33--Surathul Ahsaab --1--6

അധ്യായം --33
സൂറത്തുൽ അഹ്സാബ്
അവതരണം : മദീന
സൂക്തങ്ങൾ  : 73
ഒന്ന് മുതൽ 6 വരെ യുള്ള ആയത്തുകളുടെ
അർത്ഥവും വിശദികരണവും
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
(ഞാൻ ആരഭിക്കുന്നു ).

( 1 )ഓ നബീ, താങ്കൾ അല്ലാഹുവിനെ സൂക്ഷിക്കുക. സത്യനിഷേധികളെയും കപട വിശ്വാസികളെയും താങ്കൾ അനുസരിക്കരുത്. തീർച്ചയായും അല്ലാഹു സർവ്വജ്ഞനും യുക്തിമാനുമാണ്.


വിവരണം... 
----------------

അല്ലാഹുവിന്റെ നിർദേശം  പൂർണമായും അനുസരിക്കുക എന്നത് ആണ് ഇവിടെ 
പ്രവാചകനോട് അള്ളാഹു കൽപ്പിക്കുന്നത്. 

കപട വിശ്വാസികളുടെ 
മാർഗത്തിൽ നബി ഒരിക്കലും വഴി വിട്ട് പോകരുത് എന്നാണ് നിർദേശം 
അള്ളാഹു ഏത് കാര്യത്തിനും 
കഴിവ് ഉള്ളവൻ ആണെന്ന് ഇവിടെ എടുത്തു കാണിക്കുന്നു.... 



( 2 ) താങ്കളുടെ നാഥങ്കൽ നിന്നു  നൽകപ്പെടുന്ന സന്ദേശത്തെ താങ്കൾ പിന്തുടരുക. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനെ  പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്...

വിവരണം. 
---------------

####അള്ളാഹു നൽകുന്ന സന്ദേശം ശിരസാവഹിക്കുക എന്നാണ് റസൂലിനോട് അല്ലാഹു ഇവിടെ അവശ്യ പ്പെടുന്നത്...
അല്ലാഹു ഏത് ഒരു കാര്യത്തിനും കഴിവ് ഉള്ളവൻ ആണെന്ന് ഇവിടെ എടുത്തു പറയുന്നു..  ###

( 3 ) താങ്കൾ എല്ലാ കാര്യങ്ങളും അള്ളാഹുവിങ്കൽ  ഏൽപ്പിക്കുക.
 ഏൽപിക്കപ്പെടുന്നവനായി അല്ലാഹു തന്നെ മതി...


വിവരണം.. 
---------------
###ഏത് ഒരു കാര്യത്തിനും അല്ലാഹുവിനോട് സഹായം തേടുക എന്നാണ് റസൂലിനോട് അള്ളാഹു ഈ ആയത്തിലൂടെ പറയുന്നത് ####



( 4 ) ഒരു മനുഷ്യനും അവന്റെ ഉള്ളിൽ രണ്ട് ഹൃദയങ്ങൾ സൃഷ്ടിച്ചു കൊടുത്തിട്ടില്ല. നിങ്ങൾ ളിഹാർ ചെയ്യുന്ന നിങ്ങളുടെ ഭാര്യമാരെ അവൻ നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല. നിങ്ങളുടെ ദത്ത് പുത്രന്മാരെ അവൻ നിങ്ങളുടെ
( യഥാർത്ഥ) പുത്രന്മാർ ആക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ കൊണ്ട് പറയുന്ന വെറും വാക്കുകളാണ്. അല്ലാഹു യഥാർത്ഥം പറയുന്നു. അവൻ സന്മാർഗ്ഗം കാട്ടി തരികയും ചെയ്യുന്നു...

വിവരണം 
-----------------

കഴിഞ്ഞ സൂറത്തുകളിൽ ഒന്നും പരാമര്ശിക്കാത്ത പല വിഷയങ്ങളും ഈ സൂറത്തിൽ പരാമർശിക്കുന്നു.

