43-Surathth Suqruf -48-60

അദ്ധ്യായം-43
 സൂറത്ത് സുഖ്റുഫ്
 അവതരണം- മക്ക
 സൂക്തങ്ങൾ-89
 48 മുതൽ 60 വരെയുള്ള വചനങ്ങളുടെ അർത്ഥം.


 പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ 
 (ഞാൻ ആരംഭിക്കുന്നു ).....


( 48 ) അവർക്കു നാം കാണിച്ചു കൊടുത്തിരിക്കുന്ന ഓരോ ദൃഷ്ടാന്തവും അതിന്റെ ഇണയെക്കാൾ വലുതായിരുന്നു. 
 അവർ മടങ്ങേണ്ടതിനു വേണ്ടി പലതരം 
ശിക്ഷകൾ കൊണ്ട് നാം അവരെ പിടികൂടുകയും ചെയ്തു.... 

( 49 ) അവർ പറഞ്ഞു : ഹേ മഹാ ആഭിചാര 
പണ്ഡിതാ, താങ്കളുടെ നാഥൻ താങ്കളെ അറിയിച്ചതനുസരിച്ച് ഞങ്ങൾക്ക് വേണ്ടി അവനോട് പ്രാർത്ഥിക്കുക. 
 തീർച്ചയായും ഞങ്ങൾ നേർവഴി പ്രാപിച്ചു കൊള്ളാം... 

( 50  ) അങ്ങനെ അവരിൽ നിന്ന് നാം ശിക്ഷയെ അകറ്റിയപ്പോൾ അവരതാ  കരാർ ലംഘനം നടത്തുന്നു..... 


( 51 ) ഫിർഔൻ തന്റെ ജനതയോട് വിളിച്ചുചോദിച്ചു : എന്റെ ജനങ്ങളേ, ഈജിപ്തിന്റ  ആധിപത്യം എനിക്കല്ലേ ? 
 ഈ നദികൾ ഒഴുകുന്നത് എന്റെ താഴ്ഭാഗത്തുകൂടി അല്ലേ ? 
 അപ്പോൾ നിങ്ങൾ ഇതൊന്നും കണ്ടു മനസ്സിലാക്കുന്നില്ലേ ? 

( 52 ) അഥവാ അധമനും  വ്യക്തമായി
സംസാരിച്ചേക്കാത്തവനുമായ ഇവനെക്കാൾ ഉത്തമൻ ഞാൻ തന്നെയല്ലേ ? 

( 53 ) എന്നാൽ
( ഇവൻ പറയുന്നത് സത്യമാണെങ്കിൽ )
 ഇവനു സ്വർണ്ണവളകൾ അണിയിക്കപ്പെടാത്തതെന്തുകൊണ്ടാണ് ? 
 അല്ലെങ്കിൽ ഇവനൊന്നിച്ച് കൂട്ടംചേർന്ന് മലക്കുകൾ വരാത്തത് എന്തുകൊണ്ട് ? 

( 54 ) അങ്ങനെ അവന്റെ ജനതയെ വിഡ്ഢിയാക്കി തീർത്തു. 
 അവർ അവനെ അനുസരിക്കുകയും ചെയ്തു. 
 അവർ ധിക്കാരികളായ ഒരു ജനത തന്നെയായിരുന്നു.. 

( 55 ) അങ്ങനെ അവർ നമ്മെ പ്രകോപിപ്പിച്ചപ്പോൾ നാം അവരെ ശിക്ഷിച്ചു. 
 അവരെയെല്ലാം നാം വെള്ളത്തിൽ മുക്കിക്കൊന്നു.. 

( 56 ) അങ്ങനെ അവരെ നാം പിന്നീട് ഉള്ളവർക്ക് ഒരു മുൻ മാതൃകയും,  ഒരു ഉപമയും ആക്കി വെച്ചു... 

( 57 )(നബീ ) മറിയമിന്റ പുത്രനെ ഒരു ഉപമയാ 
(യിക്കാണി )ക്കപ്പെട്ടപ്പോൾ താങ്കളുടെ ജനതയതാ അതിനെക്കുറിച്ച്
( പരിഹസിച്ച് )
 ആർത്തു ചിരിക്കുന്നു... 

( 58 ) ഞങ്ങളുടെ ഇലാഹുകളോ  ഉത്തമം അതെല്ല അദ്ദേഹമോ എന്നവർ ചോദിക്കുന്നു. 
 ഒരു തർക്കം ആയിട്ടാണ് താങ്കളുടെ നേരെ അത് എടുത്തുകാട്ടുന്നത്. 
 മാത്രമല്ല അവർ തർക്കശീലക്കാരായ  ഒരു ജനതയാകുന്നു... 

( 59 ) നാം അനുഗ്രഹം ചെയ്തുകൊടുത്ത ഒരു അടിമ മാത്രമാണ്  ഈസാ നബി. 
ഇസ്‌റാഈൽ സന്തതികൾക്ക് നബിയെ നാം ഒരു അത്ഭുത ദൃഷ്ട്ടാന്തം ആക്കുകയും ചെയ്തിരിക്കുന്നു... 

( 60  ) നാം ഉദ്ദേശിക്കുകയാണെങ്കിൽ ഭൂമിയിൽ നിങ്ങൾക്ക് പകരം മലക്കുകളെ തന്നെ നാം സൃഷ്ടിക്കുമായിരുന്നു... 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam