34-Surah Sabah -01-54

 അദ്ധ്യായം-34
Surah Al sabah
അവതരണം :മക്ക 
ആയത്തുകൾ :54

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു )....

( 01 ) ആകാശഭൂമികളിലുള്ള എല്ലാ വസ്തുക്കളെയും ഉടമസ്ഥനായ അല്ലാഹുവിനാണ് സർവ്വസ്തുതിയും.
 പരലോകത്തും എല്ലാ സ്തുതിയും അവനു  തന്നെയാണ്.
അവൻ അഗാധജ്ഞനും  സൂക്ഷ്മമായി അറിയുന്നവനുമാകുന്നു.....

( 02 ) ഭൂമിയിൽ  പ്രവേശിക്കുന്നതും അതിൽ നിന്ന് പുറത്തു കടക്കുന്നതും ആകാശത്തുനിന്ന് ഇറങ്ങുന്നതും അങ്ങോട്ട് കയറി ചെല്ലുന്നതുമെല്ലാം അവൻ അറിയുന്നുണ്ട്.
 അവൻ പരമകാരുണികനും  വളരെ പൊറുക്കുന്നവനുമാകുന്നു.....

( 03 ) അന്ത്യസമയം നമുക്ക് വരികയില്ലെന്ന് സത്യനിഷേധികൾ പറയുന്നു.
( നബിയേ ) താങ്കൾ പറയുക. അതെ.
 അദൃശ്യകാര്യങ്ങൾ അറിയുന്ന എന്റെ നാഥനെ തന്നെയാണ് സത്യം ;തീർച്ചയായും അത് നിങ്ങൾക്ക് വന്നെത്തുക തന്നെ ചെയ്യും. ആകാശഭൂമികളിൽ ഒരണുത്തൂക്കവും അവനിൽനിന്ന് മറിഞ്ഞിരിക്കുകയില്ല.
 അതിനേക്കാൾ ചെറുതാകട്ടെ, വലുതാകട്ടെ സ്പഷ്ടമായ ഒരു കേന്ദ്രത്തിൽ രേഖപ്പെടുത്താതെയുമില്ല....

( 04 ) സത്യവിശ്വാസം സ്വീകരിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവർക്ക് അവൻ പ്രതിഫലം നൽകേണ്ടതിനാണ്
( അന്ത്യനാൾ വരുന്നത് )
 അവർക്കാണ് പാപമോചനവും മാന്യമായ ആഹാരവും ലഭിക്കുക.....

( 05 ) നമ്മെ പരാജയപ്പെടുത്തു
( വാൻ കഴിയുമെന്ന് കരുതു)ന്നവരായി  കൊണ്ട് ആയത്തുകളിൽ 
( കുഴപ്പമുണ്ടാക്കാൻ )
 ഓടി നടക്കുന്നവർ ആരോ അവർക്ക് വേദനാജനകമായ കഠിനശിക്ഷ ഉണ്ടായിരിക്കും....

( 06 ) താങ്കളുടെ നാഥനിൽ നിന്ന് താങ്കൾക്ക് ഇറക്കപ്പെട്ട സന്ദേശം സത്യമാണെന്ന് ജ്ഞാനം നൽകപ്പെട്ടവർ അറിയുന്നുണ്ട്.
 അജയ്യനും സ്തുത്യർഹനുമായ അല്ലാഹുവിന്റെ മാർഗത്തിലേക്ക് അത് വഴി  കാണിക്കുന്നു എന്നും
( അവർ അറിയുന്നുണ്ട് ).....

( 07 ) സത്യനിഷേധികൾ പറയുന്നു : നിങ്ങൾ എല്ലാ നിലക്കും നശിച്ചു ചിന്നഭിന്നമാക്കപ്പെട്ടാൽ
( വീണ്ടും ) നിങ്ങൾ ഒരു പുതിയ സൃഷ്ടിയിൽ ആയിത്തീരുക തന്നെ ചെയ്യുമെന്ന് നിങ്ങളോട് പറയുന്ന ഒരു മനുഷ്യനെ കുറിച്ച് നിങ്ങൾക്ക് ഞങ്ങൾ അറിയിച്ചു തരട്ടെയോ  ?

