02-Surathulbaqara -102-112

അധ്യായം -02
സൂറത്തുൽ ബഖറ
അവതരണം -മദീന
102മുതൽ 112 വരെ അർത്ഥം 

(102) സുലൈമാൻ നബി(അ )ന്റെ രാജഭരണത്തെ കുറിച്ച് പിശാചുക്കൾ വ്യാജമായി പറഞ്ഞുപരത്തുന്നതിനെ  അവർ പിൻപറ്റുകയും ചെയ്തു.
 സുലൈമാൻ(അ ) അവിശ്വസിച്ചിട്ടില്ല. പക്ഷേ പിശാചുക്കൾ അവിശ്വസിച്ചു.
 അവർ ജനങ്ങൾക്ക് ആഭിചാരം പഠിപ്പിക്കുന്നു.
 ബാബിലിൽ ഹാറൂത്ത്, മാറുത്ത് എന്നീ രണ്ടു മലക്കുകൾക്ക് അവതരിക്കപ്പെട്ടതിനെയും അവർ പിൻപറ്റിയിരിക്കുന്നു.
' ഞങ്ങൾ ഒരു പരീക്ഷണം മാത്രമാണ്. അതിനാൽ നീ അവിശ്വാസത്തിൽ (വഞ്ചിതരാകരുത്)' എന്ന് പറയാതെ അവർ ആർക്കും പഠിപ്പിക്കുന്നില്ല.
 അങ്ങനെ ഭാര്യ ഭർത്താക്കന്മാരെ പരസ്പരം
 ഭിന്നിപ്പിക്കുന്നത്  കൊണ്ടോ അതിനെ അവരിരുവരിൽ നിന്നും അവർ പഠിപ്പിക്കുന്നു.
 അല്ലാഹുവിന്റെ അനുമതി കൂടാതെ അവർ ആരെയും അതുമൂലം ദ്രോഹിക്കുന്നവരല്ല.
 തങ്ങൾക്ക് ദ്രോഹം ഉണ്ടാക്കുകയും ഉപകരിക്കുകയും ചെയ്യുന്നതിന് അവർ പഠിപ്പിക്കുന്നു.
 അത് കൈക്കൊണ്ടിട്ടുള്ളവർക്ക്  പരലോക
(സുഖ )ത്തിൽ യാതൊരു പങ്കുമില്ലെന്നു
 നിശ്ചയമായും അവർ മനസ്സിലാക്കിയിട്ടുണ്ട്.
 അവർ എന്തിന് പകരം തങ്ങളുടെ ആത്മാക്കളെ വിറ്റുവോ അത് എത്ര നീചം  !
 അവർ അറിവുള്ളവർ ആയിരുന്നെങ്കിൽ..

(103) തീർച്ചയായും അവർ സത്യവിശ്വാസം കൈക്കൊള്ളുകയും( അല്ലാഹുവിനെ )
 സൂക്ഷിച്ചു ഭയപ്പെട്ടു ജീവിക്കുകയും ചെയ്തിരുന്നെങ്കിൽ അല്ലാഹുവിന്റെ പക്കൽ
( അവർക്കുള്ള) പ്രതിഫലം എത്രയോ ഉത്തമമാകുമായിരുന്നു.
 അവർ അറിഞ്ഞിരുന്നെങ്കിൽ.

(104) സത്യവിശ്വാസികളേ ! നിങ്ങൾ
( നബിയോട്) "റാഇനാ " എന്ന് പറയരുത്.
'ഉൻളുർനാ ' എന്ന് പറയുകയും ശ്രദ്ധിച്ച് കേൾക്കുകയും ചെയ്യുക.
 സത്യനിഷേധികൾക്ക് വേദനാജനകമായ ശിക്ഷയാണ് ഉള്ളത്.

വിശദീകരണം
----------

 സത്യവിശ്വാസികളേ എന്ന ഈ സംബോധന വിശുദ്ധ ഖുർആനിൽ 88 സ്ഥലങ്ങളിൽ ഉണ്ട്.
 അവയിൽ ആദ്യത്തേത് ആണിത്.
 ഓ  വേദക്കാരേ, ജൂതന്മാരേ, ബഹുദൈവവിശ്വാസികളേ എന്നിങ്ങനെയാണ് മറ്റു സമുദായങ്ങളെ ഖുർആൻ അഭിസംബോധനം ചെയ്യാറുള്ളത്.
 ജൂതന്മാർ പ്രകടിപ്പിച്ചിരുന്ന ഒരു തെറ്റായ പ്രവണത ചൂണ്ടിക്കാണിക്കുകയും സത്യവിശ്വാസികൾ അത് അനുകരിക്കരുതെന്ന് ഉണർത്തുകയും ആണ് ഈ സൂക്തത്തിൽ ചെയ്തിരിക്കുന്നത്..

(105) നിങ്ങളുടെ നാഥന്റെ പക്കൽനിന്ന് എന്തെങ്കിലും ഒരു നല്ല കാര്യം നിങ്ങൾക്ക് ഇറക്കപ്പെടുന്നത് ഗ്രന്ഥം നൽകപ്പെട്ടവരോ,
 ബഹുദൈവവിശ്വാസികളോ ആയ സത്യനിഷേധികൾ ഇഷ്ടപ്പെടുന്നില്ല.
 താൻ ഉദ്ദേശിക്കുന്നവർക്ക് തന്റെ അനുഗ്രഹം അല്ലാഹു പ്രത്യേകമായി നൽകുന്നതാണ്..
 മഹത്തായ ഔദാര്യം ഉള്ളവൻ ആകുന്നു അള്ളാഹു..

 106 ) നാം ഏതെങ്കിലും ഒരു സൂക്തം ദുർബ്ബലപ്പെടുത്തുകയോ വിസ്‌മ്യതമാക്കുക യോ    ചെയ്താൽ അതിനേക്കാൾ ഏറ്റവും നല്ലതോ അതുപോലുള്ളതോ നടപ്പിൽ വരുത്തുന്നതാണ് .

അള്ളാഹു സർവ്വ കാര്യങ്ങൾക്കും കഴിവുള്ളവനാണെന്നു താങ്കൾ അറിഞ്ഞിട്ടില്ലയോ  ?

(107)തീർച്ചയായും ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനു മാത്രമാണെന്നും  താങ്കൾക്കറിയില്ലേ ?
അള്ളാഹു  അല്ലാതെ നിങ്ങൾക്കു യാതെരു രക്ഷകനും സഹായിയും ഇല്ലതന്നെ .

(108)അതോ ഇതിനുമുമ്പ് മൂസാ നബിയോടു ചോദ്യം ചെയ്തതു പോലെ നിങ്ങളുടെ ദൂതനോടു നിങ്ങളും ചോദ്യം   ചെയ്യാൻ  ഉദ്ദേശിക്കുകയാണോ ?

ആരെങ്കിലും സത്യവിശ്യാസത്തെവിട്ട് സത്യനിഷേധത്തെ പകരം  വാങ്ങുകയാണെങ്കിൽ അവർ നേർമാർഗ്ഗത്തിൽ നിന്നു തീർച്ചയായും വ്രതിചലിച്ചുകഴിഞ്ഞു .


(109)സത്യവിശ്യാസം സ്വീകരിച്ചതിനു ശേഷം നിങ്ങളെ  സത്യനിഷേധികളാക്കി മാറ്റണമെന്ന് ഗ്രന്ഥം നല്കപ്പെട്ടവരിൽ അധികം ആളുകളും -അവർക്കു സത്യം വ്യക്തമായതിന് ശേഷവും -അവരുടെ അസൂയ നിമിത്തം ആഗ്രഹിക്കുന്നു .
അതിനാൽ അള്ളാഹു തന്തെ കൽപ്പന നടത്തുന്നവരെ നിങ്ങൾ പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുക  .

എല്ലാ  കാര്യത്തിനും കഴിവുള്ളവൻ തന്നെയാണ്അല്ലാഹു ...


(110)നിങ്ങൾ മുറപ്രകാരം നിസ്കാരം അനുഷ്ഠിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യുക .

സ്വന്തത്തിനായി വല്ല നന്മയും മുൻകൂട്ടി  ചെയ്തുവെക്കുകയാണെങ്കിൽ അത്  അല്ലാഹുവിന്റെ പക്കൽ നിങ്ങൾ കാണും .
നിങ്ങളുടെ പ്രവർത്തനങ്ങൾ നല്ലവണ്ണം കാണുന്നവനാകുന്നു അള്ളാഹു  ..

(111) യഹൂദികളോ ക്രിസ്താനികളോ ആയവരല്ലാതെ മറ്റാരും സ്വർഗ്ഗത്തിൽ കടക്കുകയില്ലെന്ന് അവർ  പറയുന്നു  .
 അത്  അവരുടെ വ്യാമോഹങ്ങൾ മാത്രമാണ്  
പറയുക  നിങ്ങൾ സത്യവാന്മാരാണെങ്കിൽ നിങ്ങൾക്കുള്ള തെളിവ് കൊണ്ടുവരിക ..


(112) അങ്ങനെയല്ല ആരെങ്കിലും സൽകർമ്മം ചെയ്യുന്നവനായി തന്റെ  ശരീരത്തെ അല്ലാഹുവിന്  അർപ്പിച്ചാൽ  അവനു   തന്റെ  പ്രതിഫലം അല്ലാഹുവിനത്തെ പക്കലുണ്ട് .

അവർക്ക്  ഒന്നും ഭയപ്പെടാനില്ല .

അവർ വ്യസനിക്കേണ്ടിയും വരില്ല

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam