15-Surathul Hijr -01-31

അദ്ധ്യായം-15
സൂറ അൽ ഹിജ്റ് 
 അവതരണം- മക്ക
 സൂക്തങ്ങൾ-99
 1 മുതൽ 31 വരെയുള്ള വചനങ്ങളുടെ അർത്ഥം. 

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....

( 01 )അലിഫ്, ലാം, റാ, ഇത് മഹത്തായ വേദഗ്രന്ഥത്തിലെയും സുവ്യക്തമായ ഖുർആനിലെയും വചനങ്ങളാകുന്നു..... 

( 02 ) സത്യനിഷേധികൾ വളരെയധികം
 ആഗ്രഹിച്ചുപോകും 
( ആ സമയത്ത് ). 
 തങ്ങൾ മുസ്‌ലിമുകൾ ആയിരുന്നെങ്കിൽ, എത്ര നന്നായിരുന്നേനെ എന്ന്... 

( 03 )( നബിയെ ) താങ്കൾ അവരെ വിട്ടേക്കുക. അവർ തിന്നുകയും സുഖിക്കുകയും ചെയ്തു കൊള്ളട്ടെ. 
 അത്യാഗ്രഹം അവരെ വഴി മുടക്കുകയും ചെയ്യട്ടെ. അവർ പിന്നീട് അറിഞ്ഞുകൊള്ളും.... 

( 04 ) അറിയപ്പെട്ട ഒരു അവധിയുള്ള നിലക്കല്ലാതെ  ഒരു നാടിനെയും നാം നശിപ്പിച്ചിട്ടില്ല...... 

( 05 ) ഏതൊരു സമുദായവും അതിന്റെ അവധിയെക്കാൾ ഒരുപിടി മുന്നോട്ടു പോവുകയോ പിന്നോട്ട് പോവുകയോ ഇല്ല.... 

( 06 ) അവർ പറഞ്ഞു : അല്ലയോ ഖുർആൻ ഇറക്കപ്പെട്ട മനുഷ്യ നീയൊരു ഭ്രാന്തൻ തന്നെയാണ്..... 

( 07 ) നീ ഞങ്ങൾക്ക് മലക്കുകളെ കൊണ്ടുവരാത്തത് എന്താണ്  ? 
 നീ സത്യസന്ധതരിൽ പെട്ടവനാണെങ്കിൽ ? 

( 08 ) ന്യായമായിട്ടാല്ലാതെ നാം മലക്കുകളെ ഇറക്കാറില്ല. അപ്പോൾ അവർ സാവകാശം ലഭിച്ചവരാവുകയുമില്ല.... 

( 09 ) തീർച്ചയായും നാം തന്നെയാണ് ഈ ഉൽബോധനം ( ഖുർആൻ ) ഇറക്കിയത്. 
 തീർച്ചയായും നാം  തന്നെ ഇതിനെ കാത്തു രക്ഷിക്കുന്നവരുമാണ്.... 

( 10 )( നബിയെ) തീർച്ചയായും താങ്കൾക്ക് മുൻപും പൂർവ്വ ജനവിഭാഗങ്ങളിൽ നാം 
 ( പ്രവാചകൻമാരെ )അയച്ചിട്ടുണ്ട്..... 

( 11 ) അവർക്കൊരു റസൂലും വന്നിട്ടില്ല : അദ്ദേഹത്തെ അവർ പരിഹസിക്കുന്നവർ ആയിട്ട് അല്ലാതെ... 

( 12 ) അതുപോലെ ഈ കുറ്റവാളികളുടെ 
 ഹൃദയങ്ങളിലും നാമത്
( സത്യനിഷേധം ) കടത്തിവിടുന്നു.... 

( 13 ) അവർ അദ്ദേഹത്തിൽ
( നബിയിൽ ) വിശ്വസിക്കുകയില്ല. തീർച്ചയായും പൂർവ്വികരുടെ നടപടിക്രമം കഴിഞ്ഞുപോയിട്ടുണ്ടല്ലോ.... 

( 14-15 ) ആകാശത്തുനിന്ന് അവർക്കുവേണ്ടി നാം ഒരു വാതിൽ തുറന്നു കൊടുക്കുകയും അതിലൂടെ കയറുകയും ചെയ്താൽ അവർ പറയും : ഞങ്ങളുടെ കണ്ണുകൾ കെട്ടപ്പെട്ടതു തന്നെയാണ്. മാത്രമല്ല ഞങ്ങൾ മാരണം ചെയ്യപ്പെട്ട ഒരു ജനതയാണ്..... 

( 16 ) തീർച്ചയായും ആകാശത്തു നാം ചില രാശി മണ്ഡലങ്ങൾ ഉണ്ടാക്കി. 
കാണികൾക്ക് നാം അതിനെ
 ( നക്ഷത്രങ്ങൾ കൊണ്ട് )
 അലങ്കരിക്കുകയും ചെയ്തു... 

( 17 ) ശപിക്കപ്പെട്ട എല്ലാ പിശാചുക്കളിൽ നിന്നും നാം അതിനെ സംരക്ഷിക്കുകയും ചെയ്തു.... 

( 18 ) എന്നാൽ
( പിശാചുക്കളിൽ നിന്ന് )
 ആരെങ്കിലും കട്ട് കേൾക്കാൻ ശ്രമിച്ചാൽ ഉടനെ വ്യക്തമായ തീജ്വാല അവനെ പിന്തുടരും.... 

( 19 ) നാം ഭൂമിയെ വിസ്തൃതമാക്കി. 
അതിൽ പർവ്വതങ്ങൾ സ്ഥാപിക്കുകയും നിശ്ചിത തോതിൽ എല്ലാ വസ്തുക്കളിൽനിന്നും നാം അതിൽ മുളപ്പിക്കുകയും ചെയ്തു... 

( 20 ) നിങ്ങൾക്കും നിങ്ങൾക്കു ഭക്ഷണം കൊടുത്തു
( തൃപ്തിപ്പെടുത്താൻ കഴിയാത്ത )
 ജീവികൾക്കും അതിൽ നാം ഉപജീവനമാർഗങ്ങൾ 
ഉണ്ടാക്കിക്കൊടുത്തു.... 

( 21 ) ഏതൊരു വസ്തുവിന്റെയും ഖജനാവുകൾ നമ്മുടെ പക്കലാണുള്ളത്. 
 ഒരു നിശ്ചിത അളവ് അനുസരിച്ച് മാത്രമേ നാമത് വിട്ടു കൊടുക്കുകയുള്ളൂ..

( 22 ) ജലാംശം വഹിച്ച സ്ഥിതിയിൽ കാറ്റുകളെ നാം അയക്കുന്നു.
 അങ്ങനെ ആകാശത്തുനിന്നും നാം മഴ വർഷിപ്പിക്കുന്നു.
 അനന്തരം നിങ്ങളെല്ലാം അത് കുടിപ്പിക്കുന്നു. നിങ്ങൾ അതിൽ സൂക്ഷിപ്പുകാരല്ല.... 

( 23 ) തീർച്ചയായും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത് നാമാണ്. അനന്തരാവകാശം എടുക്കുന്നതും നാം തന്നെ...

( 24 ) തീർച്ചയായും നിങ്ങളിൽനിന്ന് മുൻപ് കഴിഞ്ഞു പോയ വരെ നാം അറിഞ്ഞിരിക്കുന്നു. 
പിന്നിൽ വരാനുള്ളവരെയും നാം അറിയുക തന്നെ ചെയ്തിരിക്കുന്നു....

( 25 ) തീർച്ചയായും നിന്റെ നാഥൻ തന്നെയാണ് അവരെ
( മഹ്ശറയിൽ ) ഒരുമിച്ചു കൂട്ടുക.
 അവൻ മഹായുക്തിമാനും സർവ്വജ്ഞനും തന്നെയാണ്.... 

( 26 ) മുട്ടിയാൽ മുഴങ്ങുന്ന മിനുത്ത കറുത്ത കളിമണ്ണ് കൊണ്ട് തീർച്ചയായും നാം  മനുഷ്യനെ സൃഷ്ടിച്ചു...

( 27 ) ജിന്നിനെ അതിനുമുൻപ് തന്നെ, രോമകൂപങ്ങളിൽ തുളച്ചുകയറുന്ന പുകയില്ലാത്ത അഗ്നിയിൽ നാം  സൃഷ്ടിച്ചിരുന്നു..... 

( 28 ) മുട്ടിയാൽ മുഴങ്ങുന്ന മിനുത്ത കറുത്ത കളിമണ്ണ് കൊണ്ട് മനുഷ്യനെ നാം സൃഷ്ടിക്കാൻ ഉറപ്പിച്ചിരിക്കുന്നു  എന്ന്
 മലക്കുകളോട് പറഞ്ഞ സന്ദർഭം
( ഓർക്കുക).....

( 29 ) എന്നാൽ അവനെ നാം പൂർത്തീകരിക്കുകയും, എന്റെ ആത്മാവിൽ നിന്ന് അവനിൽ ഊതുകയും ചെയ്താൽ
 നിങ്ങൾ ഉടനെ അവനെ സാഷ്ടാംഗം ചെയ്തു വീഴുവിൻ എന്ന് അല്ലാഹു കൽപ്പിച്ചു....

( 30-31 ) അങ്ങനെ മലക്കുകൾ എല്ലാം സാഷ്ടാംഗം ചെയ്തു. ഇബിലീസ് ഒഴികെയുള്ളവരെല്ലാം സാഷ്ടാഗം ചെയ്തവരോടൊപ്പമായിത്തീരാൻ അവൻ വിസമ്മതിച്ചു..........

അഭിപ്രായങ്ങള്‍