58-Surah Mujaadhila -01-22

അധ്യായം-58
Surah Mujaadhila
അവതരണം : മദീന
ആയത്തുകൾ : 22

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു )....

( 01 ) തന്റെ ഭർത്താവിന്റെ കാര്യത്തിൽ താങ്കളോട് തർക്കിക്കുകയും അല്ലാഹുവോട് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവരുടെ വാക്ക് അല്ലാഹു കേൾക്കുക തന്നെ ചെയ്തിരിക്കുന്നു.
 നിങ്ങൾ രണ്ടുപേരുടെയും സംഭാഷണം അള്ളാഹു കേൾക്കുന്നുണ്ടായിരുന്നു.
 തീർച്ചയായും അല്ലാഹു എല്ലാം കാണുന്നവനും കേൾക്കുന്നവനുമാകുന്നു....

( 02 ) നിങ്ങളിൽ നിന്ന് സ്വന്തം ഭാര്യമാരെ ളിഹാർ ചെയ്യുന്നവർ ( അബദ്ധമാണ് പ്രവർത്തിക്കുന്നത് ) ഇവർ
( ഭാര്യമാർ ) അവരുടെ മാതാക്കളല്ല.
 മാതാക്കൾ  അവരെ പ്രസവിച്ച സ്ത്രീകൾ മാത്രമാണ്.
 അവർ പറയുന്നത് തെറ്റായ ഒരു വാക്കും അസത്യവും തന്നെയാണ് .
തീർച്ചയായും അല്ലാഹു വളരെ മാപ്പു  ചെയ്യുന്നവനും പൊറുക്കുന്നവനുമാകുന്നു...

( 03 ) തങ്ങളുടെ ഭാര്യമാരോട് ളിഹാർ ചെയ്യുകയും,  എന്നിട്ട് പറഞ്ഞതിൽ മടങ്ങുകയും ചെയ്യുന്നവർ പരസ്പരം സ്പർശിക്കുന്നതിന്  മുൻപായി
 അവർ ഒരു അടിമയെ സ്വതന്ത്രമാക്കണം.
 ഇപ്പറഞ്ഞത് മൂലം നിങ്ങൾക്ക് ഉപദേശം നൽകപ്പെടുകയാണ്.
 നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് നല്ലതുപോലെ അറിയുന്നവനാകുന്നു അല്ലാഹു...

( 04 ) ഇനി ആർക്കെങ്കിലും അടിമയെ കിട്ടിയില്ലെങ്കിൽ പരസ്പരം സ്പർശിക്കുന്ന മുൻപായി അവൻ തുടർച്ചയായി രണ്ട് മാസം വ്രതനുഷ്ഠിക്കണം. 
ആർക്കെങ്കിലും
( അതിനും )
സാധിക്കാത്ത പക്ഷം വന്നാൽ അറുപത് സാധുക്കൾക്ക് ഭക്ഷണം നൽകണം.
 ഇത് നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കാൻ വേണ്ടിയാണ്
( ഇങ്ങനെയെല്ലാം വിശദീകരിച്ചു തരുന്നത്)
 അല്ലാഹുവിന്റെ നിയമപരിധി കളാണിവ.
 സത്യനിഷേധികൾക്ക് വേദനാജനകമായ ശിക്ഷയുണ്ട്...

( 05 ) തീർച്ചയായും അല്ലാഹുവിനോടും അവന്റെ ദൂതനോടും മത്സരം നടത്തുന്നവർ,  അവർക്ക് മുൻപുള്ളവർ നിന്ദിക്കപ്പെട്ടതുപോലെ നിന്ദിക്കപ്പെടുന്നതാണ്.
 വ്യക്തമായ പല ദൃഷ്ടാന്തങ്ങളും നാം അവതരിപ്പിക്കുക തന്നെ ചെയ്തിരിക്കുന്നു. സത്യനിഷേധികൾക്ക് നിന്ദ്യമായ ശിക്ഷയുണ്ട്...

( 06 ) അവർ എല്ലാവരെയും അള്ളാഹു എഴുന്നേൽപ്പിക്കുന്ന ദിവസം. 
അപ്പോൾ അവർ പ്രവർത്തിച്ചതിനെ  പറ്റി അവരെ അറിയിക്കും.
അല്ലാഹു അത് കണക്കാക്കി വെക്കുകയും അവരത് മറക്കുകയും ചെയ്തിരിക്കുന്നു.
അല്ലാഹു എല്ലാ കാര്യത്തിനും സാക്ഷിയാണ്....

( 07 ) ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു അറിയുമെന്നു നീ മനസ്സിലാക്കിയിട്ടില്ലേ  ?
 മൂന്നാളുകൾ കൂടി ഗൂഢാലോചന നടത്തുമ്പോൾ അവൻ അവരിൽ നാലാമൻ ആയിട്ടതല്ലാതെ ഇരിക്കുകയില്ല.
( ഇനി ) 5 ആളുകൾ ഗൂഢാലോചന നടത്തുമ്പോൾ അതിൽ  അവൻ ആറാമനായിട്ടല്ലാതെയും ഇരിക്കുകയില്ല.
 അതിലും താഴെയുള്ള ആകട്ടെ കൂടിയത് ആകട്ടെ - അവർ എവിടെയായിരുന്നാലും ശരി - അവരോടൊപ്പം അവൻ ഉണ്ടായിട്ട് അല്ലാതെ അത് സംഭവിക്കുകയില്ല.
 അനന്തരം അവർ പ്രവർത്തിച്ചതിനെപറ്റി അന്ത്യനാളിൽ അവൻ അവരെ വിവരമറിയിക്കും.
 തീർച്ചയായും അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും ശരിക്കും അറിയുന്നവനാകുന്നു..

( 08 )  നിങ്ങൾ ഒരു കൂട്ടരെ കണ്ടില്ലേ ?
 ഗൂഢാലോചന നടത്തുന്നതിനെക്കുറിച്ച് അവർ നിരോധിക്കപ്പെട്ടു.
 നിരോധിക്കപ്പെട്ടതിലേക്ക് അവർ പിന്നെയും മടങ്ങുന്നു.
 പാപവും അതിക്രമവും റസൂലിനോടുള്ള അനുസരണക്കേടും കൊണ്ട് അവർ പരസ്പരം ഗൂഢാലോചന നടത്തുന്നു.
 താങ്കളുടെ അടുത്ത് വന്നാൽ,അല്ലാഹു അഭിവാദ്യം ചെയ്തിട്ടില്ലാത്തതു കൊണ്ട്  താങ്കളെ അവർ അഭിവാദ്യം ചെയ്യുന്നു.
 നാം ഈ പറയുന്നതിന് അള്ളാഹു നമ്മെ ശിക്ഷിക്കാത്തത് എന്തുകൊണ്ടെന്നവർ പരസ്പരം ചോദിക്കുന്നു. നരകം അവർക്ക് മതി. അതിൽ അവർ കടക്കും വളരെ ചീത്തയായ മടക്കസ്ഥലം തന്നെയാണത്..

( 09 ) സത്യവിശ്വാസികളെ നിങ്ങൾ പരസ്പരം രഹസ്യ സംഭാഷണം നടത്തുകയാണെങ്കിൽ പാപവും അതിക്രമവും റസൂലിനോടുള്ള ധിക്കാരവും  കൊണ്ട് നിങ്ങളുടെ സംഭാഷണം നടത്തരുത്.
 നന്മ കൊണ്ടും തഖ്‌വ കൊണ്ടും നിങ്ങൾ  സംഭാഷണം നടത്തുക.
 അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുകയും ചെയ്യുക. അവങ്കലേക്കാണ്  നിങ്ങൾ ഒരുമിച്ച് കൂട്ടപ്പെടുന്നത്.....

( 10 ) തീർച്ചയായും ആ ഗൂഢാലോചന പിശാചിൽ നിന്നുള്ളതു  തന്നെയാണ്.
 സത്യവിശ്വാസികളെ ദുഃഖിപ്പിക്കാൻ വേണ്ടിയാണത്.
 അല്ലാഹുവിന്റെ അനുമതി കൂടാതെ അവർക്ക് ഒട്ടും ഉപദ്രവവും ചെയ്യുന്നതല്ല. അതുകൊണ്ട് സത്യവിശ്വാസികൾ അല്ലാഹുവിന്റെ മേൽ ഭാരമേൽപ്പിച്ചു കൊള്ളട്ടെ.....

( 11 ) സത്യവിശ്വാസികളേ, സദസ്സുകളിൽ സൗകര്യം ചെയ്യുക എന്ന് നിങ്ങളോട് പറയപ്പെട്ടാൽ നിങ്ങൾ സൗകര്യം ചെയ്യുക. എന്നാൽ അല്ലാഹു നിങ്ങൾക്ക് സൗകര്യം ചെയ്തു തരുന്നതാണ്.
 നിങ്ങൾ( നന്മയിലേക്ക് ) എഴുന്നേൽക്കുക എന്ന് പറയപ്പെട്ടാൽ നിങ്ങൾ എഴുന്നേൽക്കുക.
എന്നാൽ നിങ്ങളിൽ നിന്നുള്ള സത്യവിശ്വാസികളെയും അറിവ് നല്കപ്പെട്ടവരെയും   അള്ളാഹു പലപടികൾ ഉയർത്തുന്നതാണ്.
 നിങ്ങളുടെ പ്രവർത്തനങ്ങളെ പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണ്......

( 12 ) സത്യവിശ്വാസികളേ, നിങ്ങൾ റസൂലുമായി രഹസ്യ സംഭാഷണം നടത്താൻ ഉദ്ദേശിച്ചാൽ  നിങ്ങളുടെ രഹസ്യ സംഭാഷണത്തിനു മുൻപായി എന്തെങ്കിലുമൊരു ദാനധർമ്മം ചെയ്യുക. അത് നിങ്ങൾക്ക് ഉത്തമവും കൂടുതൽ ശുദ്ധീകരണവുമാണ്.
 ( ദാനം ചെയ്യാൻ )ഒന്നും നിങ്ങൾക്ക് കിട്ടിയില്ലെങ്കിൽ അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.....

( 13 ) നിങ്ങളുടെ രഹസ്യ സംഭാഷണത്തിലും മുൻപായി ദാനധർമങ്ങൾ ചെയ്യുന്നതിൽ നിങ്ങൾ ( നിങ്ങളുടെ ദാരിദ്രം )
 ഭയപ്പെടുത്തുന്നുണ്ടോ ?
 എന്നാൽ നിങ്ങൾ അത് ചെയ്യാതിരുന്നാൽ - അല്ലാഹു അതിനെപ്പറ്റി നിങ്ങൾക്ക് വിട്ടുവീഴ്ച  തന്നിട്ടുമുണ്ട്.
 നിങ്ങൾ നിസ്കാരം നിലനിർത്തുകയും സകാത്ത് കൊടുക്കുകയും അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുകയും ചെയ്യുക. നിങ്ങളുടെ പ്രവർത്തനങ്ങളെ പറ്റി സൂക്ഷ്മമായി അറിയുന്നവനാണ് അള്ളാഹു....

( 14 ) അല്ലാഹുവിന്റെ കോപത്തിന് വിധേയരായ ഒരു ജനതയുമായി മൈത്രി ബന്ധം സ്ഥാപിച്ചവരെ താങ്കൾ കണ്ടില്ലേ ?
 അവർ നിങ്ങളിൽ പെട്ടവരും ആ ജനതയിൽ പെട്ടവരുമല്ല.
 അറിഞ്ഞുകൊണ്ട് തന്നെ അവർ അസത്യത്തിന്റെ  പേരിൽ സത്യം ചെയ്യുന്നു.....

( 15 ) അള്ളാഹു അവർക്ക് കഠിനമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു.
അവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് വളരെ ചീത്ത തന്നെ...

( 16 ) അവർ തങ്ങളുടെ സത്യങ്ങളെ ഒരു മറയാക്കി ഇരിക്കുകയാണ്.
 അങ്ങനെ അവർ അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന്
( ജനങ്ങളെ )തടഞ്ഞു. അത് മൂലം അവർക്ക് അപമാനകരമായ ശിക്ഷയുണ്ട്....

( 17 ) അവരുടെ സ്വത്തുക്കളോ  സന്താനങ്ങളോ അവരിൽനിന്ന് അള്ളാഹു ശിക്ഷ തടയാൻ ഒട്ടും പ്രയോജനപ്പെടുകയില്ല. അതിൽ അവർ നിത്യവാസികളായിരിക്കും....

( 18 ) അവരെല്ലാവരെയും അള്ളാഹു പുനർജീവിപ്പിക്കുന്നു ദിവസം.
  അപ്പോൾ നിങ്ങളോട് സത്യം ചെയ്തതുപോലെ അല്ലാഹുവിനോടും അവർ സത്യം ചെയ്യും.
 തങ്ങൾ( വിജയകരമായ) ഒരു സംഗതിയിലാണെന്ന് അവർ കരുതുകയും ചെയ്യുന്നു.
 അറിയുക.തീർച്ചയായും അവർ തന്നെയാണ് കളവ് പറയുന്നവർ....

( 19 ) പിശാച് അവരെ കീഴടക്കിവെച്ചിരിക്കുന്നു.
  അങ്ങനെ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ അവർക്ക് അവൻ വിസ്മരിപ്പിച്ചു.  പിശാചിന്റെ ആളുകളാണ് അവർ.
അറിയുക. പിശാചിന്റെ ആളുകൾ തന്നെയാണ് നഷ്ടക്കാർ....


( 20 ) അല്ലാഹുവിനോടും അവന്റെ ദൂതനോടും ശത്രുത പുലർത്തുന്നവർ ഏറ്റവും നിന്ദ്യരായവരുടെ കൂട്ടത്തിലായിരിക്കും.തീർച്ച....

( 21 ) തീർച്ചയായും ഞാനും എന്റെ ദൂതന്മാരും വിജയിക്കുക തന്നെ ചെയ്യും എന്ന് അള്ളാഹു രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.
 തീർച്ചയായും അല്ലാഹു ശക്തനും അജയ്യനുമാണ്.....

( 22 ) അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ഒരു ജനത,  അല്ലാഹുവിനോടും അവന്റെ ദൂതനോടും മത്സരിക്കുന്നവരുമായി സ്നേഹ ബന്ധം പുലർത്തുന്നതായി താങ്കൾ കാണുകയില്ല.
 അവർ ആ ജനതയുടെ പിതാക്കളോ, പുത്രന്മാരോ, സഹോദരന്മാരെ കുടുംബക്കാരോ  ആയിരുന്നാലും ശരി.
അവരുടെ ഹൃദയങ്ങളിൽ അവൻ സത്യവിശ്വാസം രേഖപ്പെടുത്തുകയും, തന്റെ പക്കൽ നിന്നുള്ള ഒരു ആത്മാവ് കൊണ്ട് അവൻ അവരെ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു .
 താഴ്ഭാഗത്തുകൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗ്ഗങ്ങളിൽ അവൻ അവരെ പ്രവേശിപ്പിക്കും.
 അവരതിൽ നിത്യവാസികളായിരിക്കും.
അള്ളാഹു അവരെ സംബന്ധിച്ചും  അവർ അവനെ സംബന്ധിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു,
 അല്ലാഹുവിന്റെ ആളുകളാണ് അവർ. അറിയുക. തീർച്ചയായും അല്ലാഹുവിന്റെ ആളുകളാണ് അവർ. അറിയുക. തീർച്ചയായും അല്ലാഹുവിന്റെ ആളുകളാണ് വിജയികൾ....

അഭിപ്രായങ്ങള്‍