അതായത് അള്ളാഹു ഒരു മനുഷ്യനും രണ്ടു ഹൃദയം ശ്രിട്ടിച്ചില്ല..
അതു കൊണ്ടു ഒരേ സമയം ഒരു വിഷയത്തെ
കുറിച്ചും രണ്ടു അഭിപ്രായം ഒരേ സമയം വെച്ച് പുലർത്താൻ സാധിക്കില്ല.
എന്നാൽ അറബികൾ ക്കിടയിൽ ഒരേ സമയം രണ്ടു അപിപ്രായം വെച്ച് പുലർത്തുന്ന സമ്പ്രദായം ഉണ്ടായിരുന്നു.
അവയിൽ ഒന്നാണ് ളിഹാർ.
ഒരാൾ തന്റെ ഭാര്യയോട് ഇങ്ങനെ പറഞ്ഞാൽ " നീ എനിക്ക് എന്റെ മാതാവിന്റെ മുതുക് പോലെ ആണ് "
എന്ന്  പറയുക -ഇതിനെ ആണ് ളിഹാർ എന്ന് പറയുന്നത്.
ഒരാൾ ഇങ്ങനെ പറഞ്ഞാൽ വിവാഹമോചനമായും കണക്കാക്കിയിരുന്നു.

എന്നാൽ ഇങ്ങനെ പറഞ്ഞാൽ അവൾ മാതാവ് ആകില്ലെന്നും
മാതാവിനെ പോലെ ഗണിക്കരുത് എന്നും ഇവിടെ കാണിക്കുന്നു ..

പോറ്റു മകനോടുള്ള സമീപനമാണ് രണ്ടാമത്തത്.
സ്വത്ത് അവകാശം ഉൾപ്പെടെ എല്ലാ നിയമങ്ങളും പോറ്റു മകന് അറബികൾ നൽകിയിരുന്നു.
നബിയുടെ വളർത്തു മകൻ ആയിരുന്നു സൈദു ഇബ്നു മുഹമ്മദ്.
അങ്ങനെ ആയിരുന്നു അറബികൾ വിളിച്ചിരുന്നത്.

അത് കൊണ്ടു മകന്റെ ഭാര്യയെ വിവാഹം ചെയ്യാൻ പാടില്ല എന്ന് പറഞ്ഞ മുഹമ്മദ് ഇതാ മകന്റെ ഭാര്യയെ വിവാഹം ചെയ്തിരിക്കുന്നു എന്ന് അറബികൾ ക്കിടയിൽ സംസാരം ഉണ്ടായി.

അപ്പോൾ ആണ് ഈ ആയത്ത് ഇറങ്ങിയത്
മക്കളെ കുറിച്ചുള്ള ഈ നിയമം വളർത്തു മക്കൾക്ക് ബാധകം അല്ലെന്ന് സൂചിപ്പിക്കുന്നു....

( 5 ) അവരെ അവരുടെ പിതാക്കളോട് ചേർത്ത് നിങ്ങൾ വിളിച്ചുകൊള്ളുക. അതാണ് അല്ലാഹുവിങ്കൽ ഏറ്റവും നീതിപൂർവ്വം ആയിട്ടുള്ളത്. ഇനി അവരുടെ പിതാക്കളെ നിങ്ങൾ അറിയില്ലെങ്കിൽ അവർ സത്യവിശ്വാസത്തിൽ നിങ്ങളുടെ സഹോദരന്മാരും നിങ്ങളുടെ മൗലാക്കളും
( ബന്ധപ്പെട്ടവരും) ആകുന്നു. നിങ്ങളുടെ പക്കൽ നിന്ന് അബദ്ധം വന്നു പോയതിൽ കുറ്റമൊന്നുമില്ല. പക്ഷേ നിങ്ങൾ മനപൂർവ്വം ചെയ്തതിനാണ് കുറ്റം ഉള്ളത്. അല്ലാഹു വളരെ പൊറുക്കുന്നവനും പരമകാരുണികനും ആകുന്നു...


വിവരണം. 
.................

മറ്റു ആളുകളുടെ മക്കളെ ദത്ത് എടുത്തു വളർത്തുന്നതിൽ വിരോധം ഒന്നും ഇല്ല എന്നാൽ
അവരുടെ പേരിന്റെ കൂടെ അവരുടെ യഥാർത്ഥ
പിതാവിന്റെ പേരാണ് ചേർക്കേണ്ടത്
എന്നാൽ
അവരുടെ യഥാർത്ഥ പിതാവിന്റെ പേര്, തറവാട്, ഒന്നും അറിയില്ലെങ്കിൽ
അവരെ നിങ്ങളുടെ സഹോദരങ്ങൾ ആയി കണക്ക് ആക്കുക.
സ്വന്തം പിതാവ് അല്ലാത്ത ആളുടെ പേര് ചേർക്കുന്നത് കൊണ്ടു പല പ്രശ്നവും ഉണ്ടാവും എന്നാണ് അല്ലാഹു ഉദ്ദേശിച്ചത്.
ഇനി അബദ്ധത്തിൽ ആരെങ്കിലും അങ്ങനെ ചെയ്താൽ കുഴപ്പമില്ല.
എന്നാൽ അറിഞ്ഞു കൊണ്ടു ചെയുന്നത് തെറ്റ് തന്നെ ആണ്....

( 6 ) നബി, സത്യവിശ്വാസികളോട് അവരുടെ ശരീരങ്ങളേക്കാൾ  ബന്ധപ്പെട്ടവരാണ്. നബിയുടെ പത്നിമാർ സത്യവിശ്വാസികളുടെ മാതാക്കളുമാണ്. രക്തബന്ധമുള്ളവർ, അവരിൽ ചിലർ( അനന്തരാവകാശം എടുക്കുന്ന കാര്യത്തിൽ) ചിലരോട് അല്ലാഹുവിന്റെ നിയമത്തിൽ( അന്യരായ) സത്യവിശ്വാസികളെ ക്കാളും മുഹാജിറുകളെക്കാളും കൂടുതൽ ബന്ധപ്പെട്ടവർ ആകുന്നു. എന്നാൽ നിങ്ങളുടെ മിത്രങ്ങൾക്ക് വല്ല ഉപകാരവും ചെയ്തു കൊടുക്കുകയാണെങ്കിൽ അതിന് തടസ്സമൊന്നുമില്ല. ഇതെല്ലാം അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ട താകുന്നു...

വിവരണം 
................

#### ഐഹികവും പാരത്രികവുമായ എല്ലാ കാര്യങ്ങളിലും  നബി ( സ )മാർഗ്ഗ ദർശിയും
വഴി കാട്ടിയും ആണ്.
അത് കൊണ്ടു നാം സ്വന്തം ജീവനേക്കാൾ മറ്റു എതിനേക്കാൾ നബിയെ സ്നേഹിക്കണം.
എത് നഷ്ടം വന്നാലും നബിയുടെ നിർദേശം നടപ്പിലാക്കാൻ ശ്രമിക്കണം.
എങ്കിൽ മാത്രമേ നാം സത്യവിശ്വാസികൾ ആവുകയുള്ളൂ..

നബിയുടെ ഭാര്യമാർ സത്യവിശ്വാസികളുടെ
ഉമ്മമാർ ആണ് എന്നതാണ് മറ്റു ഒരു നിർദേശം..
സ്വന്തം മാതാക്കളെ പോലെ അവരെ ആദരിക്കുകയും ബഹുമാനിക്കുകയും വേണം.
അവരെ മറ്റു ആളുകൾക്ക് വിവാഹം ചെയ്യാൻ പാടില്ല എന്നാൽ അവരുടെ മക്കളെ മറ്റു ആളുകൾ വിവാഹം ചെയ്യുന്നതിൽ തെറ്റില്ല.
രക്ത ബന്ധം ഉള്ളവർക്ക് ആണ് പിന്തുടർച്ച അവകാശം ഉള്ളു എന്നത് മറ്റു ഒരു നിർദേശം.
ഇനി സത്യ വിശ്വാസികൾ എല്ലാം സഹോദരങ്ങൾ ആണെങ്കിലും സ്വത്ത് അവകാശം വരുന്നത് രക്ത ബന്ധമോ വിവാഹ ബന്ധമോ ഉള്ളവർക്ക് മാത്രം ആണ്
എന്നാൽ ആരെങ്കിലും വസിയ്യത്തോടെ പിൻതുടർ അവകാശം എഴുതി വെക്കുകയോ വാക്കാൽ പറയുകയോ ചെയ്താൽ ഈ നിയമം ബാധകം അല്ല

വസിയതോടെ പിന്തുടർ അവകാശം ആർക്ക് എഴുതി വെച്ചാലും അവർ അവകാശി ആണെന്നും ആ അവകാശം നിർബന്ധം ആയും കൊടുത്തിരിക്കണം..

ഈ പറഞ്ഞത് എല്ലാം അല്ലാഹുവിന്റെ നിയമംആണ് ഇതിൽ ആർക്കും മാറ്റം വരുത്തുവാൻ സാധിക്കില്ല....

Popular posts from this blog

Quran Malayalam