09-Sooraththu Ththouba -01-40

അദ്ധ്യായം-09
സൂറത്തു ത്തൗബ
 അവതരണം- മദീന
സൂക്തങ്ങൾ 129
 1 മുതൽ 40 വരെയുള്ള വചനങ്ങളുടെ അർത്ഥം


( 01 )( സത്യവിശ്വാസികളേ) നിങ്ങൾ കരാർ ചെയ്തിട്ടുള്ള ബഹുദൈവ വിശ്വാസികളോട് അല്ലാഹുവിൽ നിന്നും അവന്റെ റസൂലിനും ഉള്ള ഒരു വിമോചന പ്രഖ്യാപനം ആണിത്.

( 02 ) അതുകൊണ്ട് (ബഹുദൈവവിശ്വാസികളെ )
നിങ്ങൾ നാലുമാസം ഈ നാട്ടിൽ സഞ്ചരിച്ചു കൊള്ളുക.
 നിങ്ങൾ അല്ലാഹുവിനെ പരാജയപ്പെടുത്താൻ കഴിയാത്തവരാണ് എന്നും, അവൻ സത്യനിഷേധികളെ നിന്ദ്യരാക്കിക്കളയുമെന്നും  തീർച്ചയായും നിങ്ങൾ അറിഞ്ഞു കൊള്ളുക.

( 03 ) അല്ലാഹുവിൽ നിന്നും അവന്റെ റസൂലിനും എല്ലാ ജനങ്ങൾക്കും ആയി ഈ വലിയ ഹജ്ജ് ദിവസം ഇതാ വിളംബരം ചെയ്തു കൊള്ളുന്നു.
 തീർച്ചയായും ബഹു ദൈവ വിശ്വാസികളിൽ നിന്ന് അല്ലാഹുവും അവന്റെ റസൂലും  അകലെ ആയവർ ആണ്.
 എന്നാൽ
(ബഹുദൈവവിശ്വാസികളേ )
 നിങ്ങൾ ഖേദിച്ച് മടങ്ങുക യാണെങ്കിൽ അതാണ് നിങ്ങൾക്ക് ഏറ്റവും നല്ലത്.
 പുറംതിരിഞ്ഞു കളയുന്നവർ ആണെങ്കിൽ നിങ്ങൾ അല്ലാഹുവിനെ പരാജയപ്പെടുത്താൻ കഴിയുന്നവർ അല്ലെന്ന് തിരിച്ചറിഞ്ഞു കൊള്ളുക.
 വേദനാജനകമായ ശിക്ഷ ഉണ്ടെന്ന സന്തോഷവാർത്ത സത്യനിഷേധികളെ അറിയിക്കുക.

( 04 ) നിങ്ങളോട് കരാർ ചെയ്തിട്ടു പിന്നീട് യാതൊരു വീഴ്ചയും ചെയ്യാതെയും, നിങ്ങൾക്കെതിരെ ആരെയും സഹായിക്കാതെ യും വരുന്ന ബഹുദൈവവിശ്വാസികൾ ഒഴികെ. അപ്പോൾ അവരുമായി ചെയ്ത കരാർ അവധിവരെ പൂർത്തിയാക്കി കൊടുക്കുക. സൂക്ഷ്മതയോടെ ജീവിക്കുന്നവരെ തീർച്ചയായും അല്ലാഹു സ്നേഹിക്കുന്നു.

( 05 ) അങ്ങനെ ആ ( നാലു) ആദരണീയ മാസങ്ങൾ കഴിഞ്ഞാൽ,
( സന്ധി ലംഘിച്ച ) ആ ബഹുദൈവവിശ്വാസികളെ നിങ്ങൾ കണ്ടിടത്ത് വച്ച് കൊന്നുകളയും, തടവുകാരായി പിടിക്കുകയും, വളയുകയും അവർക്കുവേണ്ടി എല്ലാ കാവൽ സ്ഥലത്തും പതിയിരിക്കുകയും ചെയ്യുക.
 ഇനി അവർ ഖേദിച്ചു മടങ്ങുകയും നമസ്കാരം മുറപ്രകാരം നിർവഹിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്താൽ അവരെ അവരുടെ പാട്ടിനു വിട്ടേക്കുക.
 അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനും ആകുന്നു. തീർച്ച

( 06 ) ആ ബഹുദൈവ വിശ്വാസികളിൽ ആരെങ്കിലും താങ്കളോട് അഭയംതേടിയാൽ  അല്ലാഹുവിന്റെ വചനങ്ങൾ കേൾക്കാൻ വേണ്ടി അവൻ അഭയം നൽകുക.
 പിന്നെ തന്റെ അഭയ സ്ഥാനത്ത് അവനെ എത്തിച്ചുകൊടുക്കുക.
 തീർച്ചയായും അവൻ അറിവില്ലാത്ത ജനങ്ങൾ ആയതുകൊണ്ടാണ് അത്.

( 07 ) പരിശുദ്ധ പള്ളിക്കടുത്ത് വെച്ച് നിങ്ങളുമായി സന്ധി ചെയ്തവർ ഒഴിച്ച് മറ്റ് ബഹുദൈവവിശ്വാസികൾക്ക് അല്ലാഹുവിനെയും അവന്റെ ദൂതന്റെയും  അടുത്തു ഒരു സന്ധി നിലനിൽക്കുന്നത് എങ്ങനെയാണ്?
 അതുകൊണ്ട് അവർ നിങ്ങളുമായി നീതിയിൽ പ്രവർത്തിക്കുന്നടത്തോളം നിങ്ങൾ അവരുമായും നീതിയിൽ പ്രവർത്തിക്കുക.
 സൂക്ഷ്മതയോടെ ജീവിക്കുന്നവരെ തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു.

( 08 ) എങ്ങനെയാണ്
( അവർക്ക് സന്ധി നിലനിൽക്കുക )
 അവർക്ക് നിങ്ങളുടെ മേൽ വിജയം ഉണ്ടായാൽ നിങ്ങളുമായുള്ള രക്തബന്ധമോ കരാറുകളോ ഒന്നും അവർ പരിഗണിക്കുകയില്ല.
 അവരുടെ വായ കൊണ്ട് നിങ്ങൾ തൃപ്തിപ്പെടുകയും ഹൃദയങ്ങള് അത് വിസമ്മതിക്കുകയും ചെയ്യുന്നു.
 അവരിൽ മിക്കപേരും കുറ്റവാളികൾ ആകുന്നു.

( 09 ) അവർ അല്ലാഹുവിന്റ  വചനങ്ങൾ വിറ്റ് തുച്ഛമായ വില വാങ്ങി. അങ്ങനെ അവന്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തടഞ്ഞു.
 അവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് വളരെ മോശം തന്നെ.

( 10 ) ഒരു സത്യവിശ്വാസിയെ കുറിച്ചും രക്തബന്ധമോ  കരാറോ  അവർ പരിഗണിക്കുകയില്ല.
 അവർ തന്നെയാകുന്നു അതിക്രമ കാരികൾ.

( 11 ) ഇനി ഖേദിച്ച് മടങ്ങുകയും നിസ്കാരം മുറപ്രകാരം നിർവഹിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്താൽ അവർ മതത്തിൽ നിങ്ങളുടെ സഹോദരന്മാരാണ്.
 ചിന്തിക്കുന്ന ജനതയ്ക്ക് നമ്മുടെ വചനങ്ങൾ നാം വിശദീകരിച്ചു കൊടുക്കുന്നു.

( 12 ) കരാർ ചെയ്ത ശേഷം അവർ അത് ലംഘിക്കുകയും നിങ്ങളുടെ മതത്തെ ആക്ഷേപിക്കുകയും ചെയ്താൽ ആ സത്യ  നിഷേധത്തിന്റെ  നേതാക്കളോട് നിങ്ങൾ യുദ്ധം ചെയ്യുക.
 അവർക്ക് യാതൊരു ഉടമ്പടിയും നിലവിലില്ലതന്നെ.
 അവർ വിരമിച്ചേക്കാനും മതി.

( 13 ) തങ്ങളുടെ കരാറുകൾ ലംഘിക്കുകയും റസൂലിനെ നാടുകടത്താൻ ഉദ്ദേശിക്കുകയും ചെയ്ത ജനതയോട് നിങ്ങൾ യുദ്ധം ചെയ്യുന്നില്ലേ?
 വാസ്തവത്തിൽ അവരാണല്ലോ നിങ്ങളോട് ആദ്യമായി യുദ്ധം ആരംഭിച്ചത്.
 നിങ്ങൾ അവരെ ഭയപ്പെടുന്നു വോ?
 നിങ്ങൾ സത്യവിശ്വാസികൾ ആണെങ്കിലും ഭയപ്പെടാൻ ഏറ്റവും അവകാശപ്പെട്ടവൻ അള്ളാഹു ആകുന്നു.

( 14 ) നിങ്ങൾ അവരോട് യുദ്ധം ചെയ്യുക.
 എങ്കിലും നിങ്ങളുടെ കൈകൾ കൊണ്ട് അല്ലാഹു അവരെ ശിക്ഷിക്കുകയും, നിന്ദ്യരാക്കുകയും, അവർക്കെതിരെ നിങ്ങളെ സഹായിക്കുകയും സത്യവിശ്വാസികളായ ജനതയുടെ ഹൃദയങ്ങളിൽ ഉള്ള ദുഃഖം മാറ്റി തരികയും ചെയ്യും.

( 15 ) അവരുടെ ഹൃദയങ്ങളിൽ ഉള്ള ദേഷ്യം അവർ നീക്കുകയും ചെയ്യും.
 അവൻ ഉദ്ദേശിക്കുന്ന വരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കും.
 അല്ലാഹു സർവ്വജ്ഞനും യുക്തിമാനുമാകുന്നു.

( 16 ) അതല്ല. നിഷ്കളങ്കമായ യുദ്ധം ചെയ്യുകയും അല്ലാഹുവിനെയും അവന്റെ ദൂതനെയും സത്യവിശ്വാസികളെയും വിട്ടു മറ്റാരെയും രഹസ്യ ബന്ധുക്കൾ ആക്കി വെക്കാതിരിക്കുകയും ചെയ്തവരെ
( ചില പരീക്ഷണങ്ങൾ മൂലം)
 അല്ലാഹു വ്യക്തമായി അറിയാതെ തങ്ങളെ വെറുതെ അങ്ങ് വിട്ടേക്കുമെന്ന്  നിങ്ങൾ ധരിച്ചു പോയിട്ടുണ്ടോ.?
 നിങ്ങളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.

( 17 ) സത്യം നിഷേധത്തിന് സ്വയം സാക്ഷ്യം വഹിച്ചിരിക്കുന്ന ബഹുദൈവവിശ്വാസികൾക്ക് അല്ലാഹുവിന്റെ പള്ളികൾ പരിപാലിക്കാൻ അവകാശമില്ല തന്നെ. അവരുടെ പ്രവർത്തികളെല്ലാം നിഷ്ഫലമായി പോയിരിക്കുന്നു.
 നരകത്തിൽ സ്ഥിര വാസികൾ ആണവർ.

( 18 ) അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും നിസ്കാരം മുറപ്രകാരം നിർവഹിക്കുകയും സക്കാത്ത് കൊടുക്കുകയും അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാതിരിക്കുക യും ചെയ്യുന്നവർ മാത്രമേ അല്ലാഹുവിന്റെ പള്ളികൾ പരിപാലിക്കുക യുള്ളൂ.
 അത്തരക്കാർ സൻമാർഗം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കാം.

( 19 ) ഹാജിമാർക്ക് വെള്ളം കൊടുക്കുകയും പരിശുദ്ധ പള്ളി പരിപാലിക്കുകയും ചെയ്യുന്നത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുകയും ചെയ്യുന്നവനെ
( അവന്റെ പ്രവർത്തനം)
 പോലെ നിങ്ങൾ ആക്കുകയാണോ? ആ
 രണ്ട് കക്ഷികളും അല്ലാഹുവിങ്കൽ സമന്മാരാവുകയില്ല.
 അക്രമികളായ ജനതയെ അല്ലാഹു നേർമാർഗത്തിൽ ആകുകയില്ല.

( 20 ) സത്യവിശ്വാസം സ്വീകരിക്കുകയും സ്വദേശം വെടിയുകയും തങ്ങളുടെ ശരീരവും സമ്പത്തും കൊണ്ട് അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുകയും ചെയ്തവർ അല്ലാഹുവിങ്കൽ മഹത്തായ പദവി ഉള്ളവരാണ്.
 അവർ തന്നെയാണ് വിജയികളും.

( 21 ) എന്റെ പക്കൽ നിന്നുള്ള അനുഗ്രഹത്തെ യും സംതൃപ്തിയെയും, സ്വർഗങ്ങളെ യും കുറിച്ച് ഞങ്ങളുടെ നാഥൻ അവർക്ക് സന്തോഷവാർത്ത അറിയിക്കുന്നു.
 അവർക്ക് ആ സ്വർഗ്ഗങ്ങളിൽ സ്ഥിരമായ സൗഭാഗ്യം ഉണ്ട്.


( 22 ) അവയിൽ അവർ എപ്പോഴും സ്ഥിര വാസികൾ ആകുന്നു.
 തീർച്ചയായും അല്ലാഹുവിങ്കൽ മഹത്തായ പ്രതിഫലമുണ്ട്.

( 23 ) സത്യവിശ്വാസികളേ, സ്വന്തം മാതാപിതാക്കളും സഹോദരന്മാരും സത്യവിശ്വാസത്തിന് എതിരെ സത്യനിഷേധം ആണ് തെരഞ്ഞെടുത്തത് എങ്കിൽ അവരെ നിങ്ങൾ ബന്ധുക്കൾ ആക്കി വെക്കരുത്.
 ആരെങ്കിലും ബന്ധുക്കൾ ആക്കി വെച്ചാൽ അവർ അക്രമികൾ തന്നെയാണ്.

( 24 ) പറയുക. നിങ്ങളുടെ മാതാപിതാക്കളും സന്താനങ്ങളും സഹോദരങ്ങളും ഇണകളും കുടുംബങ്ങളും നിങ്ങൾ സമ്പാദിച്ച സ്വത്തുക്കളും, ചെലവായി പോകുകയില്ലെന്ന് നിങ്ങൾ ഭയപ്പെടുന്ന കച്ചവടച്ചരക്കുകളും,
 നിങ്ങൾ തൃപ്തിപ്പെടുന്ന ഭവനങ്ങളും എല്ലാം അല്ലാഹുവിനെക്കാളും അവന്റെ റസൂലിനെക്കാളും അവന്റെ മാർഗത്തിൽ പോരാടുന്നതിനേക്കാളും നിങ്ങൾക്ക് അധികം പ്രിയങ്കരം ആണെങ്കിൽ അള്ളാഹു അവന്റെ കൽപ്പന നടപ്പിൽ വരുത്തുന്നത് വരെ നിങ്ങൾ പ്രതീക്ഷിച്ചു കൊള്ളുക.
 അക്രമികളായ ജനതയെ അല്ലാഹു നേർമാർഗത്തിൽ ആകുകയില്ല.

( 25 ) ഒട്ടേറെ സമരരംഗങ്ങളിൽ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്.
ഹുനൈൻ യുദ്ധ ദിവസം സ്വന്തം എണ്ണ പെരുപ്പം നിങ്ങളെ ദുരഭിമാനികൾ  ആക്കിയ സന്ദർഭം( ഓർക്കുക)
 എന്നിട്ട് ആ സംഖ്യാ ആധിക്യം ഒരുനിലക്കും നിങ്ങൾക്ക് പ്രയോജനം ചെയ്തില്ല.
 ഭൂമി വിശാലമായത്  ആയിട്ടും അത് ഇടുങ്ങിയതായി നിങ്ങൾക്ക് അനുഭവപ്പെട്ടു.
 പിന്നീട് നിങ്ങൾ പിന്തിരിഞ്ഞോടി.

( 26 ) പിന്നെ തന്റെ റസൂലിനും സത്യവിശ്വാസികൾക്കും അള്ളാഹു സമാധാനം ഇറക്കി തന്നു.
 നിങ്ങൾ കണ്ടിട്ടില്ലാത്ത ചില സൈന്യങ്ങളെ അവൻ ഇറക്കുകയും സത്യനിഷേധികളെ ശിക്ഷിക്കുകയും ചെയ്തു.
 സത്യനിഷേധികളുടെ പ്രതിഫലമത്രെ അത്.

( 27 ) പിന്നീട് അതിനു ശേഷം അല്ലാഹു ഉദ്ദേശിക്കുന്നവരുടെ  പശ്ചാത്താപം അവൻ സ്വീകരിക്കുന്നതാണ്.
 അല്ലാഹു വളരെ പൊറുക്കുന്നവനും പരമകാരുണ്യകനും ആണ്.

( 28 ) സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികൾ അശുദ്ധർ തന്നെയാണ്.
 അതിനാൽ ഈ കൊല്ലത്തിനു ശേഷം അവർ പരിശുദ്ധ പള്ളിയെ  സമീപിക്കരുത്.
 നിങ്ങൾ ദാരിദ്രം ഭയപ്പെടുന്നുവെങ്കിൽ അവൻ ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം മൂലം  അല്ലാഹു ഐശ്വര്യം നൽകുന്നതാണ്. അല്ലാഹു സർവ്വജ്ഞനും യുക്തിമാനും തന്നെയാകുന്നു.

( 29 ) അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവരും, അല്ലാഹുവും അവന്റെ റസൂലും നിരോധിച്ചതു നിഷിദ്ധമാകാത്ത വരും, സത്യ മതത്തിന് കീഴ്പ്പെട്ടു ജീവിക്കാത്തവരുമായ വേദക്കാരോട്, അവർക്ക് ഇസ്ലാമിക ഭരണത്തിന് കീഴടങ്ങിക്കൊണ്ട് നികുതി തരുന്നതുവരെ നിങ്ങൾ യുദ്ധം ചെയ്യുക.

( 30 )ഉസൈൻ നബി (അ :സ ) അല്ലാഹുവിന്റെ പുത്രനാണെന്ന് ജൂതന്മാരും
 മസീഹ്( ഈസാ നബി) അല്ലാഹുവിന്റെ പുത്രനാണെന്ന് ക്രിസ്ത്യാനികളും പറഞ്ഞു. തങ്ങളുടെ മുമ്പുണ്ടായിരുന്ന സത്യനിഷേധികൾ ജൽപ്പിച്ചിരുന്നതിനെ അനുകരിച്ച് തങ്ങളുടെ നാവുകൾ കൊണ്ട് അവർ പറയുന്ന വാക്കുകളാണത്.
 അല്ലാഹു അവരെ ശപിക്കട്ടെ. എങ്ങോട്ടാണ് അവർ( സത്യമാർഗം) വിട്ട് തിരിക്കപെടുന്നത്?

( 31 ) അല്ലാഹുവിനെ വിട്ടു അവർ തങ്ങളുടെ പണ്ഡിതൻമാരെയും പുരോഹിതൻമാരെയും മറിയമിന്റ പുത്രൻ മസീഹിനെ യും
 നാഥന്മാർ ആക്കി വെച്ചിരിക്കുന്നു.
 ഒരേയൊരു ഇലാഹിനെ ആരാധിക്കാൻ മാത്രമാണ് അവർ കൽപിക്കപ്പെട്ടിരിക്കുന്നത്.
 അവനല്ലാതെ ഒരു ആരാധ്യനുമില്ല.
 അവർ പങ്കു ചേർക്കുന്നതിനെ  സംബന്ധിച്ചിടത്തോളം അവൻ എത്രയോ പരിശുദ്ധനാണ്.

( 32 ) അല്ലാഹുവിന്റെ പ്രകാശത്തെ തങ്ങളുടെ വായ കൊണ്ട് ഊതി കെടുത്താം എന്നാണവർ ഉദ്ദേശിക്കുന്നു.
 സത്യനിഷേധികൾ വെറുത്താലും തന്റെ പ്രകാശം പൂർത്തിയാക്കാൻ തന്നെയാണ് അള്ളാഹു തീരുമാനിച്ചിരിക്കുന്നത്

( 33 ) സന്മാർഗവും സത്യമതവും കൊണ്ട് തന്റ്  ദൂതനെ അയച്ച് അവൻ തന്നെയാണ്.
 ബഹു ഇലാഹി വിശ്വാസികൾ വെറുത്താലും ആ മതം വിറ്റു മറ്റു മതങ്ങളെയെല്ലാം  വിജയിക്കാൻ വേണ്ടിയാണ്
( അവൻ അങ്ങനെ ചെയ്തത്)

( 34 ) സത്യവിശ്വാസികളേ, തീർച്ചയായും ജൂത പണ്ഡിതന്മാരിലും ക്രിസ്തീയ പുരോഹിതന്മാരിലും പെട്ട മിക്കപേരും ജനങ്ങളുടെ ധനം അന്യായമായി കൈവശപ്പെടുത്തുകയും,
 അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് അവരെ തടയുകയും ചെയ്യുന്നു.
 സ്വർണ്ണവും വെള്ളിയും നിധി ആക്കി വെക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽ അത് ചെലവ് ചെയ്യാതിരിക്കുകയും ചെയ്യുന്നവരെ കഠിനമായ ശിക്ഷ ഉണ്ടെന്നുള്ള സന്തോഷവാർത്ത അറിയിക്കുക.

( 35 ) അത് നരകത്തിലിട്ടു ചുട്ടുപഴുപ്പിക്കുകയും, എന്നിട്ട് അവ കൊണ്ട് അവരുടെ നെറ്റികൾക്കും പാർശ്യങ്ങൾക്കും മുതുകൾക്കും ചൂടു വെക്കുകയും
" സ്വന്തം നന്മക്ക് വേണ്ടി നിങ്ങൾ സൂക്ഷിച്ചു ശേഖരിച്ചു വെച്ചിരുന്നതാണിത്. അതുകൊണ്ട് നിങ്ങൾ സൂക്ഷിച്ചു വെച്ചു കൊണ്ടിരിക്കുന്നതിന്റ രുചി ഇപ്പോൾ ആസ്വദിച്ചു കൊള്ളുക
( എന്ന് അവരോട് പറയപ്പെടുന്ന യും)
 ചെയ്യുന്ന ദിവസം
( ആകുന്നു ആ ശിക്ഷ)

( 36 ) തീർച്ചയായും അല്ലാഹുവിന്റെ പക്കൽ ആകാശഭൂമികളെ സൃഷ്ടിച്ച ദിവസത്തിൽ അവൻ വിധിച്ചതനുസരിച്ച് മാസങ്ങളുടെ എണ്ണം 12 ആകുന്നു.
 അതിൽ നാലു മാസം ആദരണീയ മാസങ്ങൾ ആണ്.
 അതാണ് വക്രതയില്ലാത്ത മതം.
 അതുകൊണ്ട് ആ മാസങ്ങളിൽ നിങ്ങൾ സ്വന്തത്തെ പോലും ദ്രോഹിക്കരുത്.
 ബഹു ഇലാഹി വിശ്വാസികൾ ഒന്നാകെ നിങ്ങളോട് യുദ്ധം ചെയ്യുന്നത് പോലെ നിങ്ങൾ അങ്ങോട്ടും യുദ്ധം ചെയ്യുക.
 അള്ളാഹു സൂക്ഷ്മതയോടെ ജീവിക്കുന്നവരുടെ കൂടെ തന്നെയാണെന്ന് നിങ്ങളറിയുക.

( 37 ) ഒരു മാസത്തിലെ ആത്മീയത മറ്റൊരു മാസത്തേക്ക് മാറ്റി വെക്കൽ സത്യനിഷേധത്തിൽ വർദ്ധനവ് ഉണ്ടാക്കൽ മാത്രമാകുന്നു.
 ആ സത്യനിഷേധികൾ അതുമൂലം വഴിപിഴപ്പിക്കപ്പെടുന്നു.
 അല്ലാഹു ഹറാമാക്കിയ മാസങ്ങളുടെ എണ്ണം ഒപ്പിക്കാനും അങ്ങനെ അവൻ ഹലാൽ ആക്കിയതിനെ ഹറാം ആക്കാനും വേണ്ടി ഒരു മാസത്തെ തന്നെ അവർ ഒരു കൊല്ലം ഹലാലും മറ്റൊരു കൊല്ലം ഹറാമാക്കുന്നു.
 തങ്ങളുടെ ദുർവ്യത്തികൾ അവർക്ക് ഭംഗിയാക്കപെട്ടിരിക്കുന്നു.
 സത്യനിഷേധികളായ ജനതയെ അള്ളാഹു സന്മാർഗത്തിൽ ആകുകയില്ല.

( 38 ) സത്യവിശ്വാസികളേ, നിങ്ങൾക്ക് എന്തായി പോയി?
 അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധത്തിന് പുറപ്പെടുക എന്ന് നിങ്ങളുടെ കൽപ്പിക്കപ്പെട്ടാൽ നിങ്ങൾ അത് ഭൂമിയിലേക്ക് അമർന്നു കളയുന്നു.
 നിങ്ങൾ പരലോക ജീവിതത്തിന് പകരം ഇഹലോക ജീവിതം കൊണ്ട് തൃപ്തിപ്പെട്ടുവോ?
 എന്നാൽ പരലോക ജീവിതത്തെ അപേക്ഷിച്ച് ഇഹലോകജീവിത  സുഖം വളരെ തുച്ഛം തന്നെയാണ്.

( 39 ) യുദ്ധത്തിന് പുറപ്പെടാത്ത പക്ഷം നിങ്ങൾക്കവൻ വേദനാജനകമായ ശിക്ഷ നൽകുകയും, നിങ്ങളുടെ സ്ഥാനത്ത് മറ്റൊരു ജനതയെ കൊണ്ടു വരികയും ചെയ്യും.
 അവന് യാതൊരു ദ്രോഹവും ചെയ്യാൻ നിങ്ങൾക്ക് സാധിക്കുകയില്ല.
 അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.


( 40 ) നിങ്ങൾ നബിയെ സഹായിക്കുന്നില്ല എങ്കിൽ തീർച്ചയായും
( അല്ലാഹു സഹായിക്കും)
 സത്യനിഷേധികൾ അദ്ദേഹത്തെ മറ്റൊരാളുടെ കൂടി  പുറത്താക്കിയ സന്ദർഭം അവർ ഇരുവരും ആ ഗുഹയിൽ ആയിരുന്നപ്പോൾ തന്റെ കൂട്ടുകാരനോട്
" താങ്കൾ ദുഃഖിക്കേണ്ട അള്ളാഹു നമ്മോടൊപ്പമുണ്ട്" എന്ന് പറഞ്ഞ സമയം തീർച്ചയായും അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.
 അങ്ങനെ അവന്റെ പക്കൽ നിന്നുള്ള സമാധാനം അള്ളാഹു അദ്ദേഹത്തിന് ഇറക്കി കൊടുത്തു.
 നിങ്ങൾ കണ്ടിട്ടില്ലാത്ത ചില സൈന്യങ്ങളെ കൊണ്ട് ശക്തിപ്പെടുത്തി.
 സത്യനിഷേധികളുടെ വചനത്തെ ഏറ്റവും
 താഴ്ന്നത്  ആക്കുകയും ചെയ്തു.
 അല്ലാഹുവിന്റെ വചനം തന്നെയാണ് ഏറ്റവും ഉയർന്ന് നിൽക്കുന്നത്.
 അല്ലാഹു അജയ്യനും യുക്തിമാനുമാകുന്നു..

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam