02-Surathul Baqara -216-224

അദ്ധ്യായം -02
 സൂറത്തുൽ ബഖറ
 അവതരണം- മദീന
 സൂക്തങ്ങൾ- 286
 216 മുതൽ 224 വരെ
 വചനങ്ങളുടെ അർത്ഥം


( 216) യുദ്ധം നിങ്ങൾക്കു നിര്ബന്ധമാക്കപ്പെട്ടിരിക്കുന്നു..

അത് നിങ്ങൾക്കു വെറുപ്പുള്ളതാണ്..

ഒരു കാര്യം നിങ്ങൾക്ക് ഉത്തമമായിരിക്കേ നിങ്ങൾ വെറുത്തെന്നു വരാം..

ഒരുകാര്യം നിങ്ങൾക്കു ദോഷമായിരിക്കെ നിങ്ങൾ ഇഷ്ടപ്പെട്ടെന്നും വരാം..

അള്ളാഹു (എല്ലാം )അറിയുന്നു.

നിങ്ങൾ ( പലതും ) അറിയുന്നുമില്ല.

( 217) പരിശുദ്ധ മാസത്തെക്കുറിച്ച് -അതിൽ യുദ്ധം ചെയ്യുന്നതിനെക്കുറിച്ച് -അവർ തങ്ങളോട് ചോദിക്കുന്നു. പറയുക. അതിൽ യുദ്ധം ചെയ്യുന്നത് വലിയ തെറ്റുത്തനെയാണ്.
എന്നാൽ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്ന് (ജനങ്ങളെ )തടയുന്നതും, അവനെ നിഷേധിക്കുന്നതും, പരിശുദ്ധ മന്ദിരത്തിൽ പോകുന്നതിനെ തടയുന്നതും അതിന്റ അവകാശികളെ അവിടെനിന്ന് പുറത്തക്കുന്നതും അല്ലാഹുവിങ്കൽ (യുദ്ധത്തേക്കാൾ )
വലിയ തെറ്റാകുന്നു.

കുഴപ്പമാണ് കൊലയെക്കാൾ വലിയ അപരാധം.
കഴിയുമെങ്കിൽ സ്വന്തം മതത്തിൽ നിന്നു നിങ്ങളെ മാറ്റുന്നതുവരെ അവർ നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടുതന്നെയിരിക്കും, നിങ്ങളിൽ ആരെങ്കിലും തന്റെ മതത്തിൽ നിന്ന് വ്യതിചലിക്കുകയും എന്നിട്ട് സത്യനിഷേധിയായിട്ടു തന്നെ മരണമടയുകയും ചെയ്തിട്ടുണ്ടങ്കിൽ അവരുടെ പ്രവർത്തനങ്ങൾ ഇഹലോകത്തും പരലോകത്തും നിഷ്ഫലമായിതീരുന്നതാണ്.

അവരത്രെ നരകവാസികൾ അവരതിൽ ശാശ്യതവാസികളാകുന്നു..

( 218) തീർച്ചയായും സത്യത്തിൽ വിശ്യസിച്ചവരും, സ്വദേശം വെടിയുകയും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പോരാടുകയും ചെയ്തവരുമാകട്ടെ അവർ അല്ലാഹുവിന്റെ അനുഗ്രഹം ആശിക്കുന്നവരാണ്.

ഏറ്റവും പൊറുത്തുകൊടുക്കുന്നവനും, കരുണ ചെയ്യുന്നവനുമാകുന്നു അള്ളാഹു..



( 219 ) മദ്യപാനത്തെയും ചൂതുകളിയെയും കുറിച്ച് അവർ താങ്കളോടു ചോദിക്കുന്നു.
പറയുക.
അവയിൽ വലിയ ദോഷവും മനുഷ്യർക്ക് ചില പ്രയോജനങ്ങളുമുണ്ട്.
എന്നാൽ അവകൊണ്ടുണ്ടാകുന്ന ദോഷം അവയുടെ പ്രയോജനനത്തെക്കാൾ വളെരെ വലുതാകുന്നു.

തങ്ങൾ എന്താണു ചിലവ് ചെയ്യേണ്ടത് എന്നും അവർ താങ്കളോട് ചോദിക്കുന്നു.
'അധികമുള്ളത് 'എന്നു താങ്കൾ പറയുക.

നിങ്ങൾ ചിന്തിക്കുവാനായിട്ടാണ് അള്ളാഹു തന്റെ ദൃഷ്ടാന്തങ്ങൾ ഇപ്രകാരം നിങ്ങൾക്കു വ്യക്തമാക്കി ത്തരുന്നത്...



( 220 )ഇഹലോകത്തെയും പരലോകത്തെയും കുറിച്ച്
( നിങ്ങൾ ചിന്തിക്കുവാൻ വേണ്ടി )
അനാഥ കുട്ടികളെക്കുറിച്ചും അവർ താങ്കളോട് ചോദിക്കുന്നു..
പറയുക.
അവരുടെ നന്മക്കു വേണ്ടി പ്രവർത്തിക്കുന്നത് ഉത്തമമാകുന്നു..

അവരുമായി കൂടികലർന്നു ജീവിക്കുകയാണെങ്കിൽ നിങ്ങളുടെ സഹോദരന്മാരാണവർ..

തിന്മയുണ്ടാക്കുന്നവനെ നന്മയുണ്ടാക്കുന്നവനിൽ നിന്ന് അള്ളാഹു വേർതിരിച്ചറിയുന്നു..

താനുദ്ദേശിച്ചിരുന്നെങ്കിൽ അള്ളാഹു നിങ്ങൾക്ക് വിഷമം ഉണ്ടാക്കുമായിരുന്നു..

തീർച്ചയായും അവൻ അജയ്യനും യുക്തിമാനുമാകുന്നു.

( 221 ) ബഹുദൈവ വിശ്വാസിനികളായ സ്ത്രീകൾ സത്യവിശ്വാസം സ്വീകരിക്കുന്നതുവരെ യും അവരെ നിങ്ങൾ വിവാഹം ചെയ്യരുത്. 
 ബഹുദൈവ വിശ്വാസിനിയായ സ്വതന്ത്ര സ്ത്രീയേക്കാൾ നല്ലത് സത്യവിശ്വാസിനിയായ അടിമസ്ത്രീ ആകുന്നു. 
 അവൾ 
(ബഹുദൈവ വിശ്വാസിനി )
 നിങ്ങൾക്കെത്ര കൗതുകം ജനിപ്പിച്ചാലും ശരി. 
 അതുപോലെ
( ബഹുദൈവവിശ്വാസികൾ)
 സത്യവിശ്വാസികൾ ആകുന്നതുവരെ
 അവർക്ക്
( സത്യവിശ്വാസിനികളെ)
 നിങ്ങൾ വിവാഹം ചെയ്തു കൊടുക്കരുത്. 
 ബഹുദൈവ വിശ്വാസിയെക്കാൾ
 ഏറ്റവും നല്ലത് സത്യവിശ്വാസിയായ
 അടിമയാകുന്നു. 
 അവൻ
( ബഹു ദൈവ വിശ്വാസി)
 നിങ്ങൾക്ക് എത്ര തന്നെ കൗതുകം ജനിപ്പിച്ചാലും ശരി. 
 അവർ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്. 
 അല്ലാഹു തന്റെ നിയമംമൂലം
 സ്വർഗത്തിലേക്കും പാപമോചനത്തി ലേക്കും ക്ഷണിക്കുന്നു. 
 ജനങ്ങൾ ചിന്തിക്കുന്നതിനു വേണ്ടി
 തന്റെ ദൃഷ്ടാന്തങ്ങളെ അവർക്ക് തെളിയിച്ചു കൊടുക്കുകയും ചെയ്യുന്നു. 

( 222 ) ആർത്തവത്തെ ക്കുറിച്ച് അവർ താങ്കളോട് ചോദിക്കുന്നു. 
 അതൊരു ചീത്ത സാധനമാണ്. 
 അതുകൊണ്ട് ആർത്തവകാലത്ത് നിങ്ങൾ സ്ത്രീകളിൽ നിന്ന് അകന്നു ഇരിക്കുക. 
 ശുദ്ധരാകുന്നത്  വരെ അവരോട് നിങ്ങൾ അടുക്കരുത്. 
 അവർ ശുദ്ധർ ആയിക്കഴിഞ്ഞാൽ അല്ലാഹു കൽപിച്ച മാർഗത്തിലൂടെ നിങ്ങൾ അവരെ സമീപിക്കുക. 
 പശ്ചാത്തപിച്ച് മടങ്ങുന്നവരുടെ യും ശുദ്ധിയുള്ള വരെയും തീർച്ചയായും അല്ലാഹു സ്നേഹിക്കുന്നു. 

 വിശദീകരണം.

 ആർത്തവകാലത്ത് ബന്ധപ്പെടുന്നത് വഴി പലവിധ ശാരീരിക രോഗങ്ങൾക്കും അതു വഴിവെക്കുമെന്നാണ് അള്ളാഹു ഇവിടെ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് ഭാര്യയുടെ ആർത്തവകാലം കഴിഞ്ഞ് കുളിച്ച് ശുദ്ധിയായതിനുശേഷം അവരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ എന്നാണ് അല്ലാഹു ഈ ആയത്തിലൂടെ വിശദീകരിക്കുന്നത്. 
 അല്ലാഹു ശുദ്ധിയുള്ള വരെയും ഖേദിച്ചു മടങ്ങുന്നവരെയും ഇഷ്ടപ്പെടുന്നു.
 ഈ ആയത്ത് ഇറങ്ങുന്നതിനു മുമ്പ് അറബികൾ ആർത്തവകാലത്ത് ഭാര്യമാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നു അതുകൊണ്ട് അങ്ങനെ പാടില്ല എന്നാണ് അല്ലാഹു ഇവിടെ ഉദ്ദേശിക്കുന്നത്. മുൻപ്  മുമ്പ് ബന്ധപ്പെട്ടവരോട് ഖേദിച്ചുമടങ്ങുക വാൻ അല്ലാഹു ആവശ്യപ്പെടുകയും ചെയ്യുന്നു..

( 223 ) നിങ്ങളുടെ ഭാര്യമാർ നിങ്ങളുടെ കൃഷിയിടം ആകുന്നു. 
 അതുകൊണ്ട് ഉദ്ദേശിക്കുന്ന വിധം സ്വന്തം കൃഷിയിടത്തിലേക്ക് നിങ്ങൾക്ക് ചെല്ലാം. 
 നിങ്ങൾക്കുവേണ്ടി
( നല്ല കാര്യങ്ങൾ) മുൻകൂട്ടി ചെയ്തു വെക്കുക. 
 നിങ്ങൾ അല്ലാഹുവെ ഭയപ്പെട്ടു ജീവിക്കുകയും അവനുമായി കണ്ടുമുട്ടുക തന്നെ ചെയ്യും എന്ന് മനസ്സിലാക്കുകയും ചെയ്യുക. 
(നബീ ) സത്യവിശ്വാസികൾക്ക് താങ്കൾ സന്തോഷവാർത്ത അറിയിക്കുക. 

 വിശദീകരണം



 അൽഹംദുലില്ലാഹ്. 


ഈ ആയത്ത് ഇറങ്ങാൻ ഉണ്ടായ സാഹചര്യം 
ലളിതമാണ് 
റസൂലിന്റ അടുത്ത് സ്വഹാബികൾ ചോദിച്ച കാര്യങ്ങൾക്ക് 
അള്ളാഹു റസൂൽ വഴി ഖുർആൻ മുകനെ 
സ്വഹാബികളിൽ സംശയം ജനിച്ചവർക്ക് കൊടുത്ത മറുപടി ആണിത്. 
അതായത് 
ആത്മീയ ജീവിതത്തിന് വിവാഹ ബന്ധം തടസ്സമാകുമോ 
എന്നായിരുന്നു സംശയം 

അള്ളാഹു അവർക്ക് റസൂൽ വഴി കൊടുത്ത
മറുപടി ഇങ്ങനെ ആണ്. 

