02-Surathul Baqara -113-134

അദ്ധ്യായം -02
 സൂറത്തുൽ ബഖറ.
 അവതരണം - മദീന
 സൂക്തങ്ങൾ -286
113 മുതൽ 134 വരെ അർത്ഥസഹിതം

 പരമകാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു)

( 113 ) ക്രിസ്ത്യാനികൾക്ക് യാതൊരു പ്രമാണവും ഇല്ലെന്ന് യഹൂദികളും യഹൂദികൾക്ക് യാതൊരു പ്രമാണവും ഇല്ലെന്ന് ക്രിസ്ത്യാനികളും പറയുന്നു.
 അവർക്ക് ഇരുകൂട്ടരും വേദം അറിയുന്നവരും ആണ്.
 അപ്രകാരം അവർ പറയുന്നതുപോലെ തന്നെ അറിവില്ലാത്തവർ പറയുകയുണ്ടായിട്ടുണ്ട്.
 എന്നാൽ അവർ ഏതൊരു കാര്യത്തിൽ ഭിന്നിച്ചു കൊണ്ടിരിക്കുന്നുവോ അക്കാര്യത്തിൽ അള്ളാഹു പുനരുത്ഥാന നാളിൽ അവർക്കിടയിൽ വിധി കൽപ്പിക്കുന്നതാണ്.


( 114 ) അല്ലാഹുവിന്റെ  പള്ളികളിൽ വെച്ച് അവന്റെ  നാം ഉച്ചരിക്കുന്നതിനെ തടയുകയും ,അവയുടെ നാശത്തിനായി പരിശ്രമിക്കുകയും ചെയ്യുന്നവരേക്കാൾ അക്രമികൾ ആരാണുള്ളത്  ?

ഭയപ്പെടുന്നവരായിട്ടല്ലാതെ അവർക്കതിൽ പ്രവേശിക്കാൻ സാധ്യമല്ല .

ഇഹലോകത്തു വലിയ അപമാനം അവർക്കുണ്ട് .

പരലോകത്ത്താകട്ടെ കഠിനമായ ശിക്ഷയാണവർക്കു ലഭിക്കുക ...


 ( 115 ) കിഴക്കും പടിഞ്ഞാറും അല്ലാഹുവിനുള്ളതാകുന്നു  .

  അതിനാൽ നിങ്ങൾ  എങ്ങോട്ട്      തിരിഞ്ഞാലും  അവിടെ
    അല്ലാഹുവിനത്തെ സാന്നിധ്യമുണ്ട് .

  വിശാലനും സർവ്വജ്ഞനുമാകുന്നു അള്ളാഹു  ..

 വിശദീകരണം.

 ഇസ്ലാമിന്റെ ആരംഭത്തിൽ ഹിജ്റ ഒരു വർഷവും നാലോ അഞ്ചോ മാസവും ആകുന്നതുവരെ ബൈത്തുൽ മുഖദ്ദസിനെ കിബില ആക്കിയാണ് നബിയും സ്വഹാബികളും നിസ്കാരം നിർവഹിച്ചിരുന്നത്.
 പിന്നീട് കഅ്ബയെ ഖിബ് ല  ആക്കാൻ അല്ലാഹു നിർദ്ദേശിക്കുകയും മുസ്ലിമുകൾ കഅബയെ അഭിമുഖീകരിച്ച് നിസ്കരിക്കുകയും ചെയ്തു. ഈ സമയത്ത് ജൂതന്മാർ വമ്പിച്ച കുപ്രചരണം നടത്തി മുസ്ലിമീങ്ങളെ വഴിതെറ്റിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ബൈത്തുൽ മുഖദ്ദസിൽ നിന്ന് പിന്തിരിഞ്ഞത് വലിയ അബദ്ധമാണെന്നും അങ്ങോട്ട് തിരിഞ്ഞു നിസ്കരിക്കുന്ന അവരുടെ നിസ്കാരം മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ എന്നും മറ്റുമായിരുന്നു ദുഷ്പ്രചാരണം.

  ( 116 ) അള്ളാഹു സന്താനത്തെ വരിച്ചിരിക്കുന്നു  എന്നവർ പറഞ്ഞു .
  അവൻ എത്ര  പരിശുദ്ധൻ .

  അങ്ങനെയല്ല .ആകാശഭൂമികളിലുള്ളതെല്ലാം
 അവനത്തേതാകുന്നു .
 അവയെല്ലാം അവനു കീഴപ്പെടുന്നവയുമാണ്  .


 ( 117 ) ആകാശങ്ങളെയും ഭൂമിയെയും മുൻ    മാതൃകയില്ലാതെ സൃഷ്ടിച്ചവനാകുന്നു അവൻ .

 ഏതു കാര്യവും നിശ്ചയിച്ചു കഴിഞ്ഞാൽ അതിനോട് 'ഉണ്ടാവുക ' എന്ന് അവൻ പറയും  .

ഉടനെ അതുണ്ടാകും .

  ( 118 ) അള്ളാഹു ഞങ്ങളോട് നേരിട്ടു സംസാരിക്കുകയോ ഞങ്ങൾക്ക്  എന്തങ്കിലും ദ്യഷ്ടാന്തം വന്നെത്തുകയോ ചെയ്യാത്തതുകൊണ്ട്  എന്ന് അറിവില്ലാത്തവർ  ചോദിക്കുന്നു    ..
അപ്രകാരം  അവർക്കു മുബുള്ളവരും അവരെപ്പോലെത്തന്നെ  ചോദിച്ചിട്ടുണ്ട് .

അവരുടെ ഹ്യദയങ്ങൾ പരസ്പരം  യോജിച്ചിരിക്കുന്നു  ...

ദൃഢമായി വിശ്യസിക്കുന്ന ജനതക്കു തീർച്ചയായും നാം  പല ദൃഷ്ടാന്തങ്ങളും വ്യക്തമാക്കികൊടുത്തിട്ടുണ്ട്

 ( 119 ) നിശ്ചയമായും സന്തോഷവാർത്ത അറിയിക്കുന്നവനായും  മുന്നറിയിപ്പ് നല്കുന്നവനായും  സത്യവും കൊണ്ട്  താങ്കളെ നാം  അയച്ചിരിക്കുന്നു .

നരകവാസികളെക്കുറിച്ചു  താങ്കൾ  ചോദിക്കപ്പെടുകയില്ല  ...

 ( 120 ) യഹൂദികളുടെയും  ക്രിസ്ത്യാനികളുടെയും  മതം താങ്കൾ പിൻപറ്റി  നടക്കുന്നവരെ അവർ താങ്കളെക്കുറിച്ചു തൃപ്തരാവുകയില്ല .
തീർച്ചയായും  അല്ലാഹുവിന്റെ  മാർഗ്ഗദര്ശനമാകുന്നു  യഥാർത്ഥ മാർഗ്ഗദർശനം എന്നു  താങ്കൾ പറയുക .

അറിവു് ലഭിച്ചതിനു  ശേഷം താങ്കൾ അവരുടെ തന്നിഷ്ടങ്ങളെ പിൻപറ്റുന്ന പക്ഷം  അല്ലാഹുവിങ്കല്നിന്നു യാതെരു രക്ഷകനും സഹായിയും  താങ്കൾക്കുണ്ടാവുകയില്ല ..


( 121 ) നാം ആർക്കു വേദം നൽകുകയും എന്നിട്ട് അത്  മുറപ്രകാരം പാരായണം ചെയ്യുകയും ചെയ്യുന്നുവോ  അവർ അതിൽ ( ഖുർആനിൽ )
 വിശ്യസിക്കുന്നു .

ആരെങ്കിലും അതിനെ നിഷേധിച്ചാൽ അവർ  തന്നെയാണ് നഷ്ടപ്പെട്ടവർ ..

(122 ) ഇസ്‌റാഈൽ സന്തതികളെ  .ഞാൻ നിങ്ങൾക്കു ചെയ്തുതന്നിട്ടുള്ള എന്റെ അനുഗ്രഹത്തെയും
  ( നിങ്ങളുടെ കാലത്ത് ) ലോകത്തുള്ളവരിൽവെച്ചു ഞാൻ നിങ്ങളെ ഉൽകൃഷ്ടരാക്കിയതിനെയും നിങ്ങൾ ഓർക്കുക  ..


 ( 123 )ഒരാൾ മറ്റെരാളുടെ ബാധ്യത ഒരുവിധത്തിലും  നിറവേറ്റാത്തതും ,ഒരാളില്നിന്നും പ്രായശ്ചിത്തം  സ്വീകരിക്കപ്പെടാത്തതും  ,ഒരാൾക്കും ശുപാർശ പ്രയോജനപ്പെടാത്തതും  തങ്ങൾ   സഹായിക്കപ്പെടാത്തതുമായ ഒരു ദിവസത്തെ  നിങ്ങൾ സൂക്ഷിച്ചുകൊള്ളുക ...


 ( 124 ) ഇബ്‌റാഹീം നബിയെ തന്റെ  നാഥൻ  ചില കൽപ്പനകൾ മൂലം പരീക്ഷിക്കുകയും അദ്ദേഹം അതു പരിപൂർണ്ണമായി നിറവേറ്റുകയും  ചെയ്ത സന്ദർഭം
 ( ഓർക്കുക ).
'തീർച്ചയായും ഞാൻ താങ്കളെ ജനങ്ങൾക്കു നേതാവാക്കുന്നതാണ്  '
എന്ന് അവൻ
 ( അള്ളാഹു ) 
പറഞ്ഞു .' എന്റെ   സന്തതികളിൽനിന്നും
 ( ജനങ്ങൾക്കു നേതാക്കളെ നിയോഗിക്കേണമേ )
 എന്ന് അപ്പോൾ ( ഇബ്‌റാഹീം ) 
അപേക്ഷിച്ചു .

അവൻ പറഞ്ഞു : എന്റെ  ഈ നിശ്ചയം അക്രമകാരികൾക്കു  ബാധകമായിരിക്കുകയില്ല  ...


 (125 )നാം ആ ഭവനത്തെ
(കഹ്‌ബയെ ) 
ജനങ്ങൾക്കുള്ള ഒരു പ്രതിഗമനസ്ഥലവും നിർഭയ സങ്കേതവുമായി നിശ്ചയിച്ച സന്ദർഭം
 ( ഓർക്കുക )
ഇബ്‌റാഹീം നബി നിന്ന സ്ഥാനത്തു നിങ്ങൾ നിസ്ക്കാരസ്ഥലമാക്കുക .

പ്രദക്ഷിണം ചെയ്യുന്നവർക്കും ഭജനമിരിക്കുന്നവർക്കും റുകൂഹ് ചെയ്യുന്നവർക്കും സുജൂദ് ചെയ്യുന്നവർക്കും (നിസ്‌ക്കരിക്കുന്നവർക്കും ) 
വേണ്ടി എന്തെ ഭവനത്തെ നിങ്ങൾ പരിശുദ്ധമാക്കിവെക്കുക എന്ന് ഇബ്‌റാഹീം നബിയോടും ഇസ്മാഈൽ നബിയോടും നാം കൽപ്പിച്ചു  ഉത്തരവാദപ്പെടുത്തി  ....


( 126 ) എന്തെ  റബ്ബേ  ,നീ ഇതിനെ ഒരു നിര്ഭയരാജ്യമാക്കിത്തതീർക്കുകയും ,ഇവിടെയുള്ളവർക്ക് -അവരിൽ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്യസിച്ചവർക്ക് -ഫലവർഗ്ഗങ്ങളിൽനിന്ന് ആഹാരം നൽകുകയും  ചെയ്യേണമേ 'എന്ന്  ഇബ്‌റാഹീം നബി പ്രാർത്ഥിച്ച സന്ദർഭവും
 ( ഓർക്കുക ) 
( പ്രാര്ഥനക്കുത്തരമായി )അവൻ (അള്ളാഹു ) പറഞ്ഞു 'അവിശ്യസിച്ചവർക്കും ഞാൻ
  ( ജീവിതവിഭവങ്ങൾ നൽകും )
എന്നാൽ അവർക്കു ഞാൻ അല്പകാലത്തെ ജീവിതസുഖം നൽകുകയും ,പിന്നീടു നരകശിക്ഷയിലേക്കു തള്ളുകയും ചെയ്യും .

അതത്രെ ദുഷിച്ച സങ്കേതം !


(127 ) ഇബ്‌റാഹീം നബിയും ഇസ്മാഈൽ നബിയും  ആ മന്ദിരത്തിന്റെ  അസ്ഥിവാരം കെട്ടി  ഉയർത്തിയ സന്ദർഭവും
 ( ഓർക്കുക ) 
( അപ്പോൾ അവരിങ്ങനെ പ്രാത്ഥിച്ചു )
ഞങ്ങളുടെ  റബ്ബേ ഞങ്ങളിൽനിന്ന്
 ( ഈ പ്രവർത്തനം )
നീ സ്വീകരിക്കേണമേ !
തീർച്ചയായും നീ മാത്രമാണ് ഏറ്റവും കേൾക്കുന്നവനും അറിയുന്നവനും .


(128 ) ഞങ്ങളുടെ റബ്ബേ .നീ ഞങ്ങളെ നിന്നേട് അനുസരണമുള്ളവരാക്കുകയും ഞങ്ങളുടെ സന്തതികളിൽ നിനക്കു കീഴപ്പെട്ട് നടക്കുന്ന ഒരു സമുദായത്തെ വാർത്തെടുക്കുകയും ചെയ്യേണമേ !

ഞങ്ങളുടെ ആരാധനമാർഗ്ഗങ്ങളെ നീ ഞങ്ങൾക്കു കാണിച്ചുതരുകയും ഞങ്ങളുടെ പശ്ചാത്താപം  സ്വീകരിക്കുകയും ചെയ്യേണമേ !
തീർച്ചയായും നീ തന്നെയാണ് ഏറ്റവും പശ്ചാത്താപം സ്വീകരിക്കുന്നവനും പരമ കാരുണികനും   .


(129 ) ഞങ്ങളുടെ റബ്ബേ !അവർക്കിടയിൽ  നിനത്തെ ദൃഷ്ടാന്തങ്ങൾ പറഞ്ഞുകേൾപ്പിക്കുകയും വേദഗ്രന്ഥം  തത്യങ്ങളും പഠിപ്പിക്കുകയും അവരെ  സംസ്ക്കാരമുള്ളവരാക്കിത്തീർക്കുകയും ചെയ്യുന്ന ഒരു  ദൂതനെ അവരിൽനിന്നുതന്നെ നീ നിയോഗിക്കേണമേ !
നിശ്ചയമായും നീ തന്നെയാണ് പ്രതാപശാലിയും  യുക്തിയുക്തം പ്രവർത്തിക്കുന്നവനും .

(130 ) സ്വയം ഭോഷനായവനല്ലാതെ ആരാണ് ഹസ്‌റത്ത് ഇബ്‌റാഹീം നബിയുടെ മതത്തോടു വിരക്തി കാണിക്കുക ?

തീർച്ചയായും നാം അദ്ദേഹത്തെ ഇഹലോകത്തു വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു .

പരലോകത്തും അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തിൽ തന്നെയാണ് തീർച്ച .


(131 )തന്റെ രക്ഷിതാവ് അദ്ദേഹത്തോട് അനുസരിക്കുക എന്നുപറഞ്ഞപ്പോൾ 'ഞാൻ  സർവ്വലോകരക്ഷിതാവിനെ ഇതാ അനുസരിക്കുന്നു 'എന്ന് അദ്ദേഹം പറഞ്ഞു.(132 )എന്റെ മക്കളേ ,അള്ളാഹു നിങ്ങൾക്കുവേണ്ടി ഈ  മതത്തെ തെരഞ്ഞെടുത്തു നൽകിയിരിക്കുന്നു .

അതിനാൽ അവനെ അനുസരിക്കുന്നവരായിട്ടല്ലാതെ  നിങ്ങൾ മരിച്ചുപോകുകയോ ചെയ്യരുത് എന്ന് ഇബ്‌റാഹീ നബി തന്റെ  മക്കളോടും യഹ്‌ഖൂബ് നബി  തന്റെ  മക്കളോടും അതിനു വസ്വിയ്യത് ചെയ്തിട്ടുണ്ട്  ..


( 133 )   അതല്ല .യഹ്‌ഖൂബ് നബിയുടെ   മരണം ആസന്നമായ സമയത്ത് നിങ്ങൾ  അവിടെ സന്നിഹിതരായിരുന്നുവോ ?

അതായത് എന്റെ   ശേഷം നിങ്ങൾ എന്തിനെ ആരാധിക്കും  എന്ന് അദ്ദേഹം തന്റെ മക്കളോട്  ചോദിക്കുകയും ,അങ്ങയുടെ  ഇലാഹിനെ -അങ്ങയുടെ പിതാക്കളായ ഇബ്‌റാഹീം നബി ,ഇസ്മാഈൽ നബി ,ഇസ്ഹാഖ് നബി  എന്നിവരുടെ ഇലാഹിനെ ഒരേ ഇലാഹിനെ ഞങ്ങൾ ആരാധിക്കുകയുള്ളു ഞങ്ങൾ അവനെ  അനുസരിച്ചവരാകുന്നു എന്ന് അവർ  മറുപടി   പറയുകയും
 ചെയ്തപ്പോൾ ...


( 134 ) അതു കഴിഞ്ഞുപോയ ഒരു  സമുധായകമാകുന്നു  .

അവർ ചെയ്തത് അവർക്കുള്ളതാണ് .

നിങ്ങൾ ചെയ്തത്  നിങ്ങൾക്കുള്ളതും .

അവർ  ചെയ്തതിനെക്കുറിച്ചു നിങ്ങൾ ചോദിക്കപ്പെടുകയില്ല  ....

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam