21-Sura th Al Ambiyaah-73-112
അധ്യായം-21
സൂറത്തുൽ അമ്പിയാഹ്
അവതരണം-മക്ക
സൂക്തങ്ങൾ-112
( ഞാൻ ആരംഭിക്കുന്നു )....
( 73 ) നാം അവരെ നമ്മുടെ കല്പനയനുസരിച്ച് മാർഗ്ഗദർശനം ചെയ്യുന്ന നേതാക്കളാക്കുകയും ചെയ്തു.
നന്മ ചെയ്യാനും, നിസ്കാരം നിലനിർത്താനും സക്കാത്ത് കൊടുക്കാൻ നാം അവർക്ക് സന്ദേശം നൽകുകയും ചെയ്തു.
അവരെല്ലാം നമുക്ക് ഇബാദത്ത് ചെയ്യുന്നവരായിരുന്നു...
( 74 )ലൂത്തിന് നാം ന്യായവിധിയും വിജ്ഞാനവും നൽകി. ദുർവൃത്തികൾ ചെയ്തുകൊണ്ടിരുന്ന ആ നാട്ടിൽ നിന്നും നാം നബിയെ രക്ഷപ്പെടുത്തുകയും ചെയ്തു. തീർച്ചയായും ആ ജനത ധിക്കാരികളായ ദുഷിച്ച ജനത തന്നെയായിരുന്നു..
( 75 ) നമ്മുടെ കാരുണ്യത്തിൽ ലൂത്ത് നബിയെ നാം പ്രവേശിപ്പിക്കുകയും ചെയ്തു. തീർച്ചയായും നബി സദ് വൃത്തരിൽപ്പെട്ട ഒരാളാകുന്നു....
( 76 ) നൂഹ്( അ )നെയും ഓർക്കുക. മേൽപ്പറഞ്ഞവർക്ക് മുൻപ് അദ്ദേഹം നൂഹ്
( അ ) പ്രാർഥിച്ച സന്ദർഭം. അപ്പോൾ നാം നബിക്ക് ഉത്തരം നൽകി.
അങ്ങനെ നബിയെയും കുടുംബത്തെയും വലിയ ഒരു ദുഃഖത്തിൽ നിന്നും നാം രക്ഷപ്പെടുത്തി..
( 77 ) നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച ജനങ്ങളിൽ നിന്നും നാം( നൂഹ് ) നബിയെ തടഞ്ഞു സഹായിക്കുകയും ചെയ്തു. തീർച്ചയായും അവർ ഒരു ദുഷിച്ച ജനത തന്നെയായിരുന്നു. അത് മൂലം നാമവരെ ഒന്നടങ്കം നാം വെള്ളത്തിൽ മുക്കി നശിപ്പിച്ചു...
( 78 ) ദാവൂദ് നബിയെയും സുലൈമാൻ നബിയെയും ( ഓർക്കുക) ഒരു കൃഷിയുടെ കാര്യത്തിൽ അവർ രണ്ടുപേരും വിധി കൽപ്പിച്ച് സന്ദർഭം ( ദാവൂദ് നബിയുടെ ) ജനതയുടെ ആടുകൾ അതിൽ രാത്രി കടന്നു മേഞ്ഞ അപ്പോൾ അവരുടെ വിധിക്ക് നാം സാക്ഷിയായിരുന്നു...
( 79 ) എന്നിട്ട് സുലൈമാൻ നബിയെ
( യുക്തമായ വിധത്തിൽ )
നാം അത് ഗ്രഹിപ്പിച്ചു.
അവർ രണ്ടുപേർക്കും ന്യായവിധിയും വിജ്ഞാനവും നാം നൽകിയിരുന്നു.
ദാവൂദ് നബിയോടൊപ്പം അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തനം ചെയ്യുന്ന സ്ഥിതിയിൽ പർവ്വതങ്ങളെയും പക്ഷികളെയും നാം അധീനമാക്കി കൊടുത്തു.
ഇങ്ങനെയെല്ലാമാണ് നാം പ്രവർത്തിച്ചിരുന്നത്..
( 80 ) നിങ്ങൾക്കിടയിൽ ഉണ്ടാകുന്ന യുദ്ധങ്ങളിൽ നിങ്ങളെ രക്ഷിക്കേണ്ടതിനായി നിങ്ങൾക്ക് വേണ്ടി ഒരു കവച നിർമ്മാണം ദാവൂദ് ( അ )മിന്ന് നാം പഠിപ്പിച്ചുകൊടുത്തു. എന്നിട്ടും നിങ്ങൾ നന്ദി കാണിക്കുന്നവരാണോ ?
( 81 ) ശക്തിയായി അടിച്ചു വീശി കൊണ്ടിരിക്കുന്ന സ്ഥിതിയിൽ കാറ്റിനെ സുലൈമാൻ നബിക്ക് നാം അധീനപ്പെടുത്തി കൊടുത്തു.
നബിയുടെ കല്പനയനുസരിച്ച് നാം അനുഗ്രഹിച്ച ഭൂമിയിലേക്ക് അത് സഞ്ചരിക്കും. എല്ലാ കാര്യങ്ങളെക്കുറിച്ചും നാം അറിവുള്ളവനാകുന്നു....
( 82 )( സുലൈമാൻ നബിക്ക് വേണ്ടി
സമുദ്രത്തിൽ )മുങ്ങുകയും അതിനുപുറമേ മറ്റ് ജോലികൾ നിർവഹിക്കുകയും ചെയ്യുന്ന ചില പിശാചുക്കളെയും നാം അധീനപ്പെടുത്തി കൊടുത്തു. നാം അവരെ കാത്തുസൂക്ഷിക്കുന്നവരായിരുന്നു......
( 83 ) അയ്യൂബ്( അ )നെയും( ഓർക്കുക)
തീർച്ചയായും എനിക്ക് ബുദ്ധിമുട്ട് പിടി പെട്ടിരിക്കുന്നു. നീ കരുണ ചെയ്യുന്നവരിൽ ഏറ്റവും കരുണ ചെയ്യുന്നവൻ ആണല്ലോ എന്ന് നബി തന്റെ നാഥനോട് പ്രാർത്ഥിച്ച സന്ദർഭം...
( 84 ) അപ്പോൾ നബിക്കു നാം ഉത്തരം നൽകുകയും, നബിക്ക് ബാധിച്ച പ്രയാസങ്ങളെല്ലാം നീക്കി കളയുകയും ചെയ്തു.
നമ്മുടെ പക്കൽ നിന്നുള്ള ഒരു കാരുണ്യവും നമുക്ക് ഇബാദത്ത് ചെയ്യുന്നവർക്ക് ഒരു പാഠവുമായി കൊണ്ട് സ്വന്തം വീട്ടുകാരെയും അവരോടൊപ്പം അത്ര പേരെ വേറെയും അയ്യൂബ് നബിക്ക് നാം നൽകുകയും ചെയ്തു.....
( 85 )ഇസ്മാഈൽ, ഇദ് രീസ്, ദുൽകിഫ്ൽ എന്നിവരെയും( ഓർക്കുക )ഇവരെല്ലാവരും ക്ഷമ ശീലരിൽ പെട്ടവരായിരുന്നു....
( 86 ) നമ്മുടെ കാരുണ്യത്തിൽ അവരെ നാം പ്രവേശിപ്പിക്കുകയും ചെയ്തു. തീർച്ചയായും അവരെല്ലാം സദ്വൃത്തരിൽപെട്ടവരായിരുന്നു....
( 87 ) മത്സ്യവുമായി ബന്ധപ്പെട്ട ആളെ
( യൂനുസ് നബിയെയും ഓർക്കുക )
കുപിതനായികൊണ്ട് നബി പോയ സന്ദർഭം
അപ്പോൾ തന്റെ മേൽ നാം കുടുസ്സാക്കുകയേയില്ലെന്ന്
( യൂനുസ് നബി ) കരുതി.
അങ്ങനെ ഇരുട്ടുകളിൽ വെച്ച് പ്രാർത്ഥിച്ചു.
(എന്റെ നാഥാ) നീയല്ലാതെ മറ്റൊരു ദൈവവുമില്ല. നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. തീർച്ചയായും ഞാൻ അക്രമികളിൽ പെട്ടവനായിരിക്കുന്നു....
( 88 ) അപ്പോൾ നബിയുടെ പ്രാർത്ഥനക്ക് നാം ഉത്തരം നൽകി.
ദുഃഖത്തിൽ നിന്നും നബിയെ നാം രക്ഷിക്കുകയും ചെയ്തു. അതുപ്രകാരം സത്യവിശ്വാസികളെ നാം രക്ഷപ്പെടുത്തും....
( 89 ) സക്കരിയ്യാ ( നബി )യേയും( ഓർക്കുക)
" എന്റെ രക്ഷിതാവേ, എന്നെ നീ പിന്തുടർച്ചക്കാരില്ലാത്ത ഒറ്റയായി വിട്ടു കളയരുതേ. അനന്തരാവകാശമെടുക്കുന്നവരിൽ
ഉത്തമനാണല്ലൊ "
എന്ന് (സക്കരിയ്യാ നബി ) എന്റെ നാഥനോട് പ്രാർത്ഥിച്ച സന്ദർഭം....
( 90 ) അപ്പോൾ നബിക്ക് നാം ഉത്തരം നൽകുകയും യഹ് യായെ പ്രാധാന്യം ചെയ്യുകയും, നബിക്ക് ഭാര്യയെ നന്നാക്കി കൊടുക്കുകയും ചെയ്തു. അവരെല്ലാം നല്ല കാര്യങ്ങളിൽ അത്യുത്സാഹപൂർവ്വം മുന്നോട്ടു വരുന്ന വരും, ആശിച്ചും ഭയപ്പെട്ടും നമ്മോട് പ്രാർത്ഥിക്കുന്നവരും തന്നെയായിരുന്നു. നമ്മോട് വിനയം കാട്ടുന്നവരുമായിരുന്നു അവർ.....
( 91 ) തന്റെ ചാരിത്ര്യം സൂക്ഷിച്ച് പോന്നവരെ
( മറിയം )യും( ഓർക്കുക) അങ്ങനെ നമ്മുടെ ആത്മാവ് ( ജിബ് രീൽ ) മുഖേന മഹതിയിൽ നാം ഊതി.
അവരെയും മകനെയും നാം ലോകജനതക്ക് ഒരു ദൃഷ്ടാന്തം ആക്കുകയും ചെയ്തു...
( 92 )( മനുഷ്യരെ) തീർച്ചയായും ഇത് നിങ്ങളുടെ നേർവഴിയാണ് ( മതമാണ് ).
ഏക മതം.
ഞാൻ നിങ്ങളുടെ നാഥനുമാണ്.
അതുകൊണ്ട് നിങ്ങൾ എനിക്ക് ഇബാദത്ത് ചെയ്യുക..
( 93 )( പക്ഷേ )തങ്ങൾക്കിടയിൽ
( മതകാര്യത്തെ )വിശ്വാസ കാര്യത്തെ മനുഷ്യർ കഷ്ണം കഷ്ണമാക്കി മുറിച്ചുകളഞ്ഞു. അവരെല്ലാവരും നമ്മുടെ അടുത്തേക്ക് മടങ്ങി വരുന്നവരാണ്...
( 94 ) അപ്പോൾ ആരെങ്കിലും സത്യവിശ്വാസിയായി കൊണ്ട് സൽകർമങ്ങൾ അനുഷ്ഠിക്കുകയും ആണെങ്കിൽ, അവന്റെ പരിശ്രമത്തിന് പ്രതിഫലം നിഷേധിക്കപ്പെടുകയില്ല. തീർച്ചയായും നാം അത് എഴുതി വെക്കുന്നവൻ തന്നെയാണ്...
( 95 ) നാം നശിപ്പിച്ചു കളഞ്ഞ ഏതൊരു ജനതയും ( ഭൂലോകത്തേക്ക് ) മടങ്ങി വരുകയെയില്ല എന്നത് സത്യമായ കാര്യമാണ്....
( 96 ) അങ്ങനെ യഹ്ജൂജും മഹജൂജും തുറന്നുവിടപ്പെട്ടാൽ - അവരാകട്ടെ എല്ലാ ഉയർന്ന സ്ഥലങ്ങളിൽ നിന്നും ഓടി വരുന്നതാണ്...
( 97 ) സത്യമായ വാഗ്ദത്ത സമയം അടുത്തെത്തുകയും ചെയ്താൽ അപ്പോൾ സത്യനിഷേധികൾ കണ്ണുകൾ മേൽപ്പോട്ട് തുറിച്ചു നോക്കിക്കൊണ്ട് നിൽക്കുന്നതാണ്.
അഹോ, ഞങ്ങളുടെ നാശം !
തീർച്ചയായും ഞങ്ങൾ ഇതിനെക്കുറിച്ച് അശ്രദ്ധയിലായിരുന്നു. അല്ല. ഞങ്ങൾ അക്രമികൾ തന്നെയായിരുന്നു
( എന്ന് അവർ പറയും ).....
( 98 )( സത്യനിഷേധികളേ ) തീർച്ചയായും നിങ്ങൾ അല്ലാഹുവിനെ കൂടാതെ നിങ്ങൾ ആരാധിക്കുന്നവയും നരകത്തിലെ വിറകാണ്. നിങ്ങൾ അതിൽ എത്തിച്ചേരുന്നവരാകുന്നു...
( 99 ) ഈ വസ്തുക്കൾ
( യഥാർത്ഥത്തിൽ ) ദൈവങ്ങളായിരുന്നു എങ്കിൽ അവർ നരകത്തിൽ എത്തുകയില്ലായിരുന്നു . എല്ലാവരും അതിൽ നിത്യവാസികളാണ്..
( 100 ) അവർക്കതിൽ നെടുവീർപ്പുകളുണ്ടാകും. അവർ അതിൽ കേൾക്കുകയില്ല...
( 101 ) തീർച്ചയായും നമ്മിൽ നിന്ന് ആർക്കു നല്ല വാർത്ത മുൻ കടന്നു പോയിട്ടുണ്ടോ അവർ അതിൽ നിന്ന് ദൂരീകപ്പെടുന്നവരാണ്....
( 102 ) അതിന്റെ ശബ്ദം പോലും അവർ കേൾക്കുകയില്ല. തങ്ങളുടെ മനസ്സുകൾ ആഗ്രഹിക്കുന്നതിൽ അവർ ശാശ്യമായി വസിക്കുന്നവരാണ്.....
( 103 ) അതിഭയങ്കരമായ ഭയം അവരെ ദുഃഖിക്കുകയില്ല. ഇതാണ് നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ദിവസം എന്ന് മലക്കുകൾ അവരോട് പറയുകയും ചെയ്യും...
( 104 ) എഴുതപ്പെട്ട എടുകൾ ചുരുട്ടുന്നത് പോലെ ആകാശത്തെ നാം ചുരുട്ടുന്ന ദിവസം
( ഓർക്കുക ) ആദ്യം സൃഷ്ടിക്കാൻ ആരംഭിച്ചത് പോലെതന്നെ അതിനെ നാം മടക്കി സൃഷ്ടിക്കുന്നതാണ്.
നാം ബാധ്യത ഏറ്റെടുത്ത് ഒരു വാഗ്ദാനം ആണിത്. തീർച്ചയായും നാമത് നിറവേറ്റുന്നവൻ തന്നെയാണ്..
( 105 ) എന്റെ നല്ലവരായ ദാസന്മാർ ഭൂമിയെ അനന്തരമെടുക്കുക തന്നെ ചെയ്യുമെന്ന്
മൂലഗ്രന്ഥത്തിൽ രേഖപ്പെടുത്തിയശേഷം സബൂറിൽ നാം രേഖപ്പെടുത്തിയിട്ടുണ്ട്...
( 106 ) തീർച്ചയായും ഇതിൽ ഇബാദത്ത് ചെയ്യുന്ന ജനതക്കു സന്ദേശമുണ്ട്....
( 107 )( നബിയേ ) ലോകജനതക്ക് അനുഗ്രഹമായിട്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല..
( 108 ) താങ്കൾ പറയുക. തീർച്ചയായും നിങ്ങളുടെ ദൈവം ഏകനായ ദൈവം തന്നെയാണ് എനിക്ക് ബോധനം നൽകപ്പെടുന്നത് എന്ന്.
അതുകൊണ്ട് നിങ്ങൾ അവനെ അനുസരിക്കുന്നുണ്ടോ ?
( 109 ) എന്നിട്ട് അവർ പിന്മാറി പോവുകയാണെങ്കിൽ താങ്കൾ പറയുക
( സത്യനിഷേത്തിന്റെ
പ്രത്യാഘാതത്തെ കുറിച്ച് )
ശരിയായ രീതിയിൽ നിങ്ങളെ ഞാൻ അറിയിച്ചു തന്നിരിക്കുന്നു.
നിങ്ങൾക്ക് നൽകപ്പെടുന്ന താക്കീത് അടുത്തുതന്നെ പുലരുമോ അതോ കുറെ കഴിഞ്ഞാണോ പുലരുക എന്ന് എനിക്കറിഞ്ഞുകൂടാ......
( 110 ) തീർച്ചയായും നിങ്ങൾ വ്യക്തമാക്കി പറയുന്ന വർത്തമാനം അവൻ അറിയും. നിങ്ങൾ മറച്ചുവെക്കുന്നതും അവൻ അറിയും...
( 111 ) എനിക്കറിയില്ല, ഒരുപക്ഷേ നീട്ടിയിടൽ നിങ്ങൾക്ക് ഒരു പരീക്ഷണവും ഒരു സമയം വരെ സുഖസൗകര്യം നൽകിയതുമായിരിക്കാം...
( 112 )അദ്ദേഹം ( നബി ) പറഞ്ഞു: എന്റെ രക്ഷിതാവേ, നീ യാഥാര്ത്ഥ്യമനുസരിച്ച് വിധികല്പിക്കേണമേ. നമ്മുടെ രക്ഷിതാവ് പരമകാരുണികനും നിങ്ങള് പറഞ്ഞുണ്ടാക്കുന്നതിനെതിരില് സഹായമര്ത്ഥിക്കപ്പെടാവുന്നവനുമത്രെ.