30-Surathu rroom -33-50


 അദ്ധ്യായം- 30
 സൂറത്തുർറൂം 
 അവതരണം- മക്ക
 സൂക്തങ്ങൾ- 60
 33 മുതൽ 50 വരെ യുള്ള വചനങ്ങളുടെ അർഥം


 പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു )

( 33 ) മനുഷ്യരെ വല്ല പ്രയാസവും
( വിഷമവും) ബാധിച്ചാൽ അവർ തങ്ങളുടെ നാഥനിലേക്ക് മടങ്ങി കൊണ്ട് അവനോട്‌ പ്രാർത്ഥിക്കും...
 പിന്നീടവൻ തന്റെ പക്കൽ നിന്നുള്ള കാരുണ്യം അവരെ ആസ്വദിപ്പിച്ചാലോ അപ്പോൾ അതാ അവരിലൊരു വിഭാഗം തങ്ങളുടെ നാഥനോട് മറ്റു വസ്തുക്കളെ പങ്കുചേർന്നു

( 34 ) അവർക്ക് കൊടുത്തതിനെ നന്ദികേട് കാണിക്കുകയാണ് അതുകൊണ്ട് ഉണ്ടാകുന്നത്. ( ഹോ നന്ദികെട്ട വരെ) നിങ്ങൾ സുഖിച്ചു കൊള്ളുക.
 അതിന്റെ ഫലം പിന്നീട് അവർ അറിഞ്ഞുകൊള്ളും...


( 35 ) അഥവാ വല്ല പ്രമാണവും നാമവർക്ക് അവതരിപ്പിച്ച കൊടുക്കുകയും എന്നിട്ട് അള്ളാഹു വോട് പങ്കുചേർക്കുന്നതിനെ  പറ്റി ആ പ്രമാണം അവരോട് സംസാരിക്കുകയും ചെയ്തിട്ടുണ്ടോ?


( 36 ) മനുഷ്യർക്ക് എന്തെങ്കിലും അനുഗ്രഹം നാം ആസ്വദിപ്പിച്ചാൽ അതിൽ അവർ ആഹ്ലാദം കൊള്ളും.
 എന്നാൽ തങ്ങൾ മുൻപ് പ്രവർത്തിച്ചതിന്റ ഫലമായി വല്ല വിപത്തും ബാധിച്ചാലോ അവരത നിരാശരായി പോകുന്നു...


( 37 ) അവൻ ഉദ്ദേശിക്കുന്ന ചിലർക്ക് അള്ളാഹു ആഹാരം വിശാലമാക്കി കൊടുക്കുന്നതും
( അവൻ ഉദ്ദേശിക്കുന്ന മറ്റുചിലർക്ക്) 
അവൻ ആഹാരം പരിമിതം ആക്കി കൊടുക്കുന്നതും അവൻ കണ്ടിട്ടില്ലേ?
 വിശ്വസിക്കുന്ന ജനതക്ക് തീർച്ചയായും അതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്....


( 38 ) ആകയാൽ അടുത്ത കുടുംബങ്ങൾക്ക് അവരുടെ അവകാശങ്ങൾ കൊടുക്കുക.
 അഗതിക്കും യാത്രക്കാരനും കൊടുക്കുക.
 അല്ലാഹുവിന്റെ പ്രീതി ആഗ്രഹിക്കുന്നവർക്ക് അത് ഉത്തമമാണ്.
 അവർ തന്നെയാണ് വിജയികൾ...


( 39 ) ജനങ്ങളുടെ സ്വത്തുക്കളിൽ വർദ്ധനവ് ഉണ്ടാക്കാനായി നിങ്ങൾ പലിശ കൊടുത്താൽ അല്ലാഹുവിങ്കൽ അത് വർദ്ധിക്കുകയില്ല.
 അവന്റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട് നിങ്ങൾ വല്ല ദാനവും ചെയ്താൽ അക്കൂട്ടർ
( തങ്ങളുടെ പ്രതിഫലം) 
ഇരട്ടി പിടിക്കുന്നവരാണ്....


( 40 ) നിങ്ങളെ സൃഷ്ടിക്കുകയും, പിന്നീട് നിങ്ങൾക്ക് ആഹാരം നൽകുകയും, അനന്തരം നിങ്ങളെ മരണപ്പെടുത്തുകയും, പിന്നീട് നിങ്ങളെ ജീവിപ്പിക്കുകയും ചെയ്യുന്നവനാണ് അള്ളാഹു.
 അല്ലാഹു അതിൽ നിന്ന് വല്ലതും ചെയ്യുന്നവൻ നിങ്ങളുടെ പങ്കുകാരിൽ ആരെങ്കിലുമുണ്ടോ?
 അവൻ എത്ര പരിശുദ്ധൻ!
 അവൻ പങ്കുചേർക്കുന്നതിൽ നിന്നും അവൻ എത്ര ഉന്നതനായി ഇരിക്കുന്നു...


( 41 ) ജനങ്ങളുടെ കരങ്ങൾ പ്രവർത്തിച്ചത് നിമിത്തം കരയിലും കടലിലും വിനാശം പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
 അവർ പ്രവർത്തിച്ചതിൽ ചിലതിന്റെ  ഫലം അവരെ ആസ്വദിപ്പിക്കുന്നതിനു വേണ്ടി ആണത്.
 അവർ മടങ്ങിയേക്കമല്ലേ...


( 42 ) താങ്കൾ പറയുക.
 നിങ്ങൾ ഭൂമിയിൽ സഞ്ചരിക്കുക.
 എന്നിട്ട് മുമ്പുണ്ടായിരുന്ന അവരുടെ പര്യവസാനം എങ്ങനെയാണ് ഉണ്ടായത് എന്ന് നോക്കുക.
 അവരിൽ അധികപേരും അള്ളാഹുവിന് പങ്കുകാരെ സ്ഥാപിക്കുന്നവർ ആയിരുന്നു...


( 43 ) അതുകൊണ്ട് ഒരു വിധത്തിലും തടുക്കാൻ കഴിയാത്ത ഒരു ദിവസം
( അന്ത്യനാൾ) അല്ലാഹുവിങ്കൽ നിന്ന് വരുന്നതിനുമുമ്പ് താങ്കളുടെ മുഖം ശരിയായ ഈ വിശ്വാസത്തിലേക്ക്
( മതത്തിലേക്ക് )ശരിക്കും തിരിച്ചു നിർത്തുക.
 അന്നേ ദിവസം അവർ പിളർന്നു പിരിയുന്നതാണ്...

( 44 ) ആർ സത്യത്തെ നിഷേധിച്ചിട്ടുണ്ടോ,
 അവന്റെ സത്യം നിഷേധത്തിന്റെ  ഫലം അവൻ തന്നെ അനുഭവിക്കും.
 ആർ സൽകർമ്മം പ്രവർത്തിച്ചിരിക്കുന്നുവോ അവർ തങ്ങൾക്കു തന്നെ സൗകര്യം ഒരുക്കുകയാണ് ചെയ്യുന്നത്... 

(45) സത്യത്തിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവർക്ക് തന്റെ അനുഗ്രഹത്തിൽ നിന്ന് അല്ലാഹു പ്രതിഫലം നൽകാൻ വേണ്ടിയാണ്
( അവർ പിളർന്ന് പിരിയുന്നത്) തീർച്ചയായും സത്യനിഷേധികളെ അവൻ ഇഷ്ടപ്പെടുകയില്ല

(46) സന്തോഷ വാർത്ത അറിയിക്കുന്നതായി കാറ്റുകളെ അയക്കുന്നത് അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്.
 അവന്റെ കാരുണ്യത്തിൽ നിന്ന് നിങ്ങളെ ആസ്വദിപ്പിക്കാനും അവന്റെ കല്പനയനുസരിച്ച് കപ്പലുകൾ സഞ്ചരിക്കുവാനും അതുവഴി അവന്റെ അനുഗ്രഹത്തിൽ നിന്ന് നിങ്ങൾക്ക് ഉപജീവനം തേടാനും നിങ്ങൾ നന്ദി കാണിക്കാനും വേണ്ടിയാണത്.

(47) തീർച്ചയായും താങ്കൾക്ക് മുമ്പ് പല ദൂതന്മാരെയും അവരുടെ ജനതയുടെ അടുത്തേക്ക് നാം അയച്ചിട്ടുണ്ട്.
 അങ്ങനെ അവർ അവർക്ക് പല വ്യക്തമായ തെളിവുകളും കൊണ്ടുവന്നു
( അപ്പോൾ അവരത് നിഷേധിച്ചു). തന്നിമിത്തം കുറ്റം പ്രവർത്തിച്ചവരുടെ മേൽ നാം ശിക്ഷാ നടപടികൾ എടുത്തു. സത്യവിശ്വാസികളെ സഹായിക്കൽ നമ്മുടെ ബാധ്യത ആയിരുന്നു
( അത് നാം ചെയ്തു)

(48) കാറ്റുകളെ അയക്കുന്നത് അല്ലാഹുവാകുന്നു.
 അങ്ങനെ അവ മേഘങ്ങളെ ഇളക്കി വിടും. എന്നിട്ട് അവൻ ഉദ്ദേശിക്കുന്ന വിധം ആകാശത്തെ അതിനെ പരത്തുകയും കഷണങ്ങൾ ആക്കുകയും ചെയ്യുന്നു. അപ്പോൾ അതിനിടയിൽ നിന്ന് മഴ പുറത്ത് വരുന്നത് നിനക്ക് കാണാം.
 അങ്ങനെ തന്റെ  അടിമകളിൽ അവൻ ഉദ്ദേശിക്കുന്നവർക്ക് അതിന് അള്ളാഹു എത്തിച്ചു കൊടുത്താൽ അപ്പോൾ അവരതാ സന്തോഷം കൊള്ളുന്നു.

(49) തീർച്ചയായും മഴ ഇറക്കപ്പെടുന്നതി  മുമ്പ് അവർ നിരാശ പൂണ്ടവരായിരുന്നു.

(50) അപ്പോൾ അല്ലാഹുവിന്റെ കാരുണ്യ ഫലങ്ങളിലേക്ക് നോക്കുക.
 ഭൂമിയെ മൃതമായി കിടന്നതിനു ശേഷം അവൻ എങ്ങനെയാണ് ഇതിനെ ജീവിപ്പിക്കുന്നത്.?
 തീർച്ചയായും അവൻ മരണമടഞ്ഞവരെ ജീവിപ്പിക്കുന്നവൻ തന്നെയാണ്.

 എല്ലാകാര്യത്തിനും ഏറ്റവും കഴിവുള്ളവനാണ് അവൻ.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Al Quran