15-Surath Al Hijr-71-99

അദ്ധ്യായം-15
 സൂറത്തുൽ ഹിജ്ർ 
 അവതരണം- മക്ക
 സൂക്തങ്ങൾ-99
 71 മുതൽ 99 വരെ യുള്ള വചനങ്ങളുടെ അർത്ഥം


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....

( 71 ) അദ്ദേഹം പറഞ്ഞു : 
( ലൈംഗികവേഴ്ച )
 ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇതാ ഇവർ എന്റെ പെൺമക്കളാണ്
( നിങ്ങൾ ഇവരെ  ഇഷ്ടപ്പെടുന്നുവെങ്കിൽ ഞാൻ വിവാഹം ചെയ്തു തരാം ).... 


( 72 ) താങ്കളുടെ ആയുസ്സ് തന്നെയാണ് സത്യം. തങ്ങളുടെ ഉന്മാദത്തിൽ സ്വൈര്യവിഹാരം നടത്തുക തന്നെയായിരുന്നു അവർ..,,, 

( 73 ) അങ്ങനെ സൂര്യോദയ സമയത്ത് ഘോരശബ്ദം അവരെ പിടികൂടി..... 

( 74 ) അപ്പോൾ നാം അതിന്റെ 
( സധൂം ദേശത്തിന്റെ ) മേൽ ഭാഗത്തെ കീഴ്ഭാഗമായി മറിക്കുകയും,
 ചുടു  കല്ലുകൾ അവരുടെ മേൽ വർഷിക്കുകയും ചെയ്തു..... 

( 75 ) ചിന്തിക്കുന്നവർക്ക് തീർച്ചയായും ഇതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്... 

( 76 ) തീർച്ചയായും അത്
( സധൂം  രാജ്യം നിങ്ങളുടെ) 
പോക്കുവരവ് നിലനിന്നുവരുന്ന വഴിയിലാണുള്ളത്.... 

( 77 ) സത്യവിശ്വാസികൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്.... 

( 78 ) തീർച്ചയായും ഐക്കത്തുക്കാർ  അക്രമികൾ ആയിരുന്നു.... 

( 79 ) അതുകൊണ്ട് നാം അവരെയും ശിക്ഷിച്ചു. തീർച്ചയായും വ്യക്തമായ വഴിയോരത്ത് ആണ് ഇവ രണ്ടും
( രണ്ട് നാടുകളും ) ഉള്ളത്.. 

( 80 ) തീർച്ചയായും ഹിജ്റ് ദേശക്കാരും ദൂതന്മാരെ തള്ളിക്കളഞ്ഞു... 

( 81 ) അവർക്ക് നാം നമ്മുടെ ദൃഷ്ടാന്തങ്ങൾ കൊടുത്തു. എന്നാൽ അവർ അവരിൽ നിന്നും പിന്തിരിയുന്നവരാവുകയാണ് ചെയ്തത്.... 

( 82 ) അവർ പർവ്വതങ്ങൾ തുരന്നു നിർഭയരായി വീടുകൾ നിർമ്മിച്ചിരുന്നു.... 

( 83 ) എന്നാൽ അവരെ പുലർകാലവേളയിൽ ഒരു ഘോരശബ്ദം പിടിക്കുകയാണ് ഉണ്ടായത്...... 

( 84 ) അപ്പോൾ അവർ അധ്വാനിച്ചുണ്ടാക്കിയതൊന്നും അവരെ സ്വയം പര്യാപ്തരാക്കിയില്ല..... 

( 85 ) ആകാശഭൂമികളിലും  അവയ്ക്കിടയിലുള്ളവയും യഥാർത്ഥ ബോധത്തോടെ തന്നെയാണ് നാം സൃഷ്ടിച്ചിരിക്കുന്നത്. 
 അന്ത്യനാൾ തീർച്ചയായും വരും. അതുകൊണ്ട് സുന്ദരമായ വിധത്തിൽ (സത്യനിഷേധികളോട് ) വിട്ടുവീഴ്ച കാണിക്കുക... 


( 86 )( നബിയെ) തീർച്ചയായും താങ്കളുടെ നാഥൻ എല്ലാം സൃഷ്ടിച്ചവനും സർവ്വജ്ഞനുമാകുന്നു..... 

( 87 ) തീർച്ചയായും താങ്കൾക്ക് നാം ആവർത്തിച്ച് ഓതപ്പെടുന്ന ഏഴെണ്ണവും മഹത്തായ ഖുർആനും നൽകിയിരിക്കുന്നു...... 

( 88 ) അവരിൽ ചില വിഭാഗങ്ങൾക്കും നാം നൽകിയ സുഖ വിഭവങ്ങളിലേക്ക് താങ്കൾ ഒരിക്കലും കണ്ണുകൾ നീട്ടരുത്. അവരെ സംബന്ധിച്ച് താങ്കൾ വ്യസനിക്കുകയും ചെയ്യരുത്. സത്യവിശ്വാസികൾക്ക് താങ്കളുടെ ചിറക് താഴ്ത്തി കൊടുക്കുകയും ചെയ്യുക.... 

( 89 )( നബിയെ ) തീർച്ചയായും ഞാൻ  വ്യക്തമായ മുന്നറിയിപ്പുകാരൻ മാത്രമാണെന്ന് താങ്കൾ പറയുക.., 

( 90-91 ) പങ്കിട്ടവർക്ക്  അതായത് തങ്ങളുടെ വേദഗ്രന്ഥങ്ങളെ തുണ്ടം തുണ്ടമാക്കിയവർക്ക് ഇറക്കിയ 
( ശിക്ഷ )പോലെ.... 


( 92-93 ) അതുകൊണ്ട് താങ്കളുടെ നാഥനെ തന്നെ സത്യം. താങ്കൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനെ പറ്റി അവരോട് മുഴുവനും നാം ചോദിക്കുക തന്നെ ചെയ്യും.... 

( 94 ) അതുകൊണ്ട് താങ്കളോട് കൽപ്പിക്കപ്പെടുന്നത് പരസ്യമായി പ്രഖ്യാപിക്കുകയും ബഹുദൈവാരാധകരെ  അവഗണിക്കുകയും ചെയ്യുക.....

( 95 ) താങ്കളെ പരിഹാസമാക്കുന്നവരിൽ നിന്ന് തീർച്ചയായും താങ്കളെ നാം രക്ഷിക്കും.... 

( 96 ) അല്ലാഹുവോടൊപ്പം മറ്റു ഇലാഹുകളെ 
( ദൈവങ്ങളെ ) സ്വീകരിക്കുകയാണ് അവർ. എന്നാൽ അവർ പിന്നീട് അറിഞ്ഞുകൊള്ളും..... 

( 97 ) അവരുടെ വാക്കുകൾ മൂലം താങ്കളുടെ മനസ്സ് പ്രയാസപ്പെടുന്നുണ്ട് എന്ന്  തീർച്ചയായും നാം അറിയുന്നുണ്ട്..... 

( 98 ) അതിനാൽ താങ്കൾ താങ്കളുടെ നാഥനെ, സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുക. അവനു സാഷ്ടാംഗം ചെയ്യുന്നവരിൽ പെട്ടവനാവുകയും ചെയ്യുക.. 

( 99 ) ഉറപ്പായ കാര്യം
( മരണം ) താങ്കളെ സമീപിക്കുന്നത് വരെയും താങ്കളുടെ നാഥനെ ആരാധിക്കുകയും ചെയ്യുക... 

അഭിപ്രായങ്ങള്‍