23-Sura th Al Muhminoon-01-27

അധ്യായം-23
സൂറത്തുൽ മുഹ് മിനൂൻ 
 അവതരണം-മക്ക 
 സൂക്തങ്ങൾ-118
 ഒന്ന് മുതൽ 27 വരെയുള്ള വചനങ്ങളുടെ അർത്ഥം.


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ 
 ( ഞാൻ ആരംഭിക്കുന്നു )....

( 01-03 ) തീർച്ചയായും സത്യവിശ്വാസികൾ വിജയിച്ചു. തങ്ങളുടെ  നിസ്കാരത്തിൽ ഭയഭക്തിയുള്ളവരും അനാവശ്യ കാര്യങ്ങളിൽ നിന്ന് പിന്തിരിഞ്ഞ് കളയുന്നവരും  ..... 

( 04-07 ) സക്കാത്ത് കൊടുക്കുന്നവരും തങ്ങളുടെ ജനനേന്ദ്രിയങ്ങളെ ഭാര്യമാർ അല്ലെങ്കിൽ അടിമസ്ത്രീകൾ എന്നിവരെ സംബന്ധിച്ച്- ഒഴികെ- സൂക്ഷിക്കുന്നവരുമായവർ. 
 അപ്പോൾ തീർച്ചയായും 
( അവരുമായി മാത്രം ബന്ധപ്പെടുന്നവർ )
 ആക്ഷേപിക്കപ്പെട്ടുകൂടാത്തവരാകുന്നു. 
 എന്നാൽ അതിനപ്പുറത്തേക്ക് കടക്കാൻ ആരെങ്കിലും ഉദ്ദേശിക്കുകയാണെങ്കിൽ അവർ അതിക്രമകാരികൾ 
തന്നെയാണ്.. 

( 08-09 ) തങ്ങളുടെ( പക്കലുള്ള )
 അനാമത്തുകളെയും തങ്ങൾ ചെയ്ത ഉടമ്പടികൾ സൂക്ഷിക്കുന്നവരും തങ്ങളുടെ 
നിസ്കാരങ്ങളിൽ കൃത്യനിഷ്ഠത പാലിക്കുന്നവരും... 

( 10-11 ) അവർ തന്നെയാണ് അനന്തരാവകാശികൾ. അതായത് ഫിർദൗസിനെ 
( ഉന്നതമായ സ്വർഗ്ഗത്തെ )
 അനന്തരാവകാശമായി കരസ്ഥമാക്കുന്നവർ.
 അവരതിൽ നിത്യവാസികളായിരിക്കും....

( 12 ) തീർച്ചയായും മനുഷ്യരെ നാം കളിമണ്ണിൽ നിന്നുള്ള സ്വത്തു കൊണ്ട് സൃഷ്ടിച്ചിരിക്കുന്നു...

( 13 ) പിന്നീട് അവനെ ശുക്ലബിന്ദുവാക്കി 
 ഭദ്രമായ ഒരു സ്ഥലത്ത്
( ഗർഭപാത്രത്തിൽ )
 നാം വെച്ചു.... 

( 14 ) പിന്നെ ആ ശുക്ലബിന്ദുവിനെ
 രക്തപിണ്ഡമായും, എന്നിട്ട് ആ രക്ത പിണ്ഡത്തെ മാംസകഷണമായും പിന്നീട് ആ മാംസക്കഷ്ണത്തെ എല്ലുകളായും നാം 
സൃഷ്ടിച്ചു. 
 എന്നിട്ട് ആ എല്ലുകളെ നാം മാംസം കൊണ്ടു പൊതിഞ്ഞു. 
 പിന്നീട് നാം അതിനെ മറ്റൊരു സൃഷ്ടിയായി വളർത്തിക്കൊണ്ടുവന്നു. 
 അപ്പോൾ ഏറ്റവും നല്ല സൃഷ്ടാവായ  അല്ലാഹു അനുഗ്രഹ പൂർണ്ണനായിരിക്കുന്നു.... 

( 15 ) പിന്നെ ഇങ്ങനെ ജനിച്ചതിനുശേഷം തീർച്ചയായും നിങ്ങൾ മരിച്ചുപോകുന്നു.... 

( 16 ) പിന്നീട് അന്ത്യനാളിൽ നിങ്ങൾ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക തന്നെ ചെയ്യും... 

( 17 ) തീർച്ചയായും നിങ്ങൾക്ക് മുകളിലായി ഏഴ് ആകാശങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നു. 
 സൃഷ്ടികളെ കുറിച്ച് നാം
 തീരെ അശ്രദ്ധരായിട്ടില്ല.... 

( 18 ) ആകാശത്തു നിന്ന് ഒരു നിശ്ചിത തോതിൽ നാം മഴ ഇറക്കി. എന്നിട്ട് അതിനെ നാം ഭൂമിയിൽ തടഞ്ഞു നിർത്തുകയും ചെയ്തു. ആ വെള്ളം ഇല്ലാതാക്കാൻ തീർച്ചയായും നാം കഴിവുള്ളവരാണ്..... 

( 19 ) എന്നിട്ട് ആ വെള്ളം കൊണ്ട് നിങ്ങൾക്ക് നാം ഈത്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങൾ ഉൽപാദിപ്പിച്ചു തന്നു. നിങ്ങൾക്ക് അവയിൽ ധാരാളം പഴങ്ങൾ ഉണ്ടാകുന്നു. അവയിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നു..... 

( 20 ) സീനാ  പർവ്വതത്തിൽ നിന്ന് മുളച്ചുണ്ടാകുന്ന ഒരു വൃക്ഷത്തെയും
( ആ വെള്ളം കൊണ്ട് നാം  ഉല്പാദിപ്പിച്ചു തന്നു )
 അത് എണ്ണയും ഭക്ഷണം കഴിക്കുന്നവർക്ക് കറിയും ഉൽപ്പാദിപ്പിക്കുന്നു.... 

( 21 ) തീർച്ചയായും നാൽക്കാലികളും നിങ്ങൾക്ക് വലിയ പാഠമുണ്ട്. 
 അവയുടെ ഉദരങ്ങളിലുള്ളവയിൽ നിന്ന് നിങ്ങൾക്ക് നാം  പാൽ കുടിപ്പിക്കുന്നു. 
 മറ്റനേകം പ്രയോജനങ്ങളും നിങ്ങൾക്ക് അവയിലുണ്ട്. 
 അവയിൽ നിന്ന് തന്നെ നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നു... 

( 22 ) അവയുടെ മേലും കപ്പലുകളിലും നിങ്ങൾ ചുമക്കപ്പെടുകയും  ചെയ്യുന്നു... 

( 23 ) തീർച്ചയായും നൂഹ് നബിയെ തന്റെ  ജനതയുടെ അടുത്തേക്ക് നാം അയച്ചു. 
 എന്നിട്ട് അദ്ദേഹം അവരോട് പറഞ്ഞു : എന്റെ ജനങ്ങളെ നിങ്ങൾ അല്ലാഹുവിന് ഇബാദത്ത് ചെയ്യുക. അവനല്ലാതെ നിങ്ങൾക്ക് വേറെ ഒരു ദൈവവുമില്ല. എന്നിരിക്കെ അവനെ നിങ്ങൾ സൂക്ഷിക്കുന്നില്ലേ  ? 

( 24 ) അപ്പോൾ ജനതയിൽപ്പെട്ട  സത്യനിഷേധികളായ നേതാക്കൾ
( അനുയായികളോട് ) പറഞ്ഞു : ഇയാൾ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രമാണ്. നിങ്ങളെക്കാൾ യോഗ്യനാകണമെന്നാണ് ഇയാൾ ഉദ്ദേശിക്കുന്നത്. അള്ളാഹു ഒരു 
(ദൂതനെ അയക്കാൻ )ഉദ്ദേശിച്ചിരുന്നെങ്കിൽ
 അവൻ മലക്കുകളെ ഇറക്കുമായിരുന്നു. 
 നമ്മുടെ പൂർവ്വ പിതാക്കളിൽ ഇതിനെപ്പറ്റി യാതൊന്നും നാം കേട്ടിട്ടില്ല... 

( 25 ) ഇയാൾ ഭ്രാന്ത് പിടിച്ച ഒരു മനുഷ്യൻ മാത്രമാണ്. അതിനാൽ ഇയാളുടെ കാര്യത്തിൽ കുറച്ചുകാലം വരെ നിങ്ങൾ കാത്തിരിക്കുക... 

( 26 ) നബി പറഞ്ഞു : എന്റെ നാഥാ, അവരെന്നെ നിഷേധിച്ച് കൊണ്ട് എന്നെ സഹായിക്കേണമേ.. 

( 27 ) അപ്പോൾ നൂഹ് ( അ )മിനു നാം സന്ദേശം നൽകി. നമ്മുടെ മേൽനോട്ടത്തിലും നിർദ്ദേശമനുസരിച്ച് താങ്കൾ ഒരു കപ്പൽ നിർമ്മിക്കുക. എന്നിട്ട് നമ്മുടെ കൽപ്പന വരികയും അടുപ്പ് ഉറവുപൊട്ടി ഒലിക്കുകയും ചെയ്താൽ എല്ലാ ഇനങ്ങളിലുംപെട്ട ഇണകളിൽ നിന്ന് രണ്ടെണ്ണത്തെയും താങ്കളുടെ ആൾക്കാരെയും, ആരുടെ മേൽ ശിക്ഷയുടെ വാക്കു മുൻ കടന്നിട്ടുണ്ടോ അവരെ ഒഴിച്ച്- അതിൽ കയറ്റുക. അക്രമം പ്രവർത്തിച്ചവരുടെ കാര്യത്തിൽ താങ്കൾ എന്നോട് സംസാരിക്കരുത്. തീർച്ചയായും അവർ വെള്ളത്തിൽ മുക്കി നശിപ്പിക്കപ്പെടുന്നവരാണ്.... 

അഭിപ്രായങ്ങള്‍