20- Surath twaha-98-135

അദ്ധ്യായം-20
സൂറത്തു ത്വഹാ 
അവതരണം -മക്ക 
സൂക്തങ്ങൾ -135
 98 മുതൽ 135 വരെയുള്ള വചനങ്ങളുടെ അർത്ഥം.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....

( 98 ) നിങ്ങളുടെ ദൈവം അല്ലാഹു മാത്രമാണ്. അവനല്ലാതെ ഒരു ദൈവവുമില്ല. എല്ലാ വസ്തുക്കളെ കുറിച്ചും അവന്റെ അറിവ് വിശാലമാണ്.... 

( 99 ) ഇത് പ്രകാരം, കഴിഞ്ഞ സംഭവങ്ങളിൽ ചിലത് താങ്കൾക്ക് വിവരിച്ചുതരുന്നു. 
 നമ്മുടെ പക്കൽ നിന്നുള്ള ബോധനം താങ്കൾക്ക് നാം നൽകുക തന്നെ ചെയ്തിട്ടുണ്ട്.... 

( 100 ) ആരെങ്കിലും അതിൽ നിന്ന് പിന്തിരിഞ്ഞു കളഞ്ഞാൽ അന്ത്യനാളിൽ അവൻ പാപഭാരം വഹിക്കുക തന്നെ ചെയ്യും..... 

( 101 ) അതിൽ അവർ എന്നെന്നും താമസിക്കുന്നവരാണ്. അന്ത്യനാളിൽ അവർ ചുമക്കേണ്ട ഭാരം വളരെ ചീത്ത തന്നെ...

( 102 ) അതായത് സൂറിൽ ഊതപ്പെടുന്ന നാളിൽനിന്ന് അന്ന് കുറ്റവാളികളെ നീലകണ്ണുള്ളവരായി നാം ഒരുമിച്ച് കൂട്ടും....

( 103 ) അവർ പരസ്പരം പതുക്കെ പറയും, നിങ്ങൾ ഇഹലോകത്ത് 10 ദിവസം അല്ലാതെ താമസിച്ചിട്ടില്ല...

( 104 ) അവർ പറയുന്നതിനെക്കുറിച്ച് നല്ലതുപോലെ അറിയാം. 
 അവരിൽ ഏറ്റവും നല്ല അഭിപ്രായക്കാരൻ പറയുന്ന സന്ദർഭം. ഒരുദിവസമല്ലാതെ നിങ്ങൾ താമസിച്ചിട്ടില്ല....

( 105 )( നബിയെ )പർവ്വതങ്ങളെ കുറിച്ച് താങ്കളോട് ചോദിക്കുന്നു.
 പറയുക. എന്റെ നാഥൻ അവയെ പൊടി പൊടിയാക്കി  കാറ്റിൽ  പാറിച്ചു  കളയുന്നതാണ്....

( 106 ) എന്നിട്ട് അവൻ അതിനെ
 (ഭൂമിയെ )സമനിരപ്പായ മൈതാനമാക്കും.... 

( 107 ) അതിൽ താഴ്ചയോ  ഉയർച്ചയോ നീ കാണുകയില്ല..... 

( 108 ) അന്ന് അവർ( ജനങ്ങൾ) വിളിക്കുന്നവനെ പിന്തുടരുന്നതാണ്. 
 അതിന് യാതൊരു വക്രതയും
 (ആരും കാണുകയോ) ഇല്ല. 
 ശബ്ദങ്ങളെല്ലാം കരുണാനിധിയായ അള്ളാഹുവിനു  കീഴടങ്ങുന്നതാണ്. 
 അത് മൂലം നേരിയ ശബ്ദം അല്ലാതെ നീ കേൾക്കുകയില്ല.....

( 109 ) കരുണാനിധിയായ അല്ലാഹു അനുവാദം നൽകുകയും സംസാരം അവൻ തൃപ്തിപ്പെടുകയും ചെയ്തവരുടെതല്ലാതെ
 മറ്റു ശുപാർശകൾ ഒന്നും അന്ന് ഉപകാരപ്പെടുകയില്ല....

( 110 ) അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അള്ളാഹു അറിയുന്നുണ്ട്.
 അതിനെക്കുറിച്ച് അവർ പൂർണമായി അറിയുന്നില്ല... 

( 111 ) എന്നെന്നും ജീവിച്ചിരിക്കുന്നവനും അന്യാശ്രയമില്ലാത്തവനുമായ അള്ളാഹുവിന് അന്ന് എല്ലാ മനുഷ്യരും അന്ന് കീഴടങ്ങും.
 അക്രമത്തിന്റെ  ഭാരം ചുമന്ന് വന്നവൻ 
( അന്ന് )നിരാശപ്പെട്ടത്  തന്നെ...

( 112 ) ആരെങ്കിലും സത്യവിശ്വാസിയായി കൊണ്ട് സൽകർമ്മങ്ങളിൽ പെട്ടത് അനുഷ്ഠിച്ചിട്ടുണ്ടെങ്കിൽ അവൻ
 അക്രമത്തെയോ അവകാശ നിഷേധത്തെയോ പേടിക്കേണ്ടതില്ല....

( 113 ) അത് പ്രകാരം അറബി ഭാഷയിലുള്ള ഖുർആൻ ആയി നാം ഇതിനെ അവതരിപ്പിച്ചിരിക്കുന്നു. 
 ഇതിൽ താക്കീതുകൾ വിവിധ തരത്തിൽ നാം ആവർത്തിച്ചിട്ടുണ്ട്.
 അവർ സൂക്ഷിക്കാൻ വേണ്ടി. അല്ലെങ്കിൽ അത് അവർക്ക് ഒരു ബോധം ഉളവാക്കാൻ വേണ്ടി....

( 114 ) യഥാർത്ഥ രാജാവായ അള്ളാഹു  അത്യുന്നതനായിരിക്കുന്നു.
( നബിയെ ) ഖുർആൻ ഓതുവാൻ അതിന്റെ ബോധനം പൂർണ്ണമായി നിർവഹിക്കപ്പെടുന്നതിന് മുൻപ്- ധൃതി പ്പെടരുത്.
 എന്റെ നാഥാ, എനിക്ക് നീ അറിവ് വർദ്ധിപ്പിച്ചു തരേണമേ എന്ന് താങ്കൾ പ്രാർത്ഥിച്ചു കൊള്ളുക... 

( 115 ) ആദമിന് നാം മുൻപ് നിർദ്ദേശം നൽകുക തന്നെ ചെയ്തിരുന്നു. എന്നാൽ നബി അത് വിസ്മരിച്ചു. ഒരു ദൃഢനിശ്ചയം ആദമിന് നാം കണ്ടില്ല.....


( 116 ) ആദമിന് സുജൂദ് ചെയ്യുക എന്ന് മലക്കുകളോട് നാം കൽപ്പിച്ച സന്ദർഭം 
( ഓർക്കുക ). അപ്പോൾ അവരെല്ലാം സുജൂദ് ചെയ്തു. ഇബ് ലീസ് ഒഴികെ.
 അവൻ (സുജൂദ് ചെയ്യാൻ )
വിസമ്മതിക്കുകയാണ് ഉണ്ടായത്.... 


( 117 ) അപ്പോൾ നം  പറഞ്ഞു : ഓ ആദം, തീർച്ചയായും ഇവൻ നിന്റെയും  നിന്റെ ഇണയുടെയും ശത്രുവാണ്.
 അതിനാൽ ഈ സ്വർഗ്ഗത്തിൽ നിന്നും നിങ്ങൾ രണ്ടുപേരെയും ഇവൻ പുറത്താക്കാതിരിക്കട്ടെ.
 അങ്ങനെ ആയാൽ താങ്കൾ വിഷമിക്കും...

( 118 ) താങ്കളിവിടെ വിശന്നിരിക്കേണ്ടതില്ല. 
 നഗ്നരായി ഇരിക്കേണ്ടതുമില്ല.....

( 119 ) താങ്കൾ ഇവിടെ ദാഹിച്ചിരിക്കുകയോ
 വെയിൽ കൊള്ളുകയോ ചെയ്യേണ്ടതുമില്ല.....

( 120 ) അങ്ങനെ പിശാച് അദ്ദേഹത്തിന് ദുർബോധനം നൽകി.
 അവൻ പറഞ്ഞു.ഓ ആദം, നിത്യവാസത്തിനുള്ള വൃക്ഷത്തെയും, നശിച്ചു പോകാത്ത രാജത്യത്തെയും കുറിച്ച് ഞാൻ നിനക്ക് അറിയിച്ചു തരട്ടെയോ  ? 

( 121 ) അങ്ങനെ അവർ രണ്ടുപേരും അതിൽനിന്ന് ഭക്ഷിച്ചു. 
 അപ്പോൾ അവർക്ക് സ്വന്തം ഗുഹ്യസ്ഥാനങ്ങൾ വെളിപ്പെട്ടു.
 ഉടനെ സ്വർഗ്ഗത്തിലെ ഇലകളിൽ ചില അതെടുത്ത് അവർ തങ്ങളുടെ മേൽ ഒട്ടിക്കാൻ തുടങ്ങി. ആദം തന്റെ നാഥന് എതിര് പ്രവർത്തിച്ചു. അങ്ങനെ നിരാശനാവുകയും ചെയ്തു...

( 122 ) പിന്നീട് തന്റെ നാഥൻ ആദം നബിയെ ഉൽകൃഷ്ടനായി തെരഞ്ഞെടുത്തു. അങ്ങനെ നബിയുടെ പശ്ചാത്താപം സ്വീകരിക്കുകയും മാർഗദർശനം നൽകുകയും ചെയ്തു....

( 123 ) അല്ലാഹു പറഞ്ഞു : നിങ്ങളെല്ലാവരും ഇതിൽ നിന്ന്
( സ്വർഗ്ഗത്തിൽനിന്ന് )
 ഇറങ്ങി പോവുക. നിങ്ങൾ പരസ്പരം ശത്രുക്കളാണ്. എന്നാൽ എന്റെ പക്കൽ നിന്ന് നിങ്ങൾക്ക് വല്ല മാർഗദർശനവും വന്നു കിട്ടുകയാണെങ്കിൽ, അപ്പോൾ എന്നെ മാർഗ്ഗദർശനം ആര് പിന്തുടരുന്നവോ 
 അവൻ( ഇഹലോകത്ത് )
 വഴിതെറ്റുകയോ
 (പരലോകത്ത് വിഷമിക്കുകയോ ഇല്ല ).....

( 124 ) ആരെങ്കിലും എന്റെ ഉദ്ബോധന അവഗണിച്ചാൽ തീർച്ചയായും ഇടുങ്ങിയ ജീവിതമാണ് അവനു  അനുഭവപ്പെടുക.
 അന്ത്യനാളിൽ അന്ധനായി അവനെ നാം  ഒരുമിച്ചു കൂട്ടുകയും ചെയ്യും......

( 125 ) അവൻ ചോദിക്കും : എന്റെ നാഥാ, എന്തിനാണ് എന്നെ നീ അന്ധനായ ഇവിടെ ഒരുമിച്ച് കൂടിയത് ? 
 ഞാൻ മുൻപ് ശരിക്കും കാഴ്ച ഉള്ളവനായിരുന്നല്ലൊ     ? 


( 126 ) അല്ലാഹു പറയും : കാര്യം അങ്ങനെ തന്നെയാണ് ( പക്ഷേ )
 നമ്മുടെ ദൃഷ്ടാന്തങ്ങളെ നിനക്ക് വന്ന കിട്ടിയപ്പോൾ നീയതു  വിസ്മരിച്ചു കളഞ്ഞു.
 അതുപോലെ ഇന്നും നീയും വിസ്മരിക്കപ്പെടുന്നു...

( 127 ) ധിക്കാരത്തിൽ അതിര് കവിയുകയും തന്റെ നാഥന്റെ ദൃഷ്ടാന്തങ്ങൾ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവർക്ക് അങ്ങനെയാണ് നാം പ്രതിഫലം നൽകുക.
 പരലോക ശിക്ഷ അതികഠിനവും  എന്നെന്നും ശേഷിക്കുന്നതുമാണ്....

( 128 ) ഇവർക്ക് മുൻപ്  എത്രയോ തലമുറകളെ എല്ലാം നശിപ്പിച്ചു കളഞ്ഞിട്ടുണ്ട്. 
 അവരുടെ വാസ്ഥലങ്ങളിൽ കൂടി ഇവർ ഇതാ  സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
 ഇക്കാര്യം ഇവർക്ക് മാർഗദർശനം നൽകുന്നില്ലേ  ? 
 തീർച്ചയായും ഇതിൽ ബുദ്ധിമാന്മാർക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്... 

( 129 ) താങ്കളുടെ നാഥനിൽ നിന്ന് മുൻപ് തന്നെ ഒരു വിധിയും ഒരു നിശ്ചിത അവധിയും ഉണ്ടായിരുന്നില്ലെങ്കിൽ ആ ശിക്ഷ 
( പെട്ടെന്ന് ) വരിക തന്നെ ചെയ്യുമായിരുന്നു..

( 130 ) അതിനാൽ അവർ പറയുന്നതിനെ പറ്റി താങ്കൾ ക്ഷമിക്കുകയും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുമ്പ് താങ്കളുടെ നാഥനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുക.
 രാത്രി സമയങ്ങളിലും പകലിന്റെ  ഭാഗങ്ങളിലും അവന്റെ പരിശുദ്ധിയെ വാഴ്ത്തുക. എന്നാൽ താങ്കൾക്ക് സംതൃപ്തി ലഭിച്ചേക്കും..

( 131 ) അവരിൽ പലർക്കും നാം ഐഹിക ജീവിതത്തിന്റെ സൗന്ദര്യം നൽകിയതിലേക്ക് 
താങ്കൾ കണ്ണുയർത്തി നോക്കരുത്. 
 താങ്കളുടെ നാഥന്റെ ഭക്ഷണം അത്യുത്തമവും എന്നെന്നും ശേഷിക്കുന്നതുമാണ്... 

( 132 ) താങ്കളുടെ കുടുംബത്തോട് നിസ്കരിക്കാൻ കൽപ്പിക്കുക.
 അതിൽ വരുന്ന വിഷമതകൾ ക്ഷമിക്കുകയും ചെയ്യുക.
 നാം താങ്കളോട് ആഹാരം ചോദിക്കുന്നില്ല. താങ്കൾക്ക് നാം ആഹാരം നൽകുകയാണ് ചെയ്യുന്നത്.
 അവസാനം വിജയം ഭയഭക്തിയുള്ളവർക്കാകുന്നു..... 


( 133 )( നബിതിരുമേനി )  തന്റെ നാഥന്റെ പക്കൽനിന്ന് എന്തുകൊണ്ട് ഞങ്ങൾക്ക് ഒരു ദൃഷ്ടാന്തം കൊണ്ടുവന്നു  തരുന്നില്ല എന്നവർ ചോദിക്കുന്നു.
 പൂർവ്വവേദ ഗ്രന്ഥങ്ങളിൽ ഉള്ള വ്യക്തമായ തെളിവ് അവർക്ക് വന്നു കിട്ടിയിട്ടില്ലെ    ? 

( 134 )( മുഹമ്മദ് നബി ) വരുന്നതിനു മുൻപ്  എന്തെങ്കിലും ശിക്ഷ മൂലം 
അവരെ നാം നശിപ്പിച്ചിരുന്നെങ്കിൽ അവർ 
ഇങ്ങനെ പറയുമായിരുന്നോ? 
"ഞങ്ങളുടെ നാഥാ നീ എന്ത് കൊണ്ട് ഞങ്ങളുടെ അടുത്ത് ഒരു ദൂതനെ അയച്ചില്ല?എങ്കിൽ ഞങ്ങൾ നിന്ദ്യരും അപമാനിതരുമാകുന്നതിനു മുൻപ് തന്നെ 
നിന്റ ദൃഷ്ടാന്തങ്ങളെ  ഞങ്ങൾ പിന്തുടരുമായിരുന്നല്ലൊ"...... 

( 135 ) താങ്കൾ പറയുക : നാമെല്ലാവരും 
( ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് )
 പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ് എന്നാൽ നിങ്ങൾ പ്രതീക്ഷിച്ചു കൊള്ളുക.
 നേരായ മാർഗ്ഗത്തിൽ സ്ഥിതിചെയ്യുന്നവൻ
 ആരെന്നും, സൻമാർഗം പ്രാപിച്ചവർ ആരെന്നും  എന്നൊക്കെ അപ്പോൾ നിങ്ങൾക്കറിയാം....

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam