43-Suraththu Suqruf -61-73

അധ്യായം -43
സൂറത്ത് സുഖ്റുഫ്‌ 
 അവതരണം- മക്ക
 സൂക്തങ്ങൾ -89
 61 മുതൽ 73 വരെ യുള്ള വചനങ്ങളുടെ അർഥം.. 



 പരമകാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ 
(ഞാൻ ആരംഭിക്കുന്നു. )... 


(  61 ) തീർച്ചയായും അദ്ദേഹം
(ഈസാ നബി ) അന്ത്യ സമയത്തിനുള്ള  ഒരു അറിവാകുന്നു. 
 അതിനാൽ നിങ്ങൾ അതിനെപ്പറ്റി ഒട്ടും സംശയിക്കേണ്ട. 
 നിങ്ങളെന്നെ
( എന്റെ മാർഗ്ഗത്തെ )
 പിന്തുടരുക. ഇതാണ് ശരിയായ മാർഗം... 

( 62 )( ഈ മാർഗ്ഗത്തിൽ നിന്ന് )
 പിശാച് നിങ്ങളെ തടയാതിരിക്കട്ടെ. 
 തീർച്ചയായും അവൻ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു.... 

( 63 ) വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി 
 ഈസാ നബി വന്നപ്പോൾ അദ്ദേഹം പറഞ്ഞു. 
 തീർച്ചയായും ഞാൻ നിങ്ങൾക്ക് വിജ്ഞാനം കൊണ്ടുവന്നിരിക്കുന്നു. 
 നിങ്ങൾ ഭിന്നിച്ചിരിക്കുന്ന ചില കാര്യങ്ങൾ നിങ്ങൾക്ക് വിവരിച്ച് തരാൻ വേണ്ടിയും. 
 അതുകൊണ്ട് നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുകയും എന്നെ അനുസരിക്കുകയും ചെയ്യുക...

( 64 ) തീർച്ചയായും അള്ളാഹു തന്നെയാണ് എന്റെയും നിങ്ങളുടെയും നാഥൻ. 
 അതുകൊണ്ട് അവനെ നിങ്ങൾ ആരാധിക്കുക.
 ഇതാണ് ശരിയായ മാർഗം....

( 65 ) എന്നിട്ട് അവർക്കിടയിൽ പല കക്ഷികൾ  ഭിന്നിച്ചു.
 അതിനാൽ അക്രമം പ്രവർത്തിച്ചവർക്ക് ആ ദിവസത്തെ വേദനാജനകമായ ശിക്ഷ മൂലം വമ്പിച്ച നാശം..


( 66 ) തങ്ങൾ ഓർക്കാത്തവരായിരിക്കേ ആ അന്ത്യസമയം അവർക്ക് വന്നെത്തുന്നതിനെയല്ലാതെ മറ്റെന്തെങ്കിലും അവർ കാത്തിരിക്കുന്നുണ്ടോ  ? 

( 67 ) അന്ന് സ്നേഹിതന്മാർ പരസ്പരം ശത്രുക്കളായിരിക്കും. 
 ഭയഭക്തി ഉള്ളവർ ഒഴികെ... 

( 68 ) എന്റെ അടിമകളേ, ഇന്ന് നിങ്ങൾക്ക് യാതൊരു ഭയവുമില്ല. 
 നിങ്ങൾ വ്യസനിക്കുകയും ഇല്ല.. 

( 69 ) നമ്മുടെ വചനങ്ങളിൽ വിശ്വസിക്കുകയും മുസ്ലിംകളായി
( അനുസരിക്കുന്നവരായി )
 തീരുകയും ചെയ്ത
( നമ്മുടെ അടിമകൾ ).... 

( 70 ) നിങ്ങളും നിങ്ങളുടെ ഇണകളും സന്തുഷ്ടരായി കൊണ്ട് സ്വർഗത്തിൽ പ്രവേശിച്ച് കൊള്ളുക
( എന്ന് അവരോട് പറയപ്പെടും ).... 


( 71 ) സ്വർണ്ണത്തിന്റെ ചില തളികകളും കോപ്പകളുമായി അവർക്കിടയിൽ ചുറ്റി നടത്തപ്പെടും. 
 മനസ്സുകൾ ആശിക്കുന്നതും കണ്ണുകൾ രസിക്കുന്നതുമായതെല്ലാം അതിലുണ്ട്. 
 നിങ്ങൾ അതിൽ സ്ഥിരവാസികളാണ്.. 

( 72 ) നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിന് നിങ്ങൾക്ക് അനന്തരാവകാശമായി നല്കപ്പെടുന്ന സ്വർഗ്ഗമാണത്.... 

( 73 ) നിങ്ങൾക്ക് അവിടെ ധാരാളം പഴങ്ങളുണ്ട്. 
 അതിൽ നിന്ന് നിങ്ങൾ തിന്നുന്നതാണ്... 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam