27-Suraththu Nnamlu -56-93

അദ്ധ്യായം --27
 സൂറത്തുന്നംല്
 അവതരണം-- മക്ക
 സൂക്തങ്ങൾ --93
 56 മുതൽ 93 വരെയുള്ള വചനങ്ങളുടെ അർഥം


പരമകാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു )

( 56 ) അപ്പോൾ അദ്ദേഹത്തിന്റെ ജനത
 ഇങ്ങനെ മറുപടി മറുപടി പറയുക മാത്രമാണ് ചെയ്തത്. " ലൂഥിന്റ ആൾക്കാരെ നിങ്ങളുടെ നാട്ടിൽ നിന്നും പുറത്താക്കുക. തീർച്ചയായും അവർ പരിശുദ്ധിയോടെ നടക്കുന്ന മനുഷ്യരാണ്...

( 57 ) അങ്ങനെ അദ്ദേഹത്തെയും കുടുംബത്തെയും നാം രക്ഷപ്പെടുത്തി.
 അദ്ദേഹത്തിന്റെ ഭാര്യ ഒഴികെ.
 അവളെ നാം നശിച്ചവരുടെ കൂട്ടത്തിൽ കണക്കാക്കി..

( 58 ) അവരുടെ മേൽ നാം ഒരു
(കൽ ) മഴ വർഷിപ്പിച്ചു.
 ആ താക്കീത് നൽകപ്പെട്ടവർക്ക് ലഭിച്ച മഴ എത്ര ചീത്ത  !

( 59 )(നബീ) പറയുക.
 എല്ലാ സ്തുതിയും അല്ലാഹുവിനാണ്.
 താൻ തിരഞ്ഞെടുത്ത അവന്റെ അടിമകളിൽ സമാധാനമുണ്ടാകട്ടെ..
 അല്ലാഹുവേ,
 അതല്ല അവനോട് അവൻ പങ്കു ചേർത്ത  വസ്തുക്കളോ
 ആരാണ് ഉത്തമം?

( 60 ) അല്ലെങ്കിൽ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുകയും ആകാശത്തുനിന്ന് നിങ്ങൾക്ക് വെള്ളമിറക്കി തരികയും ചെയ്തവനോ,
( അങ്ങനെയൊന്നും ചെയ്യാത്തവരാണോ ഉത്തമർ ? ) എന്നിട്ട് ആ വെള്ളം കൊണ്ട് നാം ഭംഗിയുള്ള തോട്ടങ്ങൾ ഉൽപാദിപ്പിച്ചു.
 അതിലെ വൃക്ഷങ്ങളെ ഉല്പാദിപ്പിക്കാൻ നിങ്ങൾക്ക് കഴിയുകയില്ല.
 അല്ലാഹുവോടൊപ്പം മറ്റു വല്ല ഇലാഹും ഉണ്ടോ ?
( നിങ്ങൾ ചിന്തിച്ചു നോക്കു)
 എന്നാൽ അവർ അല്ലാഹുവോട് മറ്റു വസ്തുക്കളെ പങ്കുചേർക്കുന്ന ഒരു ജനതയാണ്..

( 61 ) അല്ലെങ്കിൽ ഭൂമിയെ ഒരു വാസസ്ഥലം ആക്കുകയും, അതിനിടയിൽ നദികൾ ഒഴുകുകയും അതിന് ആണിക്കല്ലായി ചില പർവ്വതങ്ങൾ സ്ഥാപിക്കുകയും രണ്ട് സമുദ്രങ്ങൾ ക്കിടയിൽ ഒരു തടസ്സമുണ്ടാക്കി വെക്കുകയും ചെയ്തവനോ?
( ആരാണ് ഉത്തമൻ ? )
 അല്ലാഹുവോടൊപ്പം മറ്റു വല്ല ഇലാഹും ഉണ്ടോ )
 എന്നാൽ അവരിൽ അധികം ആളുകളും അറിയുന്നില്ല...

( 62 ) അല്ലെങ്കിൽ വിഷമത്തിൽ അകപ്പെട്ടവൻ പ്രാർത്ഥിക്കുമ്പോൾ അവനു ഉത്തരം നൽകുകയും ആപത്തു നീക്കുകയും നിങ്ങളെ ഭൂമിയിൽ
" ഖലീഫ"കളാക്കുകയും ചെയ്തവനോ
( ആരാണ് ഉത്തമൻ ?   )
 അല്ലാഹുവോടൊപ്പം വല്ല ഇലാഹും ഉണ്ടോ ?
 വളരെ കുറച്ച് മാത്രമേ നിങ്ങൾ ചിന്തിക്കുന്നുള്ളൂ..

( 63 ) അല്ലെങ്കിൽ കരയിലെയും കടലിലെയും അന്ധകാരങ്ങളിൽ നിങ്ങൾക്ക് മാർഗ്ഗദർശനം നൽകുകയും
 അവന്റെ( മഴയാകുന്ന )
 അനുഗ്രഹത്തിനും ഉമ്പായി കാറ്റുകളെ സന്തോഷ വാർത്തയായി അയക്കുകയും ചെയ്യുന്നവനാണോ?
( ആരാണ് ഉത്തമൻ )
 അല്ലാഹുവോടൊപ്പം മറ്റു വല്ല ഇലാഹും ഉണ്ടോ ?
 അവർ പങ്കുചേർക്കുന്നതിൽ നിന്നും അള്ളാഹു അത്യുന്നതൻ ആയിരിക്കുന്നു..

( 64 ) അല്ലെങ്കിൽ സൃഷ്ടി തുടങ്ങുകയും പിന്നീട് ആവർത്തിക്കുകയും ചെയ്യുന്നവനും, ആകാശത്തുനിന്നും ഭൂമിയിൽ നിന്നും നിങ്ങൾക്ക് ആഹാരം നൽകുന്നവനും ആണോ( ആരാണ് ഉത്തമൻ ? ) അല്ലാഹുവോടൊപ്പം മറ്റു വല്ല ഇലാഹും ഉണ്ടോ ?
(നബീ ) പറയുക. നിങ്ങൾ സത്യ വാദികൾ ആണെങ്കിൽ നിങ്ങളുടെ വാദത്തിനുള്ള തെളിവ് കൊണ്ടുവരിക..

( 65 )(നബീ ) പറയുക.
 അല്ലാഹുവല്ലാതെ ആകാശ ഭൂമിയിൽ ഉള്ളവർ( ആരും)
 അദൃശ്യ കാര്യം അറിയുകയില്ല.
 തങ്ങൾ എപ്പോഴാണ്
( മരിച്ചതിനു ശേഷം) ജീവിപ്പിക്കപ്പെടുക എന്നും അവർ അറിയുകയില്ല..

( 66 ) പരലോകത്തെ സംബന്ധിച്ച അവർക്ക് അറിവ് ലഭിച്ചുവോ?
( ഇല്ല തന്നെ).
 എന്നല്ല, അവർ അതിനെപ്പറ്റി സംശയത്തിലാണ്. അത്രയുമല്ല, അവർ അതിനെക്കുറിച്ച് അന്ധന്മാരുമാണ്..

( 67 ) സത്യനിഷേധികൾ പറയുന്നു : ഞങ്ങളും പിതാക്കളും മരിച്ചു മണ്ണായി തീർന്നാൽ തീർച്ചയായും ഞങ്ങൾ പുനരുജ്ജീവിപ്പിച്ച് പുറത്ത് കൊണ്ടുവര പെടുന്നവർ ആകുമോ ?

( 68 ) ഇത് ഞങ്ങളോട് മുൻപ് ഞങ്ങളുടെ പിതാക്കളോടും വാഗ്ദാനം ചെയ്യപ്പെടുക തന്നെ ചെയ്തിരിക്കുന്നു.
 ഇത് പൂർവികരുടെ ചില പഴങ്കഥകൾ മാത്രമാണ്.

( 69 )(നബീ ) താങ്കൾ പറയുക.
 നിങ്ങൾ ഭൂമിയിൽ സഞ്ചരിക്കുക.
 എന്നിട്ട് കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കിക്കാണുക..

( 70 )(നബീ ) താങ്കൾ അവരെ കുറിച്ച് ദുഃഖിക്കേണ്ട. അവരുടെ കുതന്ത്രങ്ങളെ സംബന്ധിച്ച് താങ്കളുടെ മനസ്സ് ഇടുക്കത്തിൽ ആവുകയും വേണ്ട...

( 71 ) നിങ്ങൾ സത്യ വാദികൾ ആണെങ്കിൽ എപ്പോഴാണ് ഈ താക്കീത് പുലരുക എന്ന് അവർ ചോദിക്കുന്നു..

( 72 ) പറയുക.
 നിങ്ങൾ തിരക്ക് കൂട്ടി കൊണ്ടിരുന്നു അതിൽ ചിലത് അടുത്ത് തന്നെ നിങ്ങൾക്ക് വന്നെത്തിയേക്കാം..

( 73 ) താങ്കളുടെ നാഥൻ ജനങ്ങളോട് വളരെ ഔദാര്യം ഉള്ളവൻ തന്നെയാണ്.
 പക്ഷേ അവരിൽ അധികപേരും നന്ദി കാണിക്കുന്നില്ല..

( 74 ) തീർച്ചയായും താങ്കളുടെ നാഥൻ അവരുടെ ഹൃദയങ്ങൾ മറച്ചു വെക്കുന്നതും അവർ പരസ്യമാക്കുന്നതും അറിയുന്നുണ്ട്..

( 75 ) ആകാശത്തും ഭൂമിയിലും മറഞ്ഞുകിടക്കുന്ന ഒരു കാര്യവും സ്പഷ്ടമായ  ഒരു ഗ്രന്ഥത്തിൽ ഉൾപ്പെടുത്താതെ ഇല്ല..

( 76 )ഇസ്റാഈല്യർ അഭിപ്രായ ഭിന്നത പുലർത്തിയ മിക്ക വിഷയങ്ങളും ഈ ഖുർആൻ അവർക്ക് വ്യക്തമായി വിവരിച്ചു കൊടുക്കുക തന്നെ ചെയ്യുന്നുണ്ട്...

( 77 ) തീർച്ചയായും ഇത്
( ഖുർആൻ )
 സത്യവിശ്വാസികൾക്ക് മാർഗ്ഗദർശനവും കാരുണ്യവും ആണ്..

( 78 ) താങ്കളുടെ നാഥൻ തന്റെ നീതി കൊണ്ട് അവർക്കിടയിൽ വിധി കൽപിക്കുക തന്നെ ചെയ്യും.
 അവൻ അജയ്യനും സർവജ്ഞനും ആണ്.

( 79 ) അതുകൊണ്ട് താങ്കൾ എല്ലാം അല്ലാഹുവിങ്കൽ ഏൽപ്പിക്കുക.
 വ്യക്തമായ സത്യത്തിൽ തന്നെയാണ് താങ്കൾ നിലകൊള്ളുന്നത്..

( 80 ) തീർച്ചയായും താങ്കൾ മരണമടഞ്ഞവരെ കേൾപ്പിക്കുകയില്ല.
 ബധിരരെയും താങ്കൾ വിളി കേൾപ്പിക്കുകയില്ല..
 അവർ പിന്തിരിഞ്ഞ് മാറിപ്പോയാൽ..

( 81 ) തങ്ങളുടെ ദുർമാർഗം വിട്ട് അന്ധരെ  നേർമാർഗം കാണിച്ചു കൊടുക്കാൻ പ്രാപ്തനായ ആളല്ല താങ്കൾ.
 നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുകയും എന്നിട്ട് മുസ്‌ലിംകൾ ആയിരിക്കുകയും  ചെയ്യുന്നവരെ മാത്രമേ താങ്കൾക്കു കേൾപ്പിക്കാൻ കഴിയുകയുള്ളൂ.

( 82 ) ആ വാക്ക് അവരിൽ സംഭവിക്കുമ്പോൾ ഭൂമിയിൽ നിന്ന് ഒരു ജീവിയെ അവർക്ക് വേണ്ടി നാം പുറത്തു കൊണ്ടുവരും.
 തീർച്ചയായും ജനങ്ങൾ നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കാത്തവർ ആയിരിക്കുന്നു എന്ന് അത് അവരോട് പറയും..( 83 ) എല്ലാം ഓരോ സമുദായത്തിൽ നിന്നും നമ്മുടെ ദൃഷ്ടാന്തങ്ങൾ നിഷേധിക്കുന്ന ഓരോ സംഘത്തെയും നാം ഒരുമിച്ചു കൂട്ടുന്ന ദിവസം( ഓർക്കുക) എന്നിട്ട് അവർ തടഞ്ഞു നിയന്ത്രിക്കപ്പെടും..( 84 ) അങ്ങനെ അവർ
( വിചാരണ സ്ഥലത്ത് )
 വന്നു കഴിഞ്ഞാൽ അള്ളാഹു ചോദിക്കും. എന്റെ ദൃഷ്ടാന്തങ്ങളെ സംബന്ധിച്ച് സൂക്ഷ്മമായി മനസ്സിലാക്കാതെ നിങ്ങൾ അവയെ നിഷേധിച്ചുവോ  ?
 അതല്ലെങ്കിൽ നിങ്ങൾ  എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് ?

( 85 ) അവർ അക്രമം പ്രവർത്തിച്ചത് നിമിത്തം ശിക്ഷ യുടെ വാക്ക് അവരിൽ പുലരും. അപ്പോൾ അവർ ഒന്നും സംസാരിക്കുകയില്ല...

( 86 ) അവർക്ക് ശ്രമിക്കേണ്ടതിനായി രാത്രിയെയും കണ്ണു  കാണാത്തക്ക നിലയിൽ പകലിനെയും നാം സൃഷ്ടിച്ചത് അവർ കാണുന്നില്ലേ ?
 വിശ്വസിക്കുന്ന ജനതയ്ക്ക് തീർച്ചയായും അതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്..

( 87 ) കാഹളത്തിൽ ഊതപ്പെടുന്ന  ദിവസം
( ഓർക്കുക) അപ്പോൾ അല്ലാഹു ഉദ്ദേശിച്ചവർ ഒഴികെ ആകാശങ്ങളിലും  ഭൂമിയിൽ ഉള്ളവരെല്ലാം ഭയചികിതരായി തീരം.
 അവരെല്ലാവരും അല്ലാഹുവിങ്കലേക്ക് വിനയാന്വിതരായി ചൊല്ലുകയും ചെയ്യും.


( 88) പർവ്വതങ്ങളെ- ഉറച്ചു നിൽക്കുന്നതാണെന്നു  ധരിക്കുന്ന സ്ഥിതിയിൽ - നീ കാണും
( വാസ്തവത്തിൽ) അവ മേഘം ചലിക്കുന്നത് പോലെ ചലിക്കുകയാണ്..
 എല്ലാ കാരുണ്യങ്ങളെയും വ്യവസ്ഥാപിതമായി ബന്ധപ്പെടുത്തിയ അല്ലാഹുവിന്റെ പ്രവർത്തിയാണിത്..
 തീർച്ചയായും അവൻ നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ചു
 സൂക്ഷ്മജ്ഞനാണ്...

( 89 ) ആരെങ്കിലും ഒരു നന്മ ചെയ്താൽ അവൻ അതുമൂലം ഉത്തമ പ്രതിഫലം ഉണ്ട്.
 അന്നത്തെ ദിവസം അവൻ ഭയത്തിൽനിന്നും സുരക്ഷിതരുമായിരിക്കും..

( 90 ) ആരെങ്കിലും തിന്മയും കൊണ്ടാണ് വരുന്നതെങ്കിൽ അവരുടെ മുഖങ്ങൾ
 കുത്തികൊണ്ടു നരകത്തിൽ തള്ളപ്പെടും.
 നിങ്ങൾ പ്രവർത്തിച്ചതിന് പ്രതിഫലം അല്ലാതെ നിങ്ങൾക്ക് നൽകപ്പെടുമോ?

( 91 )(നബീ പറയുക )
 ഈ നാടിനെ ആദരണീയം ആക്കി വെച്ച ഇതിന്റെ നാഥനെ ആരാധിക്കാൻ മാത്രമാണ് എന്നോട് കൽപ്പിക്കപ്പെട്ടിട്ടുള്ളത്.
 എല്ലാ വസ്തുക്കളും അവനു ഉള്ളതാണ്.
 ഞാൻ അവനോട് അനുസരണം ഉള്ളവരിൽ പെട്ടവൻ ആയിരിക്കാനും ഞാൻ കല്പിക്കപ്പെട്ടിരിക്കുന്നു..

( 92 )( ജനങ്ങൾക്ക്)
 ഖുർആൻ ഓതി കൊടുക്കാനും ഞാൻ കല്പിക്കപ്പെട്ടിരിക്കുന്നു.
 എന്നാൽ ആരെങ്കിലും സൻമാർഗം സ്വീകരിച്ചാൽ തന്റെ ഗുണത്തിനു വേണ്ടി തന്നെയാണ് അവൻ സൻമാർഗ്ഗം സ്വീകരിക്കുന്നത്.
 ആരെയെങ്കിലും ദുർമാർഗ്ഗം സ്വീകരിച്ചാൽ ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നവരിൽ പെട്ടവൻ മാത്രമാണ് എന്ന് താങ്കൾ പറയുക..

( 93 )(നബീ) താങ്കൾ പറയുക. എല്ലാ സ്തുതിയും അല്ലാഹുവിന്നാകുന്നു. അവൻ തന്റെ ദൃഷ്ടാന്തങ്ങൾ പിന്നീട് നിങ്ങൾക്ക് കാണിച്ചു തരും.
 അപ്പോൾ നിങ്ങൾക്ക് മനസ്സിലായി കൊള്ളും. നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ച് താങ്കളുടെ നാഥൻ ഒട്ടും അശ്രദ്ധനല്ലതന്നെ.


Popular posts from this blog

Quran Malayalam