02-Surathul Baqara -164-190

അദ്ധ്യായം -02
 സൂറത്തുൽ ബക്കറ.
 അവതരണം- മദീന
 സൂക്തങ്ങൾ --286
 164 മുതൽ 190 വരെയുള്ള
 സൂക്തങ്ങളുടെ അർത്ഥം


 പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു)

( 164 )ആകാശഭൂമികളെ സൃഷ്ടിച്ചതിലും രാപകലുകൾ മാറികൊണ്ടിരിക്കുന്ന തിലും മനുഷ്യർക്കുപകാരപ്രദങ്ങളായ സാധങ്ങൾ വഹിച്ചുകൊണ്ട് സമുദ്രത്തിൽ സഞ്ചരിക്കുന്ന കപ്പലുകളിലും 

 ആകാശത്തുനിന്ന് അള്ളാഹു വെള്ളമിറക്കി.
അതുമൂലം ഭൂമിയെ അത് നിർജ്ജീവമായി കിടന്നതിന് ശേഷം ജീവിപ്പിക്കുകയും, അതിൽ സകല ജന്തുക്കളെയും വ്യാപിപ്പിക്കുകയും ചെയ്തതിലും കാറ്റിനെയും ആകാശഭൂമികൾക്കിടയിൽ കീഴപ്പെടുത്തി നിറുത്തപ്പെട്ടിരിക്കുന്ന മേഘങ്ങളെയും നിയത്രിക്കുന്നതിലും ചിന്തിക്കുന്ന ജനങ്ങൾക്ക് തീർച്ചയായും പല ദൃ ഷ്ടാന്തങ്ങളുണ്ട്. 
വിശദീകരണം

 അല്ലാഹുവിന്റെ ഏകത്യത്തെയും കാരുണ്യത്തെയും സ്പഷ്ടമാക്കുന്ന തെളിവുകൾ അന്വേഷിച്ച് നാം ദൂരെ ഒന്നും പോകേണ്ട കാര്യമില്ല.
 കാരണം, നാം വസിക്കുന്ന വിശാലമായ ഭൂമി, അനന്തമായി കിടക്കുന്ന ആകാശം, രാവും പകലും മാറിക്കൊണ്ടിരിക്കുന്ന പ്രക്രിയ, കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ, മഴ വർഷിക്കുകയും അതുമൂലം നിർജ്ജീവമായി കിടക്കുന്ന ജീവജാലങ്ങളെല്ലാം സംരക്ഷിക്കുകയും ചെയ്യുന്നതിനുള്ള യുക്തമായ തെളിവുകൾ അനവധിയാണ്.
 അതുപോലെ കാറ്റ്,  മേഘങ്ങൾ തുടങ്ങി നൂറു നൂറു പ്രതിഭാസങ്ങൾ കുറിച്ച് ചിന്തിക്കുകയാണെങ്കിൽ നിഷ്പ്രയാസം നമുക്ക് കണ്ടെത്താൻ കഴിയും ഇതിനെല്ലാം പിന്നിൽ അജയ്യമായ ഒരു ശക്തിയുണ്ടെന്ന്. ആ ശക്തിയാണ്  അല്ലാഹു എന്ന് പറയുന്നത്.
 അല്ലാഹു സർവശക്തനും കരുണാനിധിയും കാരുണ്യവാനും ആണ് എന്നാണ് ഇവിടെ ആശയം വെക്കുന്നത്.
 ചിന്തിക്കുന്ന ജനങ്ങൾക്ക് ഇതിലേറെ തെളിവുകൾ കാണാം. 

(165) അല്ലാഹുവിനു പുറമെയുള്ളവരെ സമന്മാരാക്കിവെക്കുന്ന ചിലർ ജനങ്ങളുടെ കൂട്ടത്തിലുണ്ട്.

അവർ അല്ലാഹുവിനെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു.
എന്നാൽ സത്യ വിശ്യാസികൾ അല്ലാഹുവിനോട് ഏറ്റവും സ്നേഹമുള്ളവരാണ്.

അക്രമം പ്രവർത്തിച്ചവർ ശിക്ഷ കാണുന്ന സന്ദർഭത്തിൽ തീർച്ചയായും ശക്തി മുഴുവൻ അല്ലാഹുവിനാണെന്നും, അവൻ കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവർ കണ്ടു കഴിയുബോൾ
 (ആ കാഴ്ച എത്ര ഭയങ്കരമായിരിക്കും.).

 വിശദീകരണം.

 അല്ലാഹുവിന് പുറമേ അല്ലെങ്കിൽ അല്ലാഹുവിനെ പകരമായി ചില വിശ്വാസികൾ തന്നെ നമ്മുടെ ഇടയിൽ ഉണ്ട്. അവർക്ക് പേരിൽ മാത്രം വിശ്വാസവും എന്നാൽ പ്രവർത്തനത്തിൽ അത് പ്രകടമല്ലാത്ത വരും ആണവർ.
 അവർ ഏതൊരു കാര്യത്തിലും അല്ലാഹുവിനെ ചിലർ മുന്നിൽ വെക്കുകയും എന്നാൽ ഒട്ടും തന്നെ വിശ്വാസം ഇല്ലാത്തവരും ആയിരിക്കും.
 കപട വിശ്വാസികളെ കുറിച്ചാണ് ഈ ആയത്ത് സംസാരിക്കുന്നത്. അതായത് വിശ്വാസപ്രകാരം വിശ്വാസി എന്ന നടിക്കുകയും എന്നാൽ ഒട്ടും തന്നെ വിശ്വാസം മനസ്സിൽ ഇല്ലതാനും.
 അവരുടെ മനസ്സിൽ ഉള്ള വിശ്വാസം മറ്റു പലതിലും ആണ്.
 അങ്ങനെയുള്ള വിശ്വാസികളെ അല്ലാഹു കഠിനമായി ശിക്ഷിക്കും എന്നാണ് ഈ ആയത്തിനെ ആശയം.
 അങ്ങിനെയുള്ള വിശ്വാസികൾക്ക് അതായത് കപട വിശ്വാസികൾക്ക്
 അല്ലാഹു നല്കപ്പെടുന്ന ശിക്ഷ അതി   ഭയങ്കരമായിരിക്കും എന്നാണ്
 എന്നാണ് ഈ ഈ ആയത്തിനെ ആശയം.( 166)(167 ) പിന്തുടരപ്പെട്ടവർ
 (നേതാക്കൾ ) പിന്തുടർന്നവരെ (അനുയായികളെ )
വിട്ടുമാറുകയും, അവർ ശിക്ഷ കാണുകയും, അവർ തമ്മിലുള്ള ബന്ധം അറ്റുപോവുകയും 'നമ്മുക്ക് ഒന്നു മടങ്ങി പോകാൻ സന്ദർഭം ലഭിച്ചെങ്കിൽ അവർ നമ്മെ വിട്ടുമാറിയതുപോലെത്തന്നെ നമ്മുക്ക് അവരെയും വിട്ടുമാറാമായിരുന്നു 'എന്ന് പിന്തുടർന്നു നടന്നവർ പറയുകയും ചെയ്യുന്ന സന്ദർഭത്തിൽ !
അപ്രകാരം അള്ളാഹു അവരുടെ പ്രവർത്തനങ്ങളെ അവർക്കു വൻഖേദമായി കാണിച്ചുകൊടുക്കും.


നരകത്തിൽ നിന്നവർ പുറത്തുപോകുന്നവരല്ല തന്നെ.

 വിശദീകരണം.

 ഈ ആയത്ത് ആശയം വെക്കുന്നത്. അല്ലാഹുവിന് പകരം അല്ലെങ്കിൽ അല്ലാഹുവിനു  തുല്യനായി 
 ചില ആളുകളെ അല്ലെങ്കിൽ മഹാൻമാരെ
 അല്ലെങ്കിൽ ചില വസ്തുക്കൾ അല്ലെങ്കിൽ ചില രൂപങ്ങള് അല്ലാഹുവിന് പകരമായി ചില വിശ്വാസികൾ തന്നെ ആരാധന നടത്തുന്ന സമ്പ്രദായം ഉണ്ട്.
 എന്നാൽ അങ്ങനെയുള്ള കപടവിശ്വാസികൾ പരലോകത്ത് എത്തിപ്പെട്ടാൽ അവർക്ക് ഭയങ്കര ശിക്ഷയായിരിക്കും അള്ളാഹു നൽകപ്പെടുക.
 കപടവിശ്വാസികളെ അതിലേക്ക് നയിച്ച നേതാക്കളോ പണ്ഡിതന്മാരോ അവരെ സഹായിക്കാൻ അല്ലാഹുവിന്റെ അടുത്തു വരികയില്ല.
 അതുപോലെ കപടവിശ്വാസികൾ മനസ്സിലെ,,  പ്രവർത്തനങ്ങൾ കൊണ്ടോ ആരാധിച്ചിരുന്ന വസ്തുക്കളോ കപട വിശ്വാസികളെ സഹായിക്കാൻ അല്ലാഹുവിനു മുൻപിൽ വരുകയില്ല.
 തൽഫലമായി കപടവിശ്വാസികൾ സ്ഥിരമായി നരകത്തിലായിരിക്കും. അവിടെ നിന്നൊരു മോചനം അവർക്ക് ലഭിക്കുക വലിയ പ്രയാസം ആയിരിക്കും.(168 ) ജനങ്ങളേ,
ഭൂമിയിലുള്ളതിൽ നിന്ന് അനുവദിക്കപ്പെട്ടതും ഉല്കൃഷ്ടമായതും നിങ്ങൾ ഭക്ഷിക്കുക.

പിശാചിന്റെ കാലാടിപ്പാടുകളെ നിങ്ങൾ പിന്തുടരുത്.

തീർച്ചയായും അവൻ നിങ്ങളുടെ പ്രത്യക്ഷ ശത്രു വാകുന്നു..


(169) ദുഷ്‌കൃത്യത്തിനും നീചവ്യർത്തികൾക്കും അല്ലാഹുവിനെക്കുറിച്ച് നിങ്ങൾക്കറിവില്ലാത്തതു പറയാനും തന്നെയാണ് അവൻ നിങ്ങളോടു കൽപ്പിക്കുന്നത്.


(170) അള്ളാഹു അവതരിപ്പിച്ചതിനെ നിങ്ങൾ പിന്തുടരുക എന്ന് അവരോട് പറയപ്പെട്ടാൽ അവർ പറയും:ഇല്ല :ഏതന്നിലാണോ സ്വന്തം പിതാക്കളെ ഞങ്ങൾ കണ്ടത് അതാണ് ഞങ്ങൾ പിന്തുടരുക.

എന്ത്? അവരുടെ പിതാക്കൾ യതെന്നും ഗ്രഹിക്കാത്തവരും സന്മാർഗം പ്രാപിക്കാത്തവരും ആയിരുന്നാലും (അവരെത്തന്നെയാണോ പിൻപറ്റുന്നത്? ).

 വിശദീകരണം.

 അല്ലാഹു അവതരിപ്പിച്ചത് നിങ്ങൾ പിന്തുടരുക എന്ന് കപട വിശ്വാസികൾ ആയ ആളുകളോട് പറഞ്ഞാൽ അവർ പറയുക. ഞങ്ങളുടെ മുൻപുള്ള പിതാക്കന്മാരും മറ്റൊന്ന് ആരാധിച്ചിരുന്ന വസ്തുക്കളെയും മഹാന്മാരെയും ഞങ്ങൾ തള്ളി പറയുകയില്ല. കാരണം അവരുടെ വിശ്വാസപ്രകാരം അവർ അല്ലാഹുവിന്റെ വേദഗ്രന്ഥങ്ങളെക്കൾ പ്രാധാന്യം അവരുടെ പിതാക്കന്മാർ അല്ലെങ്കിൽ അവരുടെ മുൻപുള്ള ആളുകൾ ആരാധിച്ചു പോന്നിരുന്നു വസ്തുക്കളോട് അല്ലെങ്കിൽ മഹാന്മാരോട് ആയിരിക്കും.
 അവരുടെ മുൻപുള്ള ആളുകൾ തന്നെ സത്യവിശ്വാസത്തിൽ എതിരെ പ്രവർത്തിക്കുന്നവരാണ്. അവർ സത്യം മനസ്സിലാക്കിയിട്ടില്ല താനും ഇവർ അവരെ പിൻപറ്റുന്നത് കൊണ്ട് ഇവരും അതേ മാർഗത്തിൽ ചിലവഴിക്കുന്നു. അതിനാൽ ഇവരും നരകാവകാശികൾ ആണ്.

( 171 )സത്യ നിഷേധികളുടെ സ്ഥിതി  വിളിയും തെളിയുമല്ലാതെ യാതെന്നും കേൾക്കാത്ത ഒന്നിനോടു ശബ്‌ദിക്കുന്നവൻതേ നിലപോലെയാകുന്നു.

അന്ധരും മൂകരും ബധിരരും ആകുന്നു അവർ.
അതിനാൽ അവർ ഗ്രഹിക്കുന്നില്ല..

 വിശദീകരണം.

 സത്യ നിഷേധത്തിനും തെരുവീഥികളിലും ഒഴുകി ശുദ്ധമായ പ്രകൃതിക്കും നൈസർഗികമായ ചിന്തിക്കും വൈകല്യം സംഭവിച്ച ആളുകളെ സത്യമാർഗത്തിലേക്ക് ക്ഷണിക്കുന്നവനുണ്ടാകുന്ന പ്രയാസം
 നാൽക്കാലികളോട് വേദമോതുന്നത് പോലെയുള്ള പ്രയാസം തന്നെയാണ്.

( 172 ) സത്യവിശ്യാസികളേ,
നാം നിങ്ങൾക്ക് നൽകിയ നല്ല വിഭവങ്ങളിൽ നിന്നു  നിങ്ങൾ ഭക്ഷിക്കുകയും, അല്ലാഹുവിനോട് നന്ദി കാണിക്കുകയും ചെയ്യുക.

നിങ്ങൾ അവനെ മാത്രമാണ് ആരാധിക്കുന്നതെങ്കിൽ !

( 173 ) ശവം, രക്തം, പന്നിമാംസം, അള്ളാഹു അല്ലാത്തവരുടെ നാമം ഉച്ചരിക്കപ്പെട്ടത് -ഇവ അവൻ നിങ്ങൾക്കു വിരോധിച്ചിരിക്കുന്നു.

എന്നാൽ ആഗ്രഹമുള്ളവനായിട്ടല്ലാതെയും പരിധി ലംഘിച്ചവനായിട്ടല്ലാതെയും ആരെങ്കിലും നിർബന്ധിതനായിപ്പോയാൽ
അവനു കുറ്റമില്ല.

തീർച്ചയായും അള്ളാഹു ഏറ്റവും പൊറുക്കുന്നവനും പരമ കാരുണികനുമാകുന്നു..

 വിശദീകരണം.
 പന്നി മാംസം, രക്തം, ശവം, അല്ലാഹുവിന്റെ പേരിൽ അല്ലാതെ അറുത്തത് ഭക്ഷിക്കൽ ഈ ആയത്ത് പ്രകാരം നിഷേധിച്ചിരിക്കുന്നു.
 ഇനി ശത്രുവിന്റെ  നിർബന്ധം മൂലമോ ഭീഷണി മൂലമോ ഒരാൾ പന്നി മാംസം കഴിച്ചാൽ അല്ലാഹു ആ വ്യക്തിക്ക് പുറത്തു നൽകും. അല്ലെങ്കിൽ അല്ലാഹുവിന്റെ പേരിൽ അല്ലാത്ത ഇറച്ചിയോ മറ്റു അറിയാതെ ഭക്ഷിച്ചാലും കുഴപ്പമില്ല. എന്നാൽ അറിഞ്ഞുകൊണ്ട് ഭക്ഷിക്കൽ നിഷേധിച്ച കാര്യമാണ് അങ്ങനെ ഭക്ഷിച്ചാൽ അവൻ അല്ലെങ്കിൽ അവൾ ഇസ്ലാമിൽ നിന്ന് പുറത്തു പോകും.
 ഇനി പട്ടിണിമൂലം അല്ലെങ്കിൽ ഒരാൾ വിശന്ന് വലഞ്ഞിരിക്കുന്ന വ്യക്തിയോ താൻ 
 ഭക്ഷണം കഴിച്ചില്ലെങ്കിൽ മരിച്ചുപോകുമെന്ന് ഭയം ഉണ്ടെങ്കിൽ അവൻക്ക് അല്ലെങ്കിൽ അവൾക്ക് അല്ലാഹുവിന്റെ പേരിൽ അല്ലാതെ അറുത്തത് ഭക്ഷിക്കാം കാരണം അള്ളാഹു പരമകാരുണികനും കരുണാനിധിയും ആകുന്നു..

(174 ) അള്ളാഹു അവതരിപ്പിച്ച ഗ്രന്ഥത്തെ മറച്ചുവെക്കുകയും, അതിനു പകരം തുച്ഛമായ വിലവാങ്ങുകയും ചെയ്യുന്നവർ തീർച്ചയായും അവരുടെ വയറുകളിൽ തീയല്ലാതെ മറ്റെന്നുമല്ല തിന്നു നിറക്കുന്നത്.

പുനരുത്ഥാനനാളിൽ അള്ളാഹു അവരോട് മിണ്ടുകയില്ല.

അവരെ അവൻ ശുദ്ധീകരിക്കുകയില്ല..

വേദനാജനകമായ ശിക്ഷയാണവർക്കുള്ളത്...

 വിശദീകരണം.

 അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥത്തിലെ വരികൾ മറച്ചു പിടിക്കുകയും ആശയം മാറ്റിമറിക്കുകയും ചെയ്യുന്ന വ്യക്തികൾ അവർ നരകവാസികൾ ആണ്.
 കാരണം അല്ലാഹു നൽകിയ ഗ്രന്ഥത്തിലെ വരികൾ അവർ മറച്ചുപിടിച്ചു  അവരുടെ സ്വന്തം കാര്യത്തിനു മുൻതൂക്കം കൊടുക്കുകയും അങ്ങനെ അവർ പണം സമ്പാദിക്കുകയും ചെയ്യുന്നു അങ്ങനെ സമ്പാദിക്കുന്ന പണം കൊണ്ടുള്ള ഭക്ഷണം ശരിയായ മാർഗം അല്ല. അവർ ഭക്ഷിക്കുന്നത് തീയാണ്.
 അതുപോലെ വേദഗ്രന്ഥങ്ങൾ മറച്ചുപിടിച്ച് ആശയങ്ങൾ തെറ്റായി വ്യാഖ്യാനിച്ച്  അങ്ങനെ മറ്റൊരു വ്യക്തിക്ക് ആശയം കൈമാറുമ്പോൾ അയാളത് വിശ്വസിക്കുകയും അതുപോലെ അയാൾ ജീവിക്കുകയും ചെയ്യുന്നു തന്മൂലം ആ വ്യക്തി വഴിതെറ്റി പോവുകയും ചെയ്യുന്നു.
 വേദഗ്രന്ഥത്തിലെ ആശയങ്ങൾ സ്വന്തം താല്പര്യത്തിനു വേണ്ടി മാറ്റിമറിക്കുന്ന വ്യക്തികൾക്ക് അള്ളാഹു നല്കപ്പെടുന്ന ശിക്ഷ നരകമായിരിക്കും.
 അതുപോലെ പരലോകത്ത് വെച്ച് അള്ളാഹു വേദഗ്രന്ഥത്തിലെ ആശയങ്ങൾ മാറ്റിമറിച്ച വ്യക്തികളെ അല്ലെങ്കിൽ തെറ്റായി വ്യാഖ്യാനിച്ച ആളുകളെ നോക്കുകപോലും ചെയ്യുകയില്ല.


( 175 )സന്മാർഗ്ഗത്തിനു പകരം ദുർമാർഗ്ഗത്തെയും പാപമോചനത്തിന് പകരം ശിക്ഷയെയും വാങ്ങിയവരാണവർ..

നരകത്തിന്റ കാര്യത്തിൽ അവർക്കെന്താരു ക്ഷമയാണ്.
 ( വല്ലാത്ത അതിശയം ).

( 176) അതു തീർച്ചയായും അള്ളാഹു വേദഗ്രന്ഥത്തെ സത്യസമേതം ഇറക്കിയതുകൊണ്ടാകുന്നു.

ഗ്രന്ഥത്തിൽ ഭിന്നിച്ചവർ വിദൂരമായ സ്പർദ്ധയിൽത്തന്നെയാണ്..(177 ) നിങ്ങളുടെ മുഖങ്ങൾ കീഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുന്നതല്ല പുണ്യം.
പക്ഷെ അല്ലാഹുവിലും അന്ത്യാദിനത്തിലും മലക്കുകളിലും വേദങ്ങളിലും പ്രവാചകന്മാരിലും വിശ്യസിക്കുന്നവരും ധനത്തോടിഷ്ടമുണ്ടായിരിക്കെ തന്നെ ബന്ധുക്കൾ, അനാഥർ, അഗതികൾ, യാത്രക്കാർ, യാചകന്മാർ എന്നിവർക്കും, അടിമകളെ മോചിപ്പിക്കുന്നതിലും ധനം കൊടുക്കുകയും നിസ്കാരം മുറപ്രകാരം നിർവ്വയിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യുന്നവരും കരാർ ചെയ്താൽ അത് നിറവേറ്റുന്നവരും,
ദരിദ്രവസ്ഥയിലും രോകവസ്ഥയിലും യുദ്ധാവസ്ഥയിലും ക്ഷമ കൈക്കൊള്ളുന്നവരുമാകുന്നു പുണ്യവാന്മാർ.

അവർ സത്യം പാലിച്ചവരാണ്..

അവർ തന്നെയാണു ഭയഭക്തിയോടെ ജീവിക്കുന്നവരും..

 വിശദീകരണം.
 മുഖം എങ്ങോട്ട് തിരിക്കുന്നതല്ല കാര്യമായ കാര്യം.
 ഒരു വിശ്വാസിക്ക്   തന്റെ വിശ്വാസപ്രകാരമുള്ള കാര്യങ്ങൾ കൃത്യമായി പാലിക്കുകയും പ്രവാചകൻ കാണിച്ചു തന്ന കാര്യങ്ങൾ ശ്രദ്ധയോടെ കൃത്യമായി പാലിക്കുകയും ചെയ്യുന്ന  വ്യക്തികളാണ് സ്വർഗ്ഗാവകാശികൾ.
 കാരണം അവരുടെ വിശ്വാസ പ്രകാരം അവർ കൃത്യമായി നിസ്കരിക്കുകയും അതുപോലെ അനാഥരെ ശ്രദ്ധിക്കുകയും അഗതികളെ സ്വീകരിക്കുകയും, അടിമകളെ മോചിപ്പിക്കുന്നതിന് പണം ചെലവഴിക്കുകയും, കരാർ ചെയ്താൽ കൃത്യമായി പാലിക്കുകയും. ഏതൊരു അവസ്ഥയിലും ക്ഷമ കൈക്കൊള്ളുകയും ചെയ്യുന്നവരാണവർ. അതുപോലെ കൃത്യമായി സക്കാത്ത് കൊടുക്കുകയും പാവപ്പെട്ടവരെ സഹായിക്കുകയും ധനത്തോട് താല്പര്യം ഉണ്ടായിരിക്കെ അവർ നല്ല കാര്യത്തിന് വേണ്ടി  ധനം ചെലവഴിക്കുകയും ചെയ്യുന്നു.
 അവർ വേദങ്ങളിലും പ്രവാചകന്മാരിലും അന്ത്യദിനത്തിലും അല്ലാഹുവിന്റെ മലക്കുകളിലും ഒരുപോലെ വിശ്വസിക്കുന്നവരാണ് അവർ..


( 178 ) സത്യവിശ്യാസികളേ, കൊല്ലപ്പെട്ടവരെ സംബന്ധിച്ച് സ്വതന്ത്രനു സ്വതന്ത്രൻ.
അടിമക്ക് അടിമ.
സ്ത്രീക്കു സ്ത്രീ എന്നി പ്രകാരം നിങ്ങൾക്കു പ്രതിക്രിയ വിധിക്കപ്പെട്ടിരിക്കുന്നു.

എന്നാൽ ആർക്കെങ്കിലും തന്റെ സഹോദരനിൽ നിന്നും വല്ലതും മാപ്പുചെയ്യപ്പെട്ടാൽ മര്യാദപാലിച്ചു അതിനെ പിൻപറ്റുകയും നല്ലനിലയിൽ അവനു കൊടുത്തുവീട്ടുകയും വേണം.

അത് നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ലഘൂകരണവും അനുഗ്രഹവുമാകുന്നു.

എന്നാൽ അതിനു ശേഷം ആരെങ്കിലും അതിക്രമം കാണിച്ചാൽ അവനു വേദനജനകമായ ശിക്ഷയാണുള്ളത്...(179 )ബുദ്ധിയുള്ളവരേ, പ്രതിക്രിയ ചെയ്യുന്നതിലാണ് നിങ്ങളുടെ ജീവിതം നിലകൊള്ളുന്നത്..


നിങ്ങൾ സൂക്ഷിക്കാൻ വേണ്ടിയാണ്
 ( ഇതെല്ലാം നിശ്ചയിച്ചിട്ടുള്ളത് ).


( 180 )നിങ്ങളിൽ ആർക്കെങ്കിലും മരണം ആസന്നമായാൽ അവൻ ധനം വിട്ടുപോകുന്നുണ്ടെങ്കിൽ മാതാപിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും നീതിയനുസരിച്ച് വസ്വിയ്യത്തു് ചെയ്യൽ നിങ്ങൾക്കു കടമയാക്കപ്പെട്ടിരിക്കുന്നു.

ഇത് ഭയഭക്തിയോടെ ജീവിക്കുന്നവരുടെ കർത്തവ്യമാകുന്നു...

( 181 )എന്നാൽ അത് 
( വസ്വീയ്യത്ത് )കേട്ടതിനു ശേഷം ആരെങ്കിലും അത് ഭേദപ്പെടുത്തിയാൽ അതിന്റ കുറ്റം ഭേദപ്പെടുത്തുന്നവർക്കു തന്നെയാണ്..


തീർച്ചയായും അള്ളാഹു എല്ലാം അറിയുന്നവനും കേൾക്കുന്നവനുമാകുന്നു..

( 182 )ഇനി ആരെങ്കിലും വസ്വിയ്യത്ത് ചെയ്യുന്ന ആളിൽ നിന്ന് എന്തങ്കിലും പിഴവോ കുറ്റമോ ഉണ്ടാകുമെന്നു ഭയപ്പെടുകയും തന്നിമിത്തം അവർക്കിടയിൽ സന്ധിയുണ്ടാക്കുകയും ചെയ്താൽ യാഥരു തെറ്റുമില്ല..


അള്ളാഹു ഏറ്റവും പൊറുത്തുകൊടുക്കുന്നവനും കരുണ ചെയ്യുന്നവനുമാകുന്നു..

( 183 ) സത്യവിശ്യാസികളേ, നിങ്ങളുടെ മുമ്പുള്ളവർക്കു നോബ് നിർബന്ധമാക്കപ്പെട്ടതുപോലെ നിങ്ങൾക്കും നോബ് നിര്ബന്ധമാക്കപ്പെട്ടിരിക്കുന്നു..

നിങ്ങൾ ഭയഭക്തിയുള്ളവരായിത്തീരാൻ വേണ്ടി..

( 184 ) അല്പദിവസങ്ങൾ മാത്രമാണ്
 ( വ്രതമനുഷ്ഠിക്കേണ്ടത് )
എന്നാൽ നിങ്ങളിൽ ആരെങ്കിലും രോഗിയോ, യാത്രയിലോ, അയാൽ 
(അവർ  ആ ദിവസങ്ങളിൽ നോബു നോൽക്കേണ്ടതില്ല )മറ്റു ദിവസങ്ങളിൽ എണ്ണം ( പൂർത്തിയാക്കണം )
അതിന് (നോമ്പിന് ) കഴിയാത്തവർ പ്രായശ്ചിത്തം -ഒരു ദരിദ്രന് ആഹാരം കൊടുക്കുകയെന്നത് കടമയാകുന്നു..

ആരെങ്കിലും സ്വമോദയാ നന്മ ചെയ്താൽ അതവന് ഏറ്റവും നല്ലതാണ്.


അറിയുന്നവരാണെങ്കിൽ നോബു നോൽക്കുന്നതാണ് ഉത്തമം..

( 185 )ജനങ്ങൾക്ക് മാർഗ്ഗദര്ശകമായും, സത്യാസത്യ വിവേചനത്തിനും സന്മാർഗ്ഗദര്ശനത്തിനുള്ള വ്യക്തമായ ദൃ ഷ്ടാന്തങ്ങളായും കൊണ്ട് ഖുർആൻ അവതരിപ്പിക്കപ്പെട്ട റമളാൻ മാസമാകുന്നു (നോബ് അനുഷ്ഠിക്കേണ്ട ആ അല്പസമയങ്ങൾ )അതിനാൽ നിങ്ങളിൽ ആരെങ്കിലും ആ മാസത്തിൽ സന്നിഹിതരായാൽ
(നാട്ടിലുണ്ടായാൽ )അവനതിൽ നോമ്പനുഷ്ഠിക്കണം.

ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ മറ്റു ദിവസങ്ങളിൽ എണ്ണം
 (പൂർത്തിയാക്കണം ) അള്ളാഹു നിങ്ങൾക്കു സൗകര്യത്തെയാണുദ്ദേശിക്കുന്നത്.

നിങ്ങൾ പ്രയാസമുണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല. 
(ഇങ്ങനെയെല്ലാം നിശ്ചയിച്ചത് )
നിങ്ങൾ എണ്ണം പൂർത്തിയാക്കുവാനും നിങ്ങളെ നിർമാർഗ്ഗത്തിലാക്കിയതിന് അല്ലാഹുവിന്റെ മഹത്യം പ്രകീർത്തിക്കാനും അവനോട് നിങ്ങളെ നന്ദി കാണിക്കാനുമാകുന്നു.


( 186 )എന്റെ ദാസന്മാർ എന്നെക്കുറിച്ച് താങ്കളോടു ചോദിച്ചാൽ,
 (പറയുക )തീർച്ചയായും ഞാൻ അവരുടെ സമീപസ്ഥനാണ്.

പ്രാര്ഥിക്കുന്നവൻ എന്നോട് പ്രാർത്ഥിച്ചാൽ ഞാൻ അവന്റ പ്രാർത്ഥനക്കുത്തരം ചെയ്യും.

അതിനാൽ അവരെന്റെ വിളിക്കുത്തരം ചെയ്യുകയും എന്നിൽ വിശ്യസിക്കുകയും ചെയ്തുകൊള്ളട്ടെ.


അതുമൂലം അവർക്കു സന്മാർഗ്ഗികളാകാവുന്നതാണ്.


( 187 ) നോബിന്റ രാത്രിയിൽ സ്വന്തം ഭാര്യമാരുമായി സംസർഗ്ഗം ചെയ്യൽ നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു..

അവർ നിങ്ങൾക്കും നിങ്ങൾ അവർക്കും വസ്ത്രമാകുന്നു.

സ്വന്തത്തെത്തന്നെ നിങ്ങൾ വഞ്ചിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് അള്ളാഹു അറിഞ്ഞിട്ടുണ്ട്..

അതിനാൽ അവൻ നിങ്ങളുടെ പശ്‌ചാത്താപം സ്വീകരിക്കുകയും നിങ്ങൾക്കു മാപ്പുതരികയും ചെയ്തിരിക്കുന്നു...

അത്കൊണ്ട് ഉഷസ്സാകുന്ന വെള്ളനൂൽ കറുപ്പുനൂലുമായി
 (രാത്രിയുമായി )
വേർതിരിഞ്ഞു വ്യക്തമാകുന്നതുവരെ മേലിൽ അവരുമായി
 (ഭാര്യമാരുമായി )സംസർഗ്ഗം ചെയ്യുകയും, അള്ളാഹു നിങ്ങൾക്ക് നിശ്ചയിച്ചത് കാംക്ഷിക്കുകയും തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക..


പിന്നെ രാത്രിയാകുന്നതുവരെ നോമ്പിനെ പൂർത്തിയാക്കുക.

പള്ളികളിൽ ഉപാസകന്മാരായിരിക്കെ നിങ്ങൾ  അവരുമായി സംസർഗ്ഗം ചെയ്യരുത്..

ഇവ അള്ളാഹു നിശ്ചയിച്ചിട്ടുള്ള പരിധികളാകുന്നു..

അതിനാൽ അവയെ നിങ്ങൾ സമീപിക്കരുത്..

ഇപ്രകാരം അള്ളാഹു തന്റെ ദൃഷ്ടാന്തങ്ങളെ ജനങ്ങൾക്കു വ്യക്തമാക്കിക്കൊടുക്കുന്നു..

അവർ ഭയഭക്തിയുള്ളവരായി ത്തീരുന്നതിനു വേണ്ടി...

 വിശദീകരണം.

 അല്ലാഹു ഇവിടെ എടുത്തു കാണിക്കുകയാണ്. നോമ്പുകാരൻ ആയാൽ നോമ്പുള്ള പകൽ സമയത്ത് ഭാര്യ ഭർത്താവ് ലൈംഗിക ബന്ധം ഒഴിവാക്കണം എന്നും എന്നാൽ നോമ്പ് പിറന്നതിനു ശേഷം രാത്രിയിൽ  നിങ്ങൾക്ക് പരസ്പരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം എന്നും ഇവിടെ സൂചിപ്പിക്കുന്നു. പള്ളിയിൽ ഉപാസകന്മാരായിരിക്കെ  നിങ്ങള് അവരുമായി ബന്ധത്തിൽ ഏർപ്പെടരുത്.
 ഇത് അല്ലാഹു നിശ്ചയിച്ചിട്ടുള്ള പരിധി ആകുന്നു. അല്ലാഹു നിശ്ചയിച്ചിട്ടുള്ളത് തന്റെ ദൃഷ്ടാന്തങ്ങളെ ജനങ്ങൾക്ക് വ്യക്തമാക്കി കൊടുക്കുന്നതിന് ആണ് അവർ ഭയഭക്തി ഉള്ളവരായി തീരാൻ വേണ്ടി.
 ഇസ്ലാമിന്റെ ആദ്യദശയിൽ നോമ്പ് ദിവസങ്ങളിൽ ഇശാ നിസ്കാരത്തിന് ശേഷം ആഹാരപാനീയങ്ങൾ കഴിക്കാൻ പാടുണ്ടായിരുന്നില്ല. അങ്ങനെ വരുമ്പോൾ ഇശാക്ക് മുമ്പ് ഉറങ്ങിപ്പോയാൽ അന്ന് പിന്നെ ഒന്നും കഴിക്കാൻ പാടില്ലായിരുന്നു. അതിനാൽ നോമ്പ് തുറക്കേണ്ട സമയത്ത് ഉറങ്ങിപ്പോയ ചിലർക്ക് രാത്രി ഉയർന്നിട്ടും ആഹാരം കഴിക്കാൻ നിവൃത്തിയില്ലാതെ വന്നു. അതേ നിലയിൽ അടുത്ത ദിവസത്തെ നോമ്പ് പിടിച്ച് കൊണ്ട് ക്രമത്തിലധികം ക്ഷീണവും ബുദ്ധിമുട്ടും അനുഭവിക്കേണ്ടിവന്നു. അതുപോലെതന്നെ നോമ്പുകാലത്ത് ഭാര്യമാരുമായുള്ള ലൈംഗിക ബന്ധം തീരെ നിരോധിക്കപ്പെട്ടിരുന്നു. അതുപോലെ പള്ളിയിൽ ഇഅ്തികാഫ് ഇരിക്കുക വളരെ പുണ്യമുള്ള കർമമാണ് ആകുന്നു. പുറം ലോകവുമായുള്ള ബന്ധം വിട്ട അള്ളാഹുവുമായി കൂടുതൽ അടുക്കുക എന്നതാണ് പൊരുൾ. അതുകൊണ്ട് ഇഹ്തികാഫ് ഇരിക്കുന്ന സമയത്ത് ഭാര്യ ഭർത്താവ് ആയുള്ള ലൈംഗികബന്ധം ഒഴിവാക്കണം എന്നാണ് ഇവിടെ പറയുന്നത്. എന്നാൽ പള്ളിയിൽ ഇഹ്തികാഫ് ഇരിക്കാത്ത വ്യക്തിക്ക് നോമ്പിന്റെ സമയം കഴിഞ്ഞാൽ അതായത് വൈകുന്നേരം നോമ്പ് പിറന്നാൾ പിന്നീട് ഭാര്യയും ഭർത്താവും ആയിട്ടുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം എന്നാണ് അള്ളാഹു ഇവിടെ സൂചിപ്പിക്കുന്നത്.


( 188) നിങ്ങളുടെ സ്വത്തുക്കൾ പരസ്പരം അന്യായമായി നിങ്ങൾ തിന്നരുത്..


അറിഞ്ഞുകൊണ്ട് ജനങ്ങളുടെ ധനത്തിലെരു ഭാഗം കുറ്റകരമായ നിലയിൽ തിന്നുവാൻ വേണ്ടി അതുമായി നിങ്ങൾ ഭരണാധികാരികളെ സമീപിക്കുകയും അരുത്...


( 189 ) ചന്ദ്രക്കലകളെ ക്കുറിച്ച് താങ്കളോട് അവർ ചോദിക്കുന്നു.
പറയുക.
അവ ജനങ്ങൾക്കും ഹജ്ജിനുമുള്ള കാലസൂചികളാകുന്നു..

പുറകുവശങ്ങളിൽകൂടി നിങ്ങൾ വീടുകളിൽ വരുന്നതല്ല സൽകർമ്മം..


എന്നാൽ ഭയഭക്തിയുള്ളവനാണ് സൽക്കർമ്മകാരി..

നിങ്ങൾ വാതിലുകളിൽകൂടി വീടുകളിൽ പോകുകയും അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കുകയും ചെയ്യുക..നിങ്ങൾ വിജയികളായി ത്തിരുന്നതിനു വേണ്ടി..

 വിശദീകരണം

 ഒരു വ്യക്തിയുടെ വീട്ടിലേക്ക് കടക്കുമ്പോൾ മുന്നിലുള്ള വാതിൽ വഴി കടക്കുക എന്തെന്നാൽ പിന്നിലുള്ള വാതിൽ വഴി പ്രവേശനം അത് ശരിയായ മാർഗ്ഗം അല്ല. ചന്ദ്രൻ എന്നത് അവ ജനങ്ങൾക്കും ഹജ്ജിനും ഉള്ള കാല സൂചികൾ ആകുന്നു അതായത് വർഷം തിരിച്ചറിയാനും മറ്റും.
 ഭയഭക്തി ഉള്ള ആളുകൾ എപ്പോഴും മറ്റൊരു വ്യക്തിയുടെ വീട്ടിലേക്ക് മുന്നിലുള്ള വാതിൽ വഴി മാത്രമാണ് പ്രവേശനം പാടുള്ളൂ എന്നതാണ്   ഭക്തിയുള്ള ആൾക്ക് യോജിച്ച കാര്യം. പിന്നിലുള്ള വാതിൽ വഴി മറ്റൊരു വ്യക്തിയുടെ വീട്ടിലേക്ക് പ്രവേശിക്കുന്നത്  ആ വ്യക്തിക്ക് പോലും താല്പര്യമുള്ള കാര്യമല്ല എന്നാണ് ഇവിടെ അള്ളാഹു സൂചിപ്പിക്കുന്നത്.

( 190) നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിങ്ങളും യുദ്ധം ചെയ്യുക...

നിങ്ങൾ അതിക്രമം കാണിക്കരുത്.

അതിക്രമം കാണിക്കുന്നവരെ അള്ളാഹു ഇഷ്ടപ്പെടുകയില്ല .. 

 വിശദീകരണം
 അതായത് യുദ്ധം സ്വമേധയാ ചെയ്യരുത് എന്നാൽ അവർ യുദ്ധത്തിന് വന്നാൽ നിങ്ങളും അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുക. 
 യാതൊരു കാരണവശാലും അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുമ്പോൾ നമ്മൾ അങ്ങോട്ട് പോയി യുദ്ധം ചെയ്യരുത് അവർ ഇങ്ങോട്ട് വന്ന് യുദ്ധം ചെയ്യുകയാണെങ്കിൽ നിങ്ങൾ യുദ്ധം ചെയ്ത് കൊള്ളുക. 
 അതിക്രമം കാണിക്കുന്നവരെ അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല... 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam