77-Sura th Al Murrsalaathth -01-50
അദ്ധ്യായം-77
സൂറത്തുൽ മുർസലാത്ത്
അവതരണം- മക്ക
( ഞാൻ ആരംഭിക്കുന്നു )....
( 01-06 ) തുടർച്ചയായി അയക്കപ്പെടുന്നവയും അങ്ങനെ ശക്തിയായി അടിച്ചുവീശുന്നവയും
പരത്തി വിടുന്നവയും
വേർതിരിക്കുന്നവയും,
അങ്ങനെ ഒഴിവുകഴിവ് നീക്കുന്നതതിനോ താക്കീതിനോ വേണ്ടി സന്ദേശം നൽകുന്നവയും തന്നെയാണ് സത്യം...
( 07 ) തീർച്ചയായും നിങ്ങൾക്ക് താക്കീത് ചെയ്യപ്പെടുന്നത് സംഭവിക്കുന്നത് തന്നെയാകുന്നു...
( 08 ) എന്നാൽ നക്ഷത്രങ്ങൾ
( അവയുടെ പ്രകാശം )
മായ്ക്കപ്പെട്ടാൽ......
( 09-11) ആകാശം പിളർക്കപ്പെടുകയും പർവ്വതങ്ങൾ പൊടിയാക്കപ്പെടുകയും ദൂതന്മാർ ഒരുമിച്ച് കൂട്ടപ്പെടുകയും ചെയ്താൽ..
( 12 ) ഏതൊരു ദിവസത്തേക്കാണ് അവർക്ക് അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് ?
( 13 ) തീരുമാനത്തിന്റെ ദിവസത്തേക്ക് തന്നെ.....
( 14 ) തീരുമാനം ദിവസം എന്താണെന്ന് താങ്കളെ അറിയിച്ചത് എന്താണ് ?
( 15 ) അന്നത്തെ ദിവസം സത്യനിഷേധികൾക്ക് വമ്പിച്ച നാശം സംഭവിക്കും.....
( 16 ) പൂർവികരെ നാം നശിപ്പിച്ചു കളഞ്ഞില്ലേ?
( 17 ) പിന്നീട് പിൻഗാമികളെയും അവരോട് നാം തുടർത്തും.....
( 18 ) കുറ്റവാളികളെ കൊണ്ട് അപ്രകാരമാണ് നാം ചെയ്യുക.....
( 19 ) അന്നത്തെ ദിവസം കുറ്റവാളികൾക്ക് വമ്പിച്ച നാശം സംഭവിക്കും.....
( 20 ) ഒരു നിസ്സാര വെള്ളത്തിൽ നിന്നും നിങ്ങളെ നാം സൃഷ്ടിച്ചില്ലേ ?
( 21-22 ) എന്നിട്ട് അതിനെ നാം ഭദ്രമായ ഒരു സ്ഥലത്ത് ഒരു നിശ്ചിത കാലാവധി വരെ ആക്കി വെച്ചു..
( 23 ) അങ്ങനെ നാം
( എല്ലാം ) കണക്കാക്കി
( വ്യവസ്ഥ ചെയ്തു ) അപ്പോൾ നാം എത്ര നല്ല കഴിവുള്ളവനാണ്....
( 24 ) അന്നത്തെ ദിവസം സത്യനിഷേധികൾക്ക് വമ്പിച്ച നാശം സംഭവിക്കും..
( 25-26 ) ഭൂമിയെ നാം ജീവനുള്ളവരെയും മരണമടഞ്ഞവരെയും ഉൾക്കൊള്ളുന്നത് ആക്കിയില്ലേ ?
( 27 ) അതിൽ നാം ഉറച്ചു നിൽക്കുന്ന ഉന്നതങ്ങളായ പർവതങ്ങളെ സ്ഥാപിക്കുകയും, സ്വച്ഛന്ദമായ വെള്ളം നിങ്ങൾക്ക് കുടിക്കാൻ തരികയും ചെയ്തിരിക്കുന്നു....
( 28 ) അന്നത്തെ ദിവസം സത്യനിഷേധികൾക്ക് വമ്പിച്ച നാശം സംഭവിക്കും...
( 29 )( സത്യനിഷേധികളോട് അന്ത്യദിനത്തിൽ പറയപ്പെടും ) ഏതൊന്നിനെ നിങ്ങൾ നിഷേധിച്ചു കൊണ്ടിരുന്നുവോ അതിലേക്കു പോയി കൊള്ളുക...
( 30 ) അതായത് മൂന്നു ശാഖകളുള്ള ഒരു നിഴലിലേക്ക് നിങ്ങൾ പോയി കൊള്ളുക....
( 31 )( അത് ചൂടിൽ നിന്ന് )
തണൽ നൽകുകയില്ല.
തീജ്വാലയിൽ നിന്ന് അത് തടയുകയുമില്ല......
( 32 ) തീർച്ചയായും അത്
( നരകം ) കെട്ടിടം പോലെയുള്ള തീപ്പൊരികൾ എരിയും........
( 33 ) അത്( ആ തീപ്പൊരികൾ ) കറുത്ത നിറമുള്ള ഒട്ടകങ്ങളെ പോലെയായിരിക്കും......
( 34 ) അന്നത്തെ ദിവസം സത്യനിഷേധികൾക്ക് വമ്പിച്ച നാശം സംഭവിക്കും....
( 35 ) അവർ സംസാരിക്കാത്ത ദിവസമാണിത്...
( 36 ) അവർക്ക് അനുവാദം
( സംസാരിക്കാൻ )നൽകപ്പെടുകയില്ല.
എങ്കിൽ അവർക്ക് ഒഴിവ് കഴിവ് പറയുമായിരുന്നു..
( 37 ) അന്നത്തെ ദിവസം സത്യനിഷേധികൾക്ക് വമ്പിച്ച നാശം സംഭവിക്കും....
( 38 ) ഇത് തീരുമാനത്തിന്റെ ദിവസമാണ്.
നിങ്ങളെയും പൂർവികന്മാരെയും നാം
( ഇവിടെ ) ഒരുമിച്ച് കൂട്ടിയിരിക്കുന്നു...
( 39 ) ഇനി എന്തെങ്കിലും തന്ത്രം നിങ്ങൾക്ക് പ്രയോഗിക്കാൻ ഉണ്ടെങ്കിൽ അത് എനിക്കെതിരെ പ്രയോഗിച്ചു കൊള്ളുക
( എന്ന് അവരോട് അല്ലാഹു പറയും )......
( 40 ) അന്നത്തെ ദിവസം സത്യനിഷേധികൾക്ക് വമ്പിച്ച നാശം സംഭവിക്കും....
( 41-42 ) തീർച്ചയായും ഭയഭക്തിയോടെ ജീവിച്ചവർ ചില നിഴലുകളിലും അരുവികൾക്കിടയിലും താങ്കൾക്ക് ഇഷ്ടപ്പെടുന്ന തരത്തിൽപ്പെട്ട പഴങ്ങൾക്കിടയിലുമാണ്
( അവർ ജീവിക്കുക )......
( 43 ) നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങൾ സന്തോഷപൂർവ്വം തിന്നുകയും കുടിക്കുകയും ചെയ്യുക
( എന്ന് അവരോട് പറയപ്പെടും )....
( 44 ) തീർച്ചയായും അപ്രകാരമാണ്
സദ് വ്യത്തർക്ക് നാം പ്രതിഫലം നൽകുക...
( 45 ) അന്നത്തെ ദിവസം സത്യനിഷേധികൾക്ക് വമ്പിച്ച നാശം സംഭവിക്കും...
( 46 ) നിങ്ങൾ കുറച്ചുകാലം തിന്നുകയും സുഖിക്കുകയും ചെയ്യുക.
തീർച്ചയായും നിങ്ങൾ കുറ്റവാളികൾ തന്നെയാണ്...
( 47 ) അന്നത്തെ ദിവസം സത്യനിഷേധികൾക്ക് വമ്പിച്ച നാശം സംഭവിക്കും...
( 48 )നിങ്ങൾ നിസ്കരിക്കുക എന്ന് അവരോട് പറയപ്പെട്ടാൽ അവർ നിസ്കരിക്കുകയില്ല....
( 49 ) അന്നത്തെ ദിവസം സത്യനിഷേധികൾക്ക് വമ്പിച്ച നഷ്ടം സംഭവിക്കും...
( 50 ) ഇനി ഇതിന്
( ഈ ഖുർആനു ) ശേഷം ഏത് വാർത്തയാണ് അവർ വിശ്വസിക്കുന്നത്....