( 08 ) ആ മനുഷ്യൻ അല്ലാഹുവിന്റെ പേരിൽ കളവ് കെട്ടി പറയുകയാണോ?
 അങ്ങനെയെല്ലാം അയാൾക്ക് വല്ല ഭ്രാന്തുമുണ്ടോ?
 പക്ഷേ പരലോകത്തിൽ വിശ്വസിക്കാത്തവർ
( അവിടെയും ) ശിക്ഷയിലും
 (ഇവിടെ) വിദൂരമായ ദുർമാർഗ്ഗത്തിലുമാണ്....

( 09 ) എന്നാൽ അവരുടെ മുൻപിലും പിൻപിലും ( എല്ലായിടത്തും) ഉള്ള ആകാശഭൂമികളിലേക്ക് അവർ നോക്കുന്നില്ലേ?
 നാം  ഉദ്ദേശിക്കുകയാണെങ്കിൽ അവരെ നാം ഭൂമിയിൽ ആഴ്ത്തി കളയും.
 അല്ലെങ്കിൽ ആകാശത്തുനിന്നും ചില കഷണങ്ങൾ അവരുടെ മേൽ നാം വീഴ്ത്തും.
 തീർച്ചയായും അല്ലാഹുവിലേക്ക് മടങ്ങുന്ന എല്ലാ അടിമകൾക്കും ഇതിൽ വലിയ ദൃഷ്ടാന്തമുണ്ട്....

( 10 ) തീർച്ചയായും ദാവൂദിന് ഒരു പ്രത്യേക അനുഗ്രഹം നമ്മുടെ വകയായി നാം കൊടുത്തു.
ഹേ പർവ്വതങ്ങളേ,  പക്ഷികളും ഒന്നിച്ച് അദ്ദേഹത്തോടൊപ്പം നിങ്ങൾ കീർത്തനം ആരംഭിക്കുക.
( എന്ന് ഞാൻ പറഞ്ഞു )
 അദ്ദേഹത്തിന് നാം  ഇരുമ്പ് മയപ്പെടുത്തി കൊടുക്കുകയും ചെയ്തു...

( 11 ) വലിയ കവചങ്ങൾ നിർമ്മിക്കുകയും കണ്ണികൾ  മെടയുന്നതിൽ തോത് കണക്കാക്കുകയും, നിങ്ങളെല്ലാവരും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക. തീർച്ചയായും നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി
 നാം നല്ലവണ്ണം കാണുന്നവനാണ്
( എന്നും നാം പറഞ്ഞു ).....

( 12 ) സുലൈമാനു കാറ്റിനെയും
( നാം അധീനമാക്കി കൊടുത്തു )
 അതിന്റെ രാവിലത്തെ സഞ്ചാരം ഒരുമാസത്തെ ദൂരവും അതിന്റെ വൈകുന്നേരത്തെ സഞ്ചാരം ഒരുമാസത്തെ ദൂരവുമാകുന്നു.
 അദ്ദേഹത്തിന് നാം ചെമ്പു ദ്രാവകത്തിന്റെ  ഉറവ് ഒഴുക്കി  കൊടുക്കുകയും ചെയ്തു.
 തന്റെ നാഥന്റെ കല്പനപ്രകാരം അദ്ദേഹത്തിന്റെ മുന്നിൽ പ്രവർത്തി എടുക്കുന്ന ജിന്നുകളിൽപ്പെട്ട ചിലരെയും
( നാം അധീനമാക്കി കൊടുത്തു )
 അവരിൽ( ജിന്നുകളിൽ )ആരെങ്കിലും നമ്മുടെ കല്പനയിൽ നിന്നും തെറ്റിപ്പോകുന്ന പക്ഷം അവനെ നാം ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷയിൽനിന്നും ആസ്വദിക്കുന്നതാണ്....

( 13 )അദ്ദേഹത്തിനുവേണ്ടി ഉയർന്ന കെട്ടിടങ്ങൾ, പ്രതിമകൾ, ജലാശയങ്ങൾ പോലെയുള്ള വലിയ തൊട്ടി പാത്രങ്ങൾ, ഇളകാതെ ഉറച്ചുനിൽക്കുന്ന വലിയ പാചക പാത്രങ്ങൾ എന്നിങ്ങനെ അദ്ദേഹം ഉദ്ദേശിക്കുന്നത് എല്ലാം അവർ ഉണ്ടാക്കി കൊടുത്തിരുന്നു.
( നാം പറഞ്ഞു )
 ദാവൂദിന്റെ  കുടുംബമേ ( എനിക്ക്) നന്ദിയായി നിങ്ങൾ പ്രവർത്തിക്കുക.
 എന്റെ അടിമകളിൽ നന്ദിയുള്ളവർ കുറവാണ്....

( 14 ) അങ്ങനെ നാം  നബിക്ക് മരണത്തെ വിധിച്ചപ്പോൾ ( അദ്ദേഹം മരണപ്പെട്ടപ്പോൾ )
 അദ്ദേഹത്തിന്റെ വടി തിന്നു കൊണ്ടിരുന്ന ചിതൽ മാത്രമാണ് അവർക്ക് അദ്ദേഹത്തിന്റെ മരണത്തെ കുറിച്ച് അറിവ് നൽകിയത്. എന്നിട്ട്
( മരണശേഷം ) അദ്ദേഹം താഴെ വീണപ്പോൾ, അദൃശ്യകാര്യങ്ങൾ അറിയുമായിരുന്നെങ്കിൽ ഈ നിന്ദ്യമായ ശിക്ഷയിൽ
( പ്രയാസത്തിൽ ) തങ്ങൾ കഴിയേണ്ടിവരുമായിരുന്നില്ലെന്ന്  ജിന്നുകൾക്ക് മനസ്സിലായി......


( 15 ) തീർച്ചയായും സബഹ്  ഗോത്രക്കാർക്ക് അവരുടെ താമസ സ്ഥലങ്ങൾക്ക് അടുത്തു  ഒരു വലിയ ദൃഷ്ടാന്തമുണ്ടായിരുന്നു.
 അതായത് വലതുഭാഗത്തും ഇടതുഭാഗത്തും ആയി രണ്ട് തോട്ടങ്ങൾ
( നാം  അവരോട് പറഞ്ഞു ) നിങ്ങളുടെ നാഥൻ നൽകിയ ആഹാരത്തിൽനിന്ന് നിങ്ങൾ ഭക്ഷിക്കുകയും അവനോട് നിങ്ങൾ നന്ദികാണിക്കുകയും ചെയ്യുക.
 ഒരു നല്ല രാജ്യം. !
 വളരെയധികം പൊറുക്കുന്ന ഒരു രക്ഷിതാവും....

( 16 ) എന്നിട്ടും (നന്ദി കാണിക്കാതെ) അവർ പിന്മാറി കളഞ്ഞു.
തന്മൂലം അണക്കെട്ടിലെ ജലപ്രവാഹം നാം അവരുടെ മേൽ അയച്ചു.
അവരുടെ ആ രണ്ടു തോട്ടങ്ങൾക്ക് പകരം കൈപ്പുള്ള ഫലങ്ങളും അസ്‌ല് മരവും കുറച്ച് ഇലന്ത മരങ്ങളുമുള്ള രണ്ട് തോട്ടങ്ങൾ അവർക്ക് നാം കൊടുക്കുകയും ചെയ്തു....

( 17 ) സത്യത്തെ നിഷേധിച്ച് കരണം നാം അവർക്ക് നൽകിയ പ്രതിഫലമാണിത്.
 സത്യനിഷേധികൾക്ക് അല്ലാതെ ഇത്തരം പ്രതിഫലം നൽകുമോ....

( 18 ) അവർക്കും
 ( സബഹ് ഗോത്രക്കാർക്കും ) നാം അഭിവൃദ്ധി നൽകിയ നാടുകൾക്കുമിടയിൽ പ്രത്യക്ഷമായ പല നാടുകളെയും നാം ഉണ്ടാക്കുകയും,  അവയിലൂടെ യാത്രക്കാർക്ക് നാം തോത് കണക്കാക്കുകയും ചെയ്തു.
( നാം  പറഞ്ഞു ) അവയിലൂടെ രാവുകളിലും പകലുകളിലും സുരക്ഷിതമായി നിങ്ങൾ യാത്ര ചെയ്തു കൊള്ളുക....

( 19 ) എന്നാൽ അവർ പറഞ്ഞു :" ഞങ്ങളുടെ നാഥാ,  ഞങ്ങളുടെ യാത്രക്കൾക്കിടയിൽ നീ ദൂരമുണ്ടാക്കി തരേണമേ!
 അവർ തങ്ങളോട്  തന്നെ അതിക്രമം കാണിച്ചു.
തന്മൂലം അവരെ നാം പഴങ്കഥകളാക്കി തീർക്കുകയും, എല്ലാത്തരത്തിലും ചിന്നഭിന്നരാക്കുകയും   ചെയ്തു.  തീർച്ചയായും കൂടുതൽ ക്ഷമശീലരും നന്ദി ഉള്ളവരുമായ എല്ലാവർക്കും അതിൽ പല പാഠങ്ങളുമുണ്ട്.....

( 20 ) തീർച്ചയായും  ഇബിലീസ് അവരെ സംബന്ധിച്ച്  തന്റെ ധാരണ  സാക്ഷാത്കരിച്ചു.
അങ്ങനെ അവർ അവനെ പിന്തുടർന്നു. പക്ഷേ സത്യവിശ്വാസികളായ ഒരുവിഭാഗം അവരെ പിന്തുടർന്നില്ല....

( 21 ) അവന് അവരുടെ മേൽ ഒരധികാരവും ഉണ്ടായില്ല.
പരലോകത്തെ കുറിച്ച് സംശയത്തിൽ കഴിയുന്നവരിൽ നിന്നും അതിൽ വിശ്വസിക്കുന്നവരെ പ്രത്യക്ഷമായി
 വേർതിരിച്ച് അറിയേണ്ടതിനായിട്ടല്ലാതെ.
 താങ്കളുടെ നാഥൻ എല്ലാ വസ്തുക്കളുടേയും മേലും സൂക്ഷ്മ വീക്ഷണം ചെയ്യുന്നവനാകുന്നു.....

( 22 ) (നബിയെ )പറയുക.  അല്ലാഹുവിന് പുറമെ നിങ്ങൾ ( ദൈവങ്ങളായി )
 ജൽപ്പിക്കുന്നവരെ വിളിക്കുക.  ആകാശങ്ങളിലാകട്ടെ,ഭൂമിയിലാകട്ടെ ഒരു അണു തൂക്കവും അവർ സ്വന്തമാക്കുന്നില്ല.  അവ രണ്ടിലും അവർക്കൊരു പങ്കും ഇല്ല.
 അവരിൽനിന്ന് അവന് ( അല്ലാഹുവിന് ) ഒരു സഹായിയുമില്ല....

( 23 ) അവൻ അനുവാദം നൽകിവർക്ക് അല്ലാതെ അവന്റെ അടുത്ത്  ശുപാർശ ഫലപെടുകയില്ല.
 അങ്ങനെ ഹൃദയങ്ങളിൽ നിന്നും ഭയം നീങ്ങി കഴിഞ്ഞാൽ അവർ തമ്മിൽ ചോദിക്കും : നിങ്ങളുടെ നാഥൻ എന്താണ് പറഞ്ഞത് എന്ന്, അവൻ പറഞ്ഞത് സത്യം തന്നെ.
അവൻ മഹാനും  ഉന്നതനുമാണ് എന്നവർ മറുപടി പറയും....

( 24 ) (നബിയെ )താങ്കൾ ചോദിക്കുക.
 ആകാശഭൂമികളിൽ  നിന്ന് നിങ്ങൾക്ക് ആഹാരം നൽകുന്നവൻ ആരാണ്?
 താങ്കൾ പറയുക. അള്ളാഹു തന്നെ. തീർച്ചയായും ഞങ്ങൾ അല്ലെങ്കിൽ നിങ്ങൾ സന്മാർഗ്ഗത്തിലാണ്.  അല്ലെങ്കിൽ വ്യക്തമായ ദുർമാർഗ്ഗത്തിലും ....

( 25 ) താങ്കൾ പറയുക. ഞങ്ങൾ കുറ്റം ചെയ്തതിനെപ്പറ്റി നിങ്ങളോട് ചോദിക്കപ്പെടുകയില്ല.
 നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി ഞങ്ങളോടും  ചോദിക്കപ്പെടുകയില്ല....

 ( 26 ) താങ്കൾ പറയുക. നമ്മുടെ രക്ഷിതാവ് നമ്മെ രണ്ട് കൂട്ടരെയും ഒരുമിച്ച് കൂട്ടും.  പിന്നീട് നമുക്കിടയിൽ ന്യായമനുസരിച്ച് അവൻ വിധി കൽപ്പിക്കുന്നതാണ്.
 അവൻ വളരെ നീതിയോടെ വിധിക്കുന്നവനും സർവ്വജ്ഞനുമാകുന്നു.....

( 27 ) താങ്കൾ പറയുക. പങ്കുകാരെന്ന നിലയിൽ നിങ്ങൾ അവനോട് കൂട്ടിച്ചേർത്തിട്ടുള്ളവരെ എനിക്കൊന്നു കാണിച്ചു തരൂ.
അങ്ങനെയില്ല
( അവന് പങ്കുകാരേയില്ല ) എന്നാൽ അവൻ അജയ്യനും അഗാധജ്ഞനുമായ അല്ലാഹുവാകുന്നു....

( 28 ) സന്തോഷവാർത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നൽകുന്നവനുമായി കൊണ്ട്  മുഴുവൻ മനുഷ്യരിലേക്കും ആയിട്ടില്ലാതെ 
( നബിയേ ) താങ്കളെ നാം അയച്ചിട്ടില്ല.
 പക്ഷേ മനുഷ്യരിൽ അധികപേരും (യാഥാർത്ഥ്യം) അറിയുന്നില്ല ....

( 29 ) നിങ്ങൾ സത്യവാദികളാണെങ്കിൽ ഈ വാഗ്ദാനം എപ്പോഴാണ് പുലരുക എന്ന് അവർ (സത്യനിഷേധികൾ) ചോദിക്കുന്നു....

( 30 ) താങ്കൾ പറയുക. നിങ്ങൾക്ക് ഒരു നിശ്ചിത ദിവസമുണ്ട്. ( അത് വരുമ്പോൾ )
 ഒരു നിമിഷവും അത് വിട്ടു നിങ്ങൾ പിന്നോട്ട് പോവുകയോ മുന്നോട്ട് പോവുകയോ ഇല്ല...

( 31 ) ഖുർആനിലോ ഇതിന്റെ മുൻപുള്ള വേദഗ്രന്ഥങ്ങളിലോ ഞങ്ങൾ വിശ്വസിക്കുകയില്ല എന്ന്  സത്യനിഷേധികൾ പറയുന്നു.
 ആ അക്രമികൾ പരസ്പരം കുറ്റം പറഞ്ഞു കൊണ്ട് തങ്ങളുടെ നാഥങ്കൽ നിർത്തപ്പെടുന്ന സന്ദർഭം ( നബിയേ) താങ്കൾ കാണുകയാണെങ്കിൽ ( അത് വല്ലാത്ത ഒരു കാഴ്ച തന്നെയായിരിക്കും)
അതായത് ബലഹീനരായി ഗണിക്കപ്പെട്ടവർ വലിയവരെന്ന്   നടിച്ചിരിക്കുന്നവരോട് പറയും.
 നിങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ ഞങ്ങൾ സത്യവിശ്വാസികളാകുമായിരുന്നു....

( 32 ) വലിയവരെന്നു  നടിച്ചവർ
( നേതാക്കൾ) ബലഹീനരായി  ഗണിക്കപ്പെട്ടവരോട് പറയും.
 നിങ്ങൾക്ക് സന്മാർഗ്ഗം വന്നെത്തിയതിനു ശേഷം  അതിൽ നിന്ന് നിങ്ങളെ തടഞ്ഞത് ഞങ്ങളാണോ. 
അല്ല.നിങ്ങൾ സ്വയം കുറ്റവാളികളായിരുന്നു.....

( 33 )ബലഹീനരായി കരുതിയിരുന്നവർ വലിയവരെന്ന്   നടിച്ചവരോട്  വീണ്ടും പറയും : പക്ഷേ രാപ്പകലുകളിലുള്ള
( നിങ്ങളുടെ )കുതന്ത്രം!
 അല്ലാഹുവിനെ നിഷേധിക്കാനും അവനു  സമന്മാരെ  സ്വീകരിക്കാനും നിങ്ങൾ ഞങ്ങളോട് കൽപിച്ചുകൊണ്ടിരുന്നപ്പോഴത്തെ
( കുതന്ത്രം- അതാണ് ഞങ്ങളെ തടഞ്ഞത് )
 ശിക്ഷ കാണുന്ന സമയത്ത് അവർ
( ഇരുകൂട്ടരും )
 ഖേദം മറച്ചു വെക്കുന്നതാണ്.
 സത്യനിഷേധികളുടെ കഴുത്തുകളിൽ നാം വിലങ്ങുകൾ വെക്കുകയും ചെയ്യും.
 അവർ പ്രവർത്തിച്ചു കൊണ്ടിരുന്നതിന് അല്ലാതെ അവർക്ക് പ്രതിഫലം നൽകപ്പെടുമോ  ?

( 34 ) ഒരു നാട്ടിലും തന്നെ ഒരു താക്കീത് കാരനെയും ( പ്രവാചകനെയും )
 നാം അയച്ചിട്ട് അവിടത്തെ
സുഖലോലുപന്മാർ ഇങ്ങനെ പറയാതിരുന്നിട്ടില്ല.
" നിങ്ങൾ കൊണ്ടുവന്ന സന്ദേശത്തെ തീർച്ചയായും ഞങ്ങൾ
നിഷേധിക്കുന്നവരാണ് "...

( 35 ) ഞങ്ങൾ ധാരാളം സ്വത്തുക്കളും സന്താനങ്ങളും ഉള്ളവരാണ്. ഞങ്ങൾ ശിക്ഷിക്കപ്പെടുന്നവരല്ല  എന്നും അവർ പറയും....

( 36 )( നബിയെ )താങ്കൾ പറയുക.
 തീർച്ചയായും എന്റെ നാഥൻ അവൻ ഉദ്ദേശിക്കുന്നവർക്ക് ആഹാരം വിശാലമാക്കി കൊടുക്കും
( അവനുദ്ദേശിക്കുന്നവർക്ക് )
 അവനത് കുടുസ്സാക്കുകയും ചെയ്യും.
 പക്ഷേ മനുഷ്യരിൽ അധികപേരും അറിയുന്നില്ല....

( 37 )നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും നിങ്ങൾക്ക് നമ്മുടെ അടുത്ത് സാമ്യപ്യം  നേടിത്തരുന്നവയല്ല.
 പക്ഷേ സത്യവിശ്വാസം കൈക്കൊള്ളുകയും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നവർ ആരോ അവർക്ക് തങ്ങൾ  പ്രവർത്തിച്ചതിന് ഇരട്ടി പ്രതിഫലമുണ്ടായിരിക്കും.
 അവർ ഉന്നത സൗധങ്ങളിൽ നിർഭയരായികഴിയുന്നവരാണ്......


( 38 ) നമ്മെ  അശക്തരാക്കാമെന്നു ധരിച്ചു കൊണ്ട് നമ്മുടെ ആയത്തുകളിൽ കുഴപ്പമുണ്ടാക്കാൻ ഓടി നടക്കുന്നവർ ശിക്ഷയിൽ ഹാജരാക്കപ്പെടുന്നവരാണ്....

( 39 ) പറയുക. എന്റെ നാഥൻ അവന്റെ അടിമകളിൽ നിന്ന് ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം വിശാലമാക്കി കൊടുക്കും. അവൻ കുടുസ്സാക്കുകയും ചെയ്യും.
( സത്യമാർഗ്ഗത്തിൽ ) ഏതൊരു വസ്തു ചിലവഴിക്കുകയാണെങ്കിലും  അതിന്നവൻ  നിങ്ങൾക്ക് പകരം നൽകുന്നതാണ്.
അവൻ ഉപജീവനം നൽകുന്നവരിൽ ഉത്തമനാകുന്നു.....

( 40 ) അവരെ എല്ലാവരെയും അവൻ ഒരുമിച്ചു കൂട്ടുന്ന ദിവസം( ഓർക്കുക )
പിന്നെ അവൻ മലക്കുകളോട് ചോദിക്കും.
 ഇവർ  നിങ്ങളെ ആയിരുന്നോ ആരാധിച്ചിരുന്നത്   ?

( 41 )അവർ പറയും നിന്റെ പരിശുദ്ധിയെ ഞങ്ങൾ വാഴ്ത്തുന്നു.!
നീയാണ് ഞങ്ങളുടെ നേതാവ്. ഇവരല്ല.
 ഇവർ  പിശാചുക്കളെയാണ് ആരാധിച്ചിരുന്നത്.
ഇവരിൽ അധികപേരും അവരിൽ വിശ്വസിച്ചവരാണ്...


( 42 )അന്നു നിങ്ങളിൽ ചിലർക്ക് വേണ്ടി മറ്റു ചിലർക്ക് ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയുകയില്ല .
" നിങ്ങൾ നിഷേധിച്ചു  കൊണ്ടിരുന്ന ആ നരക ശിക്ഷ നിങ്ങൾ ആസ്വദിച്ചു കൊള്ളുക"
 എന്ന് അക്രമം കാണിച്ചവരോട് നാം  പറയുകയും ചെയ്യും....

( 43 ) വ്യക്തമായ നിലയിൽ നമ്മുടെ ആയത്തുകൾ അവർക്ക് ഓതിക്കേൾപ്പിക്കപ്പെട്ടാൽ അവർ പറയും.
" നിങ്ങളുടെ പിതാക്കൾ ആരാധിച്ചു  വന്നവയിൽ നിന്ന് നിങ്ങളെ തടയാൻ ഉദ്ദേശിക്കുന്ന ഒരു മനുഷ്യൻ തന്നെയാണ് ഇവൻ " ഇത് കെട്ടിയുണ്ടാക്കിയ ഒരു കള്ളം മാത്രമാണ് എന്നും അവർ പറയും.
 ആ സത്യനിഷേധികൾക്ക് സത്യം വന്നു കിട്ടിയപ്പോൾ അതിനെക്കുറിച്ച് ഇത് വ്യക്തമായ ഒരു ജാലവിദ്യ മാത്രമാണ് എന്നും അവർ പറയും .......

( 44 ) പഠിച്ച് അറിയുവാനുള്ള വേദഗ്രന്ഥങ്ങൾ ഒന്നും നാം അവർക്ക് കൊടുത്തിട്ടില്ല. താങ്കൾക്ക് മുൻപ് അവരിലേക്ക് ഒരു താക്കീത് കാരനെയും നാം അയച്ചിട്ടുമില്ല....

( 45 ) ഇവർക്ക് മുമ്പുള്ളവരും നിഷേധിച്ചിട്ടുണ്ട്.
 അവർക്ക് നാം നൽകിയതിന്റെ  പത്തിലൊരംശത്തിലേക്ക് പോലും ഇവർ എത്തിയിട്ടില്ല.
 അങ്ങനെ അവരെന്റെ ദൂതന്മാരെ നിഷേധിച്ചു.
 അപ്പോൾ എന്റെ ശിക്ഷ എങ്ങനെയാണ് ഉണ്ടായത്  ?

( 46 )( നബിയെ) പറയുക.
 ഒരു കാര്യം മാത്രം ഞാൻ നിങ്ങളെ ഉപദേശിക്കുന്നു.
 ഈരണ്ടാളോ ഓരോത്തരോ  ആയി അല്ലാഹുവിനുവേണ്ടി നിങ്ങൾ തയ്യാറാവുക.
 എന്നിട്ട് ചിന്തിച്ചുനോക്കുക.
( എന്നതാണത് ) എന്നാൽ നിങ്ങൾക്ക് വ്യക്തമായി മനസ്സിലാകും )
 നിങ്ങളുടെ കൂട്ടുകാരന് യാതൊരു ഭ്രാന്തുമില്ല.
 കഠിനമായ ശിക്ഷ ക്ക് മുൻപിൽ നിങ്ങൾക്ക് ഒരു താക്കീതുകാരൻ മാത്രമാണ് അദ്ദേഹം...

( 47 ) ( നബിയെ )പറയുക.
ഞാൻ നിങ്ങളോട് എന്തെങ്കിലും പ്രതിഫലം ചോദിക്കുകയാണെങ്കിൽ അത് നിങ്ങൾക്ക് ഉള്ളതാണ്.
 എനിക്കുള്ള പ്രതിഫലം അല്ലാഹുവിങ്കൽ മാത്രമാകുന്നു.
 അവൻ എല്ലാ കാര്യങ്ങളും അറിയുന്നവനാണ്....

( 48 ) ( നബിയെ )പറയുക.
തീർച്ചയായും എന്റെ  നാഥൻ സത്യത്തെ ഇട്ടുതരുന്നു.
 അവൻ അദൃശ്യകാര്യങ്ങൾ നന്നായി അറിയുന്നവനാണ്....

( 49 ) ( നബിയെ )പറയുക. സത്യം വന്നു കഴിഞ്ഞു. അസത്യം തുടങ്ങുകയോ അത് ആവർത്തിക്കുകയോ  ചെയ്യുന്നില്ല.....

( 50 ) ( നബിയെ )പറയുക.
ഞാൻ വഴിതെറ്റിയാൽ ഞാൻ വഴിതെറ്റുന്നത് എനിക്ക് എതിരെ തന്നെയാണ്. ഞാൻ നേർമാർഗ്ഗം പ്രാപിച്ചിട്ടുണ്ടെങ്കിൽ  അത് എന്റെ നാഥൻ എനിക്ക് വഹ് യ്  നൽകുന്നതുകൊണ്ടാകുന്നു.
 തീർച്ചയായും അവൻ എല്ലാം കേൾക്കുന്നവനും സമീപസ്ഥനുമാകുന്നു....

( 51 )( നബിയെ )അവർ ഭയചികിതരാകുന്ന  സന്ദർഭം താങ്കൾ കാണുകയാണെങ്കിൽ
( അത് ഒരു ഭയങ്കര ദൃശ്യം ആയേനെ )
 അപ്പോൾ( അവർക്ക് അല്ലാഹുവിന്റെ പിടിയിൽനിന്ന് ) രക്ഷപ്പെടാൻ കഴിയില്ലതന്നെ.
 അടുത്ത സ്ഥലത്ത് വെച്ച് തന്നെ അവർ പിടിക്കപ്പെടുകയും ചെയ്യും...

( 52 ) ഞങ്ങൾ അതിൽ വിശ്വസിച്ചു എന്നവർ പറയും. വിദൂര സ്ഥലത്തുനിന്ന് എങ്ങനെയാണ് അവർക്ക് അത് കരസ്ഥമാക്കാൻ കഴിയുക...?

( 53 )ഇതിനു മുൻപ് അവരതു  നിഷേധിച്ചിരിക്കുകയായിരുന്നു.
 വിദൂരമായ സ്ഥലത്തുനിന്നും അവർ ഊഹാസ്ത്രം  എറിയുകയും ചെയ്തിരുന്നു....

( 54 ) അവരുടെയും അവർ ഇച്ഛിക്കുന്നതിന്റെയും നടുവിൽ തടസ്സം ഇടപെടും. അവരുടെ മുൻപുണ്ടായിരുന്ന കക്ഷികളെ കൊണ്ട് ചെയ്യപ്പെട്ടത് പോലെതന്നെ  . ( കാരണം )തീർച്ചയായും ആശയക്കുഴപ്പമുണ്ടാക്കുന്ന സംശയത്തിലായിരുന്നു അവർ........

അഭിപ്രായങ്ങള്‍