110-Surathu Nnasr -01-03

അധ്യായം 110
 സൂറത്തു നസ് ർ
 അവതരണം മദീന
സൂക്തങ്ങൾ-03


 പരമകാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്റെ
(നാമത്തിൽ ഞാൻ ആരംഭിക്കുന്നു)

 ( 01-02 )അല്ലാഹുവിന്റെ സഹായവും വിജയവും വരികയും ആളുകൾ കൂട്ടംകൂട്ടമായി അല്ലാഹുവിന്റെ മതത്തിൽ പ്രവേശിക്കുന്നത് താങ്കൾ കാണുകയും ചെയ്താൽ

 ( 03 )താങ്കളുടെ നാഥനെ സ്തുതിക്കുന്നതോടെപ്പം അവന്റെ പരിശുദ്ധിയെ വാഴ്ത്തുകയും അവനോട് പാപമോചനം തേടുകയും ചെയ്യുക.
 തീർച്ചയായും അവൻ വളരെ പശ്ചാത്താപം സ്വീകരിക്കുന്നവൻ ആകുന്നു.



വിശദീകരണം

 അല്ലാഹുവിന്റെ സഹായവും വിജയവും ഇസ്ലാമിക പ്രസ്ഥാനത്തിന് നേടി കഴിഞ്ഞിരിക്കുകയാണ്. 
 ആളുകൾ ഒന്നടങ്കം ഇസ്ലാമിലേക്ക് വന്നുകൊണ്ടിരിക്കുന്നു. അതിനു നന്ദിയായി അല്ലാഹുവിനെ സ്തുതിക്കാനും അവന്റെ പരിശുദ്ധിയെ പ്രകീർത്തിക്കാനും നബിയോട് അള്ളാഹു നിർദ്ദേശിച്ചിരിക്കുകയാണ്. 

 അല്ലാഹുവോട് പാപമോചനം തേടാനും കല്പിച്ചിരിക്കുന്നു. 
 നബി തിരുമേനിയുടെ ദൗത്യം തീരാറായി എന്നതിന്റെ സൂചനയാണ് ഈ സൂറത്ത് ഉൾക്കൊള്ളുന്നത്. 
 ഈ സൂറത്ത് നബിതിരുമേനിയുടെ വഫാത്തിന് അല്പം മുമ്പാണ് ഇറങ്ങിയത്. 
 അതുകൊണ്ട് ഈ സൂറത്തിന് 
"സൂറത്തു ത്തൗദീഹ് " എന്നും പേരുണ്ട്. 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Al Quran