02-Surathul Baqara -253-286

അദ്ധ്യായം-02
 സൂറത്തുൽ ബഖറ
 അവതരണം- മദീന
 സൂക്തങ്ങൾ- 286
253-286വരെ ഉള്ള വചനത്തിന്റെ അർത്ഥം.


 പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
(ഞാൻ ആരംഭിക്കുന്നു )

 (253)   ആ പ്രവാചകന്മാരിൽ ചിലരെ ചിലരേക്കാൾ നാം ഉൽകൃഷ്ടരാക്കിയിരിക്കുന്നു.
 അവരിൽ ചിലരോട് അള്ളാഹു സംസാരിക്കുകയും ചിലരെ പല പടികൾ ഉയർത്തുകയും ചെയ്തിട്ടുണ്ട്.
 മറിയമിന്റെ  പുത്രൻ ഈസാ നബിക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങൾ നൽകുകയും പരിശുദ്ധാത്മാവ് കൊണ്ട് പിൻബലമേകുകയും ചെയ്തു.
 അള്ളാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവർക്ക് ശേഷമുള്ളവർ തങ്ങൾക്ക് വ്യക്തമായ ദൃഷ്ടാന്തങ്ങൾ വന്നുകിട്ടിയതിനു ശേഷം പരസ്പരം കലഹിക്കുക  ഇല്ലായിരുന്നു.

 എന്നാൽ അവർ ഭിന്നിച്ചു.

 അങ്ങനെ അവരിൽ ചിലർ സത്യവിശ്വാസം കൈകൊണ്ടു.
 മറ്റുചിലർ സത്യത്തെ നിഷേധിച്ചു.
 അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവർ അന്വേന്യം കലഹിക്കുക ഇല്ലായിരുന്നു.
 പക്ഷേ അള്ളാഹു താൻ ഉദ്ദേശിക്കുന്നത് ചെയ്യുന്നു.


( 254  ) സത്യവിശ്വാസികളെ
( ദാനം കൊടുത്തോ )
മൈത്രി മൂലമോ ശുപാർശ കൊണ്ടോ രക്ഷപ്പെടാൻ നിർവാഹമില്ലാത്ത ഒരു ദിവസം വരുന്നതിനുമുമ്പ് നിങ്ങൾക്ക് നാം നൽകിയ ധനത്തിൽ നിന്നും ചെലവ് ചെയ്യുക.

 സത്യനിഷേധികൾ അക്രമികൾ തന്നെയാകുന്നു.

( 255 ) അല്ലാഹു ഒഴികെ ഒരു ഇലാഹുമില്ല.
 അവൻ സദാ ജീവിച്ചിരിക്കുന്നവനും അന്യാശ്രയം കൂടാതെ നിലനിൽക്കുന്ന അവനും മറ്റുള്ളവരെയെല്ലാം നിയന്ത്രിച്ച് പോരുന്നവനുമാണ്.
 ഉറക്കമോ നിദ്ര മയക്കമോ അവനെ സ്പർശിക്കുകയില്ല.
 ആകാശഭൂമികളിലുള്ളതെല്ലാം അവന്റെ താകുന്നു.

 തന്റെ അനുമതി കൂടാതെ അവന്റെ അടുക്കൽ ശുപാർശ പറയാൻ ആരുണ്ട്.
 അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവൻ അറിയുന്നു.

 താൻ ഉദ്ദേശിച്ചത് അല്ലാതെ അവന്റെ അറിവിൽ നിന്നും യാതൊന്നും അവർ അറിയുകയില്ല.
 അവന്റെ ഇരിപ്പിടം ആകാശഭൂമികളെ ഉൾക്കൊണ്ടിരിക്കുന്നു.

 അവയുടെ സംരക്ഷണം അവൻ ഒട്ടും  ഭാരം ഉണ്ടാക്കുന്നില്ല.

 അവൻ ഉന്നതനും മഹാനുമാകുന്നു..

 (256)  മതത്തിൽ ബലാൽക്കാരമില്ല.
 സന്മാർഗ്ഗം ദുർമാർഗവും ആയി വേർതിരിഞ്ഞു കഴിഞ്ഞിട്ടുണ്ട്.

 അതിനാൽ ആരെയെങ്കിലും പിശാചിനെ നിരാകരിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുകയാണെങ്കിൽ സുശക്തമായ ഒരുപിടി കയർ ആണ് അവൻ പിടിച്ചിരിക്കുന്നത്.
 അതൊരിക്കലും പൊട്ടി പോകുകയില്ല..
 അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.

( 257) അള്ളാഹു സത്യവിശ്വാസികളുടെ രക്ഷകൻ ആകുന്നു.
 അവൻ അവരെ അന്ധകാരങ്ങളിൽ നിന്നും പ്രകാശത്തിലേക്ക് കൊണ്ടു വരുന്നു.
 സത്യനിഷേധികൾ ആകട്ടെ അവരുടെ രക്ഷകർ പിശാചുക്കളാണ്.
 അവർ പിശാചുക്കൾ അവരെ സത്യനിഷേധികളെ പ്രകാശത്തിൽനിന്ന് അന്ധകാരങ്ങളിലേക്കാണ് ആണ് കൊണ്ടു പോകുന്നത്..

 അവർ സത്യനിഷേധികൾ നരകക്കരാകുന്നു..

 അവരതിൽ എന്നെന്നും താമസിക്കുന്നവരാണ്..

( 258 )  ഇബ്രാഹീം നോട്
( സ അ )തന്റെ നാഥന്റെ കാര്യത്തിൽ തർക്കിച്ചവനെ  താങ്കൾ കണ്ടില്ലേ?

 അല്ലാഹു അവന് അധികാരം നൽകിയത് കൊണ്ട് ആണ് അവൻ തർക്കത്തിന് തുനിഞ്ഞത് എന്റെ നാഥൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവൻ ആണ് എന്ന് ഇബ്രാഹിം നബി പറഞ്ഞപ്പോൾ ആയിരുന്നു അത് ഞാൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യും എന്ന് അവൻ പറഞ്ഞു എന്നാൽ തീർച്ചയായും അല്ലാഹു സൂര്യനെ കിഴക്കുനിന്നുദിപ്പിക്കുന്നു..
 നീ അതിനെ പടിഞ്ഞാറുനിന്ന് ഉദിപ്പിക്കു.. എന്ന് ഇബ്രാഹിം പറഞ്ഞു.
 അപ്പോൾ ആ സത്യനിഷേധി ഉത്തരംമുട്ടി നിശബ്ദനായി പോയി.
 അക്രമികളായ ജനതയ്ക്ക് അള്ളാഹു വിജയമാർഗ്ഗം കാണിച്ചു കൊടുക്കുകയില്ല..

 (259 ) അല്ലെങ്കിൽ ഒരു ഗ്രാമത്തിൽ കൂടി നടന്നു പോയ ഒരാളെ ഉസൈർ നബി താങ്കൾ കണ്ടില്ലേ?
 അതു മേല്തട്ടോടു കൂടി വീണ കിടക്കുകയായിരുന്നു.
 അദ്ദേഹം പറഞ്ഞു.
 ഈ ഗ്രാമത്തെ ഇതിന്റെ നീർജീവാവസ്ഥക്കു ശേഷം  അല്ലാഹു എങ്ങനെയാണ് ജീവിപ്പിക്കുക.

 അപ്പോൾ അള്ളാഹു അദ്ദേഹത്തെ പുനരുജ്ജീവിപ്പിച്ചു.

 എന്നിട്ട് ചോദിച്ചു. നീ എത്ര കൊല്ലം മരിച്ചു കിടന്നു.
 അദ്ദേഹം പറഞ്ഞു ഒരു ദിവസമോ ഒരു ദിവസത്തിന് അൽപ ഭാഗമോ ഞാൻ മരിച്ചു കിടന്നിരിക്കുന്നു..

 അല്ലാഹു പറഞ്ഞു.
 അല്ല നൂറുകൊല്ലം നീ മരിച്ചു കിടക്കുന്നു.
 എന്റെ ഭക്ഷണവും പാനീയവും നോക്കൂ.
 അവർക്ക് യാതൊരു മാറ്റവും വന്നിട്ടില്ല.  നിന്റെ കഴുതയെ നോക്കൂ.
 ഇതെല്ലാം നാം ചെയ്തത് നിനക്ക് ഒരു പാഠം ആയിരിക്കാനും മനുഷ്യർക്ക് നിന്നെ ഒരു ദൃഷ്ടാന്തം ആക്കി വെക്കാൻ വേണ്ടിയാണ്.

 എല്ലുകളെ നീ നോക്കുക. അവയെ നാം ഒന്നിനു മീതെ മറ്റൊന്നായി ഉയർത്തുന്നതും പിന്നീട് അതിന്മേൽ മാംസം പൊതിയുന്നതും എങ്ങനെയാണ്.
 അങ്ങിനെ തനിക്ക് കാര്യം ബോധ്യമായപ്പോൾ അദ്ദേഹം ഉസൈർനബി പറഞ്ഞു
 തീർച്ചയായും അല്ലാഹു എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാണെന്ന് ഞാൻ മനസ്സിലാക്കുന്നു...


( 260 )എന്റെ നാഥാ..
 മരണപ്പെട്ടവരെ നീ ജീവിക്കുന്നത് എങ്ങനെയാണ് എനിക്ക് കാണിച്ചു തരേണമേ എന്ന് ഇബ്രാഹിം
(സ അ )പറഞ്ഞ സന്ദർഭം ഓർക്കുക. അപ്പോൾ താങ്കൾ വിശ്വസിച്ചിട്ടില്ലേ. എന്ന് അവൻ അല്ലാഹു ചോദിച്ചു.
 ഉണ്ട് പക്ഷേ എന്റെ മനസ്സമാധാനത്തിന് വേണ്ടിയാണ് എന്ന് നബി മറുപടി പറഞ്ഞു.
 അവൻ കല്പിച്ചു എങ്കിൽ താങ്കൾ നാല് പക്ഷികളെ പിടിക്കുക എന്നിട്ട് താങ്കൾ അവയെ താങ്കളോട് ചേർക്കുക അവയെ നല്ല പോലെ നോക്കി മനസ്സിലാക്കുക എന്നിട്ട് അവയെ കഷണം കഷണമായി മുറിക്കുക. പിന്നീട് അവയിൽ നിന്നുള്ള ഓരോ ഭാഗത്തേയും ഓരോ മലമുകളിൽ വെക്കുക. എന്നിട്ട് അവയെ വിളിക്കുക അവ താങ്കളുടെ അടുത്തേക്ക് ഓടി വരുന്നതാണ്. അറിയുക. തീർച്ചയായും അല്ലാഹു അജയ്യനും യുക്തിമാനുമാകുന്നു.

( 261 ) അല്ലാഹുവിന്റെ മാർഗത്തിൽ ധനം ചെലവഴിക്കുന്നവരുടെ ഉപമ ഒരു ധാന്യമണി യുടെ സ്ഥിതി പോലെയാണ്.

 അത് ഏഴ് കതിരുകൾ ഉൽപാദിപ്പിച്ചു.
 ഓരോ കതിരിലും 100 മണികൾ വീതമുണ്ട്..

 താൻ ഉദ്ദേശിക്കുന്നവർക്ക് അല്ലാഹു ഇരട്ടിയാക്കി കൊടുക്കുന്നതാണ്.

 അവൻ വിശാലനും എല്ലാം അറിയുന്നവനുമാകുന്നു.

( 262  ) അല്ലാഹുവിന്റെ മാർഗത്തിൽ സ്വന്തം ധനം ചെലവ് ചെയ്യുകയും പിന്നീട് തങ്ങൾ ചെലവഴിച്ചതിനെ തുടർന്ന് ഉപകാരം എടുത്തു പറയുകയോ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കുകയും ചെയ്യുന്നവർ ആരോ അവർക്ക് തങ്ങളുടെ  നാഥന്റെ പക്കൽ മഹത്തായ പ്രതിഫലമുണ്ട്.

 അവർക്കൊന്നും ഭയപ്പെടാനില്ല. അവർ ദുഃഖിക്കുകയും ഇല്ല.

( 263) നല്ല വാക്ക് പറയുന്നതും മാപ്പു കൊടുക്കുന്നതുമാണ് ഉപദ്രവം തുടരുന്ന ദാനത്തേക്കാൾ ഉത്തമം.

 അല്ലാഹു  നിരാശ്രയനും സഹന ശാലിയും ആകുന്നു..


( 264 ) സത്യവിശ്വാസികളേ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതെ ആളുകളെ കാണിക്കുവാനായി മാത്രം ധനം ചെലവഴിക്കുന്നവനെ  പോലെ
( തന്റെ ദാനധർമ്മങ്ങളെ അവൻ നിശ്ചലമാക്കിയത് പോലെ)
ചെയ്ത ഗുണം എടുത്തു പറഞ്ഞും, ദാനം സ്വീകരിച്ചവനെ ഉപദ്രവിച്ചും സ്വന്തം ദാനധർമ്മങ്ങൾ നിങ്ങൾ നിഷ്ഫലമാക്കരുത്.

 അവന്റെ സ്ഥിതി മിനുസമുള്ള ഒരു പാറക്കല്ലിന്റെ സ്ഥിതി പോലെയാണ്.

 അതിന്മേൽ മണ്ണടിഞ്ഞു കൂടിയിട്ടുണ്ട്, എന്നിട്ട് അതിനു പെരുമയ ഏറ്റു.

 ആ മഴ അതിനെ  ഉറച്ചു മിനുസമുള്ള തനി പാറക്കല്ല് ആക്കി വിട്ടു.
 തങ്ങൾ പ്രവർത്തിച്ചതിൽ  നിന്നും യാതൊന്നും അനുഭവിക്കാൻ അവർക്ക് കഴിയുകയില്ല.
 സത്യനിഷേധികളായ ജനതയെ അള്ളാഹു നേർമാർഗ്ഗത്തിലേക്ക് ആകുന്നതല്ല..


 (265) അല്ലാഹുവിന്റെ പ്രീതി മോഹിച്ചും തങ്ങളുടെ ഹൃദയങ്ങളെ ദൃഢമാക്കുകയും കൊണ്ട് തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ സ്ഥിതി, ഉയർന്ന ഭൂമിയിൽ ഉള്ള ഒരു തോട്ടത്തിലെ സ്ഥിതി പോലെയാണ് അതിന് ശക്തമായ മഴയും അങ്ങനെ ആ ഫലങ്ങൾ രണ്ടിരട്ടിയായി നൽകുകയും ചെയ്തു ഇനി പെരുമഴ കിട്ടിയില്ലെങ്കിലും ചാറ്റൽമഴ കെട്ടുന്നതാണ് നിങ്ങളുടെ പ്രവർത്തനങ്ങളെ അല്ലാഹു നല്ലതുപോലെ കാണുന്നവനകുന്നു


(266) നിങ്ങളിൽ ആർക്കെങ്കിലും ഈത്തപ്പനയുടെ മുന്തിരിവള്ളിയും ഒരു തോട്ടം ഉണ്ടായിരിക്കുക. അതിന്റെ താഴ്ഭാഗത്തുകൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കുന്നു. അവനു മറ്റെല്ലാ പഴങ്ങളും അതിലുണ്ട്. അവനാകട്ടെ വാർദ്ധക്യം പ്രാപിക്കുകയും ചെയ്തിരിക്കുന്നു. ദുർബലരായ കുറെ സന്താനങ്ങളും അവനുണ്ട്. അങ്ങനെയിരിക്കെ തേടിയുള്ള ഒരു ചുഴലിക്കാറ്റ് അതിനെ ബാധിക്കുകയും അത് കരിഞ്ഞു പോവുകയും ചെയ്തു ഈ അവസ്ഥ നിങ്ങൾ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ.
 ഇപ്രകാരം അല്ലാഹു നിങ്ങൾക്ക് ദൃഷ്ടാന്തങ്ങൾ വ്യക്തമാക്കിത്തരുന്ന നിങ്ങൾ ചിന്തിക്കാൻ വേണ്ടിയാണ്.

(267  ) സത്യവിശ്വാസികളെ, നിങ്ങൾ സമ്പാദിച്ചതും ഭൂമിയിൽ നാം ഉൽപാദിപ്പിച്ചു തനതുമായ നല്ല വസ്തുക്കളിൽ  നിന്ന്  ചെലവ് ചെയ്യുക.

അതിൽ നിന്ന് ചീത്ത സാധനം ചെലവ് ചെയ്യാൻ നിങ്ങൾ കരുതരുത്.

 അത് കണ്ണടച്ച് ഇല്ലാതെ നിങ്ങൾ സ്വീകരിക്കുക ഇല്ലല്ലോ. അറിയുക.
 തീർച്ചയായും അല്ലാഹു നിരാശ്രയനും  സ്തുതിക്കപ്പെട്ടവനും  ആകുന്നു. (268)  പിശാച് നിങ്ങളെ ദാരിദ്ര്യത്തെക്കുറിച്ച് ഭയപ്പെടുത്തുകയും, നീച കൃത്യങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു.
 അല്ലാഹു നിങ്ങൾക്ക് പൊറുത്തു തരാമെന്നും ഔദാര്യം കാണിക്കാമെന്നും എന്നാണ് വാഗ്ദാനം ചെയ്യുന്നത്..


 അല്ലാഹു വിശാലനും  സർവ്വജ്ഞനുമാകുന്നു..

