53-Surah Al Najm -01-62


سورة النجم-53
അവതരണം : മക്ക
 സൂക്തങ്ങൾ : 62

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....

( 01 ) നക്ഷത്രം തന്നെയാണ് സത്യം, അത് അസ്തമിക്കുമ്പോൾ....

( 02 )  നിങ്ങളുടെ കൂട്ടുകാരൻ( നബി ) വഴി തെറ്റിയിട്ടില്ല.
( സത്യത്തിൽ നിന്ന് ) വ്യതിചലിച്ചിട്ടുമില്ല....

( 03 ) സ്വേഛയ്ക്കൊത്ത് ( നബി ) സംസാരിക്കുകയുമില്ല....

( 04 ) അത് ശിരോമണിക്ക്  നൽകപ്പെടുന്ന വഹിയ്യ് ( ദിവ്യസന്ദേശം ) മാത്രമാണ്....

( 05 ) വമ്പിച്ച കഴിവുകളുള്ള ഒരാൾ അദ്ദേഹത്തെ അത് പഠിപ്പിച്ചിരിക്കുന്നു....

( 06 )( അതെ ) തികഞ്ഞ ബുദ്ധിശക്തിയും പ്രാബല്യവും ഉള്ള ഒരാൾ.
 അങ്ങനെ അദ്ദേഹം ശരിക്കും നിലകൊണ്ടു
( യഥാർത്ഥ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു )....

( 07 ) അദ്ദേഹം സമുന്നത നഭോമണ്ഡലത്തിലായ സ്ഥിതിയിൽ.....

( 08 ) പിന്നീട്, അടുത്ത് കൂടുതൽ  അടുത്ത് വന്നു...

( 09 ) എന്നിട്ട് രണ്ട് വില്ലിന്റെ  അളവിലായി.  അല്ലെങ്കിൽ അതിലും കൂടുതൽ അടുപ്പത്തിലായി തീർന്നു...

( 10 ) എന്നിട്ട് അദ്ദേഹം അല്ലാഹുവിന്റെ ദാസന് ബോധനം നൽകിയതെല്ലാം ബോധനം നൽകി...

( 11 ) നബി കണ്ടതിനെ ( നബിയുടെ )ഹൃദയം നിഷേധിച്ചിട്ടില്ല...

( 12 ) എന്നിരിക്കെ താൻ കാണുന്നതിന്റെ  പേരിൽ ശിരോമണിയോട് നിങ്ങൾ തർക്കിക്കുകയാണോ....

( 13 ) തീർച്ചയായും മറ്റൊരു പ്രാവശ്യവും നബി അദ്ദേഹത്തെ കണ്ടിട്ടുണ്ട്....

( 14 ) സിദ് റത്തുൽ  മുൻതഹായുടെ അടുത്ത് വെച്ച്...

( 15 ) അതിനടുത്താണ് ആവാസത്തിന്റെ സ്വർഗ്ഗം....

( 16 ) അതായത് ആ വൃക്ഷത്തെ ആവരണം ചെയ്തതെല്ലാം  ആവരണം ചെയ്തിരുന്നപ്പോൾ...

( 17 )( നബിയുടെ )കാഴ്ച തെറ്റിയിട്ടില്ല.
 അത് ക്രമം  വിട്ടിട്ടുമില്ല....

( 18 ) തീർച്ചയായും തന്റെ നാഥന്റെ  അതിമഹത്തായ ദൃഷ്ടാന്തങ്ങളിൽ നിന്ന് പലതും നബി കാണുകയുണ്ടായി.....

( 19 ) എന്നാൽ ലാത്തയേയും ഉസ്സായേയും കുറിച്ച്  നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ?

( 20 ) മറ്റെ  മൂന്നാമത്തെ മനാത്തെയെ
  കുറിച്ചും ?

( 21 ) നിങ്ങൾക്ക് ആണും അവന്
( അല്ലാഹുവിനു ) പെണ്ണുമോ   ?

( 22 ) അങ്ങനെയാണെങ്കിൽ അത് അനീതിപരമായ ഒരു പങ്കുവെക്കലാണ്...

( 23 ) അത് നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകൾ മാത്രമാണ്.
 അതിനെപ്പറ്റി യാതൊരു തെളിവും അള്ളാഹു ഇറക്കിയിട്ടില്ല.
 വെറും ഊഹത്തെയും തങ്ങളുടെ മനസ്സുകൾ ഇച്ഛിക്കുന്നതിനെയുമല്ലാതെ അവർ
( ആ മുശ് രിക്കുകൾ ) പിന്തുടരുന്നില്ല.
 അവർക്കാകട്ടെ തങ്ങളുടെ നാഥങ്കൽ നിന്നുള്ള സന്മാർഗം വന്നു കിട്ടിയിട്ടുമുണ്ട്
( എന്നിട്ടും അവർ അവയെ
ഉപേക്ഷിക്കുന്നില്ല )...

( 24 ) അതല്ല. മനുഷ്യന്  താൻ കൊതിക്കുന്നതെല്ലാം  ലഭിക്കുമെന്നുണ്ടോ ?

( 25 ) എന്നാൽ പരലോകവും ഇഹലോകവും അല്ലാഹുവിനുള്ളതാണ്...

( 26 ) ആകാശങ്ങളിൽ എത്രയോ മലക്കുകളുണ്ട്.
അല്ലാഹു ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവർക്ക് ( ശുപാർശ ചെയ്യാൻ ) അവൻ അനുമതി നൽകിയതിനു ശേഷമല്ലാതെ  ആ മലക്കുകളുടെ ശുപാർശ ഒട്ടും പ്രയോജനപ്പെടുകയില്ല...

( 27 ) തീർച്ചയായും പരലോകത്തിൽ വിശ്വസിക്കാത്തവർ പെണ്ണുങ്ങൾക്ക് നാമകരണം ചെയ്യുന്നത് പോലെ മലക്കുകൾക്ക് നാമകരണം ചെയ്യുന്നു....

( 28 ) അവർക്ക് അതിനെക്കുറിച്ച് ഒരു വിവരവുമില്ല.
 ഊഹത്തെ മാത്രമാണ് അവർ പിന്തുടരുന്നത്.
 ഊഹമാകട്ടെ സത്യത്തിന്റെ  കാര്യത്തിൽ ഒട്ടും പ്രയോജനപ്പെടുകയില്ല...

( 29 )(നബീ ) അതുകൊണ്ട് നമ്മുടെ സ്മരണ വിട്ടുപിരിഞ്ഞു കളയുകയും ഐഹിക ജീവിതം മാത്രം ഉദ്ദേശിക്കുകയും ചെയ്യുന്നവരെ താങ്കൾ അവഗണിച്ചു കളയുക....

( 30 ) അവരുടെ അറിവിൽ നിന്നുള്ള ആകെത്തുകയാണ് അത്.
 താങ്കളുടെ നാഥൻ തന്നെയാണ് തന്റെ മാർഗ്ഗത്തിൽ നിന്നും തെറ്റിപ്പോയവരെക്കുറിച്ച് ഏറ്റവും അറിയുന്നവൻ.
 സൻമാർഗ്ഗം  പ്രാപിച്ചവരെ  പറ്റി ഏറ്റവും കൂടുതൽ അറിയുന്നവനും അവൻ
തന്നെ ....

( 31 ) ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിനുള്ളതാണ്.
 തിന്മ ചെയ്തവർക്ക് അവർ പ്രവർത്തിച്ചതിനനുസരിച്ച് പ്രതിഫലം നൽകാനും നന്മ ചെയ്തവർക്ക് ഏറ്റവും നല്ല പ്രതിഫലം നൽകാനും വേണ്ടിയാണ്
( സന്മാർഗ്ഗികളെയും ദുർമാർഗ്ഗികളെയും )
 അവൻ വേർതിരിച്ചത്...

( 32 )( നന്മ ചെയ്യുന്നവർ ) വലിയ പാപങ്ങളും നീചവൃത്തികളും ഉപേക്ഷിക്കുന്നവരാണ്.
 നിസ്സാര തെറ്റുകൾ ഒഴികെ
( അതും സംഭവിച്ചേക്കാം) താങ്കളുടെ നാഥൻ വിശാലമായി പാപം പൊറുക്കുന്നവൻ തന്നെയാണ്.
 ഭൂമിയിൽ നിന്ന് നിങ്ങളെ സൃഷ്ടിച്ച അവസരത്തിലും, നിങ്ങൾ മാതാക്കളുടെ ഉദരങ്ങളിൽ ഗർഭസ്ഥ ശിശുക്കളായിരുന്നപ്പോഴും( എല്ലാം തന്നെ) നിങ്ങളെക്കുറിച്ച് ഏറ്റവും അറിയുന്നവനാണവൻ.
 അതുകൊണ്ട് നിങ്ങൾ നിങ്ങളെ പരിശുദ്ധരായി ഉയർത്തി കാണിക്കരുത്.
 ഭക്തിയുള്ളവനെക്കുറിച്ച് ഏറ്റവും അറിയുന്നവനാണ്....

( 33 ) എന്നാൽ ( നബിയെ ) പിന്തിരിഞ്ഞു കളഞ്ഞ ഒരാളെ താങ്കൾ കണ്ടുവോ ?

( 34 ) അവൻ അല്പം കൊടുക്കുകയും പിന്നെ നിർത്തി കളയും ചെയ്തു....

( 35 ) തന്റെ പക്കൽ നല്ല അദൃശ്യജ്ഞാനമുണ്ടായിട്ട്
( അത് മൂലം ) അവൻ
 കണ്ടറിയുന്നുണ്ടോ ?

( 36 ) അഥവാ മൂസയുടെ ഏടുകളിലുള്ളതിനെ പറ്റി അവന് അറിവ് ലഭിച്ചിട്ടില്ലേ ?

( 37 ) ( കർത്തവ്യങ്ങൾ ) നിറവേറ്റിയ
ഇബ് റാഹീമിന്റ്
( ഏടുകളിൽ ഉള്ളതിനെ പറ്റി)യും ?

( 38 ) അതായത് കുറ്റം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ കുറ്റം വഹിക്കുകയില്ല എന്നും ...

( 39 ) മനുഷ്യന്  അവൻ പ്രവർത്തിച്ചതല്ലാതെ മറ്റൊന്നുമില്ല  എന്നും...

( 40 ) തന്റെ പ്രവർത്തനം പിന്നീട് അവന് കാണിക്കപ്പെടുക തന്നെ  ചെയ്യുമെന്നും...

( 41 ) പിന്നീട് അവന്  അതിന്റെ പരിപൂർണ പ്രതിഫലം നൽകപ്പെടുമെന്നും....

( 42 ) താങ്കളുടെ നാഥങ്കലേക്കു  തന്നെയാണ് എല്ലാം ചെന്നെത്തുന്നത് എന്നും...

( 43 ) അവൻ തന്നെയാണ് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നത് എന്നും...

( 44 ) അവൻ തന്നെയാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത് എന്നും...

( 45 ) അവൻ തന്നെയാണ് ആണ് പെണ്ണ് എന്നീ രണ്ടിണകളെ  സൃഷ്ടിച്ചത് എന്നും...

( 46 )ഒരു ശുക്ലബിന്ദുവിൽ നിന്ന് അത്
( ഗർഭാശയത്തിൽ ) ശ്രവിക്കപ്പെടുമ്പോൾ...

( 47 ) അവന്റെ മേൽതന്നെയാണ് മറ്റെ സൃഷ്ടിക്കലും ( പുനരുജ്ജീവിപ്പിക്കലും ) എന്നും...

( 48 ) അവൻ തന്നെയാണ്( മനുഷ്യനെ) ധനികനാക്കുന്നതും, ( ധനത്തിന്റെ ) സൂക്ഷിപ്പുകാരനാക്കുന്നത് എന്നും...

( 49) അവൻ തന്നെയാണ് ശിഹ്റാ നക്ഷത്രത്തിന്റെ നാഥൻ എന്നും....

( 50 ) അവൻ തന്നെയാണ് ആദ്യ സമുദായമായ ആദ് സമുദായത്തെ നശിപ്പിച്ചതെന്നും...

( 51  ) സമൂദ് സമുദായത്തെയും എന്നിട്ട്
( അവരിൽനിന്ന് ആരെയും ) അവൻ അവശേഷിപ്പിച്ചില്ല...

( 52 ) അതിനു മുൻപ് നൂഹിന്റ്  ജനതയേയും
( അവൻ നശിപ്പിച്ചിട്ടുണ്ട്) അവർ ഏറ്റവും അക്രമം ചെയ്തവരും
 ഏറ്റവും ധിക്കാരം പ്രവർത്തിച്ചവരും തന്നെയായിരുന്നു...

( 53 ) കീഴ്മേലായി മറിഞ്ഞു കിടക്കുന്ന ആ രാജ്യത്തെ അവൻ വീഴ്ത്തുകയും ചെയ്തു...

( 54 ) എന്നിട്ട് അതിനെ ആവരണം ചെയ്തതെല്ലാം ആവരണം ചെയ്തു...

( 55 ) എന്നിരിക്കെ ( മനുഷ്യ) തന്റെ നാഥന്റെ  അനുഗ്രഹങ്ങളിൽ ഏതിനെ കുറിച്ചാണ് നീ  സംശയിക്കുന്നത്   ?

( 56 ) ഈ ( നബീ ) പൂർവ്വികരായ താക്കീതുകാരിൽ പെട്ട ഒരു താക്കീതുകാരനാണ്...

( 57 ) ആസന്നമായ ആ സംഭവം
( ഇതാ) അടുത്ത് കഴിഞ്ഞു....

( 58 ) അല്ലാഹുവിനെ കൂടാതെ അതിനെ തട്ടിയകറ്റുന്ന ഒരു ശക്തിയുമില്ല....

( 59 ) എന്നിരിക്കെ ഈ വാർത്തയെ
( ഖുർആനെ ) ക്കുറിച്ചാണോ  നിങ്ങൾ ആശ്ചര്യപ്പെടുന്നത്    ?

( 60 ) നിങ്ങൾ ചിരിക്കുകയും കരയാതിരിക്കുകയും ചെയ്യുന്നതും...

( 61 ) നിങ്ങളാകട്ടെ അശ്രദ്ധരും വിനോദതാൽപരരുമാണ്....

( 62 ) അതുകൊണ്ട് നിങ്ങൾ അല്ലാഹുവിന് സുജൂദ് ചെയ്യുകയും അവനെ ആരാധിക്കുകയും ചെയ്യുക.....

അഭിപ്രായങ്ങള്‍