43-Suraththu Ruqruf -74-89

അദ്ധ്യായം-43
 സൂറത്ത് സുഖ്റുഫ്
 അവതരണം- മക്ക
 സൂക്തങ്ങൾ-89
 74 മുതൽ 89 വരെ യുള്ള വചനങ്ങളുടെ അർത്ഥം.


 പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു. )....

( 74 ) തീർച്ചയായും കുറ്റവാളികൾ നരകശിക്ഷയിൽ സ്ഥിരവാസികൾ ആകുന്നു.. 

( 75 ) ആ ശിക്ഷ അവർക്ക്  ചെറുതാക്കുകയില്ല 
( ശിക്ഷയിൽ ഇളവ് നൽകപ്പെടുകയില്ല ).. 
 അവരതിൽ നിരാശരായിരിക്കും... 

( 76 ) നാം അവരോട് അക്രമം കാണിച്ചിട്ടില്ല. പക്ഷേ അവർ തന്നെയാണ് അക്രമികൾ ആയിത്തീർന്നത്.. 

( 77 ) അവർ വിളിച്ചു പറയും: മാലിക്കേ, താങ്കളുടെ രക്ഷിതാവ് ഞങ്ങളെ മരണപ്പെടുത്തട്ടെ. 
 അദ്ദേഹം പറയും : തീർച്ചയായും നിങ്ങൾ
( നരകത്തിൽ തന്നെ )
 താമസിക്കുന്നവരാണ്.. 

 വിശദീകരണം

 നരകത്തിന്റെ മേൽനോട്ടം വഹിക്കുന്ന മലക്കിനെ പേരാണ് മാലിക്ക്. 
 നരക ശിക്ഷ ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ
 നരകത്തിലെ ആളുകൾ മാലിക് എന്ന മലക്കിനെ വിളിച്ച്
 ചോദിക്കുകയാണ് ഞങ്ങളെ മരിപ്പിച്ച് തരാമോ എന്ന്. 
 എന്നാൽ മാലിക് എന്ന മലക്ക് പറയുന്നു
 ഇനി നിങ്ങൾക്ക് പരലോകത്ത് ഒരു മരണം ഇല്ല എന്നാണ് 
 പറയുന്നത്. 
 നിങ്ങൾ നരകത്തിൽ തന്നെ ഇതേ അവസ്ഥയിൽ കഴിയണമെന്നാണ് മലക്ക് പറയുന്നത്. 
 തനിക്ക് സഹായിക്കാൻ പറ്റില്ല എന്നും പറയുന്നു. 
 നിങ്ങളുടെ ശിക്ഷ നിങ്ങൾ അനുഭവിക്കുക എന്നാണ് പറഞ്ഞു വരുന്നത്.

( 78 ) തീർച്ചയായും നിങ്ങൾക്കു നാം സത്യം കൊണ്ടുവന്നു തന്നു. 
 പക്ഷേ നിങ്ങളിൽ അധികപേരും സത്യത്തെ വെറുക്കുന്നവർ ആണ്... 

( 79 ) അതെല്ല അവർചില പരിപാടികൾ ഉറപ്പിച്ച് വെച്ചിട്ടുണ്ട്. 
 എന്നാൽ നാമും 
( ചില പരിപാടികൾ )
 ഉറപ്പിച്ചു വെക്കുന്നവരാണ്.... 


( 80 ) അഥവാ അവർ
( മനസ്സുകളിൽ ) രഹസ്യമാക്കി വെച്ചതും അവർ പരസ്പരം
 സ്വകാര്യം പറയുന്നതും 
 നാം കേൾക്കുന്നില്ലെന്ന് അവർ വിചാരിക്കുന്നുണ്ടോ.  ? 
 അതെ( നാം തീർച്ചയായും കേൾക്കുന്നുണ്ട് ). 
 നമ്മുടെ ദൂതന്മാർ അവരുടെ പക്കൽ അത്  എഴുതുന്നുണ്ട്.... 

( 81 )(നബീ ) പറയുക. 
 കാരുണ്യവാനായ അള്ളാഹുവിന് ഒരു സന്താനം ഉണ്ടായിരുന്നെങ്കിൽ
( അതിനെ ) ആരാധിക്കുന്നവരിൽ  ഞാൻ ഒന്നാമൻ ആയിരിക്കും... 

( 82 ) ആകാശഭൂമികളുടെ ഉടമസ്ഥൻ- അർഷിന്റ  ഉടമസ്ഥൻ- അവർ വർണ്ണിച്ച് പറയുന്നതിൽ നിന്നെല്ലാം എത്രയോ പരിശുദ്ധനാണ്....... 


( 83 ) അതുകൊണ്ട് അവരെ വിട്ടേക്കുക. 
 അവർക്ക് താക്കീത് നല്കപ്പെടുന്ന ആ ദിവസത്തെ കണ്ടുമുട്ടുന്നത് വരെ അവർ
( ദുർമാർഗത്തിൽ )
 പ്രവേശിച്ചും  കളിച്ചും കൊണ്ടിരുന്നു കൊള്ളട്ടെ.... 


( 84 ) അവൻ ആകാശത്ത് ആരാധ്യനാണ്‌. 
 ഭൂമിയിലും ആരാധ്യനാണ്. 
 അവൻ തന്നെയാണ് യുക്തിമാനും സർവ്വജ്ഞനും... 

( 85 ) ആകാശഭൂമികളുടെയും അവർക്കിടയിലുള്ളവയുടെയും  ആധിപത്യം
 ആർക്കാണോ അവൻ വളരെ മഹത്വമേറിയവനാകുന്നു. 
 അവന്റെ പക്കലാണ് അന്ത്യ സമയത്തെ കുറിച്ചുള്ള അറിവ്. 
 അവനിലേക്ക് തന്നെയാണ് നിങ്ങൾ മടക്കപ്പെടുകയും ചെയ്യുന്നു. 


( 86 ) അവനെ കൂടാതെ അവർ ആരാധിക്കുന്നവർ ശുപാർശയെ പോലും അധീനം ആകുകയില്ല. 
 അറിയുന്നവരായി കൊണ്ട് സത്യത്തിനു സാക്ഷ്യം വഹിച്ചവല്ലാതെ.. 

( 87 ) അവരെ സൃഷ്ടിച്ചത് ആരാണ് എന്ന് താങ്കൾ ചോദിച്ചാൽ അല്ലാഹു എന്ന് അവർ പറയുക തന്നെ ചെയ്യും. 
 പിന്നെ എങ്ങനെയാണ് അവർ
( സത്യമാർഗത്തിൽ നിന്നും )
 തെറിക്കപ്പെടുന്നത് 
( മാറി പോകുന്നത് )..... 

( 88 ) എന്റെ രക്ഷിതാവേ, 
 ഇക്കൂട്ടർ സത്യവിശ്വാസം സ്വീകരിക്കാത്ത ഒരു ജനത തന്നെയാണ് എന്ന അദ്ദേഹത്തിന്റെ
( നബിയുടെ )
 വാക്കിനെ പറ്റിയും
( അല്ലാഹുവിന് അറിവുണ്ട് )..... 

( 89 )(നബീ ) അതുകൊണ്ട് താങ്കൾ അവരെ വിട്ടു പിരിയുകയും " സലാം " എന്ന് അവരോട് പറഞ്ഞു കൊള്ളുകയും ചെയ്യുക. 
 അവർ പിന്നീട് അറിഞ്ഞുകൊള്ളും. 
( മനസ്സിലാക്കിക്കൊള്ളും )..... 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam