02-Surathul Baqara -135-163

അദ്ധ്യായം-02
 സൂറത്തുൽ ബഖറ.
 അവതരണം - മദീന
 സൂക്തങ്ങൾ- 286
 135 മുതൽ 163 വരെ 
 ഉള്ള സൂക്തങ്ങളുടെ അർത്ഥം

 പരമകാരുണ്യകനും കരുണാനിധിയുമായ
 അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു)

( 135 ) നിങ്ങൾ യഹൂദികളോ ക്രിസ്ത്യാനികളോ  ആവുക .എങ്കിൽ നിങ്ങൾ സന്മാർഗ്ഗം  പ്രാപിക്കും എന്ന് അവർ പറയുന്നു .

അല്ല യാതെരു വക്രതയുമില്ലാതെ ശുദ്ധമനസ്ക്കനായി  ജീവിച്ച ഇബ്‌റാഹീം  നബിയുടെ മാർഗ്ഗത്തെയാണ്
( നിങ്ങൾ പിന്തുടരേടത് )
അദ്ദേഹം അല്ലാഹുവിനോട് മറ്റേന്നിനേയും പങ്കു ചേർക്കുന്നവരിൽപ്പെട്ട ആളായിരുന്നില്ല 'എന്നു  താങ്കൾ പ്രഖ്യാപിക്കുക .


( 136 ) നിങ്ങൾ പറയുക :ഞങ്ങൾ അല്ലാഹുവിലും ഞങ്ങൾക്ക് ഇറക്കപ്പെട്ടതിലും വിശ്യസിച്ചിരിക്കുന്നു.

ഇബ്‌റാഹീം ,ഇസ്മാഈൽ ,യഹ്‌ഖൂബ് എന്നിവർക്കും 
 ( മേല്പറഞ്ഞവരുടെ )
സന്തതികൾക്കും ഇറക്കപ്പെട്ടതിലും  മൂസ ,ഈസാ എന്നിവർക്കു നല്കപ്പെട്ടതിലും എല്ലാ പ്രവാചകന്മാർക്കും  താങ്കളുടെ റബ്ബിന്റെ  പക്കൽനിന്നു  നല്കപ്പെട്ടതിലും   ഞങ്ങൾ വിശ്യസിച്ചിരിക്കുന്നു .

അവർക്കിടയിൽ ഞങ്ങൾ വ്യത്യാസം കൽപ്പിക്കുന്നില്ല .

ഞങ്ങൾ അവനെ മാത്രം അനുസരിച്ചവരാകുന്നു  ...


(137 ) അതിനാൽ നിങ്ങൾ വിശ്യസിക്കുന്നതുപോലെയുള്ളത് അവരും   വിശ്യസിച്ചുവെങ്കിൽ അവർ സന്മാർഗ്ഗം പ്രാപിക്കുക തന്നെ ചെയ്തു .

അവർ പിന്തിരിഞ്ഞുകളയുന്നുവെങ്കിൽ തീർച്ചയായും അവർ മാത്സര്യത്തിൽത്തന്നെയാണുള്ളത്  .
എന്നാൽ അവരുടെ
 ( ദ്രോഹം തടയാൻ )
താങ്കൾക്ക് അല്ലാഹുമതി .

അവൻ നല്ലതുപോലെ കേൾക്കുന്നവനും അറിയുന്നവനുമാകുന്നു ...


( 138 )അള്ളാഹു ഞങ്ങളെ ചായം മുക്കിയിരിക്കുന്നു  ...
ചായം മുക്കുന്നതിൽ അല്ലാഹുവിനെക്കാൾ  വിശിഷ്ടൻ ആരാണുള്ളത് ..

ഞങ്ങൾ അവന് ഇബാദത്ത് ചെയ്യുന്നവരുമാകുന്നു .

വിശദീകരണം

 ഒരു വിഭാഗം മുഫസ്സിരീങ്ങളുടെ അഭിപ്രായം 138 ആയത്ത് ക്രിസ്ത്യാനികളെ സംബന്ധിച്ച് താണെന്ന് കാരണം അവർക്ക് ഒരു കുട്ടി ജനിച്ചാൽ അതിനെ ക്രിസ്ത്യൻ പള്ളിയിലെ മറ്റോ കൊണ്ടുപോയി ചായങ്ങൾ കലർത്തിയ വെള്ളത്തിൽ കുളിപ്പിച്ചാലെ അവൻ ക്രിസ്ത്യാനി ആവുകയുള്ളൂ. ഇതിന് മാമോദിസ എന്ന് പറയുന്നു. ഇതിനെ വിമർശിച്ച് ആണ് ഈ സൂക്തം.
 ശുദ്ധമായ ഒരു പ്രകൃതിയിലാണ് മനുഷ്യനെ അള്ളാഹു സൃഷ്ടിക്കുന്നത്.
 നല്ലത് എവിടെ കണ്ടാലും അതിലേക്ക് ആകർഷിക്കപ്പെടുകയും ചീത്ത എവിടെ കണ്ടാലും വെറുപ്പ് തോന്നുകയും ചെയ്യുന്ന ഒരു പ്രകൃതി.
 ഇതിനാണ് ഇസ്ലാമിക് പ്രകൃതി എന്ന് പറയുന്നത്.

( 139 )പറയുക .അള്ളാഹു ഞങ്ങളുടെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും  ആയിരിക്കേ അവനെക്കുറിച്ചു നിങ്ങൾ ഞങ്ങളോടു തർക്കിക്കുകയാണോ  ?

ഞങ്ങളുടെ കർമ്മങ്ങൾ ,നിങ്ങൾക്കു നിങ്ങളുടെ കർമ്മങ്ങളും .ഞങ്ങൾ അവനെ മാത്രം ലക്ഷ്യമാക്കി
പ്രവർത്തിക്കുന്നവരാണ് ...


(140 ) അതോ ഇബ്‌റാഹീം ഇസ്മാഈൽ ഇസ്ഹാഖും യഹ്‌ഖൂബും സന്തതികളും യഹൂദികളോ നസറാക്കളോ ആയിരുന്നു എന്നാണോ നിങ്ങൾ പറയുന്നത് ?


താങ്കൾ ചോദിക്കുക .നിങ്ങളാണോ ഏറ്റവും അറിയുന്നവർ ,അതല്ല അല്ലാഹുവോ ?

അല്ലാഹുവിങ്കൽ നിന്ന് തനിക്കു ലഭിച്ചിട്ടുള്ള സാക്ഷ്യത്തെ മറച്ചുവെക്കുന്നവനെക്കാൾ വലിയ അക്രമി ആരാണുള്ളത് .?

നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അള്ളാഹു ഒട്ടും അശ്രദ്ധനല്ല( 141 ) അതു കഴിഞ്ഞുപോയ ഒരു സമുദായമാകുന്നു ...

അവർ പ്രവർത്തിച്ചത് അവർക്കും നിങ്ങൾ   പ്രവർത്തിച്ചത്  നിങ്ങൾക്കുമായിരിക്കും ..

അവർ പ്രവർത്തിച്ചതിനെക്കുറിച്ചു
നിങ്ങൾ ചോദിക്കപ്പെടുകയില്ല  ...


( 142 ) തങ്ങൾ
( ഇതേവരെ )
സ്വീകരിച്ചിരുന്ന ഖിബ്‌ലയിൽ നിന്ന് അവരെ  പിന്തിരിപ്പിച്ചത് എന്താണെന്നു ജനങ്ങളിൽനിന്നു ചില ഭോഷന്മാർ ചോദിക്കും
 ( അതിനുത്തരമായി  )
താങ്കൾ  പറയുക  ..

ഉദയസ്ഥാനവും അസ്തമയസ്ഥാനവും അല്ലാഹുവിനുള്ളതാണ് .

 അവൻ  ഉദ്ദേശിക്കുന്നവരെ അവൻ നേർമാർഗ്ഗത്തിലേക്കു നയിക്കുന്നു  ...

വിശദീകരണം

 മക്കയിലെ സത്യനിഷേധികളിൽ  നിന്ന് സഹിക്കാൻ വയ്യാത്ത മർദ്ദനങ്ങൾ ഏറ്റുവാങ്ങിയതിനെ  തുടർന്ന് നബിതിരുമേനി(സ )യും അനുചരന്മാരും സ്വന്തം നാടും അവിടത്തെ സർവ്വ സൗകര്യങ്ങളും ഉപേക്ഷിച്ചു.
 മദീനയിലേക്ക് പാലായനം ചെയ്യുകയുണ്ടായി. അതുവരെയും ബൈത്തുൽ മുഖദ്ദസ് ഖിബ്‌ലയാക്കിയാണ് അവർ നിസ്കാരം നിർവഹിച്ചിരുന്നത്.
 ഹിജ്റക്ക് ശേഷവും ഇതു തുടർന്നു. 16 മാസക്കാലം വരെയും പിന്നീട് ഖിബ്‌ല  മാറ്റിക്കൊണ്ട് അള്ളാഹു കൽപന പുറപ്പെടുവിച്ചു.
 അതനുസരിച്ച് മുസ്ലീമുകൾ മക്കയിലെ പരിശുദ്ധ കഅബയെ ഖിബ്‌ലയായി ആക്കി ആരാധന നടത്താൻ തുടങ്ങി.
 ഈ സമയത്ത് ജൂതന്മാരും മുനാഫിഖുകളും  മുശ്‌രിക്കുകളും ഉൾപ്പെടെയുള്ള ഇസ്ലാമിന്റെ ശത്രുക്കൾ എല്ലാം രംഗത്തുവന്നു. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നീക്കാനുള്ള ഒരു സുവർണാവസരം ആയി അവർ ഇതിനെ കണ്ടു.
 പ്രധാനമായും രണ്ടു തരത്തിലാണ് അവർ ഇതിനെ വിമർശിച്ചത്.

 അതായത് ഇബ്രാഹിം നബി അലൈസലാമിന്റയും ശേഷം വന്ന നടിമാരുടെയും പിന്തുടർച്ചക്കാര നാണ്‌ താൻ ആണല്ലോ മുഹമ്മദ് എന്ന് വാദിക്കുന്നത്. മക്കക്കാരുടെ മർദ്ദനവും അവരോടുള്ള വെറുപ്പും നിമിത്തമാണ് മുഹമ്മദും
 (സ ) അനുജന്മാരും മദീനയിലേക്ക് മദീനയിലേക്ക് പാലായനം ചെയ്തത്. ഈ ആരോപണമുന്നയിക്കുന്നവർ ശുദ്ധ ഭോഷന്മാരാണന്നാണ്  ഖുർആൻ ഇവിടെ ഉണർത്തുന്നത്..

( 143 ) അപ്രകാരം തന്നെ നിങ്ങൾ മനുഷ്യസമുദായത്തിന് സാക്ഷികളായിത്തിത്തീരാനും ,അല്ലാഹുവിന്റെ  ദൂതൻ നിങ്ങളുടെ മേൽ സാക്ഷിയാകാനും വേണ്ടി നിങ്ങളെ നാം  ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു ..

അല്ലാഹുവിന്റെ  ദൂതനെ പിന്പറ്റുന്നവരെയും പാടെ പിന്മാറുന്നവരെയും വേർതിരിച്ചറിയാൻ വേണ്ടിയാണ്  താങ്കൾ മുബ് സ്വീകരിച്ചിരുന്ന ഖിബ്‌ലയെ നാം നിശ്ചയിച്ചുതന്നത് .

അള്ളാഹു  നേർവഴിയിലാക്കിയവരല്ലാത്തവർക്ക്   അത്  ഭരമേറിയതു തന്നെയാണ് ..

അള്ളാഹു  നിങ്ങളുടെ വിശ്യാസത്തെ
 ( നിസ്കാരത്തെ )
ഒട്ടും പാഴാക്കുന്നതല്ല ..

നിശ്ചയമായും അള്ളാഹു  മനുഷ്യരോട് വളെരെ കരുണയും കനിവുള്ളവനാകുന്നു .

( 144 ) താങ്കളുടെ മുഖം ആകാശത്തേക്ക് തിരിയുന്നതു നാം കാണുന്നുണ്ട് ..

തീർച്ചയായും താങ്കൾ ഇഷ്ടപ്പെടുന്ന ഖിബ്‌ലയുടെ നേർക്കു താങ്കളെ  നാം  തിരിക്കും  ...

അതിനാൽ താങ്കളുടെ  മുഖം മസ്ജിദുൽ ഹറാമിന്റ്    നേർക്കു തിരിക്കുക .

  നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ മുഖങ്ങൾ അതിനത്തെ നേർക്ക്
 തിരിക്കണം ..

ഇതു താങ്കളുടെ രക്ഷിതാവിൽ നിന്നുള്ള സത്യം തന്നെയാണെന്നു വേദം നല്കപ്പെട്ടവർക്കു തീർച്ചയായും
 അറിവുണ്ട് .

അവർ പ്രവർത്തിക്കുന്നതിനെക്കുറിച്ച് അള്ളാഹു
 അശ്രദ്ധനേയല്ല ...

( 145 ) വേദം നല്കപ്പെട്ടിട്ടുള്ളവരുടെ അടുത്ത് സർവ്വദൃഷ്ടാന്തങ്ങളും കൊണ്ട് ചെന്നാലും അവർ താങ്കളുടെ ഖിബ്‌ലയെ  പിന്തുടരുന്നതല്ല  ..

താങ്കൾക്ക്  അവരുടെ ഖിബ്‌ലയെ  പിന്തുടരാൻ നിവ്യത്തിയുമില്ല ...

അവരിൽ ചിലർ  മറ്റുചിലരുടെ പിന്തുടരുന്നവരുമല്ല  .

അറിവു  ലഭിച്ചുകഴിഞ്ഞതിനു ശേഷം താങ്കൾ അവരുടെ തന്നിഷ്ടങ്ങളെ പിന്തുടർന്ന്  പോയിട്ടുടെങ്കിൽ തീർച്ചയായും താങ്കളപ്പോൾ അതിക്രമകാരികളിൽ  പ്പെട്ടുപോകുന്നതാണ് ....

( 146 ) നാം ആർക്കു വേദം നൽകിയിട്ടുണ്ടോ അവർ തങ്കളുടെ സന്താനങ്ങളെ അറിയുന്നതുപോലെ അദ്ദേഹത്തെ
 ( മുഹമ്മദ് നബിയെ )
 മനസ്സിലാക്കുന്നുണ്ട് ..

തീർച്ചയായും അവരിൽ ഒരു  വിഭാഗം അറിഞ്ഞുകൊണ്ട് തന്നെ സത്യം മറച്ചുവെക്കുകയാണ് ചെയ്യുന്നത് ...

വിശദീകരണം

 മുഹമ്മദ് നബിയുടെ ആഗമമനത്തെക്കുറിച്ച് വേദഗ്രന്ഥങ്ങൾ അവയുടെ അനുയായികൾക്ക് വ്യക്തമായ വിവരം നൽകിയിട്ടുണ്ട്.
 അതിനാൽ സ്വന്തം മക്കൾ എന്നപോലെ നബിതിരുമേനിയെ അവർക്കറിയാം. എന്നിട്ട് കൂടി അറിഞ്ഞുകൊണ്ട് അവരിൽ ഒരു വിഭാഗം പണ്ഡിതന്മാർ സത്യം മൂടി വയ്ക്കുന്നു.

( 147 ) ഇത് താങ്കളുടെ റബ്ബിൽ നിന്നുള്ള സത്യമാകുന്നു .

അതിനാൽ സംശയാലുക്കളുടെ കൂട്ടത്തിൽ താങ്കൾ പെട്ടുപോകരുത്  ...

( 148 ) ഓരോവിഭാഗത്തിനും ഓരോ 
ലക്ഷ്യമുണ്ട് ..
അതിന്റെ  നേർക്ക് അവർ തിരിയുന്നു ..

അതിനാൽ  കാര്യങ്ങളിലേക്ക് നിങ്ങൾ മത്സരിച്ച് മുന്നേറുക ...


എവിടെയായിരുന്നാലും നിങ്ങളെയെല്ലാവരെയും അള്ളാഹു കൊണ്ട് വരും .

തീർച്ചയായും എല്ലാ  കാര്യത്തിനും കഴിവുള്ളവനാകുന്നു അള്ളാഹു ..

( 149 ) എവിടെനിന്നു പുറപ്പെട്ടാലും താങ്കളുടെ മുഖം മസ്ജിദുൽ ഹറാമിന്റ്
 ( പരിശുദ്ധ പള്ളിയുടെ )
നേർക്ക് തിരിക്കുക ..

തീർച്ചയായും അത് താങ്കളുടെ റബ്ബിൽ നിന്നുള്ള സത്യം തന്നെയാണ് ..

നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അള്ളാഹു  അശ്രദ്ധനല്ല തന്നെ .

( 150 ) എവിടെനിന്നു പുറപ്പെട്ടാലും താങ്കൾ മസ്ജിദുൽ ഹറാമിന്റ് നേർക്ക് മുഖം തിരിക്കുക .

നിങ്ങൾ എവിടെയായിരുന്നാലും അതിന്റെ  നേർക്ക് നിങ്ങളുടെ  മുഖങ്ങളും തിരിക്കുക .

മനുഷ്യരിൽ അക്രമകാരികൾക്കല്ലാതെ മറ്റാർക്കും തന്നെ നിങ്ങൾക്കെതിരായി തെളിവ് കൊണ്ടുവരാൻ അവസരമുണ്ടാക്കാതിരിക്കാൻ വേണ്ടിയാണ്
( പ്രസ്തുതനിയമം കൊണ്ടുവന്നിട്ടുള്ളത് ) അതിനാൽ ആ അക്രമകാരികളെ നിങ്ങൾ  ഭയപ്പെടരുത് .

എന്നെ ഭയപ്പെടുക .
എന്റെ  അനുഗ്രഹം നിങ്ങൾക്കു പൂർത്തിയാക്കിത്തരാനും ,നിങ്ങൾ നേർമാർഗം  പ്രാപിക്കാനും വേണ്ടിയാകുന്നു ( ഈ നിയമം അനുശാസിച്ചച്ചിരിക്കുന്നത് ).


( 151 )   നിങ്ങൾക്കു നമ്മുടെ ആയത്തുകൾ ഓതിത്തരുകയും നിങ്ങളെ സംസ്ക്കാര സമ്പന്നരാക്കുകയും ഗ്രന്ഥവും വിജ്ഞാനവും നിങ്ങളെ പഠിപ്പിക്കുകയും നിങ്ങൾക്കറിവില്ലാത്ത പലതും നിങ്ങളെ അഭ്യസിപ്പിക്കുകയും ചെയ്യുന്ന ഒരു ദൂതനെ നിങ്ങളിൽനിന്ന് തന്നെ നാം നീയിഗിച്ചയച്ചത് പോലെ തന്നെയാണ്
 ( ഖിബ്‌ല മാറ്റിക്കൊണ്ട് നാം നടപടിയെടുത്തതും )...

( 152 ) അതുകൊണ്ടു നിങ്ങൾ എന്നെ സ്മരിക്കുക ..

എങ്കിൽ ഞാനും നിങ്ങളെ സ്മരിക്കും ..

എന്നേട് നിങ്ങൾ നന്ദി കാണിക്കുക ..

എന്നേട് ( ഒരിക്കലും )
നന്ദി കേടു കാണിക്കരുത് ...

( 153 ) സത്യവിശ്യാസികളെ ,ക്ഷമകൊണ്ടും നിസ്കാരം കൊണ്ടും നിങ്ങൾ സഹായം തേടുക ..

തീർച്ചയായും അള്ളാഹു ക്ഷമാശീലരുടെ കൂടെയാകുന്നു ...

വിശദീകരണം

 അല്ലാഹുവിനെ സദാസമയം ഓർത്ത് കൊണ്ടും അവനെ തന്നെ ചെയ്തു കൊണ്ടും അവൻ ഏൽപ്പിച്ച ചുമതലകൾ നിർവഹിച്ചകൊണ്ട് ജീവിക്കുമ്പോൾ പല പ്രതിബന്ധങ്ങളും പ്രയാസങ്ങളും എതിർപ്പുകളും നേരിടേണ്ടിവരും അവ ഒക്കെ തരണം ചെയ്യണം.
 ക്ഷമ എന്നത് അതിവിശിഷ്ടമായ ഒരു സ്വഭാവവിശേഷം ആകുന്നു.
 ക്ഷമാശീലരുടെ അല്ലാഹു ഇഷ്ടപ്പെടുകയും ചെയ്യുന്നു. ക്ഷമ കൊണ്ട് ഏത് കാര്യവും സാധിക്കുന്നതാണ്.


( 154 ) അല്ലാഹുവിന്റെ  മാർഗ്ഗത്തിൽ കൊല്ലപ്പെട്ടവരെക്കുറിച്ച് അവർ മരിച്ചവരാണ് എന്ന് നിങ്ങൾ പറയരുത് ..

 എന്നാൽ  അവർ ജീവിച്ചിരിക്കുന്നവരാണ് ...
പക്ഷെ നിങ്ങൾ  അറിയുന്നില്ല ....

വിശദീകരണം

 അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്തു മരണപ്പെടുകയോ ചെയ്തവരെ മരിച്ചവർ എന്ന് പറയാൻ പാടില്ല. 

(155 )(156 ) കുറഞ്ഞെരു ഭയവും വിശപ്പും മൂലവും ,സ്വത്തുകളിലും ആളുകളിലും ഫലങ്ങളിലുമുള്ള  കുറവുമൂലം നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും .

താങ്കൾക്ക്  എന്തെങ്കിലും വിപത്ത് നേരിടുബോൾ നിശ്ചയമായും ഞങ്ങൾ  അല്ലാഹുവിനുള്ളവരും അവങ്കലേക്ക് മടങ്ങുന്നവരുമാണ് എന്ന് പറയുന്ന ക്ഷമാശീലർക്കു  സന്തോഷവാർത്ത അറിയിക്കുക  ....


( 157 ) അവർക്കു താങ്കളുടെ റബ്ബിന്റെ  പക്കൽനിന്നു അനുഗ്രഹങ്ങളും  കാരുണ്യവും ഉണ്ടാകുന്നതാണ് ..

അവരാകുന്നു സന്മാർഗം പ്രാപിച്ചവരും  ...

( 158 ) തീർച്ചയായും സഫായും മറവയും അല്ലാഹുവിന്റെ
 ( ദീനിന്റെ  )ചിനങ്ങളിൽ പെട്ടതാകുന്നു ..

അത്കൊണ്ട് കഹ്‌ബയിൽ ചെന്ന് കൊണ്ട് ഹജ്ജോ ഉംറയോ നിർവ്വഹിക്കുന്നതായാൽ അവയെ പ്രദക്ഷിണം ചെയ്യുന്നതിൽ അവന്   ഒരു  കുറ്റകുറ്റവുമില്ല ..

ആരെങ്കിലും സ്വമേധയാ നന്മ ചെയ്താൽ  അതൊരിക്കലും നിഷ്ഫലമാകുകയില്ല  ..

എന്ത്കൊണ്ടന്നേൽ അള്ളാഹു തീർച്ചയായും പ്രതിഫലം  നൽകുന്നവനും സർവ്വജ്ഞനുമാകുന്നു  ...

വിശദീകരണം


 പരിശുദ്ധ കഅ്ബയുടെ അടുത്ത് സ്ഥിതി ചെയ്യുന്ന രണ്ട് കരിങ്കൽ മേടകൾ ആണ് സഫയും മർവയും.
 കഹ്ബയുടെ തെക്കുകിഴക്കുഭാഗത്ത് സഫയും 
 വടക്കു ഭാഗത്ത് മർവയും  സ്ഥിതി ചെയ്യുന്നു.
 ചരിത്രത്തിൽ ഈ കുന്നുകൾക്ക് വലിയ പ്രസക്തിയുണ്ട്.
 ദാഹിച്ചു തളർന്ന തന്റെകുഞ്ഞിന് ഒരിറ്റു വെള്ളം കൊടുക്കാൻ അന്വേഷിച്ച് ഹാജറാ ബീവി ഓടിയത് ഈ പർവ്വതങ്ങൾക്കിടയിലൂടെ ആയിരുന്നു.
 ആ ഓട്ടത്തിൽ സ്മരിച്ചുകൊണ്ടാണ് ഹജ്ജും ഉംറയും നിർവഹിക്കുന്നത്.
 ഇന്നും അവിടെ സഹ് യ്  ചെയ്യുന്നത് അതുകൊണ്ട് തന്നെയാണ്.
 അല്ലാഹുവിന്റെ പ്രതാപവും അവന്റെ വീടിന്റെ മഹിമയും പ്രകടമാകുന്ന രണ്ടു ചിഹ്നങ്ങളായി അവ നിലകൊള്ളുന്നത്..


( 159 )  നാം  അവതരിപ്പിച്ച വ്യക്തമായ തെളിവുകളെയും ,മാർഗ്ഗദര്ശനത്തെയും ജനങ്ങൾക്ക് നാം ഗ്രന്ഥത്തിൽ  വ്യക്തമാക്കികൊടുത്തിരിക്കുന്നതിനു ശേഷം മറച്ചുവെക്കുന്നവരാരോ അവരെ തീർച്ചയായും അള്ളാഹു ശപിക്കും ..

ശപിക്കുന്ന എല്ലാവരും അവരെ ശപിക്കുന്നതാണ് ...

( 160 ) എന്നാൽ ഈ ദുഷിച്ച നടപടിയിൽ പശ്ചാത്തപിച്ച് മടങ്ങുകയും തങ്ങളുടെ പ്രവർത്തനങ്ങൾ നന്നാക്കുകയും മറച്ചുവെച്ചതു വ്യക്തമാക്കുകയും ചെയ്യുന്നവർ അങ്ങനെയല്ല ..

അവരുടെ പാശ്ചാതതാപം  ഞാൻ 
( അല്ലാഹു)സ്വീകരിക്കും ..

പശ്ചാതതാപം കൂടുതലായി സ്വീകരിക്കുന്നവനും  കാരുണ്യവാനുമാകുന്നു ഞാൻ ...( അള്ളാഹു)( 161 ) തീർച്ചയായും സത്യം നിഷേധിക്കുകയും സത്യനിഷേധികളായികൊണ്ടു മരണമടയുകയും ചെയ്യുന്നവരാരോ അവർക്കാണ് അല്ലാഹുവിന്റെ യും മലക്കുകളുടെയും എല്ലാ ജനങ്ങളുടെയും ശാപം ...


( 162 ) അവരതിൽ 
ശാശ്യതവാസികളാകുന്നു ..

അവർക്കു ശിക്ഷ ലഘുകരിക്കപ്പെടുകയോ ഇട  കൊണ്ടുക്കുകയോ ഇല്ല ...


( 163 ) നിങ്ങളുടെ ഇലാഹ് ഏകനായ ഇലാഹാകുന്നു ..

അവനല്ലാതെ മറ്റെരു ഇലാഹുമില്ല ..
കാരുണ്യവാനും കരുണ്യനിധിയുമാകുന്നു  അവൻ ...

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam