30-Surathu rroom -1-15

അദ്ധ്യായം -30
 സൂറത്തുർറൂം
 അവതരണം- മക്ക
 സൂക്തങ്ങൾ -60
 ഒന്നു മുതൽ 15 വരെ യുള്ള സൂക്തങ്ങളുടെ അർത്ഥം


റോമക്കാരുടെ ആശ്ചര്യകരമായ വിജയത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ആരംഭിച്ചതിനാൽ ഈ സൂറത്തിന് സൂറത്തുർ റൂം എന്ന പേര് ലഭിച്ചു. അല്ലാഹുവിന്റെ ഏകത ത്തിനുള്ള ദൃഷ്ടാന്തങ്ങൾ. പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളിൽ നിന്ന് പാഠം പഠിക്കാൻ ഉള്ള ആഹ്വാനം തുടങ്ങി മഹത്തായ പല വിഷയങ്ങളും ഇതിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു.

 പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു )

( 1) അലിഫ്, ലാം, മീം .

( 2 - 5 )( അറേബ്യ യോട്) ഏറ്റവും അടുത്തുകിടക്കുന്ന നാട്ടിൽ വെച്ച് റോമക്കാർ പരാജയപ്പെട്ടിരിക്കുന്നു.
 തങ്ങളുടെ പരാജയത്തിനു പിന്നീട് ഏതാനും വർഷങ്ങൾക്കുള്ളിൽ അവർ വിജയികൾ ആകുന്നതാണ്.
 അതിനു മുമ്പും ശേഷവും എല്ലാ നിയന്ത്രണങ്ങളും അല്ലാഹുവിനു തന്നെയാകുന്നു.
 അന്ന് സത്യവിശ്വാസികൾ അല്ലാഹുവിന്റെ സഹായത്താൽ സന്തോഷിക്കും.
 താൻ ഉദ്ദേശിക്കുന്നവരെ അവൻ സഹായിക്കുന്നു.
 അവൻ അജയ്യനും പരമകാരുണികനും ആകുന്നു...

( 6 ) ഇത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. അവന്റെ വാഗ്ദാനം അവൻ ലംഘിക്കുകയില്ല.
 പക്ഷേ അധികം ആളുകളുംഅതറിയുന്നില്ല...

( 7 ) ഐഹിക ജീവിതത്തിൽ നിന്നുള്ള ബാഹ്യ വശം
( മാത്രമേ) അവൻ അറിയുന്നുള്ളൂ.
 പരലോകത്തെ കുറിച്ച് അവർ അശ്രദ്ധരുമാണ്...

( 8 ) അവർ മനസ്സുകൊണ്ട് ഒന്ന് ആലോചിക്കുന്നില്ലേ? 
( എങ്കിൽ അവർക്ക് മനസ്സിലാകും) ആകാശങ്ങളെയും ഭൂമിയേയും അവർക്കിടയിലുള്ള വയേയും ന്യായമായ കാര്യത്തോടും ഒരു നിശ്ചിത അവധി യോടും കൂടിയല്ലാതെ അല്ലാഹു സൃഷ്ടിച്ചിട്ടില്ല.
 മനുഷ്യരിൽ അധിക പേരും തങ്ങളുടെ നാഥനെ കണ്ടുമുട്ടുന്നതിനെ നിഷേധിക്കുന്നവർ ആണ്...

( 9 ) അവർ ഭൂമിയിൽ കൂടി സഞ്ചരിക്കുകയും എന്നിട്ട് തങ്ങളുടെ മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെ ആയെന്ന് നോക്കിക്കാണുകയും ചെയ്യുന്നില്ലേ?
 അവർ( മുമ്പുണ്ടായിരുന്നവർ) ഇവരേക്കാൾ ശക്തികൂടിയവരായിരുന്നു.
 അവർ ഭൂമിയെ ഉഴുതുമറി
 (ച്ചു കൃഷിയുണ്ട ) ക്കുകയും, അതിൽ 
( കെട്ടിടങ്ങളും മറ്റും ഉണ്ടാക്കി) ഇവർ നിവസിച്ചതിനേക്കാൾ അധികം നിവസിക്കുകയും ചെയ്തു. വ്യക്തമായ ദൃഷ്ടാന്തങ്ങളു മായി അവരുടെ അടുത്ത് ദൂതന്മാർ വരികയുണ്ടായി
( ദൂതന്മാരെ അവർ നിഷേധിക്കുകയും, തന്നിമിത്തം അല്ലാഹുവിന്റെ ശിക്ഷ അവരെ പിടികൂടുകയും ചെയ്തു)
 എന്നാൽ അല്ലാഹു അവരോട് ഒരു അനീതിയും പ്രവർത്തിച്ചിട്ടില്ല.
 പക്ഷേ അവർ തങ്ങളോട് തന്നെ അനീതി കാണിക്കുകയാണ് ചെയ്തിട്ടുള്ളത്...


( 10 ) പിന്നീട് ദുഷ്കർമ്മങ്ങൾ ചെയ്തുവെന്ന  അക്കൂട്ടരുടെ പര്യവസാനം മഹാ ദുരാവസ്ഥയായി തീർന്നു.
( കാരണം) അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിക്കുകയും, അവർ അതിനെ പരിഹസിക്കുന്നവർ ആക്കുകയും ചെയ്തു...


( 11 ) അള്ളാഹു സൃഷ്ടി ആരംഭിക്കുന്നു. പിന്നീട് അത് ആവർത്തിക്കുകയും ചെയ്യുന്നു. പിന്നീട് അവങ്കലേക്ക് തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യും...


( 12 ) അന്ത്യഘട്ടം നിലവിൽ വരുന്ന ദിവസം കുറ്റവാളികൾ നിരാശരായി തീരും...


( 13 ) ( അന്ന്) അവരുടെ പങ്കുകാരില്ല നിന്ന് അവർക്ക് ശുപാർശക്കാർ ഒന്നും ഉണ്ടാവുകയില്ല.
 തങ്ങളുടെ പങ്കുകാരെ അവർ നിഷേധിക്കുകയും ചെയ്യും...


( 14 ) അന്ത്യഘട്ടം നിലവിൽ വരുന്ന ദിവസം- അന്ന് അവർ
 (സത്യവിശ്വാസികളും സത്യനിഷേധികളും) തമ്മിൽ വേർപിരിയുന്ന താണ്...


( 15 ) എന്നാൽ സത്യവിശ്വാസം സ്വീകരിക്കുകയും സൽക്രമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവർ സ്വർഗത്തോപ്പിൽ ആനന്ദം കൊള്ളുന്നവരാണ്...

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Al Quran