വിവാഹ ബന്ധം അല്ലാഹുവിനോട് ഉള്ള അകമൊഴിഞ്ഞ ഭക്തി മൂലം 
ഉപേക്ഷിച്ചു പോകാൻ പാടില്ല.. 

നിങ്ങൾ എന്നോട് ഭക്തി ഉള്ളവർ ആണെങ്കിൽ  
നിർബന്ധം ആയും  വിവാഹം കഴിക്കുകയും 
നിങ്ങളുടെ ഭാര്യമാരോട് ഒന്നിച്ചു നല്ല
രീതിയിൽ മാനസികമായും ശാരീരികമായും 
നല്ല അടുപ്പം വേണമെന്നും 
അവർ വഴി നിങ്ങൾ സന്തങ്ങളെ ജനിപ്പിക്കണം എന്നും 

അതോടപ്പം നിങ്ങൾ നല്ല ആത്മീയ ജീവിതം നയിക്കണം എന്ന് അല്ലാഹു പറയുന്നു. 

നിങ്ങളുടെ ഭാര്യമാർ വഴി നല്ല ഒരു ദാബത്യബന്ധത്തിലൂടെ 
കുട്ടികൾ വേണമെന്നും അല്ലാഹു പറയുന്നു. 
അതാണ് അള്ളാഹു ഇഷ്ടപ്പെടുന്നത്. 

നിങ്ങളുടെ ഭാര്യമാർ എന്നത് അവരെ  മാറ്റി 
നിർത്തുവാനും അകലം വിട്ട് ജീവിക്കുന്നതും 
അല്ലാഹു ഇഷ്ട്ടപെടുന്നില്ല. 

നിങ്ങളുടെ ഭാര്യമാരെ ആത്മീയ കാര്യങ്ങൾക്ക് വേണ്ടി മാറ്റി നിർത്തുവാനും 
അവരിൽ നിന്ന് അകലം വിട്ട് ജീവിക്കുന്നതും 
അള്ളാഹു ഇഷ്ട്ടപെടുന്നില്ല. 

നിങ്ങൾ പരലോക ജീവിതം സുഖകരം ആക്കുവാൻ 
നിങ്ങൾ ഇഹലോകത്ത് നന്മകൾ ചെയ്യണം എന്നും അള്ളാഹു അവശ്യ പ്പെടുന്നു. 


നിങ്ങൾ ഇഹലോകത് നന്മകൾ ചെയ്തു ഭയഭക്തിയോടെ അല്ലാഹുവിനെ 
ഭയപ്പെട്ട് ജീവിക്കുന്നവർ ആണെങ്കിൽ 
പരലോകത്തു 
നിങ്ങൾക്ക് അല്ലാഹുവിന്റെ സലാം ഉണ്ടായിരിക്കുകയും ചെയ്യും. 
നിങ്ങൾ അല്ലാഹുവിനെ നേരിട്ട് കണ്ടു മുട്ടുമെന്നും അല്ലാഹു ഉറപ്പ് നൽകുന്നു. 

നബിയോട് ഈ വിവരങ്ങൾ സന്തോഷപൂർവ്വം സത്യ വിശ്വാസികളോട് പറയണം എന്ന് 
അള്ളാഹു അവശ്യ പെട്ടിരിക്കുന്നു. 

 


( 224 )നന്മ ചെയ്യുന്നതിനും അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്നതിനും ജനങ്ങൾക്കിടയിൽ സന്ധി ഉണ്ടാക്കുന്നതിനും അല്ലാഹുവിനെ  സ്വന്തം സത്യങ്ങൾക്ക് നിങ്ങൾ തടസ്സം ആക്കി വെക്കരുത്. 
 അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.. 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam