26- Surah Al Shuharaah- 160-227
അദ്ധ്യായം -26
സൂറ അൽ ശ്ശുഅറാഹ്
അവതരണം -മക്ക
സൂക്തങ്ങൾ -227
160മുതൽ 227വരെയുള്ള
( ഞാൻ ആരംഭിക്കുന്നു )....
( 160 ) ലൂഥ് നബിയുടെ ജനത പ്രവാചകന്മാരെ നിഷേധിച്ചു....
( 161 )തങ്ങളുടെ സഹോദരൻ ലൂഥ് അവരോട് പറഞ്ഞ സന്ദർഭം!
നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ ?
( 162 ) ഉറപ്പായും ഞാൻ നിങ്ങൾക്ക് വേണ്ടി നിയോഗിക്കപ്പെട്ട ദൂതനാണ്....
( 163 ) അതുകൊണ്ട് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക.....
( 164 ) ഇതിന്റെ പേരിൽ ഞാൻ നിങ്ങളോട് ഒരു പ്രതിഫലവും ചോദിക്കുന്നില്ല.
എന്റെ പ്രതിഫലം ലോക നാഥനായ അല്ലാഹുവിങ്കൽ മാത്രമാണ്....
( 165-166 ) ലോകജനതയിൽ നിങ്ങൾ മാത്രം
( കാമ പൂർത്തീകരണത്തിന് )
പുരുഷന്മാരെ സമീപിക്കുകയും നിങ്ങളുടെ നാഥൻ നിങ്ങൾക്ക് വേണ്ടി സൃഷ്ടിച്ച തന്ന ഇണകളെ നിങ്ങൾ
വിട്ടുകളയുകയുമാണോ?
എന്നാൽ നിങ്ങൾ അതിക്രമകാരികളായ ഒരു ജനത തന്നെയാണ്.....
( 167 ) അവർ പറഞ്ഞു : ഓ ലൂഥ്, നീ ഇതിൽനിന്ന് വിരമിക്കുന്നില്ലെങ്കിൽ തീർച്ചയായും നീ പുറത്താക്കപ്പെടുന്നവരിൽ
പെട്ടുപോകും...
( 168 ) അദ്ദേഹം പറഞ്ഞു : തീർച്ചയായും ഞാൻ നിങ്ങളുടെ ഈ പ്രവർത്തിയോട് കഠിന വെറുപ്പ് ഉള്ളവരിൽ പെട്ടവനാണ്.
( 169 ) എന്റെ നാഥാ, എന്നെയും എന്റെ സ്വന്തക്കാരെയും ഇവരുടെ പ്രവർത്തനങ്ങളിൽ നിന്ന് നീ രക്ഷിക്കേണമേ...
( 170 ) അപ്പോൾ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സ്വന്തക്കാരെയും എല്ലാം നാം രക്ഷപ്പെടുത്തി...
( 171 ) ഒരു വൃദ്ധ സ്ത്രീ ഒഴികെ.
അവർ ബാക്കിയുള്ളവരിൽപ്പെട്ടവളാണ്...
( 172 ) പിന്നെ മറ്റുള്ളവരെ നിശ്ശേഷം നശിപ്പിച്ചുകളഞ്ഞു ....
( 173 ) അവരുടെ മേൽ നാം ഒരു പ്രത്യേക മഴ വർഷിപ്പിച്ചു. മുന്നറിയിപ്പ് നൽകപ്പെട്ടവർക്ക് കിട്ടിയ മഴ വളരെ ചീത്ത....
( 174 ) തീർച്ചയായും അതിൽ വലിയ ദൃഷ്ടാന്തമുണ്ട്. പക്ഷേ അവരിൽ അധികപേരും വിശ്വസിച്ചവരല്ല...
( 175 ) തീർച്ചയായും താങ്കളുടെ നാഥൻ അജയ്യനും പരമകാരുണികനും തന്നെയാണ്...
( 176 )ഐക്കത്തുക്കാർ പ്രവാചകന്മാരെ നിഷേധിച്ചു....
( 177 ) ശുഐബ് (നബി )അവരോട് പറഞ്ഞ സന്ദർഭം: നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ ?
( 178 ) തീർച്ചയായും ഞാൻ നിങ്ങൾക്ക് വേണ്ടി നിയോഗിക്കപ്പെട്ട വിശ്വസ്തനായ ദൂതനാകുന്നു....
( 179 ) അതുകൊണ്ട് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക....
( 180 ) ഇതിന്റെ പേരിൽ യാതൊരു പ്രതിഫലവും ഞാൻ നിങ്ങളോട് ചോദിക്കുന്നില്ല.
എന്റെ പ്രതിഫലം ലോക നാഥനായ അല്ലാഹുവിങ്കൽ മാത്രമാണ്....
( 181-182 ) നിങ്ങൾ അളവ് പൂർത്തിയാക്കി കൊടുക്കുക.
അതിൽ കുറവ് വരുത്തുന്നവരിൽ പെട്ടുപോകരുത്.
ശരിയായ തുലാസ്സു കൊണ്ട് നിങ്ങൾ തൂക്കി കൊടുക്കുകയും ചെയ്യുക....
( 183 ) നിങ്ങൾ ജനങ്ങൾക്ക് അവരുടെ വസ്തുക്കൾ നഷ്ടപ്പെടുത്തുകയും നാട്ടിൽ നാശം ചെയ്യുന്നവരായി കുഴപ്പമുണ്ടാക്കുകയും ചെയ്യരുത്.....
( 184 ) നിങ്ങളെയും പൂർവ്വികരായ ജനങ്ങളെയും സൃഷ്ടിച്ച അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക...
( 185 ) അവർ പറഞ്ഞു : തീർച്ചയായും നീ മാരണം ബാധിച്ചവരിൽ പെട്ടവൻ തന്നെയാണ്....
( 186 ) നീ ഞങ്ങളെ പോലെയുള്ള ഒരു മനുഷ്യൻ മാത്രമാണ്.
തീർച്ചയായും നീ അസത്യവാദികളിൽ പെട്ടവൻ തന്നെയാണ് എന്നാണ് ഞങ്ങൾ കരുതുന്നത്...
( 187 ) അതുകൊണ്ട് നീ സത്യവാദികളിൽ പെട്ടവൻ ആണെങ്കിൽ ആകാശത്ത് നിന്ന് ചില കഷണങ്ങൾ നീ ഞങ്ങളുടെമേൽ വീഴ്ത്തുക....
( 188 ) അദ്ദേഹം പറഞ്ഞു : നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് എന്റെ നാഥൻ ഏറ്റവും നന്നായി അറിയുന്നവനാണ്
( അവൻ വേണ്ടത് ചെയ്തു കൊള്ളും )....
( 189 ) അങ്ങനെ അവർ അദ്ദേഹത്തെ നിഷേധിച്ചു. അതിനാൽ മേഘ തണലിന്റെ ദിവസത്തെ ശിക്ഷ അവരെ പിടികൂടി.
തീർച്ചയായും അത് ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷയായിരുന്നു...
( 190 ) തീർച്ചയായും അതിൽ വലിയ ദൃഷ്ടാന്തമുണ്ട്.
പക്ഷേ അവരിൽ അധികപേരും വിശ്വസിച്ചവരല്ല....
( 191 ) തീർച്ചയായും താങ്കളുടെ നാഥൻ അജയ്യനും പരമകാരുണികനും തന്നെയാകുന്നു...
( 192 ) തീർച്ചയായും ഇത്
( ഖുർആൻ ) ലോകനാഥനായ അള്ളാഹു അവതരിപ്പിച്ചത് തന്നെയാണ്....
( 193-194 ) വിശ്വസ്തനായ ആത്മാവ്
അതുകൊണ്ട് താങ്കളുടെ ഹൃദയത്തിൽ ഇറങ്ങിയത് താക്കീത് നൽകുന്നവരുടെ കൂട്ടത്തിൽ താങ്കൾ ഉൾപ്പെടുന്നതിനുവേണ്ടിയാണ്...
( 195 ) വ്യക്തമായ അറബി ഭാഷയിലാണ്
( ഇതിന്റെ അവതരണം )....
( 196 ) തീർച്ചയായും ഈ ഖുർആൻ പൂർവികരുടെ വേദഗ്രന്ഥങ്ങളിൽ ഉള്ളതാണ്....
( 197 ) ഇസ്റാഈല്യരിലുള്ള പണ്ഡിതന്മാർക്ക്
ഇതിനെ സംബന്ധിച്ച് അറിയാം എന്നത് ഇവർക്ക്
( സത്യനിഷേധികൾക്ക് )
ഒരു തെളിവാകുന്നില്ലേ ?
( 198-199 ) അനറബികളിൽ ആർക്കെങ്കിലും ഈ ഖുർആനെ നാം അവതരിപ്പിക്കുകയും എന്നിട്ട് അദ്ദേഹം ഇത് ഇക്കൂട്ടർക്ക് വായിച്ചു കേൾപ്പിക്കുകയും ചെയ്തിരുന്നെങ്കിലും അവരതിൽ വിശ്വസിക്കുന്നവരാമാകുമായിരുന്നില്ല....
( 200 ) അത് പ്രകാരം ആ കുറ്റവാളികളുടെ ഹൃദയങ്ങളിൽ നാം സത്യ നിഷേധത്തെ
കടത്തിയിരിക്കുന്നു....
( 201 ) വേദന ജനകമായ ശിക്ഷ കാണുന്നത് വരെയും അവർ ഖുർആനിൽ വിശ്വസിക്കുകയില്ല....
( 202 ) അവർ പ്രതീക്ഷിക്കാത്ത തരത്തിൽ പെട്ടെന്നാണ് ആ ശിക്ഷ വന്നെത്തുക...
( 203 ) അപ്പോൾ അവർ ചോദിക്കും : ഞങ്ങൾക്ക് അല്പം സാവകാശം നൽകപ്പെടുന്നവരാകുമോ ?
( 204 ) എന്നിട്ട് ( ഈ ത്തരത്തിലുള്ള)
നമ്മുടെ ശിക്ഷയെ കുറിച്ചാണോ അവർ തിരക്ക് കൂട്ടി കൊണ്ടിരിക്കുന്നത് ?
( 205-207 ) താങ്കൾ ചിന്തിച്ചുനോക്കുക. അവർക്ക് കുറേ വർഷങ്ങൾ സുഖം നൽകുകയും പിന്നീട് താക്കീത് നൽകപ്പെട്ടിരുന്ന ശിക്ഷ അവർക്ക് വന്നെത്തുകയും ചെയ്താൽ തങ്ങൾക്ക് നൽകപ്പെട്ടിരുന്ന സുഖം
( ആ ശിക്ഷയെ തടഞ്ഞുനിർത്തുന്നതിൽ ) അവർക്ക് വല്ല പ്രയോജനവും ചെയ്യുമോ?
( ഒരിക്കലുമില്ല).....
( 208 ) മുന്നറിയിപ്പ് നൽകുന്നവരെ
( പ്രവാചകന്മാരെ) അയക്കാതെ ഒരു നാടിനെയും നാം നശിപ്പിച്ചിട്ടില്ല....
( 209 ) അവരെ ഓർമ്മിപ്പിക്കാൻ വേണ്ടിയാണ് (നാം മുന്നറിയിപ്പ്കാരെ
അയക്കുന്നത് )നാം അക്രമം കാണിക്കുന്നവനല്ല....
( 210-211 ) ഈ ഖുർആനുമായി പിശാചുക്കൾ ഇറങ്ങിയിട്ടില്ല.
അവർക്ക് അത് യോജിച്ചതല്ല.അവർക്ക് അതിനു സാധിക്കുകയുമില്ല ....
( 212 ) തീർച്ചയായും അവർ അത് കേൾക്കുന്നതിൽനിന്ന് തടയപ്പെട്ടവർ തന്നെയാണ്...
( 213 ) അതുകൊണ്ട് അള്ളാഹുവിനോട് ഒപ്പം മറ്റൊരു ദൈവത്തോടും താങ്കൾ പ്രാർത്ഥിക്കരുത് .
എങ്കിൽ താങ്കൾ ശിക്ഷിക്കപ്പെടുന്നവരിൽ പെട്ടുപോകും.....
( 214 ) അടുത്ത ബന്ധുക്കളെ താങ്കൾ (ശിക്ഷയെക്കുറിച്ച് )
മുന്നറിയിപ്പ് നൽകുക...
( 215 ) താങ്കളെ പിന്തുടർന്ന സത്യവിശ്വാസികളോട് സൗമ്യമായി പെരുമാറുകയും ചെയ്യുക...
( 216 ) ഇനി അവർ താങ്കളെ ധിക്കരിക്കുക യാണെങ്കിൽ, നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഞാൻ നിരുത്തരവാദിയാണ് എന്ന് താങ്കൾ പറഞ്ഞേക്കുക ....
( 217 ) അജയ്യനും പരമകാരുണികനുമായ അല്ലാഹുവിങ്കൽ താങ്കൾ
സർവ്വവും ഏൽപ്പിക്കുക....
( 218 )താങ്കൾ നിന്ന് നിസ്കരിക്കുന്ന സമയത്ത് താങ്കളെ അവൻ കാണുന്നുണ്ട്....
( 219 ) നിസ്കരിക്കുന്നവരുടെ കൂട്ടത്തിൽ താങ്കളുടെ ചലനവും
( അവൻ കാണുന്നുണ്ട്)....
( 220 ) തീർച്ചയായും അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ്....
( 221 ) ആരുടെ അടുത്താണ് പിശാചുക്കൾ ഇറങ്ങുക എന്നത് നാം നിങ്ങളെ അറിയിച്ചു തരട്ടെയോ ?
( 222 ) ധാരാളം കള്ളം പറയുകയും വളരെയധികം തെറ്റ് ചെയ്യുകയും ചെയ്യുന്ന എല്ലാ ഓരോരുത്തരുടെയും അടുത്താണ് അവർ ഇറങ്ങി വരിക....
( 223 ) അവർ കേട്ടതിനെ ഇട്ടുകൊടുക്കും.
മിക്ക കാര്യങ്ങളിലും അവർ കള്ളം പറയുന്നവരാണ് ....
( 224 ) കവികളെ പിന്തുടരുന്നത് ദുർമാർഗ്ഗികളാണ്.....
( 225-226 ) താങ്കൾ കണ്ടില്ലേ?
അവർ( ഭാവനയുടെ )എല്ലാ താഴ്വരകളിലും അലഞ്ഞു നടക്കുകയും പ്രവർത്തിക്കാത്തത് പറയുകയും ചെയ്യുന്നു.....
( 227 ) സത്യവിശ്വാസം കൈക്കൊള്ളുകയും സൽകർമമങ്ങൾ അനുഷ്ഠിക്കുകയും
അള്ളാഹുവിനെ ധാരാളം സ്മരിക്കുകയും ആക്രമിക്കപ്പെട്ടതിനു ശേഷം പ്രതികാര നടപടിയെടുക്കുകയും ചെയ്തവരൊഴികെ
( അവർ അതിൽ പെടുകയില്ല)
തങ്ങൾ എങ്ങോട്ടാണ് മടങ്ങിച്ചെല്ലുക എന്ന് അക്രമികൾ പിന്നീട് മനസ്സിലാക്കുന്നതാണ്.....