( 269) താൻ ഉദ്ദേശിക്കുന്നവർക്ക് അല്ലാഹു വിജ്ഞാനം നൽകുന്നു.
 ആർക്കെങ്കിലും വിജ്ഞാന നൽകപ്പെട്ടാൽ തീർച്ചയായും അവന് ധാരാളം നന്മ ചെയ്യപ്പെട്ടു.

 ബുദ്ധിയുള്ളവർ അല്ലാതെ ചിന്തിച്ചു മനസ്സിലാകുന്നില്ല.

( 270) നിങ്ങൾ എന്ത് ചെലവയിച്ചിട്ടുണ്ടെങ്കിലും അല്ലെങ്കിൽ എന്ത് നേർച്ചയാക്കിയിട്ടുണ്ടെങ്കിലും അള്ളാഹു അത് അറിയുകതന്നെ ചെയ്യും. അക്രമികൾക്ക് ആരും സഹായികളായി ഉണ്ടാകുകയില്ല..


 (271)  നിങ്ങൾ ദാനങ്ങൾ വെളിപ്പെടുത്തുക യാണെങ്കിൽ അത് നല്ലത് തന്നെ. ഇനി അവ മറച്ചുവെക്കുകയും ദരിദ്രർക്ക് നൽകുകയുമാണ് നിങ്ങൾ ചെയ്യുന്നതെങ്കിൽ അത് നിങ്ങൾക്ക് ഉത്തമമാണ്.

 അവൻ നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യും.
 പ്രവർത്തനങ്ങളെക്കുറിച്ച് ശരിക്കും അറിയുന്നവനാകുന്നു അല്ലാഹു.

 (272 ) അവരെ നേർവഴിയിലാകേണ്ട ബാധ്യത താങ്കൾക്കില്ല.
 പക്ഷേ താൻ ഉദ്ദേശിച്ചവരെ അള്ളാഹു നേർവഴിയിലേക്ക് ആക്കുന്നതാണ്.

 നിങ്ങൾ വല്ല ധനവും അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുന്നു വെങ്കിൽ അത് സ്വന്തം നന്മക്ക് വേണ്ടി തന്നെയാകുന്നു. അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് കൊണ്ടല്ലാതെ നിങ്ങളൊന്നും ചെലവ് ചെയ്യുന്നില്ലല്ലോ.
 വല്ല ധനവും ചെലവ് ചെയ്യുന്നുവെങ്കിൽ അതിന്റെ പ്രതിഫലം നിങ്ങൾക്ക് പൂർണ്ണമായി നൽകപ്പെടും..
 നിങ്ങൾ ദ്രോഹിക്കുക പെടുകയില്ല.

 (273 ) അല്ലാഹുവിന്റെ മാർഗത്തിൽ തടഞ്ഞുനിർത്ത പെട്ട ദരിദ്രർക്ക് നിങ്ങൾ ദാനം ചെയ്യുക.

 ഭൂമിയിൽ സഞ്ചരിക്കാൻ അവർക്ക് കഴിയുകയില്ല..

 ആത്മാഭിമാനം നിമിത്തം ചോദിക്കാത്തത് കൊണ്ട് ധനികരാണെന്നും അവരുടെ സ്ഥിതി അറിയാത്തവർ ധരിക്കും..

 അവരുടെ ലക്ഷണങ്ങൾ കൊണ്ട് താങ്കൾക്ക് അവരെ മനസ്സിലാക്കാം..

 അവർ ചോദിച്ചു ജനങ്ങളെ വിഷമിപ്പിക്കുക ഇല്ല.
 നിങ്ങൾ വല്ല ധനവും ദാനം ചെയ്യുന്നുവെങ്കിൽ അതിനെക്കുറിച്ച് തീർച്ചയായും അല്ലാഹു നല്ലതുപോലെ അറിയുന്നവനാണ്...


( 274)   രാത്രിയും പകലും രഹസ്യമായും പരസ്യമായും സ്വന്തം ധനം ചെലവഴിക്കുന്നവർ ആരോ  അവർക്ക് തങ്ങളുടെ രക്ഷിതാവിനെ പക്കൽ അവരുടേതായ പ്രതിഫലമുണ്ട്..

 അവർക്കൊന്നും ഭയപ്പെടാനില്ല.
 അവർ ദുഃഖിക്കുകയുമില്ല.

 (275 )  സ്പർശനം മൂലം പിശാച് തള്ളിവിടുന്നവൻ എഴുന്നേറ്റു നിൽക്കുന്ന പോലെ അല്ലാതെ പലിശ തിന്നുന്നവർ എഴുന്നേറ്റു നിൽക്കുകയില്ല..

 തീർച്ചയായും അതിന് കാരണം ക്രയവിക്രയം പലിശ പോലെ തന്നെയാണല്ലോ എന്നവർ പറഞ്ഞതാണ്..

 വാസ്തവത്തിൽ ക്രയവിക്രയം അള്ളാഹു അനുവദിച്ചിട്ടുള്ളതും പലിശ അവൻ നിരോധിച്ചിട്ടുള്ളതാണ്...
 എന്നാൽ ഏതോരുത്തൻ ആണെങ്കിലും തന്റെ രക്ഷിതാവിങ്കൽ നിന്നും  സദുപദേശം വന്നു കിട്ടുകയും എന്നിട്ട് അവൻ വിരമിക്കുകയും ചെയ്താൽ മുമ്പ് വാങ്ങിയത് അവന് എടുക്കാം..

 അവന്റെ കാര്യം അല്ലാഹുവിങ്കലാണ് ഇരിക്കുന്നത്.
 ഇനി ആരെയെങ്കിലും പലിശയിലേക്ക് തന്നെ മടങ്ങിയാൽ അവർ നരകമാകുന്നു.
 അവരതിൽ ശാശ്യത  വാസികൾ ആകുന്നു.


 ( 276)   അല്ലാഹു പലിശയെ മായ്ച്ചുകളയുകയും, ദാനധർമ്മങ്ങളെ വളർത്തുകയും ചെയ്യും. നന്ദി കെട്ടവരും കുറ്റവാളികളും ആയ ആരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല....

( 277 )  തീർച്ചയായും സത്യവിശ്വാസം കൈക്കൊള്ളുകയും സൽകർങ്ങൾ അനുഷ്ഠിക്കുകയും നിസ്കാരം മുറപ്രകാരം നിർവഹിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യുന്നവർ ആരോ അവർക്ക് തങ്ങളുടെ നാഥന്റെ  പക്കൽ പ്രതിഫലമുണ്ട്.

അവർക്കൊന്നും ഭയപ്പെടാനില്ല.. അവരൊട്ടും ദുഃഖിക്കുന്നവരും അല്ല..

( 278 ) സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിച്ചു ഭയപ്പെട്ടു ജീവിക്കുക.. നിങ്ങൾ യഥാർത്ഥ വിശ്വാസികൾ ആയിട്ടുണ്ടെങ്കിൽ പലിശയിൽ അവശേഷിച്ചത് വിട്ടുകളയുകയും ചെയ്യുക.. (279 ) എന്നാൽ നിങ്ങൾ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അല്ലാഹുവിനെയും റസൂലിനെയും ഭാഗത്തുനിന്നുള്ള യുദ്ധത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കുക... നിങ്ങൾ ഖേദിച്ചു മടങ്ങുകയാണെങ്കിൽ നിങ്ങളുടെ മൂലധനം നിങ്ങൾക്ക് ലഭിക്കും.

 നിങ്ങൾ ആരോടും അക്രമം ചെയ്യരുത്. നിങ്ങൾ ആരാലും ആക്രമിക്കപ്പെടുകയില്ല...


 ( 280 )   വല്ല പ്രയാസം ഉള്ളവനും ഉണ്ടെങ്കിൽ  അവന് ആശ്വാസമാകുന്നത് വേറെ കാത്തിരിക്കേണ്ടതാണ്..
 നിങ്ങൾ ദാനമായി വിട്ടുകൊടുക്കുന്നതാണ് നിങ്ങൾക്ക് ഏറ്റവും ഉത്തമം..

 നിങ്ങൾ അറിവുള്ളവർ ആണെങ്കിൽ..


  ( 281 ) നിങ്ങൾ ഒരു ദിവസത്തെ സൂക്ഷിക്കുക. അന്ന് നിങ്ങൾ അല്ലാഹുവിങ്കലേക്ക് തിരിച്ച് അകപ്പെടുന്നതും പിന്നീട് ഓരോരുത്തരും പ്രവർത്തിച്ചിട്ടുള്ളത് അവർക്ക് പൂർണമായി നൽകപ്പെടുന്നതും ആണ്. അവർ ദ്രോഹിക്കുകയില്ല..


 ( 282 )   സത്യവിശ്വാസികളെ, ഒരവധി നിശ്ചയിച്ചു കൊണ്ട് നിങ്ങൾ പരസ്പരം കടമിടപാട് ചെയ്താൽ അത് നിങ്ങൾ എഴുതി വെക്കുക.

 ഒരു എഴുത്തുകാരൻ നിങ്ങൾക്കിടയിൽ നീതിപൂർവം എടുത്തു അതിൽനിന്നും നിർവ്വഹിക്കട്ടെ..


 ഒരെഴുത്തുകാരനും അല്ലാഹു പഠിപ്പിച്ച് കൊടുത്തത് പോലെ എഴുതാൻ വിസമ്മതിക്കരുത്.
 അവൻ എഴുതി കൊടുക്കുക തന്നെ ചെയ്യണം.
 ധനത്തിന്റെ ഉത്തരവാദി
 ( കടം വാങ്ങുന്നവൻ) എഴുതാനുള്ള വാചകം പറഞ്ഞുകൊടുക്കണം.
 തന്റെ നാഥനായ അല്ലാഹുവിനെ അവൻ സൂക്ഷിച്ചു കൊള്ളട്ടെ.
 അതിൽനിന്നും യാതൊന്നും അവൻ കുറച്ചു കളയരുത്.
 ഇനി ധനത്തിന്റെ ഉത്തരവാദി ഒരു മഠയനോ
, കാര്യശേഷിയില്ലാത്ത വനോ, വാചകം പറഞ്ഞു കൊടുക്കാൻ കഴിയാത്തവനെ ആണെങ്കിൽ അവന്റെ രക്ഷാധികാരി നീതിപൂർവ്വം
 വാചകം പറഞ്ഞുകൊടുക്കണം.
 നിങ്ങളിലുള്ള പുരുഷന്മാരിൽ രണ്ടുപേരെ സാക്ഷി നിർത്തുകയും ചെയ്യുക.
 പുരുഷമാരായി രണ്ടുപേർ ഇല്ലെങ്കിൽ പിന്നെ തൃപ്തിപ്പെടുന്ന ഒരു പുരുഷനും രണ്ടു സ്ത്രീകളും സാക്ഷ്യം വഹിക്കണം( ഒരു പുരുഷന് പകരം രണ്ടു സ്ത്രീകൾ വേണമെന്ന് നിശ്ചയിച്ചത്)
 അവർ രണ്ടാളിൽ ഒരുത്തി പിഴച്ചാൽ മറ്റവൾ ഓർമപ്പെടുത്താൻ വേണ്ടിയാണ്.
 സാക്ഷികൾ വിളിക്കപ്പെട്ടാൽ നിരസിക്കരുത്.
 ഇടപാട് ചെറുതാകട്ടെ വലുതാകട്ടെ അവധിവരെ അത് എഴുതി വെക്കാൻ നിങ്ങൾ മടിക്കരുത്.
 അത് അല്ലാഹുവിന്റെ പക്കൽ ഏറ്റവും നീതിയുള്ളതും സാക്ഷ്യം ഏറ്റവും ബലപ്പെടുത്തി നിർത്തുന്നതും നിങ്ങൾ സംശയിക്കാതിരിക്കാൻ ഏറ്റവും സഹായകമായതുമാകുന്നു.

 നിങ്ങൾ പരസ്പരം റൊക്കമായി  കൈമാറുന്ന കച്ചടമായിരുന്നാൽ ഒഴികെ.

 അപ്പോൾ അതെഴുതി വെക്കാതിരുന്നതിൽ തെറ്റൊന്നുമില്ല. ക്രയവിക്രയം ചെയ്യുമ്പോൾ നിങ്ങൾ സാക്ഷി നിർത്തുക.
 എഴുത്തുകാരനെയും സാക്ഷിയെയും ഉപദ്രവിക്കരുത്..
 അങ്ങനെ ചെയ്യുന്ന പക്ഷം തീർച്ചയായും അത് നിയമപരിധിയിൽ നിന്നുള്ള നിങ്ങളുടെ വ്യതിചലനമാണ്.
 അല്ലാഹുവിനെ സൂക്ഷിക്കുക.
 അവൻ നിങ്ങൾക്കു പഠിപ്പിച്ചു തരുകയാണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും അല്ലാഹു ഏറ്റവും അറിയുന്നതാണ്...

( 283)   നിങ്ങൾ യാത്രയിൽ ആയിരിക്കുകയും, എഴുത്തുകാരനെ കിട്ടാതെ വരികയും ചെയ്താൽ പണയ സാധനം കൈവശം വാങ്ങേണ്ടതാണ്. എന്നാൽ നിങ്ങളിൽ ചിലർ ചിലരെ വിശ്വസിച്ചാൽ വിശ്വസിച്ച് ഏൽപ്പിക്കപ്പെട്ടവൻ വിശ്വസിച്ച് ഏൽപ്പിക്കപ്പെട്ട സാധനം മടക്കി കൊടുക്കുകയും തന്റെ രക്ഷിതാവായ അല്ലാഹുവിനെ അവൻ സൂക്ഷിച്ചു കൊള്ളുകയും ചെയ്യട്ടെ.
 നിങ്ങൾ സാക്ഷ്യം മറച്ചു വെക്കരുത്.
 ആരെങ്കിലും അതു മറച്ചു വെച്ചാൽ അവന്റെ ഹൃദയം പാപിയാകുന്നു.
 അല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ശരിക്കും അറിയുന്നവനാണ്..


( 284 ) ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിനുള്ളതാകുന്നു..
 സ്വന്തം ഹൃദയങ്ങളിലുള്ളത് വെളിപ്പെടുത്തിയാലും മറച്ചുവെച്ചാലും അതിനെക്കുറിച്ച് അല്ലാഹു നിങ്ങളെ വിചാരണ ചെയ്യും..
 അങ്ങനെ താൻ ഉദ്ദേശിക്കുന്നവർക്ക് അല്ലാഹു പൊറുത്തുകൊടുക്കും.
 താൻ ഉദ്ദേശിക്കുന്നവരെ അവൻ ശിക്ഷിക്കുകയും ചെയ്യും.
 എല്ലാ കാര്യങ്ങൾക്കും ശരിക്കും കഴിവുള്ളവനാകുന്നു അള്ളാഹു..( 285) തന്റെ നാഥന്റെ പക്കൽനിന്ന് തനിക്ക് ഇറക്കപ്പെട്ടതിൽ അല്ലാഹുവിന്റെ ദൂതൻ വിശ്വസിച്ചു.
 സത്യവിശ്വാസികളും അതിൽ വിശ്വസിച്ചു.
 അവരെല്ലാവരും അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദഗ്രന്ഥങ്ങളിലും ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു.
 അവന്റെ ദൂതന്മാരിൽ ആർക്കിടയിലും നാം വ്യത്യാസം കാണിക്കുന്നില്ല
( എന്നവർ പ്രഖ്യാപിക്കുന്നു)
ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ, ഞങ്ങൾക്ക് നീ പൊറുത്തുതരേണമേ!
 നിന്റെ അടുത്തേക്കാണ് ഞങ്ങളുടെ മടക്കം എന്ന് അവർ പറയുകയും ചെയ്തിരിക്കുന്നു..( 286) തന്റെ കഴിവിൽ പെട്ടത് ചെയ്യാനല്ലാതെ ഒരാളെയും അല്ലാഹു നിർബന്ധിക്കുകയില്ല.
 ഓരോരുത്തരും പ്രവർത്തിച്ചതിന്റെ ഗുണങ്ങൾ അവർക്കുള്ളതാണ്.
 ഓരോരുത്തരും പ്രവർത്തിച്ചതിന്റെ ദോഷങ്ങളും അവർക്കുതന്നെ.

 ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ മറന്നു പോവുകയോ, വല്ല അബദ്ധവും പ്രവർത്തിച്ചു പോവുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞങ്ങളെ പിടിച്ച് ശിക്ഷിക്കരുതേ.
 ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുമ്പുള്ളവരുടെ മേൽ ചുമത്തിയത് പോലെയുള്ള ഭാരം ഞങ്ങളുടെ മേൽ നീ ചുമത്തരുതേ.
 ഞങ്ങളുടെ നാഥാ, ഞങ്ങൾക്ക് വഹിക്കാൻ കഴിയാത്തത് ഞങ്ങളുടെമേൽ നീ ചുമത്തരുതേ! ഞങ്ങൾക്ക് മാപ്പ് ചെയ്യുകയും, പൊറുത്തുതരികയും, കരുണ വർഷിക്കുകയും ചെയ്യേണമേ!
 നീ ഞങ്ങളുടെ രക്ഷാധികാരിയാണ്. അതുകൊണ്ട് സത്യനിഷേധികളായ ജനത ജനതക്കെതിരിൽ ഞങ്ങളെ സഹായിക്കേണമേ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam