43-Surathth Suqruf 23-47

അദ്ധ്യായം-43
 സൂറത്ത് സുഖ്റുഫ്
 അവതരണം- മക്ക
 സൂക്തങ്ങൾ-89
 23മുതൽ 47 വരെയുള്ള വചനങ്ങളുടെ അർഥം.

 
പരമകാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ 
(ഞാൻ ആരംഭിക്കുന്നു.)...(  23 )(നബീ ) അത് അപ്രകാരം തന്നെ താങ്കൾക്ക് മുമ്പ് ഒരു രാജ്യത്ത് ഒരു മുന്നറിയിപ്പ് കാരനെ
( പ്രവാചകനെ )
 നാം അയച്ചിട്ട് അവിടുത്തെ സുഖലോലൂപന്മാർ 
( ഇങ്ങനെ)
 പറയാതിരുന്നിട്ടില്ല.
 ഞങ്ങളുടെ പിതാക്കളെ ഒരു മാർഗത്തിൽ ഞങ്ങൾ കണ്ടെത്തി.
 അവരുടെ കാൽപ്പാടുകളിലൂടെ തീർച്ചയായും
 ഞങ്ങൾ പിന്തുടരുന്നവരാണ്... 

( 24 ) അദ്ദേഹം
( പ്രവാചകൻ ) ചോദിച്ചു :
 നിങ്ങളുടെ പിതാക്കൾ നടന്നതായി കണ്ടെത്തിയതിനെക്കാൾ സത്യമാർഗം ആയതിനെ ഞാൻ നിങ്ങൾക്ക് കൊണ്ടുവന്നാലും 
( നിങ്ങൾ അവരെ തന്നെ
 പിന്തുടരുകയാണോ )
 അവർ പറഞ്ഞു : നിങ്ങൾ ഏതു ഒന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതിനെ ഞങ്ങൾ നിഷേധിക്കുന്നവർ തന്നെയാണ്... 

( 25 ) എന്നിട്ട് നാം അവരെ ശിക്ഷിച്ചു. 
 അപ്പോൾ നോക്കുക. 
 ആ സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയാണ് ഉണ്ടായത്  ? 

( 26 ) നിങ്ങൾ ആരാധിക്കുന്ന വസ്തുക്കളിൽ നിന്നു ഞാൻ തീർത്തും ഒഴിവാണ് എന്ന് ഇബ്രാഹിം നബി തന്റെ പിതാവിനോടും ജനതയോടും പറഞ്ഞ സന്ദർഭം
( ഓർക്കുക )... 

( 27 ) എന്നെ സൃഷ്ടിച്ചവൻ ഒഴികെ. 
 കാരണം അവൻ എന്നെ നേർമാർഗത്തിൽ ആക്കുക തന്നെ ചെയ്യും... 

(  28 ) അദ്ദേഹമത് 
( ആ വാക്യം )
 തന്റെ സന്തതികളിൽ അവശേഷിക്കുന്ന ഒരു വാക്യം ആക്കി. 
 അവർ
( അതിലേക്കു മടങ്ങാൻ വേണ്ടി )... 

( 29 ) എങ്കിലും ഈ കൂട്ടർക്കും ഇവരുടെ പിതാക്കൾക്കും ഞാൻ ജീവിത സുഖം നൽകി. 
( അങ്ങനെ അതിൽ വ്യാപൃതരായി )
 അവർ സത്യവും
( ഖുർആനും )
 സ്പഷ്ടമാക്കുന്ന ഒരു റസൂലും വരുന്നതുവരെ.. 

( 30 ) സത്യം അവർക്ക് വന്നു കിട്ടിയപ്പോൾ ഇത് മാരണമാണ്. 
 തീർച്ചയായും ഞങ്ങൾ ഇത് നിഷേധിക്കുന്നു എന്ന് പറയുകയാണ് അവർ ചെയ്തത്..

( 31 ) അവർ ചോദിച്ചു : ഈ ഖുർആൻ കൊണ്ട് ഈ രണ്ട് നാടുകളിൽ ഏതെങ്കിലും ഉള്ള മഹാനായ ഒരു പുരുഷന്റെ മേൽ എന്തുകൊണ്ട് അവതരിക്കപ്പെട്ടില്ല ? 

( 32 )(നബീ ) അവരാണോ താങ്കളുടെ നാഥന്റെ കാരുണ്യം ഭാഗിച്ചു കൊടുക്കുന്നത്.? 
 ഐഹികജീവിതത്തിൽ അവരുടെ ജീവിത വിഭവങ്ങൾ  അവർക്കിടയിൽ നാം തന്നെ ഭാഗിച്ചു  കൊടുത്തിരിക്കുകയാണ്. 
 അവരിൽ ചിലരെ മറ്റു ചിലർക്ക് മേൽ നാം പല പടികൾ ഉയർത്തി  വെക്കുകയും ചെയ്തിരിക്കുന്നു. 
 അവരിൽ ചിലർ മറ്റു ചിലരെ കീഴ്പ്പെടുത്തി വെക്കാൻ വേണ്ടി. 
 താങ്കളുടെ നാഥന്റ  കാരുണ്യം അവർ ശേഖരിക്കുന്നതിനേക്കാൾ  എത്രയോ ഉത്തമമാകുന്നു.... 

( 33-34 ) മനുഷ്യൻ ഒരേയൊരു സമുദായമായി തീരുമായിരുന്നിലെങ്കിൽ കാരുണ്യവാനായ അല്ലാഹുവിനെ നിഷേധിക്കുന്നവരോട് വീടുകൾക്ക് വെള്ളികൊണ്ടുള്ള മേൽപ്പുരകളും അവർക്ക് മേൽപ്പോട്ട് കയറാനുള്ള കോണികളും അവരുടെ വീടുകൾക്ക്
( വെള്ളികൊണ്ടുള്ള)
 വാതിലുകളും അവർക്ക് ചാരി ഇരിക്കാനുള്ള കട്ടിലുകളും നാം ഉണ്ടാക്കി കൊടുക്കുമായിരുന്നു.... 

( 35 )( അതുപോലെ )
 സ്വർണ്ണ അലങ്കാരവും. 
( വാസ്തവത്തിൽ ) അവയെല്ലാം തന്നെ ഐഹികജീവിതത്തിലെ വിഭവങ്ങളാണ്. 
 പരലോകം താങ്കളുടെ നാഥങ്കൽ ഭക്തിമാർഗം കൈക്കൊള്ളുന്നവർക്കാണ്... 

( 36 ) കാരുണ്യവാനായ അല്ലാഹുവിനെ സ്മരിക്കുന്ന അതിൽ നിന്ന് ആരെങ്കിലും തിരിഞ്ഞു കളയുന്ന പക്ഷം അവന് ഒരു പിശാചിനെ നാം ഏർപ്പെടുത്തി കൊടുക്കും. 
 അപ്പോൾ ആ പിശാച് അവന്റെ കൂട്ടുകാരൻ ആയിരിക്കും... 


( 37 ) തീർച്ചയായും ആ പിശാചുക്കൾ അവരെ സന്മാർഗത്തിൽ നിന്ന് തടയുകയും തങ്ങൾ സൻമാർഗം പ്രാപിച്ചവർ ആണെന്ന് അവർ ധരിക്കുകയും ചെയ്യും... 

( 38 ) അങ്ങനെ നമ്മുടെ അടുത്ത് വരുമ്പോൾ
( തന്റെ കൂട്ടാളി യോട് )
 അവൻ പറയും : അയ്യോ എന്റെയും നിന്റയും  ഇടക്ക് ഉദയാസ്തമന സ്ഥാനങ്ങൾ തമ്മിലുള്ള അകലം ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു !
 അപ്പോൾ ആ കൂട്ടുകാരൻ എത്ര മോശമാണ്.. 

( 39 )( ആ സമയത്ത് അല്ലാഹു പറയും )
 നിങ്ങളുടെ ആഗ്രഹം ഇന്ന് നിങ്ങളുടെ അക്രമം വ്യക്തമായ ഈ സന്ദർഭത്തിൽ
 നിങ്ങൾക്ക് ഉപകാരം ചെയ്യുന്നതല്ല തന്നെ. 
 കാരണം നിങ്ങൾ ഇരുകൂട്ടരും ശിക്ഷയിൽ പങ്കാളികളാണ്... 

( 40 ) എന്നാൽ
(നബീ ) ബധിരന്മാരെ താങ്കൾ 
കേൾപ്പിക്കുമോ ? 
 അല്ലെങ്കിൽ അന്ധൻമാരെയും വ്യക്തമായ ദുർമാർഗത്തിൽ ആയവരെയും താങ്കൾ ശരിയായ മാർഗത്തിൽ ആക്കുമോ  ? 

( 41 ) ഇനി( ഇവിടെനിന്ന് മരണം മുഖേന )
 താങ്കളെ നാം കൊണ്ടുപോയെങ്കിൽ അവരെ നാം ശിക്ഷിക്കുക തന്നെ ചെയ്യുന്നതാണ്..

( 42 ) അല്ലെങ്കിൽ അവരോട് നാം താക്കീത് ചെയ്ത ശിക്ഷ താങ്കൾക്ക് നാം കാണിച്ചു തരുകയാണെങ്കിൽ അതിനും അവരുടെ മേൽ നാം കഴിവുള്ളവരാണ്....

( 43 ) അതിനാൽ താങ്കൾക്ക് ബോധനം നൽകപ്പെട്ടിട്ടുള്ളതിനെ താങ്കൾ മുറുകെപിടിക്കുക.
 തീർച്ചയായും താങ്കൾ നേർമാർഗത്തിൽ തന്നെയാകുന്നു....

( 44 ) ഇത്
( ഖുർആൻ ) താങ്കൾക്കും താങ്കളുടെ ജനതക്കും ഒരു ഉദ്ബോധനം ആണ്.
 പിന്നീട്
( ഇതിനെക്കുറിച്ച് ) നിങ്ങളോട് ചോദിക്കപ്പെടുകയും ചെയ്യും...

( 45 ) താങ്കൾക്ക് മുമ്പ് നാം അയച്ചിട്ടുള്ള നമ്മുടെ ദൂതന്മാരോട്  താങ്കൾ ചോദിച്ചു നോക്കുക.
 കാരുണ്യവാനായ അല്ലാഹുവിനു പുറമേ ആരാധിക്കപ്പെടുന്ന വല്ല ഇലാഹുകളെയും നാം നിയോഗിച്ചിട്ടുണ്ടോ എന്ന്   ? 

( 46 ) നമ്മുടെ ദൃഷ്ടാന്തങ്ങളും ആയി ഫിർഔന്റയും അവന്റെ പ്രധാനികളുടെയും അടുത്തേക്ക് മൂസാനബിയെ നാം അയക്കുക തന്നെ ചെയ്തു.
 എന്നിട്ട് നബി പറഞ്ഞു : തീർച്ചയായും ഞാൻ ലോകരക്ഷിതാവിന്റെ ദൂതനാകുന്നു...

( 47 ) അങ്ങനെ നമ്മുടെ ദൃഷ്ടാന്തങ്ങളും ആയി നബി അവരുടെ അടുത്ത് ചെന്നപ്പോൾ അവരുടെ അതിനെപ്പറ്റി 
( പരിഹസിച്ച് )
 ചിരിക്കുന്നു....

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam