02-Surathul Baqara -191-215

അദ്ധ്യായം 02
 സൂറത്തുൽ ബഖറ
 അവതരണം --മദീന
 സൂക്തങ്ങൾ-- 286
 191 മുതൽ 215 വരെ
 വചന ത്തിന്റെ അർത്ഥം

(191) അവരെ നിങ്ങൾ കണ്ടുമുട്ടുന്ന സ്ഥലത്തുവെച്ചു കൊന്നുകളയുക.

എവിടെ നിന്നു നിങ്ങളെയവർ  ബഹിഷ്‌ക്കരിച്ചുവോ അവിടെനിന്ന് നിങ്ങൾ അവരെയും ബഹിഷ്‌ക്കരിക്കുക..

കുഴപ്പം സൃഷ്ടിക്കൽ കൊലയെക്കാൾ അതികഠിനമാകുന്നു.

പരിശുദ്ധ പള്ളിയുടെ അടുത്ത്‌വെച്ച് അവർ നിങ്ങളോടു യുദ്ധം ചെയ്യുന്നതുവരെ അവരോടും യുദ്ധം ചെയ്യരുത്.

എന്നാൽ അവർ നിങ്ങളോടു യുദ്ധം ചെയ്യുന്നപക്ഷം അവരെ നിങ്ങൾ കൊന്നുകളയുക..

അങ്ങനെയാണു സത്യനിഷേധികൾക്കു പ്രതിഫലം നൽകേണ്ടത്..

(192) അവർ വിരമിച്ചാൽ അള്ളാഹു ഏറ്റവുമധികം പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാകുന്നു...

( 193) കുഴപ്പം ഉണ്ടാവാതെയാക്കുകയും, മതം അല്ലാഹുവിനായിത്തത്തീരുകയും ചെയ്യുന്നതുവരെ നിങ്ങൾ അവരോട് യുദ്ധം ചെയ്യുക.

എന്നാൽ അവർ വിരമിച്ചുവെങ്കിൽ അതിക്രമികളോടല്ലാതെ യാഥരു കയ്യേറ്റവും പാടില്ലാത്തതാകുന്നു..

(194) ആദരണീയമാസത്തിനു പകരം ആദരണീയ മാസം. ആദരിക്കേണ്ട കാര്യങ്ങൾക്കെല്ലാം പ്രതികാരമുണ്ട്.

അപ്പോൾ നിങ്ങളെ ആരെങ്കിലും അക്രമിച്ചാൽ അവർ അക്രമിച്ച അതേരീതിയിൽ നിങ്ങളും അക്രമിക്കുക.


അല്ലാഹുവിനെ നിങ്ങൾ ഭയപ്പെട്ടു ജീവിക്കുകയും, ഭയപ്പെട്ടു ജീവിക്കുന്നവരുടെ കൂടെ തന്നെയാണ് അള്ളാഹു എന്നു മനസ്സിലാക്കുകയും ചെയ്യുക...


 
വിശദീകരണം.


 ദുൽഖഅദ്, ദുൽഹജ്ജ്, മുഹറം, റജബ്, ഇവയാണ് ശ്രേഷ്ഠ മാസങ്ങൾ.
 ജാഹിലിയ്യാ കാലത്ത് തന്നെ അവ ശ്രേഷ്ഠ മാസങ്ങളായി ഗണിക്ക പെട്ടിരുന്നു.
 ഈ മാസങ്ങളിൽ അവർ പരസ്പരം യുദ്ധം ചെയ്തിരുന്നില്ല.
 എന്നാൽ ഈ മാസങ്ങളുടെ പവിത്രത കണക്കിലെടുക്കാതെ ശത്രുക്കൾ യുദ്ധം ചെയ്യാൻ മുതിർന്നാൽ മുസ്ലിമുകളും യുദ്ധം ചെയ്യണം എന്നാണ് അല്ലാഹു ഇവിടെ സൂചിപ്പിക്കുന്നത്.
 ശ്രേഷ്ഠ മാസങ്ങൾ എന്നല്ല ആദരിക്കേണ്ട ഏതുകാര്യത്തിലും ശത്രുക്കൾ അനാഥരായ കാണിച്ചാൽ മുസ്ലിങ്ങളും  അനാദരവ് കാണിക്കണം എന്നാണ് അല്ലാഹു ഉദ്ദേശിച്ചത്.


(195) അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിങ്ങൾ ചെലവ് ചെയ്യുക.

സ്വന്തം കൈകളെ നാശത്തിലേക്ക് എറിഞ്ഞുകളയരുത്..

നിങ്ങൾ നന്മ ചെയ്യുക.

തീർച്ചയായും നന്മ ചെയ്യുന്നവരെ അള്ളാഹു ഇഷ്ടപ്പെടുന്നതാണ്...

(196) നിങ്ങൾ ഹജ്ജും ഉംറയും അല്ലാഹുവിന് വേണ്ടി പൂർണ്ണമായി നിർവ്വഹിക്കുക.

എന്നാൽ (ശത്രുക്കളാൽ )
തടയപ്പെട്ടാൽ സൗകര്യമുള്ള ബലിമൃഗം (നിര്ബന്ധമാണ് )
ബലിമൃഗം അതിന്റ സ്ഥാനത്ത് എത്തുന്നതുവരെ നിങ്ങളുടെ തലമുടി എടുക്കരുത്..

ഇനി നിങ്ങളിൽ ആരെങ്കിലും രോഗിയോ, തലയിൽ വല്ല പീഢയുമുള്ളവരെ അയാൽ (അവൻ മുടി എടുക്കാം. പക്ഷെ )
നോബോ , ദാനമോ,  ബലിയോ ഏതെങ്കിലുമൊരു പ്രായശ്ചിത്തം (നിര്ബന്ധമാണ് )എന്നാൽ നിങ്ങൾ നിർഭയരായിരിക്കുകയും എന്നിട്ട് ആരെങ്കിലും ഉംറ നിർവ്വഹിച്ച് ഹജ്ജുവരെ സുഖം എടുക്കുകയും ചെയ്താൽ സൗകര്യപ്പെടുന്ന ബലിമൃഗം നിർബന്ധമാകുന്നു.

ബലിമൃഗം കിട്ടാത്തപക്ഷം ഹജ്ജിൽ മൂന്നുദിവസവും മടങ്ങിയെത്തിയാൽ ഏഴുദിവസം നോബ്‌നുഷ്ഠിക്കണം..


അങ്ങനെ അത് (നോബ് )
തികഞ്ഞ പത്തുദിവസമാകുന്നു.

കുടുംബം പരിശുദ്ധ പള്ളിയുടെ പരിസരവാസികൾ ആയിട്ടില്ലാത്തവർക്കാണിത്..

നിങ്ങൾ അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുകയും, അള്ളാഹു കഠിനമായി ശിക്ഷിക്കുന്നവൻ തന്നെയാണെന്നു മനസിലാക്കുകയും ചെയ്യുക..


(197)ഹജ്ജുകാലം അറിയപ്പെട്ട ഏതാനും മാസങ്ങളാകുന്നു..


അത്കൊണ്ട് അവയിൽ ഹജ്ജ്‌ചെയ്യൽ തന്റെ ബാധ്യതയായി ആരെങ്കിലും എടുത്തുകഴിഞ്ഞാൽ
 (ഹജ്ജിൽ പ്രവേശിച്ചു കഴിഞ്ഞാൽ )
പിന്നീട് സംയോഗമോ, അതിക്രമമോ, കുതർക്കമോ ഹജ്ജിൽ പാടില്ല..

നിങ്ങൾ എന്തു നന്മ ചെയ്യുന്നുവോ അത് അള്ളാഹു അറിയുന്നുണ്ട്...


നിങ്ങൾ യാത്രക്കുള്ള ഉപകരണങ്ങൾ കരസ്ഥമാക്കുക.


എന്നാൽ യാത്ര ഉപകരണങ്ങളിൽ വെച്ച് ഉത്തമമായത് തഖ്‌വാ യാകുന്നു..

ബുദ്ധിയുള്ളവരെ, എന്നെ നിങ്ങൾ ഭയപ്പെട്ട് ജീവിക്കുക...(198) നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള അനുഗ്രഹം തേടുന്നതിൽ നിങ്ങൾക്കു കുറ്റമൊന്നുമില്ല.


എന്നാൽ നിങ്ങൾ അറഫാത്തിൽ നിന്നും മടങ്ങിയാൽ മശ്അറുൽ ഹറാമിൽ വെച്ച് അല്ലാഹുവെ ഓർക്കുക..

അവൻ നിങ്ങൾക്ക് മാർഗ്ഗദർശനം നൽകിക്കൊണ്ട് അവനെ ഓർക്കണം...


ഇതിനുമുൻപ് നിങ്ങൾ വഴിപിഴച്ചവരിൽ പ്പെട്ടവരായിരുന്നുവല്ലോ.


 വിശദീകരണം.

 മക്കയുടെ പരിസരത്തുള്ള ഉക്കാള്, മുൽമജാസ് തുടങ്ങി കമ്പോളങ്ങളിൽ എന്ന ഹജ്ജ് വേളയിൽ വ്യാപാരം നടത്തുന്ന പതിവ് പ്രവാചക കാലത്ത് ഉണ്ടായിരുന്നു.
 ഇത് തെറ്റാണെന്ന് കരുതി മുസ്ലിമുകൾ അതിൽ നിന്ന് വിട്ടുനിന്നതിനെക്കുറിച്ചാണ്
 ഈ സൂക്തം സൂചിപ്പിക്കുന്നത്.
 ഹജ്ജ് വേളയിലും അല്ലാത്തപ്പോഴും കച്ചവടം ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. അല്ലാഹുവിനെ ഓർത്ത് കൊണ്ടും അവന്റെ നിയമങ്ങൾ പാലിച്ചുകൊണ്ട് കച്ചവടം ചെയ്യാം എന്ന് ഇവിടെ മുസ്ലീങ്ങളെ ഉണർത്തുകയാണ്..


( 199) ജനങ്ങൾ മടങ്ങുന്ന സ്ഥാനത്തു നിന്നു നിങ്ങൾ മടങ്ങുകയും, അല്ലാഹുവോട് മാപ്പിന് അപേക്ഷിക്കുകയും ചെയ്യുക.

തീർച്ചയായും അള്ളാഹു പൊറുത്തുകൊടുക്കുന്നവനും കരുണ ചെയ്യുന്നവനുമാകുന്നു...

( 200 ) അങ്ങനെ ഹജ്ജുകർമ്മങ്ങൾ നിങ്ങൾ നിർവഹിച്ചുകഴിഞ്ഞാൽ സ്വന്തം പിതാക്കളെ നിങ്ങൾ സ്മരിച്ചിരുന്നതുപോലെ -അല്ല അതിലും ഗാഢമായി നിങ്ങൾ അല്ലാഹുവിനെ ഓർക്കുക..


എന്നാൽ 'ഞങ്ങളുടെ രക്ഷിതാവേ, ഇഹത്തിൽ ഞങ്ങൾക്ക് നീ തരേണമേ 'എന്നു പറയുന്നവരായി മനുഷ്യരിൽ ചിലരുണ്ട്.. അവർക്ക് പരലോകത്ത് യാതെരുവിഹിതവും ഇല്ല...


(201) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് നീ ഇഹലോകത്ത് നല്ലത് നൽകേണമേ !പരലോകത്തും നല്ലത് നൽകേണമേ.
നരകശിക്ഷയിൽ നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ !എന്ന് പറയുന്നവരും അവരിലുണ്ട്...

( 202 ) തങ്കൾ പ്രവർത്തിച്ചതിന്റ ഫലമായി വലിയ ഭാഗ്യം അവർക്കുണ്ട്...


അള്ളാഹു ശീഘ്രമായി വിചാരണ ചെയ്യുന്നവനാകുന്നു..


(203 ) ഏതാനും ദിവസങ്ങളിൽ നിങ്ങൾ അല്ലാഹുവെ ഓർക്കുക..


എന്നാൽ ആരെങ്കിലും രണ്ടു ദിവസങ്ങൾ കൊണ്ട്
( കർമ്മങ്ങൾ തീർത്തുമടങ്ങാൻ )
ധ്യതി പെട്ടാൽ അവനു യാതാരുകുറ്റവുമില്ല..

ആരെങ്കിലും താമസിച്ചാലും അവനും കുറ്റമില്ല..

ഇത് സൂക്ഷിച്ചു ഭയപ്പെട്ടു ജീവിക്കുന്നവർക്കാകുന്നു..

നിങ്ങൾ അല്ലാഹുവെ ഭയപ്പെടുകയും അവങ്കലേക്ക് ഒരുമിച്ചുകൂട്ടപ്പെടുകതന്നെ ചെയ്യുമെന്ന് മനസിലാക്കുകയും ചെയ്യുക...


( 204 ) ഐഹിക ജീവിതത്തെ ക്കുറിച്ചുള്ള സംസാരം താങ്കളെ അത്ഭുതപ്പെടുത്തുകയും ഹൃദയത്തിലുള്ളതിന്
(ഉദ്ദേശ ശുദ്ധിക്ക് ) അല്ലാഹുവിനെ സാക്ഷിയാക്കുകയും ചെയ്യുന്നവർ മനുഷ്യരിലുണ്ട്...


അവനാകട്ടെ ബദധവൈരിയാണ് താനും.

(205) തിരിച്ചു പോയാൽ അവൻ ഭൂമിയിൽ കുഴപ്പമുണ്ടാക്കാനും, ഉല്പന്നങ്ങളെയും കന്നുകാലികളെയും നശിപ്പിക്കാനും പരിശ്രമിക്കും.

അള്ളാഹു കുഴപ്പത്തെ ഇഷ്ടപ്പെടുകയില്ല...

( 206 )അല്ലാഹുവിനെ ഭയപ്പെടുക എന്ന് അവനോടു പറയപ്പെടുബോൾ (ദുഷിച്ചമനസ്ഥിതി കാരണം )
ദുരഭിമാനം അവനെ പിടികൂടുന്നു..

അതിനാൽ നരകം അവനു മതി..

അതെത്ര ചീത്തയായ പാർപ്പിടമാണ്..


(207 ) അല്ലാഹുവിന്റെ പ്രീതി ആശിച്ചു കൊണ്ട് തങ്കളുടെ ആത്മാക്കളെ വിൽക്കുന്നവരും മനുഷ്യരിൽത്തന്നെയുണ്ട്..

അള്ളാഹു തന്റെ ദാസന്മാരോട് അത്യധികം കൃപയുള്ളവനാകുന്നു..

(208 )സത്യവിശ്യാസികളേ, നിങ്ങൾ സർവ്വവിധേനയും ഇസ്ലാമിൽ പ്രവേശിക്കുക..

പിശാചിന്റെ കാലാടിപ്പാടുകളെ നിങ്ങൾ പിന്തുടരുത്..

തീർച്ചയായും അവൻ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു..


( 209) വ്യക്തമായ തെളിവുകൾ കിട്ടികയിഞ്ഞതിനു ശേഷം നിങ്ങൾ
 ( സത്യമാർഗ്ഗത്തിൽ നിന്നും ) വഴുതിപ്പോയാൽ അറിഞ്ഞുകൊള്ളുക..

തീർച്ചയായും അള്ളാഹു അജയ്യനും യുക്തിമാനുമാണ്..


( 210)മേഘകുടകളിലായി അല്ലാഹുവിന്റെ ശിക്ഷയും മലക്കുകളും തങ്ങൾക്കു വരുന്നതല്ലാതെ മറ്റുവല്ലതും ഇനി അവർ പ്രതീക്ഷിക്കുന്നുണ്ടോ?
അക്കാര്യം തീരുമാനിക്കപ്പെട്ടുകഴിഞ്ഞു..

അല്ലാഹുവിങ്കലേക്കാകുന്നു കാര്യങ്ങൾ മുഴുവനും മടക്കപ്പെടുന്നത്.

( 211 ) ഇസ്റാ ഈൽ  സന്തതികളോട് ചോദിക്കുക..

വ്യക്തമായ എത്ര ദൃഷ്ടാന്തങ്ങളാണ് നാം അവർക്കു നൽകിയതെന്ന്.

അല്ലാഹുവിന്റെ അനുഗ്രഹം വന്നുകിട്ടിയതിനു ശേഷം ആരെങ്കിലും അതിനെ മാറ്റിമറിച്ചാൽ തീർച്ചയായും അള്ളാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു..


( 212) സത്യനിഷേധികൾക്ക് ഇഹലോക ജീവിതം സുന്ദരമാക്കപ്പെട്ടിരിക്കു്ന്നു..

അവർ സത്യവിശ്യാസികളേ പരിഹസിക്കുകയാണ്..

ഭയഭക്തിയോടെ ജീവിക്കുന്നവർ അന്ത്യനാളിൽ അവരെക്കാൾ
 ( പരിഹസിക്കുന്നവരേക്കാൾ ) മീതെയാകുന്നു.

അള്ളാഹു താനുദ്ദേശിക്കുന്നവർക്കു കണക്കില്ലാതെ നൽകുന്നതാണ്...


( 213) മനുഷ്യർ ഒരേയൊരു സമുദായമായിരുന്നു.
 ( പിന്നീടവർ ഭിന്നിച്ചു. പല കക്ഷികളായി പിരിഞ്ഞു )അപ്പോൾ സന്തോഷവാർത്ത അറിയിക്കുന്നവരും
( ശിക്ഷയെക്കുറിച്ച് )മുന്നറിയിപ്പ് നല്കുന്നവരുമായ നബിമാരെ അള്ളാഹു അയക്കുകയും, സത്യസമേതം അവരെടൊപ്പം ഗ്രന്ഥം അവതരിപ്പിക്കുകയും ചെയ്തു..


ജനങ്ങൾ ഏതെന്നിൽ ഭിന്നിച്ചുവോ അതു സംബന്ധിച്ച് അവർക്കിടയിൽ വിധി കൽപ്പിക്കാൻ വേണ്ടി.

ഗ്രന്ഥം നല്കപ്പെട്ടവർ തന്നെയാണ് -തങ്ങൾക്കു വ്യക്തമായ തെളിവുകൾ വന്നുകിട്ടിയതിനു ശേഷവും -പരസ്പരമുള്ള സ്പർദ്ധ നിമിത്തം അതിൽ ഭിന്നിച്ചത്, എന്നാൽ ഏതെരു സത്യത്തിൽ അവർ ഭിന്നിച്ചുവോ, അതിലേക്കു തന്റെ അനുഗ്രഹത്തൽ അള്ളാഹു സത്യവിശ്യാസികളേ നയിച്ചു..

താൻ ഉദ്ദേശിച്ചവരെ അള്ളാഹു നേർമാർഗ്ഗത്തിൽ എത്തിച്ചുകൊടുക്കുന്നു...


(214) അതോ,  നിങ്ങൾക്കു മുൻപ് കഴിഞ്ഞുപോയവരുടെ അനുഭവം എത്തിക്കഴിയാതെ ത്തന്നെ സ്വർഗ്ഗത്തിൽ പ്രവേശിക്കാമെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ?

കഷ്ടപ്പാടും ദുരിതവും അവരെ ബാധിച്ചു.

അല്ലാഹുവിന്റെ സഹായം എപ്പോഴാണ് എന്ന് അല്ലാഹുവിന്റെ ദൂതനും അദ്ദേഹത്തോടപ്പം സത്യവിശ്യാസം സ്വീകരിച്ചവരും ചോദിക്കത്തക്കവിധം അവർ വിറപ്പിക്കപ്പെട്ടു..


അറിയുക. അല്ലാഹുവിന്റെ സഹായം സമീപഷ്ടമാകുന്നു.

(215) എന്താണു ചെലവായിക്കേണ്ടത് എന്ന് താങ്കളോട് അവർ ചോദിക്കുന്നു..

പറയുക. ധനത്തിൽ നിന്ന് എന്തു ചെലവായിക്കുകയാണെങ്കിലും അതു മാതാപിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും അനാഥർക്കും സാധുക്കൾക്കും യാത്രക്കാർക്കുമാണ്.

നിങ്ങൾ എന്തു നന്മ ചെയ്യുന്നുവോ അതിനെക്കുറിച്ച് തീർച്ചയായും നന്നായി അറിയുന്നവനാണ് അള്ളാഹു..

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam