43-Surathth Suqruf -01-22

അദ്ധ്യായം-43
സൂറത്ത് റുഖ്റുഫ്‌ 
 അവതരണം-മക്ക 
 സൂക്തങ്ങൾ-89
 ഒന്നു മുതൽ 22 വരെ യുള്ള വചനങ്ങളുടെ അർഥം. 

 പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ 
(ഞാൻ ആരംഭിക്കുന്നു. )... 

( 01 )ഹാമീം... 

( 02 ) വ്യക്തമായ ഈ ഗ്രന്ഥം 
(ഖുർആൻ )
തന്നെയാണ് സത്യം... 

( 03 ) തീർച്ചയായും നാം ഇതിനെ അറബി ഭാഷയിൽ ഉള്ള ഖുർആൻ ആക്കിയിരിക്കുന്നു. 
 നിങ്ങൾ ചിന്തിക്കുവാൻ വേണ്ടി... 

( 04 ) അത് ഒരു മൂല ഗ്രന്ഥത്തിൽ നമ്മുടെ പക്കൽ ഉന്നതപദവിയിൽ ഉള്ളതും തത്വങ്ങൾ നിറഞ്ഞതും തന്നെയാകുന്നു... 

( 05 ) എന്നിരിക്കേ നിങ്ങൾ അതിരുവിട്ട് പോയ ഒരു ജനതയെ ആയതിനാൽ നിങ്ങളിൽനിന്ന് ഖുർആനിനെ നാം നീക്കികളയണമോ ? 
( ഒട്ടും ഇല്ല ).... 

( 06 ) പൂർവികരിൽ എത്രയെത്ര നബിമാരെ ആണ് നാം അയച്ചിട്ടുള്ളത് ... 

( 07 ) ഏതൊരു നബി തങ്ങളുടെ അടുത്ത് വന്നാലും അവർ അദ്ദേഹത്തെ പരിഹസിക്കാതെ വിട്ടിട്ടില്ല... 

( 08 ) അതുമൂലം ഇവരേക്കാൾ കായിക ബലത്തിൽ ശക്തരായിരുന്നവരെ എല്ലാം നശിപ്പിച്ചു കളഞ്ഞിട്ടുണ്ട്. 
 പൂർവ്വീകരുടെ( ശിക്ഷയുടെ )
 ഉപമകൾ
( മുൻപേ ഖുർആനിൽ )
 കഴിഞ്ഞുപോയിരിക്കുന്നു.. 

( 09 ) ആകാശഭൂമികളെ സൃഷ്ടിച്ച ആരാണെന്ന് താങ്കൾ അവരോട് ചോദിച്ചാൽ
 അജയ്യനും സർവജ്ഞനായ അല്ലാഹു ആണ് സൃഷ്ടിച്ചത് എന്നവർ പറയും... 

( 10 ) അതെ നിങ്ങൾക്ക് ഭൂമിയെ ഒരു വിരിപ്പ് ആക്കി തരികയും, 
( ഉദ്ദിഷ്ട സ്ഥലങ്ങളിലേക്ക് )
 എത്തിച്ചേരുവാൻ അതിൽ നിങ്ങൾക്ക് വഴി ഒരുക്കി തരികയും ചെയ്ത അള്ളാഹു... 

(  11 ) ആകാശത്തുനിന്ന് ഒരു തോതനുസരിച്ച് വെള്ളമിറക്കി തരികയും ചെയ്ത അള്ളാഹു. എന്നിട്ട് അതുമൂലം നാം നിർജീവമായ പ്രദേശത്തെ സജീവമാക്കി. 
 അതുപോലെ നിങ്ങൾ
( കബറുകളിൽ നിന്ന് )
 പുറത്തേക്ക് കൊണ്ടുവരപ്പെടും.... 

( 12 ) എല്ലാ ഇണകളെയും സൃഷ്ടിച്ചവൻ ആണവൻ. 
 നിങ്ങൾക്ക് യാത്ര ചെയ്യാനുള്ള കപ്പലുകളും കാലികളെയും നിങ്ങൾക്കവൻ ഏർപ്പാടാക്കി തന്നിരിക്കുന്നു.... 

( 13 ) നിങ്ങൾക്ക് അവരുടെ പുറത്തുകയറി ഇരിക്കാനും, പിന്നീട് അതിന്മേൽ കയറി ഇരുന്നാൽ നിങ്ങളുടെ നാഥന്റ അനുഗ്രഹം നിങ്ങൾ ഓർമ്മിക്കാനും നിങ്ങൾ ഇങ്ങനെ പറയാനും വേണ്ടി.
 ഇതിനെ ഞങ്ങൾക്ക് കീഴ്പ്പെടുത്തി തന്നവൻ
 മഹാ പരിശുദ്ധൻ  !
 ഞങ്ങൾ സ്വന്തമായി ഇതിനെ കീഴ്പ്പെടുത്താൻ കഴിവുള്ളവർ ആയിരുന്നില്ല...

( 14 ) തീർച്ചയായും ഞങ്ങളുടെ നാഥനിലേക്ക് ഞങ്ങൾ മടങ്ങി ചെല്ലുന്നവരാണ്..

( 15 ) അല്ലാഹുവിനു  അവന്റെ അടിമകളിൽ നിന്ന് സന്താനങ്ങളെ അവൻ സ്ഥാപിച്ചിരിക്കുന്നു.
 തീർച്ചയായും മനുഷ്യൻ വ്യക്തമായും നന്ദിയില്ലാത്തവൻ തന്നെ...

( 16 ) അതല്ല അവൻ സൃഷ്ടിക്കുന്നതിൽ ചിലതിനെ അവൻ പെൺമക്കൾ ആക്കി
 വെക്കുകയും ആൺമക്കളെ നിങ്ങൾക്ക് പ്രത്യേകം ആക്കി തരികയും ചെയ്തിരിക്കുകയാണോ   ? 

( 17 ) അവൻ കരുണാനിധിയായ അള്ളാഹുവിനു  തുല്യമാക്കിയതിനെ 
( പെണ്മക്കളെ )
 പറ്റി അവരിൽ ഒരാൾക്ക് സന്തോഷവാർത്ത അറിയിക്കപ്പെട്ടാൽ മഹാ ദുഃഖിതനായി കൊണ്ട് അവന്റെ മുഖം കറുത്തിരുണ്ടതായിത്തീരും... 


( 18 ) ആഭരണ അലങ്കാരങ്ങളിൽ ആയി വളർത്തപ്പെടുന്നവരെയാണോ? 
( നിങ്ങൾ അല്ലാഹുവിന്റെ സന്താനങ്ങൾ ആക്കി വയ്ക്കുന്നത് )
 അവരാകട്ടെ വാഗ്യാദത്തിൽ 
( കാര്യം  )
 വ്യക്തമാക്കാൻ കഴിവില്ലാത്തവരും ആണ്....

( 19 ) കരുണാനിധിയായ അള്ളാഹുവിന്റെ ദാസന്മാരായ മലക്കുകളെ അവർ സ്ത്രീകളാണെന്ന് വിധി കല്പിച്ചിരിക്കുന്നു.
 അവരെ സൃഷ്ടിക്കുമ്പോൾ ഇവർ അവിടെ ഹാജർ ഉണ്ടായിരുന്നോ ? 
 അവരുടെ സാക്ഷ്യം എഴുതിവെക്ക പെടുകയും അവർ അതിനെപ്പറ്റി ചോദിക്കപ്പെടുകയും  ചെയ്യും...

(  20 ) കരുണാനിധിയായ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ മലക്കുകൾക്ക് ഞങ്ങൾ ഇബാദത്ത് ചെയ്യുമായിരുന്നില്ല എന്ന് അവർ പറയുന്നു.
 അതു സംബന്ധിച്ച് അവർക്ക് ഒരു അറിവും ഇല്ല.
 അവർ ഊഹിച്ച് പറയുക മാത്രമാണ് ചെയ്യുന്നത്..

( 21 ) അതല്ല ഇതിനു മുമ്പ് നാം അവർക്ക് എന്തെങ്കിലും വേദഗ്രന്ഥം കൊടുത്തിട്ട് അവരതിന് മുറുകെ 
പിടിച്ചിരിക്കുന്നവരണോ   ?  

( 22 )( അതൊന്നുമല്ല )
 പക്ഷേ തീർച്ചയായും ഞങ്ങളുടെ പൂർവ്വപിതാക്കളെ ഒരു മാർഗത്തിൽ ആയി ഞങ്ങൾ കണ്ടെത്തി.
 ഞങ്ങൾ അവരുടെ കാൽപ്പാടുകൾ പിന്തുടർന്ന് കൊണ്ട് നേർവഴി പ്രാപിച്ചവർ ആകുന്നു എന്നാണവർ പറയുന്നത്.... 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam