76-Ddhuhar-01-31

سورة الإنسان
 അവതരണം : മക്ക
 സൂക്തങ്ങൾ :  31

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....

( 01 )പറയത്തക്ക ഒരു  വസ്തുവോ
  ആയിരുന്നിട്ടില്ലാത്ത   ഒരു കാലഘട്ടം തീർച്ചയായും മനുഷ്യന്റെ മേൽ കഴിഞ്ഞുപോയിട്ടില്ലേ   ?

( 02 ) കൂടിച്ചേർന്ന ഒരു ശുക്ലബിന്ദുവിൽ നിന്ന് തീർച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു.
 അവനെ നാം പരീക്ഷിക്കുന്നതാണ്. അങ്ങനെ അവനെ നാം    കേൾക്കുന്നവനും കാണുന്നവനുമാക്കിയിരിക്കുന്നു...

( 03 ) തീർച്ചയായും അവന് വഴി കാണിച്ചു കൊടുത്തു.
 ഒന്നുങ്കിൽ  അവൻ നന്ദിയുള്ളവനായിരിക്കും അല്ലെങ്കിൽ നന്ദികെട്ടവനായിരിക്കും....

( 04 ) തീർച്ചയായും സത്യനിഷേധികൾക്ക് ചില കാൽച്ചങ്ങലകളും,  വിലങ്ങുകളും ജ്വലിക്കുന്ന അഗ്നിയും നാം ഒരുക്കിവെച്ചിരിക്കുന്നു...

( 05 ) തീർച്ചയായും പുണ്യവാന്മാർ ഒരു തരം പാനപാത്രങ്ങളിൽ നിന്ന് കുടിക്കുന്നതാണ്.
 അതിലെ ചേരുവ കർപ്പൂരമായിരിക്കും....

( 06 ) അതായത് ഒരു ജലം അല്ലാഹുവിന്റെ അടിമകൾ അതിൽ നിന്ന് കുടിക്കും
 അവരത്( ഇഷ്ടാനുസരണം )
 ഒഴുക്കിനടത്തുന്നതാണ്...

( 07 ) അവർ നേർച്ചയെ നിറവേറ്റുകയും ആപത്തുകൾ പാറിപ്പറക്കുന്നതായ ഒരുദിവസത്തെ ഭയപ്പെടുകയും ചെയ്യും....

( 08 ) ഭക്ഷണത്തോട് ( തങ്ങൾക്ക് തന്നെ ) ഇഷ്ടമുള്ളതോടൊപ്പം അഗതികൾക്കും അനാഥ കുട്ടികൾക്കും ബന്ധനസ്ഥർക്കും  അവർ ഭക്ഷണം കൊടുക്കുകയും ചെയ്യും....

( 09 )( അവരിങ്ങനെ പറയുകയും ചെയ്യും ) തീർച്ചയായും അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി മാത്രമാണ് ഞങ്ങൾ നിങ്ങൾക്ക് ഭക്ഷണം തരുന്നത്.
 നിങ്ങളിൽ നിന്ന് എന്തെങ്കിലും പ്രതിഫലമോ  നന്ദിയോ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല.....

( 10 )( വിഷമം മൂലം) മുഖം ചുളിഞ്ഞുപോകുന്ന അതീവ ദുസ്സഹമായ ഒരു ദിവസത്തെ ഞങ്ങളുടെ നാഥങ്കൽ നിന്നും ഞങ്ങൾ ഭയപ്പെടുന്നു...

( 11 ) അതിനാൽ അല്ലഹു അവരിൽ നിന്ന് ആ ദിവസത്തിന്റെ  വിപത്ത് തടയുകയും
 അവർക്ക്( മുഖത്തിന് ) പ്രസന്നതയും, 
( ഹൃദയത്തിന് ) സന്തോഷം നൽകുകയും ചെയ്തു...

( 12 ) ക്ഷമിച്ചതു മൂലം അവർക്ക്
( സ്വർഗീയ) തോട്ടങ്ങളും പട്ടുവസ്ത്രങ്ങളും അവൻ പ്രതിഫലമായി നൽകുകയും ചെയ്തു...

( 13 ) അതിൽ അലങ്കരിക്കപ്പെട്ട കട്ടിലുകളിൽ അവർ ചാരി ഇരുന്നു കൊണ്ട്
( സുഖം കൊള്ളും ) അവരതിൽ ചൂടോ കൊടുംതണുപ്പോ  കാണുകയില്ല....

( 14 ) അതിലെ നിഴലുകൾ
 (മരക്കൊമ്പുകൾ )അവരുടെ മേൽ അടുത്തതായിരിക്കും.
 അതിലെ പഴക്കുലകൾ
( പറിച്ചെടുക്കാൻ ) വളരെ സൗകര്യപ്പെടുത്തി കൊടുക്കുകയും ചെയ്തിരിക്കും....

( 15 ) വെള്ളികൊണ്ടുള്ള ചില പാത്രങ്ങളും,  സ്ഫടികങ്ങളുടെ ചില കൂജകളുമായി അവർക്കിടയിൽ ചുറ്റി  നടത്തപ്പെടുകയും ചെയ്യും...

( 16 )അതായത് വെള്ളികൊണ്ടുള്ള സ്ഫടിക
( തുല്യമായ) പാത്രങ്ങൾ.
 അവർ അവർക്ക് ഒരു തോത് കണക്കാക്കിയിരിക്കുന്നു....

( 17 ) അവർക്കതിൽ ഒരുതരം പാനപാത്രവും കുടിക്കാൻ നൽകപ്പെടും.
 അതിന്റെ ചേരുവ ഇഞ്ചിയായിരിക്കുന്നതാണ്....

( 18 ) അതായത് സല്സബീൽ എന്ന് പറയുന്ന അതിലെ ഒരു ജലം...

( 19 ) ശാശ്യതന്മാരായ ചില കുട്ടികൾ അവർക്കിടയിൽ കറങ്ങിക്കൊണ്ടിരിക്കും.
 അവരെ കണ്ടാൽ വിതറപ്പെട്ട മുത്തുകളാണവരെന്നു നീ കരുതുന്നതാണ്...

( 20 ) അവിടം കണ്ടാൽ വമ്പിച്ച അനുഗ്രഹവും വലിയ ഒരു സാമ്രാജ്യവും നിനക്ക് കാണാം...

( 21 ) നേർത്ത പച്ചപ്പട്ട് വസ്ത്രങ്ങളും തടിച്ച പട്ടുമാണ് അവർ ധരിക്കുക.
 വെള്ളികൊണ്ടുള്ള വളകളും അവർക്ക് അണിയക്കപ്പെടും.
 അവരുടെ നാഥൻ അവർക്ക് വളരെ ശുദ്ധമായ ഒരുതരം പാനീയം കുടിക്കാൻ കൊടുക്കുന്നതാണ്...

( 22 ) ( ഹേ പുണ്യവന്മാരേ )
ഇതെല്ലാം നിങ്ങൾക്കുള്ള പ്രതിഫലമാണ്.
 നിങ്ങളുടെ പ്രവർത്തനങ്ങൾ സ്വീകരിക്കപ്പെട്ടതായിരിക്കുന്നു
( എന്ന് അവരോട് പറയപ്പെടും )...

( 23 ) തീർച്ചയായും താങ്കൾക്ക് നാം ഖുറആനെ അൽപ്പാൽപ്പമായി  ഇറക്കിത്തന്നിരിക്കുന്നു....

( 24 ) അതിനാൽ താങ്കളുടെ നാഥന്റെ കല്പനക്ക് താങ്കൾ ക്ഷമിച്ചു കൊള്ളുക.
 അവരിൽ നിന്നുള്ള കുറ്റവാളിയെയോ,  സത്യനിഷേധിയെയോ താങ്കൾ അനുസരിക്കരുത്....

( 25 ) താങ്കളുടെ നാഥന്റെ  നാമം രാവിലെയും വൈകുന്നേരവും സ്മരിക്കുകയും ചെയ്യുക....

( 26 ) രാത്രിയിൽ നിന്ന് ( കുറച്ചുസമയം) താങ്കൾ അവന് സുജൂദ് ചെയ്യുക.
 രാത്രിയിൽ ഒരു നീണ്ട സമയം
 അവന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുക.....

( 27 ) അവർ ഐഹിക ജീവിതത്തെ തന്നെയാണ് ഇഷ്ടപ്പെടുന്നത്.
 ഭാരമേറിയ ഒരു ദിവസത്തെ തങ്ങളുടെ പിന്നിലേക്ക് വിട്ടുകളയും ചെയ്യുന്നു....

( 28 ) നാമാണ് അവരെ സൃഷ്ടിക്കുകയും അവരുടെ ശരീരഘടന ബലപ്പെടുത്തുകയും ചെയ്തത്.
 നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അവർക്ക് തുല്യരായവരെ പകരം കൊണ്ടുവരുമായിരുന്നു...

( 29 ) തീർച്ചയായും ഇതൊരു ഉൽബോധനമാണ്.
അതുകൊണ്ട് ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കിൽ അവൻ തന്റെ രക്ഷിതാവിങ്കലേക്ക് ഒരു മാർഗ്ഗം സ്വീകരിച്ചു കൊള്ളട്ടെ.

( 30 ) അല്ലാഹു ഉദ്ദേശിച്ചാൽ അല്ലാതെ നിങ്ങൾക്ക് ഉദ്ദേശിക്കുകയില്ല.
 അല്ലാഹു സർവ്വജ്ഞനും യുക്തിമാനുമാകുന്നു....

( 31 ) താൻ ഉദ്ദേശിക്കുന്നവരെ അവൻ തന്റെ അനുഗ്രഹത്തിൽ പ്രവേശിപ്പിക്കും.
 അക്രമികൾക്ക് അവൻ വേദനാജനകമായ ശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു......

അഭിപ്രായങ്ങള്‍