02-Surathul Baqara-225-237

അദ്ധ്യായം -02
 സൂറത്തുൽ ബഖറ.
 അവതരണം- മദീന
 സൂക്തങ്ങൾ -286
225 മുതൽ 237 വരെ
അർഥ സഹിതം. പരമകാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു)

( 225 ) നിങ്ങളുടെ സത്യങ്ങളിൽ മനഃപൂർവ്വമല്ലാത്തതുകൊണ്ട് അള്ളാഹു നിങ്ങളെ പിടികൂടുകയില്ല..

പക്ഷെ നിങ്ങളുടെ ഹൃദയങ്ങൾ പ്രവർത്തിച്ചതിന് അള്ളാഹു നിങ്ങളെ പിടികൂടുക തന്നെ ചെയ്യും..


അള്ളാഹു ഏറ്റവും പൊറുത്തുകൊടുക്കുന്നവനും സഹനമുള്ളവനുമാകുന്നു..

 വിശദീകരണം.


 അല്ലാഹുവിന്റെ നിയമങ്ങൾ അറിയാതെ ഒരു വ്യക്തി തെറ്റുകൾ ചെയ്യുകയും പിന്നീട് അത് തെറ്റാണെന്ന് മനസ്സിലാക്കുകയും അങ്ങനെ ആ വ്യക്തി തെറ്റുകൾ തിരുത്തി നല്ല രീതിയിൽ ജീവിക്കുകയും പിന്നീട് മരിക്കുകയും ചെയ്താൽ അല്ലാഹു അവരെ ശിക്ഷിക്കുക ഇല്ല..
 ഏറ്റവുമധികം പൊറുക്കുന്നവൻ അള്ളാഹു മാത്രമാണ്.

( 226 ) തങ്കളുടെ ഭാര്യമാരുമായി സംയോഗം ചെയ്യുകയില്ലെന്നു സത്യം ചെയ്ത് മാറിനിൽക്കുന്നവർക്ക്‌ നാലു മാസം കാത്തിരിക്കാം..

എന്നാൽ അവർ മടങ്ങിയാൽ അള്ളാഹു ഏറ്റവും പൊറുക്കുന്നവനും കാരുണികനുമാകുന്നു...

 വിശദീകരണം.

 വിവാഹ ബന്ധം ഒഴിവാക്കാൻ വേണ്ടി നിൽക്കുന്ന പുരുഷൻ ഇനി ഇവരുമായി ഇനി ഒരുതരത്തിലുമുള്ള ശാരീരിക ബന്ധത്തിലേർപ്പെടുക ഇല്ല എന്ന് സത്യം ചെയ്തു ആ വ്യക്തി നാലു മാസം വരെ കാത്തിരിക്കണം.
 ഇനി അഥവാ നാലുമാസത്തിനുള്ളിൽ എപ്പോഴെങ്കിലും തിരിച്ചെടുക്കണമെന്ന് തോന്നുകയാണെങ്കിൽ അതിന് വിരോധമൊന്നുമില്ല.
 സത്യം ചെയ്തതിനുശേഷം നാലുമാസത്തിനുള്ളിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാൽ മേൽപ്പറഞ്ഞ ത്വലാഖ് അസാധുവാകുന്നതാണ്.
 ഏറ്റവുമധികം പൊറുക്കുന്നവൻ ആകുന്നു അള്ളാഹു...
 വേണ്ട എന്ന് തോന്നി ഇനി ഇവരുമായി യാതൊരു തരത്തിലും ബന്ധപ്പെടുക ഇല്ല എന്ന് സത്യം ചെയ്യുകയും പിന്നീട് നാലു മാസം വരെ യാതൊരു തരത്തിലുമുള്ള ശാരീരികബന്ധം ഇല്ലെങ്കിലും അവർക്ക് വേണമെങ്കിൽ   വിവാഹമോചനത്തിലേക്ക് പ്രവേശിക്കാം. നാലുമാസം ക്ഷമാപൂർവം കാത്തിരിക്കുന്ന സമയത്ത് എന്റെ ഭാര്യയെ തിരിച്ചു കിട്ടണം എന്ന് ആഗ്രഹിക്കുന്ന പുരുഷന് അവളെ തിരിച്ചെടുക്കാൻ ഉള്ള അവകാശം ഉണ്ട്. 

( 227 ) അവർ വിവാഹ മോചനത്തിനാണു തീരുമാനിക്കുന്നതെങ്കിൽ തീർച്ചയായും അള്ളാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ്..

 വിശദീകരണം.


 അവർ ഇരുവർക്കും വിവാഹമോചനം എന്നാണ് താല്പര്യം എങ്കിൽ അതിനു അല്ലാഹുവിന്റെ മുന്നിൽ തടസ്സമൊന്നുമില്ല.
 മേൽപ്പറഞ്ഞ അവധി എല്ലാം കൃത്യമായി പാലിക്കുകയും എന്നിട്ടും വേണ്ട എന്ന് തോന്നുകയും ചെയ്യുന്ന പക്ഷം...


( 228 ) വിവാഹമോചിതരായ സ്ത്രികൾ മൂന്നു ശുദ്ധി ഉണ്ടാകുന്നതുവരെ സ്വയം കാത്തിരിക്കേണ്ടതാകുന്നു...

അല്ലാഹുവിലും അന്ത്യാദിനത്തിലും വിശ്യസിക്കുന്നവരായിട്ടുണ്ടെങ്കിൽ തങ്ങളുടെ ഗര്ഭാശയങ്ങളിൽ അള്ളാഹു സൃഷ്ടിച്ചുവെച്ചിട്ടുള്ള
( സന്താനം, ആർത്തവം എന്നി )വയെ മറച്ചുവെക്കാൻ
അവൾക്ക് പാടില്ല..

നല്ല നിലയിൽ യോജിച്ച് കഴിയണമെന്ന് അവരുടെ ഭർത്താക്കന്മാർ ഉദ്ദേശിക്കുന്നുവെങ്കിൽ ആ അവധികാലം അവരെ മടക്കിയെടുക്കുവാൻ ഇവർ തികച്ചും അര്ഹതയുള്ളവരാകുന്നു..

ന്യായമായി അവർക്കു ബാധ്യതയുള്ളതു പോലെ അവകാശമുണ്ട്..

അവരെക്കാൾ ഉന്നതമായ പദവി പുരുഷന്മാർക്കുണ്ട്.
അള്ളാഹു അജയ്യനും യുക്തിമാനുമാകുന്നു.

 വിശദീകരണം.


 ഒരു സ്ത്രീയെ സംബന്ധിച്ച് അതായത് വിവാഹം കഴിക്കുകയും ശാരീരികമായി ബന്ധപ്പെടുകയും പിന്നീട് വേണ്ട എന്ന് തോന്നുകയും അങ്ങനെ പരസ്പരം വേണ്ടാ തീരുമാനിക്കുകയും ചെയ്യുന്ന സമയത്ത് ആ സ്ത്രീ മൂന്ന് ആർത്തവകാലം വരെയും ക്ഷമാപൂർവം കാത്തിരിക്കേണ്ടതയിട്ടുണ്ട്.
 കാരണം അവർ തമ്മിലുള്ള ബന്ധത്തിൽ  അവൾ ഗർഭിണി ആണോ എന്നറിയാൻ. അഥവാ ഇനി അവൾ ഗർഭിണി ആണെങ്കിൽ അവൾ പ്രസവിക്കുന്നത് വരെയും  കാത്തിരിക്കണം. പ്രസവത്തിനും പ്രസവശേഷമുള്ള ചെലവ് ആ പുരുഷൻ നിർവഹിക്കണം. അതുപോലെ ആ മാതാവ് രണ്ടുവർഷം വരെ ആ കുട്ടിക്ക് മുല കൊടുക്കുകയും വേണം. ഇനി കുട്ടിക്ക് മുല കൊടുക്കുന്ന കാര്യത്തിൽ അവർക്ക് പ്രയാസം ഉണ്ടെങ്കിൽ അവർക്ക് മറ്റൊരു സ്ത്രീയെ ഏൽപ്പിക്കാം. ആ സ്ത്രീക്ക് വേണ്ട എല്ലാവിധ ചെലവും മേൽപ്പറഞ്ഞ പുരുഷൻ നിർവഹിക്കണം.
  ഇനി മൂന്ന് ആർത്തവ കാലത്തിനുശേഷം അവൾ ഗർഭിണി അല്ല എന്ന് അറിഞ്ഞതിനുശേഷം അവർക്ക് പരസ്പരം ഭാര്യ ഭർത്താവ് ബന്ധത്തിൽ താല്പര്യം ഇല്ലെങ്കിൽ അവർക്ക് വിവാഹമോചനം ചെയ്യാം. അതിന് അള്ളാഹുവിനെ യാതൊരുവിധ തടസ്സവും ഇല്ല. എല്ലാം പൊറുക്കുന്നവനും ആകുന്നു അള്ളാഹു.

( 229 ) വിവാഹമോചനം രണ്ടുതവണയാണ്.
പിന്നീട് നീതിയോടുകൂടി നിറുത്തിപ്പോരുകയോ നല്ല നിലക്കു വിട്ടയക്കുകയോ ചെയ്യാം..

അല്ലാഹുവിന്റെ നിയമപരിതി ശരിക്കു പാലിക്കാൻ സാധിക്കുകയില്ലെന്ന് അവർ രണ്ടുപേരും
(ഭാര്യയും ഭർത്താവും ) ഭയപ്പെടുബോയല്ലാതെ അവർക്കു
 ( ഭാര്യമാർക്ക് )
നിങ്ങൾ നല്കിയിട്ടുള്ളതിൽ നിന്നു യാതന്നും വാങ്ങാൻ പാടില്ലാത്തതാകുന്നു..


എന്നാൽ അല്ലാഹുവിന്റെ നിയമപരിധികളെ ശരിക്കു പാലിക്കാൻ അവർക്കു കഴിയാതെ വരുമെന്ന് നിങ്ങൾ ഭയപ്പെടുന്നുവെങ്കിൽ വിവാഹമോചനം നേടാൻവേണ്ടി അവൾ എന്തുനൽകുന്നുവോ അതിൽ അവർക്കു രണ്ടുപേർക്കും യാതരു കുറ്റവുമില്ല..

ഇതെല്ലാം അല്ലാഹുവിന്റെ നിയമപരിധികളാകുന്നു..

അതിനാൽ ഇവയെ നിങ്ങൾ അതിലംഘിക്കരുത്..

അല്ലാഹുവിന്റെ നിയമപരിധികളെ അതിലംഘിക്കുന്നവരാരോ അവരാണ് അക്രമികൾ...

 വിശദീകരണം.

 അള്ളാഹുവിന്റെ  നിയമങ്ങൾ കൃത്യമായി പാലിക്കുകയും നിശ്ചയിച്ച കാലാവധി പൂർത്തിയാക്കുകയും ചെയ്തതിനുശേഷം അവർ ഇരുവർക്കും ഭാര്യ ഭർത്താവ് ബന്ധത്തിൽ താല്പര്യം ഇല്ലെങ്കിൽ വിവാഹമോചനം നേടാം.  രണ്ടുതവണയാണ് വിവാഹമോചനം. എന്നാൽ മഹറായി കൊടുത്ത് വസ്തുത പുരുഷൻ തിരികെ വാങ്ങുവാൻ പാടില്ല.
 ഇനി അവൾ സ്വമേധയാ മടക്കി കൊടുക്കുകയാണെങ്കിൽ അവന് സ്വീകരിക്കുകയും ചെയ്യാം. അതിന് അള്ളാഹുവിനെ യാതൊരുവിധ തടസ്സവും ഇല്ല. എല്ലാം കാണുന്നവനും അറിയുന്നവനും എല്ലാം പൊറുത്തു  നൽകുന്നവനും ആകുന്നു അള്ളാഹു..

( 230 ) പിന്നെയും അവളെ വിവാഹമോചനം ചെയ്താൽ ഇനി മറ്റെരു ഭർത്താവിനെ വിവാഹം ചെയ്യുന്നതുവരെ അവന്
 ( ആദ്യ ഭർത്താവിന് )വിവാഹം ചെയ്യാൻ പാടില്ല..

എന്നാൽ ഇവൻ (രണ്ടാമത്തെ ഭർത്താവ് )
അവളെ വിവാഹമോചനം ചെയ്താൽ, അല്ലാഹുവിന്റെ നിയമപരിധികളെ ശരിക്കുപാലിക്കണമെന്ന് അവർ രണ്ടുപേരും വിചാരിക്കുന്ന പക്ഷം (ഭാര്യാഭർത്യ ബന്ധത്തിലേക്ക് ) അന്വേന്യം മടങ്ങുന്നതിൽ അവർക്കൊരു കുറ്റവുമില്ല..

ഇവയെല്ലാം അല്ലാഹുവിന്റെ നിയമപരിധികളാകുന്നു...


ഗ്രഹിക്കുന്ന ജനതക്കുവേണ്ടി ഇവയെല്ലാം അവന് വിവരിച്ചുകൊടുക്കുന്നത്.. 


( 231 ) നിങ്ങൾ സ്ത്രീകളെ തലാഖ് ചെല്ലുകയും, അങ്ങനെ അവർക്ക് തങ്ങളുടെ ഇദ്ദയുടെ അവധി എത്തു
 ( വാൻ അടുക്കു) യും ചെയ്താൽ അവരെ നല്ല നിലയിൽ കൂടെ നിര്ത്തുകയോ നല്ല രീതിയിൽ വിട്ടയക്കുകയോ രണ്ടിലെന്ന് ചെയ്യുക..

നിങ്ങൾ അക്രമികളായി തീരത്തക്കവണ്ണം അവരെ ദ്രോഹിക്കാൻ വേണ്ടി പിടിച്ചുവെക്കരുത്..


ആരെങ്കിലും ഇപ്രകാരം ചെയ്യുന്നുവെങ്കിൽ അവൻ തന്നെത്തന്നെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്..

അല്ലാഹുവിന്റെ വചനങ്ങളെ നിങ്ങൾ പരിഹാസപാത്രമാക്കരുത്..

അള്ളാഹു നിങ്ങൾക്കു ചെയ്തുതന്ന അനുഗ്രഹത്തെയും, അവൻ സദുപദേശം നൽകി കൊണ്ട് നിങ്ങൾക്ക് അവതരിപ്പിച്ചു തന്ന ഗ്രന്ഥത്തെയും തത്യങ്ങളേയും ഓർക്കുക.

നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, അവൻ എല്ലാ കാര്യങ്ങളും അറിയുന്നവൻ തന്നെയാണെന്ന് മനസ്സിലാക്കുകയും ചെയ്യുക..

 വിശദീകരണം..

 ഇനി നിങ്ങൾ സ്ത്രീകളെ വേണ്ട എന്ന് വെക്കുകയും അല്ലാഹുവിന്റെ നിയമപ്രകാരമുള്ള കാലാവധി പൂർത്തിയാക്കിയ ശേഷം പരസ്പരം വേണ്ട എന്ന് തീരുമാനിക്കുകയാണെങ്കിൽ പിന്നീട് ആ പുരുഷൻ അവളെ യാതൊരുവിധത്തിലും ദ്രോഹിക്കാനും പിടിച്ചു വെക്കാനും അപമാനിക്കാനും  ഇത് തന്റെ മുൻഭാര്യ ആണെന്നുള്ള അവകാശം ചെല്ലാനും അങ്ങനെയുള്ള തർക്കങ്ങൾ എല്ലാം ഒഴിവാക്കി അവളെ അവളുടെ പാട്ടിനു വിടണമെന്നാണ് അല്ലാഹു ഇവിടെ പറയുന്നുണ്ട്. അതായത് നിങ്ങൾക്ക് വേണ്ടെങ്കിൽ നിങ്ങൾ അവരെ ദ്രോഹിക്കരുത്. ഇനി നിങ്ങൾക്ക് പരസ്പരം തെറ്റുകൾ എല്ലാം തിരുത്തി വീണ്ടും തിരിച്ചെടുക്കാം എന്ന് തോന്നുകയാണെങ്കിൽ അതിന് അള്ളാഹു വിരോധമൊന്നുമില്ല.

( 232) നിങ്ങൾ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയും അവർ തങ്ങളുടെ അവധി പ്രാപിക്കുകയും ചെയ്താൽ നിയമനുസൃതമായ രീതിയിൽ പരസ്പരം തൃപ്തിപ്പെടുന്ന പക്ഷം തങ്ങളുടെ ഭർത്താക്കന്മാരെ തന്നെ വിവാഹം ചെയ്യുന്നതിൽ നിന്നു നിങ്ങൾ അവരെ തടയരുത്...

നിങ്ങളിൽ നിന്ന് അല്ലാഹുവിലും അന്ത്യാദിനത്തിലും വിശ്യസിക്കുന്നവർ ഇതുമൂലം ഉപദേശം നൽകപ്പെടുന്നു..

നിങ്ങൾക്ക് ഏറ്റവും ഗുണപ്രദവും സംശുദ്ധമായതുമാണത്..

അള്ളാഹു ( എല്ലാം ) അറിയുന്നു..
നിങ്ങൾ ( പലതും ) അറിയുന്നില്ല..

 വിശദീകരണം.


 ഭാര്യയും ഭർത്താവും വേണ്ട എന്ന് തീരുമാനിക്കുകയും ഇരുവരുടെ കാലാവധി പൂർത്തിയാക്കുകയും അങ്ങനെ വിവാഹബന്ധം വേർപ്പെട്ടതിനുശേഷം
 അവർക്കിരുവർക്കും ഒരുപോലെ താല്പര്യം വരുകയാണെങ്കിൽ പിന്നീട് അവർക്ക് വിവാഹ ബന്ധത്തിൽ ഏർപ്പെടാം. എല്ലാമറിയുന്നവൻ തന്നെയാകുന്നു അല്ലാഹു.
 ഇങ്ങനെ പരസ്പരം രണ്ടുകൂട്ടർക്കും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന സമയത്ത് മറ്റുള്ള ആളുകൾ ഈ ബന്ധം എതിർക്കാനോ ഈ ബന്ധത്തിൽ എതിർത്ത് പ്രകടിപ്പിക്കാനോ മറ്റൊരു വ്യക്തിക്ക് യാതൊരുവിധ അവകാശം അല്ലാഹു നൽകിയിട്ടില്ല.
 ആ ഭർത്താവിന്റെയും ഭാര്യയുടെയും
 സ്നേഹമാണ് അള്ളാഹു വില നൽകുന്നത്.
 അതുകൊണ്ട് ഒരിക്കൽ വിവാഹമോചനം നേടുകയും പിന്നീട് ഭാര്യക്കും ഭർത്താവിനും പഴയ ബന്ധം തന്നെ മതി എന്ന് തോന്നുകയാണെങ്കിൽ അവർ ഇരുവർക്കും വിവാഹം ചെയ്യാം. ഇതിൽ ബന്ധുക്കൾക്കോ മാതാപിതാക്കൾക്കോ ആർക്കും തന്നെ എതിർപ്പ് പ്രകടിപ്പിക്കാനോ ഈ ബന്ധം നിഷേധിക്കാനോ അള്ളാഹു ഇവിടെ പറയുന്നില്ല. അങ്ങനെ ആരെങ്കിലും ചെയ്താൽ അവൻ അക്രമികളിൽ പെട്ടുപോകും..

(233) മാതാക്കൾ തങ്ങളുടെ കുട്ടികൾക്ക് പൂർണ്ണമായ രണ്ടുകൊല്ലം മുലകൊടുക്കണം.

( ഇത് )മുലകുടി പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നവർക്കാകുന്നു.
അവർക്കു മര്യാദയനുസരിച്ച് ആഹാരവും വസ്ത്രവും കൊടുക്കേണ്ടത് കുട്ടി ആർക്കു ജനിച്ചുവോ അവരുടെ ബാധ്യതയാകുന്നു...

ഒരാളോടും അവനു കഴിവുള്ളതല്ലാതെ ശാസിക്കപ്പെടുകയില്ല.

തന്റെ കുട്ടി കാരണം ഒരു മാതാവും വിഷമിപ്പിക്കപ്പെടരുത്.

കുട്ടി ആർക്കു ജനിച്ചിവോ അവനും തന്റെ കുട്ടികാരണം വിഷമിക്കപ്പെട്ടുകൂടാ.

അവകാശിക്കും അതുപോലെയുള്ള ബാധ്യതയുണ്ട്.

എന്നാൽ അവർ രണ്ടുപേരും പരസ്പരം ആലോചിട്ടും, തൃപ്തിപ്പെട്ടും മുലകുടി നിറുത്താൻ ഉദ്ദേശിച്ചാൽ അവർക്ക് കുറ്റമില്ല. (മറ്റേതെങ്കിലും സ്ത്രീയെ കൊണ്ട് )സ്വതം കുട്ടികൾക്ക് മുലകൊടുപ്പിക്കാൻ ഉദ്ദേശിക്കുകയാണെങ്കിൽ മര്യാദയനുസരിച്ച് അവർക്കു കൊടുക്കാൻ നിശ്ചയിച്ചതു കൊടുത്താൽ നിങ്ങൾക്കതിൽ കുറ്റമില്ല..

നിങ്ങൾ അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കുക.

നിങ്ങളുടെ പ്രവർത്തങ്ങൾ അവൻ ശരിക്കും കാണുന്നുണ്ടെന്നു മനസ്സിലാക്കുകയും ചെയ്യുക..

 വിശദീകരണം


 ഒരു മാതാവ് ഒരു കുട്ടിക്ക് തുടർച്ചയായി രണ്ടുവർഷം തന്നെ മുല കൊടുക്കണം എന്നാണ് അല്ലാഹു ഇവിടെ ആവശ്യപ്പെടുന്നത്.
 ആ കുട്ടി ആർക്ക് ജനിച്ചുവോ അവനാണ് അവൾക്ക് ആ കാലംവരെയും ചെലവ് കൊടുക്കേണ്ടത്.

 ഇനി മുലകൊടുക്കൽ മാതാവിന്  തടസ്സം ആണെങ്കിൽ അവർ ഇരുവരും കൂടി ആലോചിച്ച് മറ്റൊരു സ്ത്രീയെ ഈ കർമ്മം ചെയ്യാൻ ഏൽപ്പിക്കാം. എന്നാൽ മുലകൊടുക്കുന്ന ആ സ്ത്രീക്ക് ചെലവ് കുട്ടി ആർക്കു ജനിച്ചുവോ  അവൻ നൽകണം.

( 234) നിങ്ങളിൽ ആരെങ്കിലും  ഭാര്യമാരെ വിട്ട് മരിച്ചു പോയാൽ അവൾ സ്വമോദയ നാലുമാസവും പത്തുദിവസവും കാത്തിരിക്കേണ്ടതാണ്..

അങ്ങനെ അവർ തങ്ങളുടെ കാലാവധി പൂർത്തിയാക്കിക്കഴിഞ്ഞാൽ സ്വതം കാര്യത്തിൽ  മര്യാദപ്രകാരം അവർ പ്രവർത്തിക്കുന്നതിൽ നിങ്ങൾക്ക് കുറ്റമില്ല.

നിങ്ങളുടെ പ്രവർത്തനങ്ങളെ സൂക്ഷമായി അറിയുന്നവനാകുന്നു അള്ളാഹു...

 വിശദീകരണം.


 നല്ല രീതിയിൽ സ്നേഹത്തോടെ ഭാര്യ ഭർത്താവായി ജീവിക്കുന്നതിനിടയിൽ അവളുടെ ഭർത്താവ് മരിക്കുകയും ചെയ്താൽ അവൾ നാലുമാസവും പത്ത് ദിവസവും
 ആ ഭർത്താവിനു വേണ്ടി ഹിദ്ധ ഇരിക്കണം.
 ഈ സമയത്ത് അവളുടെ മാതാപിതാക്കൾ പോലും അവളോട് മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിപ്പിക്കാൻ പാടില്ല.
 മറ്റൊരു വിവാഹത്തിലേക്ക് പ്രേരിപ്പിക്കാനും പാടില്ല.
 അങ്ങനെ ആ സ്ത്രീ നാലുമാസവും പത്ത് ദിവസവും ഇദ്ദ ഇരുന്നതിനു ശേഷം
 അവൾക്ക് സമയം സ്വമേധയാ ഇനി മറ്റൊരു വിവാഹം ആവാം എന്ന് തോന്നുകയാണെങ്കിൽ അവൾക്ക് വിവാഹം കഴിക്കുന്നതിൽ തെറ്റില്ല.

( 235 )സ്ത്രീകളെ വിവാഹം ചെയ്യുന്നതിനുള്ള അപേക്ഷ സൂചിപ്പിക്കുകയോ, ഹൃദയത്തിൽ രഹസ്യ മാക്കിവെക്കുകയോ  ചെയ്യുന്നതിൽ നിങ്ങൾക്ക് കുറ്റമൊന്നുമില്ല..

തീർച്ചയായും നിങ്ങൾ അവരെക്കുറിച്ച് ഓർക്കുമെന്ന് അല്ലാഹുവിന് അറിയാം..

എന്നാൽ മര്യാദയനുസരിച്ചുള്ള വാക്കുകൾ പറയുകയല്ലാതെ അവരോട് യാഥരു രഹസ്യ വാഗ്ദാനാവും നിങ്ങൾ ചെയ്യരുത്..

നിശ്ചയിക്കപ്പെട്ട കാലം അതിന്റ അവധി പ്രാപിക്കുന്നതു വരേ നിങ്ങൾ വിവാഹ ബന്ധം സ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്യരുത്...

നിങ്ങളുടെ മനസ്സുകളിൽ ഉള്ളത് അള്ളാഹു അറിയുകതന്നെ ചെയ്യുമെന്ന് നിങ്ങൾ മനസിലാക്കുക..

അത്കൊണ്ട് അവനെ നിങ്ങൾ ഭയപ്പെടുക..

അള്ളാഹു ഏറ്റവും പൊറുത്തുകൊടുക്കുന്നവനും സഹനശീലനുമാണെന്നു നിങ്ങൾ ഗ്രഹിക്കുകയും ചെയ്യുക..

( 236 ) ഭാര്യമാരെ സ്പർശിക്കുകയോ, അവർക്ക് മഹർ നിശ്ചയിക്കുകയോ ചെയ്യാത്ത നിലയിൽ നിങ്ങൾ അവരെ വിവാഹ മോചനം നടത്തുകയെങ്കിൽ അതിന് വിരോധം ഒന്നുമില്ല.

എന്നാൽ മര്യാദയനുസരിച്ച് ജീവിത വിഭവങ്ങൾ എന്തെങ്കിലും നിങ്ങൾ അവർക്ക് കൊടുക്കണം.

കഴിവുള്ളവൻ അവന്റ കഴിവനുസരിച്ചും ഞെരുക്കക്കാരൻ അവന്റ കഴിവനുസരിച്ചും അത് കൊടുക്കണം.

നന്മ ചെയ്യുന്നവരുടെ  ബാധ്യതയാകുന്നു.

 237 മഹർ  നിശ്ചയിച്ചു കൊടുത്തിരിക്കേ അവരെ സംയോഗം ചെയ്യുന്നതിനുമുമ്പ് നിങ്ങൾ അവരെ വിവാഹമോചനം ചെയ്താൽ, അവർ വിട്ടുതരിക യോ അല്ലെങ്കിൽ വിവാഹബന്ധം ആരുടെ കൈയിലാണോ അവൻ
( ഭർത്താവ്) വിട്ടുകൊടുക്കുകയോ ചെയ്യാത്തപക്ഷം നിങ്ങൾ നിശ്ചയിച്ച മഹ്റിന്റ്  പകുതി അവർക്ക് കൊടുക്കണം. നിങ്ങൾ വിട്ടുകൊടുക്കുന്നതാണ് ഭക്തിയോട്  ഏറ്റവും അടുത്തത്.

 അന്യോന്യമുള്ള ഔദാര്യം നിങ്ങൾ മറന്നു കളയരുത്.

 നിങ്ങളുടെ പ്രവർത്തനങ്ങൾ കാണുന്നവനാകുന്നു  അള്ളാഹു,
 നിശ്ചയം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam