33--Surathul Ahsaab 16--22

അധ്യായം 33
സൂറത്തുൽ അഹ്സാബ്.
അവതരണം :മദീന സൂക്തങ്ങൾ :73
16മുതൽ 22 വരെ വിവരണം 

( 16 )( നബീ ) താങ്കൾ പറയുക. മരണത്തെയോ  കൊലയെയോ  ഭയന്ന് ഓടി പോകുന്ന ഭക്ഷണം ആ  ഓട്ടം നിങ്ങൾക്ക് പ്രയോജനം ചെയ്യുകയില്ല. എങ്കിൽ തന്നെ കുറച്ച് കാലം അല്ലാതെ നിങ്ങൾക്ക് ജീവിതം സുഖം നൽകപ്പെടുകയില്ല...

( 17 ) പറയുക. അള്ളാഹു നിങ്ങൾക്ക് വല്ല തിന്മയും ഉദ്ദേശിക്കുക യോ, നിങ്ങൾക്ക് വല്ല കാരുണ്യവും ഉദ്ദേശിക്കുകയും ചെയ്താൽ അവനിൽ നിന്ന് നിങ്ങളെ  തടയുന്നവൻ ആരാണ് ?
 അല്ലാഹുവിന് പുറമേ ഒരു രക്ഷകനെയോ സഹായകനെയോ അവർ കണ്ടെത്തുകയില്ല...

 ( 18 ) നിങ്ങളിലുള്ള പിന്തിരിപ്പന്മാരെയും " ഞങ്ങളുടെ അടുത്തേക്ക് വരുക" എന്ന്  തങ്ങളുടെ സഹോദരന്മാരോട് പറയുന്നവരെയും തീർച്ചയായും അല്ലാഹു അറിയുന്നുണ്ട്. അവർ വളരെ അപൂർവമായിട്ടേ  യുദ്ധത്തിനു വരികയുള്ളൂ....

( 19 ) നിങ്ങളുടെ മേൽ പിശുക്കന്മാരെയും കൊണ്ട് എന്നിട്ട് യുദ്ധഭയം വന്നെത്തിയാൽ അവർ തങ്ങളുടെ നേരെ നോക്കുന്നതായി താങ്കൾക്ക് കാണാം. മരണം
( ആസന്നമായത് ) മൂലം ബോധക്ഷയം ബാധിച്ചവനെ പോലെ അവരുടെ കണ്ണുകൾ അങ്ങുമിങ്ങും മറിഞ്ഞു കൊണ്ടിരിക്കും. അങ്ങനെ ഭയം നീങ്ങിയാൽ അവർ മൂർച്ചയേറിയ നാവുകൾ കൊണ്ട് നിങ്ങളുടെ സ്വൈര്യം  കെടുത്തും. നന്മയിൽ പിശുക്കന്മാരെയും കൊണ്ട്. അക്കൂട്ടർ യഥാർത്ഥത്തിൽ സത്യവിശ്വാസം സ്വീകരിച്ചിട്ടില്ല. തന്നിമിത്തം അല്ലാഹു അവരുടെ പ്രവർത്തനങ്ങളെ നിഷ്ഫലം ആക്കിയിരിക്കുന്നു. അത് അല്ലാഹുവിന് വളരെ എളുപ്പമുള്ള കാര്യമാണ്...

( 20 ) സംഖ്യ കക്ഷികൾ സ്ഥലംവിട്ടു പോയിട്ടില്ലെന്ന് അവർ ധരിക്കുന്നു. ഇനി സംഖ്യ കക്ഷികൾ വീണ്ടും വരുകയാണെങ്കിലോ, നിങ്ങളുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞു കൊണ്ട് ഗ്രാമവാസികൾക്ക് ഇടയിൽ പോയി താമസിച്ചാൽ കൊള്ളാം എന്ന് അവർ ആഗ്രഹിക്കും. ഇനി അവർ നിങ്ങളോടൊപ്പം ഉണ്ടായിരുന്നാലും അല്പം മാത്രമേ അവർ യുദ്ധം ചെയ്യുകയുള്ളൂ..

( 21 ) തീർച്ചയായും അല്ലാഹുവിന്റെ റസൂലിൽ നിങ്ങൾക്ക് ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവിനെയും അന്ത്യനാളിനെ യും ഭയപ്പെടുകയും അല്ലാഹുവിനെ ധാരാളം ഓർക്കുകയും ചെയ്യുന്നവർക്ക്...

( 22 ) സഖ്യകക്ഷികളെ കണ്ടപ്പോൾ സത്യവിശ്വാസികൾ പറഞ്ഞു : അല്ലാഹുവും അവന്റെ റസൂലും നമ്മോട് വാഗ്ദാനം ചെയ്തതാണ് ഇത്. അള്ളാഹു അവന്റെ റസൂലും പറഞ്ഞത് സത്യമാണ്. അത്
( ആ വാഗ്ദാനം )അവർക്ക് സത്യവിശ്വാസവും അനുസരണ ബോധവും മാത്രമേ വർദ്ധിപ്പിച്ചിട്ടുള്ളൂ...

Popular posts from this blog

Quran Malayalam