20-Surathu Twaha 38-64

അദ്ധ്യായം-20
 സൂറത്തു ത്വഹാ 
 അവതരണം -മക്ക 
 സൂക്തങ്ങൾ-135
 38 മുതൽ 64 വരെയുള്ള വചനങ്ങളുടെ അർത്ഥം.


പരമകാരുണികനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തിൽ 
 ( ഞാൻ ആരംഭിക്കുന്നു )....

( 38 ) ബോധനം നൽകപ്പെടേണ്ട  കാര്യം താങ്കളുടെ മാതാവിന് നാം ബോധനം 
നൽകിയപ്പോൾ.... 

( 39 ) അതായത് നീ ആ കുട്ടിയെ ഒരു പെട്ടിയിലാക്കി നദിയിൽ ഇട്ടു കൊള്ളുക.
 എന്നിട്ട് നദിയതു കരക്ക് അടുപ്പിച്ചു കൊള്ളും. 
 അങ്ങനെ ചെയ്താൽ കുട്ടിയെ എന്റെയും അവന്റെയും ഒരു ശത്രു എടുക്കുന്നതാണ്. എന്ന്.
എന്റെ പക്കൽ നിന്നുള്ള ഒരു സ്നേഹം താങ്കളുടെ മേൽ ഞാൻ ഇട്ടു തരികയും ചെയ്തു. ( അങ്ങനെ എല്ലാം ചെയ്തത് താങ്കളെ ജനങ്ങൾ സ്നേഹിക്കാൻ വേണ്ടിയാണ് ) എന്റെ മേൽനോട്ടത്തിലും സംരക്ഷണത്തിലും   താങ്കൾക്ക് പരിപാലനം ലഭിക്കാനും വേണ്ടിയാണ്...,, 

( 40 ) താങ്കളുടെ സഹോദരി നടന്നു പോയിട്ട്, ഈ കുട്ടിയെ ( പരിപാലിച്ച് വളർത്തുന്നതിന് ) ഏറ്റെടുക്കാൻ പറ്റിയ ഒരാളെ കുറിച്ച് ഞാൻ അറിയിച്ചു തരട്ടെയോ എന്ന് ചോദിച്ച സന്ദർഭം
( ഓർക്കുക ) അങ്ങനെ താങ്കളുടെ മാതാവിന്റെ അടുത്തേക്ക് അവർ കൺകുളിർക്കാനും പ്രയാസപ്പെടാതിരിക്കാനും വേണ്ടി- താങ്കളെ നാം മടക്കി കൊണ്ടുവന്നു. 
( പിന്നീട് ) താങ്കൾ ഒരാളെ വധിച്ചു.
 എന്നിട്ട് ആ ദുഃഖത്തിൽ നിന്ന് താങ്കളെ നാം രക്ഷപ്പെടുത്തി. 
 പലവിധ പരീക്ഷണങ്ങൾക്ക് താങ്കളെ നാം വിധേയനാക്കി. 
 അങ്ങനെ മദ് യൻകാർക്കിടയിൽ കുറേ വർഷങ്ങൾ താങ്കൾ താമസിച്ചു.
 എന്നിട്ട് അള്ളാഹുവിന്റെ നിശ്ചയമനുസരിച്ച്. 
ഓ മൂസാ താങ്കൾ
( ഇപ്പോൾ ഇവിടെ )
 വന്നിരിക്കുന്നു..... 

( 41 ) എനിക്കുവേണ്ടി 
( എന്റെ ദൗത്യം നൽകാൻ വേണ്ടി )
 താങ്കളെ നാം തിരഞ്ഞെടുത്തിരിക്കുന്നു..... 


( 42 ) താങ്കളും സഹോദരനും എന്റെ ദൃഷ്ടാന്തങ്ങളുമായി പോവുക. 
 എന്നെ സ്മരിക്കുന്നതിൽ  നിങ്ങൾ വീഴ്ച വരുത്തരുത്.... 

( 43 ) നിങ്ങൾ ഇരുവരും ഫിർഔന്റെ അടുത്തേക്ക് പോവുക.
തീർച്ചയായും അവൻ ധിക്കാരിയായിരിക്കുന്നു...,, 

( 44 ) എന്നിട്ട് അവനോട് മൃദുവാക്കു പറയുക. ഒരുപക്ഷേ അവൻ ഉപദേശം സ്വീകരിക്കുകയോ, 
( അല്ലാഹുവിനെ ) ഭയപ്പെടുകയോ ചെയ്തേക്കാം..... 

( 45 ) അവർ ഇരുവരും പറഞ്ഞു : ഞങ്ങളുടെ നാഥാ, അവൻ ഞങ്ങളുടെമേൽ പെട്ടെന്ന് ചാടി വീഴുകയോ അതിരുവിട്ടു  പ്രവർത്തിക്കുകയോ ചെയ്തേക്കുമെന്ന് ഞങ്ങൾ തീർച്ചയായും ഭയപ്പെടുന്നു... 

( 46 ) അല്ലാഹു പറഞ്ഞു : നിങ്ങൾ രണ്ടുപേരും പേടിക്കണ്ട.
ഞാൻ നിങ്ങളുടെ കൂടെ തന്നെയുണ്ട്.
ഞാൻ ( എല്ലാം ) കേൾക്കുകയും കാണുകയും ചെയ്യും..... 

( 47 ) അതിനാൽ നിങ്ങൾ ഇരുവരും അവന്റെ അടുത്തേക്ക് ചെല്ലുകയും എന്നിട്ട് അവനോട് ഇങ്ങനെ പറയുകയും ചെയ്യുക.
 തീർച്ചയായും ഞങ്ങൾ രണ്ടുപേരും നിന്റെ നാഥന്റെ ദൂതന്മാരാണ്.
അതുകൊണ്ട് ഇസ്റഈൽ സന്തതികളെ ഞങ്ങളോടൊപ്പം വിട്ട് അയച്ചുതരണം.
 നീ അവരെ ശിക്ഷിക്കരുത്.
നിന്റെ നാഥനിൽ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞങ്ങൾ വന്നിരിക്കുന്നത്. സന്മാർഗം പിന്തുടർന്നവർക്കാണ് രക്ഷയുണ്ടാവുക... 

( 48 ) സത്യത്തെ നിഷേധിക്കുകയും 
( അതിൽനിന്ന് ) പിന്മാറി പോവുകയും ചെയ്യുന്നവർക്കാണ് ശിക്ഷയുണ്ടാവുക എന്ന് ഞങ്ങൾക്ക് സന്ദേശം ലഭിച്ചിട്ടുണ്ട്...

( 49 )( അങ്ങനെ അവർ ഫിർഔന്റെ അടുത്ത് ചെന്ന് പ്രബോധന പ്രവർത്തനങ്ങൾ നടത്തി. അപ്പോൾ)
 അവൻ ചോദിച്ചു : ഓ മൂസാ, നിങ്ങൾ രണ്ടുപേരുടെയും നാഥൻ ആരാണ് ? 

( 50 ) നബി പറഞ്ഞു : എല്ലാ ഓരോ വസ്തുവിനും  അതിന്റെതായ ആകൃതിയും പ്രകൃതിയും നൽകുകയും പിന്നീട് അവർക്കാവശമായ വഴി കാണിക്കുകയും ചെയ്തവനാണ് ഞങ്ങളുടെ നാഥൻ..... 

( 51 ) അവൻ ചോദിച്ചു : എന്നാൽ മുൻ തലമുറകളുടെ സ്ഥിതി എന്താണ്  ? 

( 52 ) മൂസാ  നബി പറഞ്ഞു : അവരെ കുറിച്ചുള്ള അറിവ് എന്റെ നാഥന്റെ പകൽ ഒരു ഗ്രന്ഥത്തിൽ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അവൻ പിഴച്ചുപോകുകയോ മറന്നു പോവുകയോ ഇല്ല.... 

( 53 ) നിങ്ങൾക്ക് ഭൂമിയെ ഒരു തൊട്ടിൽ പോലെയാക്കുകയും, അതിൽ നിങ്ങൾക്ക് പലവിധ വഴികൾ തുറക്കുകയും, ആകാശത്തുനിന്ന് മഴ ഇറക്കുകയും ചെയ്തവനാണ് അവൻ.
 എന്നിട്ട് അത് മൂലം വ്യത്യസ്ത സസ്യങ്ങളിൽ നിന്ന് പലജാതി ഇണകൾ നാം ഉൽപാദിപ്പിച്ചു... 

( 54 ) ഈ ഉൽപ്പന്നങ്ങളെ നിങ്ങൾ തിന്നുകയും കന്നുകാലികളെ പരിപാലിക്കുകയും ചെയ്യുക. തീർച്ചയായും  ബുദ്ധിയുള്ളവർക്ക് ഇതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്...

( 55 ) അതിൽ ( ഭൂമിയിൽ ) നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചു.
 അതിലേക്ക് തന്നെ നിങ്ങളെ നാം മടക്കുകയും അതിൽ നിന്ന് തന്നെ മറ്റൊരിക്കൽ നിങ്ങളെ നാം പുറത്തുകൊണ്ടുവരികയും ചെയ്യും ....

( 56 ) നമ്മുടെ ദൃഷ്ടാന്തങ്ങളെല്ലാം നാം അവന് കാണിച്ചുകൊടുക്കുക തന്നെ ചെയ്തു. എന്നിട്ടും അവൻ  നിഷേധിക്കുകയും
( സത്യം സ്വീകരിക്കാൻ )
 സമ്മതിക്കാതിരിക്കുകയുമാണ് ചെയ്തത്..... 

( 57 ) അവൻ ചോദിച്ചു : ഓ മൂസാ, ജാലവിദ്യ കൊണ്ട് ഞങ്ങളെ നാട്ടിൽ നിന്ന് പുറത്താക്കാനാണോ നീ വന്നിരിക്കുന്നത്  ? 

( 58 ) എങ്കിൽ  അതിനു  തുല്യമായ ജാലവിദ്യ നിന്റെ അടുത്ത് കൊണ്ടുവരിക തന്നെ ചെയ്യും.
 അതുകൊണ്ട് ഞങ്ങൾക്കും നിനക്കുമിടക്ക്
ഒരു  അവധി നിശ്ചയിക്കുക.
 ഞങ്ങളും നീയും അത് ലംഘിക്കരുത്. 
 അത് ( നമുക്കെല്ലാവർക്കും )
 തുല്യമായ നിലയിൽ സൗകര്യപ്പെട്ട ഒരു സ്ഥലത്തായിരിക്കണം... 

( 59 )മൂസാ നബി പറഞ്ഞു : നിങ്ങൾക്കുള്ള അവധി ഉത്സവ ദിവസമാണ്. 
 അന്ന് പൂർവ്വാഹ്ന സമയത്ത് ആളുകളെ ഒരുമിച്ചു കൂട്ടേണ്ടതാണ്..... 

( 60 ) അങ്ങിനെ ഫിർഔൻ പിരിഞ്ഞുപോയി. എന്നിട്ട് തന്റെ കുതന്ത്രങ്ങളെല്ലാം അവൻ ശേഖരിച്ചു.
അനന്തരം( പരിവാരസമേതം നിശ്ചിത സ്ഥലത്ത് )
 എത്തിച്ചേർന്നു... 

( 61 ) മൂസാ  നബി അവരോട് പറഞ്ഞു : നിങ്ങൾക്ക് മഹാ നാശം !
 അല്ലാഹുവിന്റെ പേരിൽ  നിങ്ങൾ കളവ് കെട്ടി പറയരുത്. 
 അങ്ങനെ ചെയ്താൽ വല്ല ശിക്ഷയും മൂലം നിങ്ങളെ അവൻ തുടച്ചുനീക്കും.
കളവ് കെട്ടി പറഞ്ഞവർ പരാജയപ്പെട്ടത് തന്നെ... 

( 62 ) അപ്പോഴവർ തങ്ങളുടെ കാര്യത്തിൽ പരസ്പരം ഭിന്നാഭിപ്രായക്കാരായി.
വളരെ രഹസ്യമായി അവർ ആലോചന നടത്തുകയും ചെയ്തു... 

( 63 ) അവർ പറഞ്ഞു : ഇവർ രണ്ടുപേരും തീർച്ചയായും ജാലവിദ്യക്കാർ തന്നെയാണ്. 
 ഇവരുടെ ജാലവിദ്യ കൊണ്ട് നാട്ടിൽ നിന്ന് നിങ്ങളെ പുറത്താക്കാനും ഉൽകൃഷ്ടമായ പാരമ്പര്യം ഉപേക്ഷിക്കാനുമാണ് ഇവർ ഉദ്ദേശിക്കുന്നത്....

( 64 ) അതുകൊണ്ട് നിങ്ങളുടെ തന്ത്രങ്ങളെല്ലാം ഒന്നായി
( പ്രയോഗിക്കാൻ ) തീരുമാനിക്കുക. 
 എന്നിട്ട് ഒരൊറ്റ അണിയായി രംഗത്ത് വരുക. 
( എതിർകക്ഷിയെ )
 ആര് പരാജയപ്പെടുത്തിയോ, അവർ തീർച്ചയായും ഇന്നു വിജയം വരിച്ചു....
❤Completely 50%❤

അഭിപ്രായങ്ങള്‍