26-Surah Al shuharaah -01-39


سورة الشعراء -26
അവതരണം -മക്ക
 സൂക്തങ്ങൾ-227
 1 മുതൽ 39 വരെയുള്ള വചനങ്ങളുടെ അർത്ഥം
.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....

( 01 )ഥാ, സീൻ, മീം.... 

( 02 ) സുവ്യക്തമായ ഒരു ഗ്രന്ഥത്തിലെ
( ഖുർആൻ ) വചനങ്ങളാണിത്.... 

( 03 ) അവർ സത്യവിശ്വാസികളാകാത്തതിനാൽ നിന്റെ  ജീവൻ  അവർ  അപകടപ്പെടുത്തിയേക്കും...

( 04 ) നാം ഉദ്ദേശിക്കുകയാണെങ്കിൽ ആകാശത്തുനിന്നും ഒരു ദൃഷ്ടാന്തം അവർക്ക് നാം ഇറക്കുകയും അങ്ങനെ അവരുടെ കഴുത്തുകൾ അതിന് കീഴടങ്ങുകയും ചെയ്യുമായിരുന്നു
( പക്ഷേ നാം അത് ഉദ്ദേശിക്കുന്നില്ല ).....

( 05 ) കരുണാനിധിയായ അല്ലാഹുവിങ്കൽനിന്ന് പുതിയതായി ഏതൊരു  സന്ദേശം വന്നു കിട്ടുമ്പോഴും അവരതിനെ പരിഗണിക്കാതെ തിരിഞ്ഞു കളയുക തന്നെയാണ്...

( 06 ) അങ്ങനെ അവരത് നിഷേധിച്ചു. എന്നാൽ ഏതൊന്നിനെ അവർ പരിഹസിച്ചു കൊണ്ടിരിക്കുന്നുവോ  അതിന്റെ പ്രത്യാഘാതം അവർക്ക് വന്നുകൊള്ളും....

( 07 ) അവർ ഭൂമിയിലേക്ക് നോക്കുന്നില്ലേ ? 
 എല്ലാത്തരം ഉൽകൃഷ്ടമായ ഇണകളിൽ നിന്നും എത്രയെത്ര വസ്തുക്കളെയാണ് നാം അതിൽ മുളപ്പിച്ചിരിക്കുന്നതെന്ന് ? 

( 08 ) തീർച്ചയായും അതിൽ മഹത്തായ ദൃഷ്ടാന്തമുണ്ട്.
പക്ഷേ അവരിൽ അധികം ആളുകളും  സത്യവിശ്വാസികളല്ല.... 

( 09 ) തീർച്ചയായും താങ്കളുടെ നാഥൻ തന്നെയാണ് അജയ്യനും പരമകാരുണികനും.... 

( 10-11 )( നബിയെ ) താങ്കളുടെ നാഥൻ മൂസാ നബിയോട് വിളിച്ചു പറഞ്ഞ സന്ദർഭം 
( ദയവായി ഓർക്കുക ) നിങ്ങൾ അക്രമകാരികളായ ആ ജനതയുടെ
- അതായത് ഫിർഔന്റെ ജനതയുടെ-
 അടുത്തേക്ക് ചെല്ലുക. അവർ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേ 
( എന്ന് ചോദിക്കുകയും ചെയ്യുക )....

( 12 ) അദ്ദേഹം പറഞ്ഞു : എന്റെ നാഥാ, തീർച്ചയായും അവരെന്നെ നിഷേധിക്കുമെന്ന്
 ഞാൻ ഭയപ്പെടുന്നുണ്ട്.....

( 13 ) എന്റെ ഹൃദയം ഇടുങ്ങി പോകും. എനിക്ക് സംസാരവൈഭവം ഉണ്ടാവുകയില്ല.
 അതുകൊണ്ട് ഹാറൂന്റെ   അടുത്തേക്ക് നീ (ദൂതനെ )അയച്ചാലും...

( 14 ) മാത്രമല്ല എന്റെ മേൽ അവർക്ക് ഒരു കുറ്റവും ആരോപിക്കാനുണ്ട്. അതിനാൽ അവരെന്നെ കൊന്നുകളയും എന്ന് ഞാൻ ഭയപ്പെടുന്നു...

( 15 ) അല്ലാഹു പറഞ്ഞു : അതൊരിക്കലുമുണ്ടാകില്ല. അതുകൊണ്ട് നിങ്ങൾ രണ്ടുപേരും എന്റെ ദൃഷ്ടാന്തങ്ങളുമായി  പോയി കൊള്ളുക.
 തീർച്ചയായും നാം നിങ്ങളോടൊപ്പമുണ്ട്. എല്ലാം നാം കേൾക്കുന്നതുമാണ്...


( 16 ) അങ്ങനെ നിങ്ങൾ രണ്ടുപേരും ഫിർഔന്റെ അടുത്തേക്ക് ചെല്ലണം. എന്നിട്ട് ഞങ്ങൾ ഓരോരുത്തരും ലോകനാഥന്റെ ദൂതന്മാരാണെന്ന് പറയുക....

( 17 )ഇസ്റാഈൽ സന്തതികളെ ഞങ്ങളോടൊപ്പം അയക്കണം
( എന്നതാണ് ഞങ്ങളുടെ ദൗത്യം എന്നും പറയുക )....

( 18 ) ഫിർഔൻ  പറഞ്ഞു : നീ ചെറിയ കുട്ടിയായിരുന്നപ്പോൾ ഞങ്ങളോടൊപ്പം നിന്നെ താമസിപ്പിച്ചു പോറ്റി വളർത്തുകയും, നിന്റെ  ആയുസ്സിൽ
 കുറെ കൊല്ലങ്ങൾ നീ ഞങ്ങളോടൊപ്പം താമസിക്കുകയും ചെയ്തില്ലേ. ? 

( 19 ) എന്നിട്ട് നീ ചെയ്തതൊക്കെ ചെയ്തു. നന്ദിയില്ലാത്തവരിൽ പെട്ടവനാണ് നീ...

( 20 ) മൂസാനബി പറഞ്ഞു : ഞാൻ അന്ന് അത് ചെയ്തു. അന്ന് ഞാൻ വഴിതെറ്റിയവരിൽ  പെട്ടവനായിരുന്നു... 

( 21 ) അങ്ങനെ നിങ്ങളെ ഭയപ്പെട്ടപ്പോൾ  നിങ്ങളിൽ നിന്ന് ഞാൻ ഓടിപ്പോയി.
 അപ്പോൾ എന്റെ നാഥൻ എനിക്ക് വിജ്ഞാനം പ്രാധാന്യം ചെയ്യുകയും, എന്നെ മുർസലുകളിൽ  ഉൾപ്പെടുത്തുകയും ചെയ്തു....

( 22 ) ആ പോറ്റി വളർത്തൽ ഇസ്റാഈല്യരെ നീ അടിമകളാക്കി വെച്ചതിനാൽ എന്റെ മേൽ എടുത്തുപറയുന്ന ഒരു അനുഗ്രഹമാണ്...

( 23 ) ഫിർഔൻ ചോദിച്ചു: ലോകനാഥൻ എന്ന് പറയുന്നത് എന്താണ് ? 

( 24 ) അദ്ദേഹം പറഞ്ഞു : ആകാശഭൂമികളുടെയും അവക്ക് ഇടയിൽ ഉള്ളവരുടെയും  നാഥനാണവൻ.
നിങ്ങൾ ദൃഢവിശ്വാസം
 ഉള്ളവരാണെങ്കിൽ  ..... 

( 25 ) അവൻ തന്റെ ചുറ്റുമുള്ളവരോട്  ചോദിച്ചു : ഇവൻ പറയുന്നത് നിങ്ങൾ ശരിക്കും കേൾക്കുന്നില്ലേ ? 

( 26 ) അദ്ദേഹം പറഞ്ഞു : നിങ്ങളുടെ നാഥനും നിങ്ങളുടെ പൂർവ്വപിതാക്കളുടെ നാഥനും തന്നെ.....

( 27 ) അവൻ( ജനങ്ങളോട് )പറഞ്ഞു : നിങ്ങളുടെ അടുത്തേക്കയപ്പെട്ട  നിങ്ങളുടെ ദൂതൻ തീർച്ചയായും ഒരു ഭ്രാന്തൻ തന്നെയാണ്....

( 28 ) അദ്ദേഹം പറഞ്ഞു : അവൻ ഉദയ സ്ഥാനത്തിന്റെയും, അസ്തമയ സ്ഥാനത്തിന്റെയും അവയ്ക്കിടയിലുള്ളതിന്റെയും നാഥനാണ്. നിങ്ങൾ ബുദ്ധിയുള്ളവരാണെങ്കിൽ... 

( 29 ) അവൻ പറഞ്ഞു : ഞാൻ അല്ലാത്ത ഒരു ദൈവത്തെ നീ സ്വീകരിച്ചാൽ തീർച്ചയായും നിന്നെ ഞാൻ തടവുകാരുടെ കൂട്ടത്തിലാക്കും....

( 30 ) അദ്ദേഹം ചോദിച്ചു : നിനക്ക് ഞാൻ വ്യക്തമായ ഒരു ദൃഷ്ടാന്തം കൊണ്ടുവന്നാലും 
( നീ വിശ്വസിക്കുകയില്ലേ ?  )....

( 31 ) അവൻ പറഞ്ഞു : എന്നാൽ അത് കൊണ്ടുവരൂ ! നീ സത്യവാദികളിൽ പെട്ടവൻ ആണെങ്കിൽ....? 

( 32 )   അങ്ങനെ അദ്ദേഹം തന്റെ വടി  നിലത്തിട്ടു .
അപ്പോഴതാ അതൊരു വ്യക്തമായ സർപ്പമായിരിക്കുന്നു..... 

( 33 ) അദ്ദേഹം തന്റെ കൈ
( കക്ഷത്തിൽ നിന്ന് ) പുറത്തെടുത്തു. അപ്പോഴതാ നോക്കുന്നവർക്ക് അത് പ്രകാശമുള്ളതായിരിക്കുന്നു..... 

( 34 ) തന്റെ ചുറ്റുമുള്ള പ്രധാനികളോട്  അവൻ പറഞ്ഞു : തീർച്ചയായും ഇവൻ വളരെ വിദഗ്ദനായ ജാലവിദ്യക്കാരനാണ്.... 

( 35 ) തന്റെ ജാലവിദ്യ കൊണ്ട് നാട്ടിൽ നിന്ന് നിങ്ങളെ പുറത്താക്കാനാണ് അവൻ ഉദ്ദേശിക്കുന്നത്. അത് കൊണ്ട് അവന്റെ കാര്യത്തിൽ നിങ്ങളെന്തു നിർദ്ദേശിക്കുന്നു ? 

( 36 ) അവർ പറഞ്ഞു : അവനും അവന്റെ സഹോദരനും അങ്ങ് സമയം കൊടുക്കുക. എന്നിട്ട് അങ്ങയുടെ അധികാരത്തിൽ പെട്ട എല്ലാ നാടുകളിലേക്കും
( ജാലവിദ്യക്കാരെ ) ശേഖരിച്ചു കൊണ്ടു വരുന്ന ആളുകളെ പറഞ്ഞയക്കുക... 

( 37 ) എന്നാൽ അവർ വിദഗ്ധരായ എല്ലാ ജാലവിദ്യക്കാരെയും അങ്ങയുടെ അടുത്ത് കൊണ്ടുവരും..... 

( 38 ) അങ്ങനെ അറിയപ്പെട്ട ഒരു ദിവസം നിശ്ചിത സമയത്ത് ജാലവിദ്യക്കാരെല്ലാം ഒരുമിച്ച് കൂട്ടപ്പെട്ടു.... 

( 39 ) നിങ്ങൾ സമ്മേളിക്കുന്നുണ്ടോ എന്ന് ജനങ്ങളോട് ചോദിക്കപ്പെട്ടു...... 

അഭിപ്രായങ്ങള്‍