങ്ങളുടെ അർഥം


 പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ 
(ഞാൻ ആരംഭിക്കുന്നു )

(51) നാം ഒരു കാറ്റിനെ അയക്കുകയും തന്നിമിത്തം അവരുടെ കൃഷി ഉണങ്ങി മഞ്ഞ നിറം പൂണ്ടതായി അവർ കാണുകയും ചെയ്താൽ അതിനു ശേഷവും അവർ നന്ദികേട് കാട്ടുന്നവർ ആയി തീരുന്നതാണ്.

(52) ( നബി) തീർച്ചയായും മരണമടഞ്ഞവരെ താങ്കൾ കേൾപ്പിക്കുകയില്ല.
 ബധിരരെയും  താങ്കൾ വിളികേൾപ്പിക്കുകയില്ല. അവർ പിൻതിരിഞ്ഞു പോകുന്നവർ ആയാൽ.

(53) അന്ധൻമാർക്ക്, അവരുടെ ദുർമാർഗത്തിൽ നിന്ന് അകറ്റി നേർവഴി കാണിച്ചു കൊടുക്കുന്ന ആളുമല്ല താങ്കൾ.
 നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുകയും അങ്ങനെ അനുസരണം ഉള്ളവർ( മുസ്ലീമുകൾ) ആയിരിക്കുകയും ചെയ്യുന്നവരെ അല്ലാതെ താങ്കൾ കേൾപ്പിക്കുക ഇല്ല.

(54) നിങ്ങളെ ബലഹീനതയിൽ നിന്ന് സൃഷ്ടിച്ചവൻ ആണത്രെ അള്ളാഹു.
 എന്നിട്ട് ബലഹീനതയ്ക്കു ശേഷം അവൻ നിങ്ങൾക്ക് ശക്തി നൽകി.
 പിന്നീട് ശക്തിക്കു ശേഷം നിങ്ങൾക്ക് ബലഹീനതയും നരയും ഉണ്ടാക്കി.
 അവൻ ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു.
 അവൻ സർവ്വജ്ഞാനം സർവ്വശക്തനും തന്നെയാണ്.

(55) അന്ത്യസമയം നിലവിൽ വരുന്ന ദിവസം കുറ്റവാളികൾ സത്യം ചെയ്ത് പറയും. അല്പസമയം അല്ലാതെ അവർ
( ഇഹലോകത്ത് ) താമസിച്ചിട്ടില്ല എന്ന്.
 അപ്രകാരമാണ് അവർ
( ഇവിടെവെച്ച്) സത്യത്തിൽ നിന്നും തെറ്റിക്കപ്പെട്ടിരിക്കുന്നത്.

(56) ജ്ഞാനവും സത്യവിശ്വാസവും നൽകപ്പെട്ടവർ പറയും: അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ
( രേഖപ്പെടുത്തിയത് അനുസരിച്ച്) പുനരുത്ഥാന നാൾ വരെ നിങ്ങൾ താമസിക്കുക തന്നെ ചെയ്തിട്ടുണ്ട്.
 അപ്പോൾ ഇത് പുനരുത്ഥാന  ദിവസമാണ്.
 പക്ഷേ നിങ്ങൾ ഇത് സമ്മതിക്കുന്നവർ ആയിരുന്നില്ല.

(57) അപ്പോൾ അക്രമം പ്രവർത്തിച്ചവർക്ക് അന്നത്തെ ദിവസം തങ്ങളുടെ ഒഴിവു കഴിവ് പറയൽ പ്രയോജനപ്പെടുകയില്ല.
 അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങാൻ അവരോട് ആവശ്യപ്പെടുകയും ഇല്ല...

(58) തീർച്ചയായും ജനങ്ങൾക്ക് വേണ്ടി ഈ ഖുർആനിൽ എല്ലാത്തരം ഉപമയും നാം  വ്യക്തമാക്കിയിട്ടുണ്ട്.
 വല്ല ദൃഷ്ടാന്തവും താങ്കൾ അവർക്ക് കൊണ്ടു ചെന്നാൽ' നിങ്ങൾ അസത്യ വാദികൾ തന്നെയാണ്' എന്നെ സത്യനിഷേധികൾ പറയുക തന്നെ ചെയ്യും...

(59) അതുപ്രകാരം സത്യമറിയാൻ തയ്യാറാകാത്തവരുടെ ഹൃദയങ്ങളുടെ മേൽ അള്ളാഹു സീൽ വെക്കുന്നു...

(60) അതുകൊണ്ട്( നബി) താങ്കൾ ക്ഷമിക്കുക.
 തീർച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്.
 സത്യത്തിൽ ഉറച്ച  വിശ്വാസമില്ലാത്ത ആളുകൾ താങ്കളുടെ സ്വസ്ഥതക്ക്‌ ഇളക്കം വരാതിരിക്കട്ടെ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Al Quran