15-Surah Al Hijr-32-70
അദ്ധ്യായം-15
സൂറത്തുൽ ഹിജ് റ്
അവതരണം- മക്ക
സൂക്തങ്ങൾ-99
( ഞാൻ ആരംഭിക്കുന്നു )....
( 32 ) അല്ലാഹു ചോദിച്ചു : ഓ ഇബ് ലീസ്, സാഷ്ടാഗം ചെയ്തവരോടൊപ്പം ആകാതിരിക്കാൻ നിനക്കെന്തുപറ്റി?
( 33 ) അവൻ പറഞ്ഞു : മുട്ടിയാൽ മുഴങ്ങുന്ന മിനുത്ത കറുത്ത കളിമണ്ണുകൊണ്ട് നീ പടച്ച മനുഷ്യന് സാഷ്ടാംഗം ചെയ്യാൻ എനിക്ക് നിവൃത്തിയില്ല....
( 34 ) അല്ലാഹു പറഞ്ഞു : എന്നാൽ നീ ഇവിടെ നിന്ന് പുറത്തു പോകണം.
തീർച്ചയായും നീ ആട്ടിയോടിപ്പിക്കപ്പെട്ടവനാണ്.....
( 35 ) പ്രതിഫല ദിവസം വരെ നിനക്ക് ശാപമുണ്ടാകുക തന്നെ ചെയ്യും.....
( 36 ) എന്റെ നാഥാ, അങ്ങനെയാണെങ്കിൽ എല്ലാവരും പുണരുജ്ജീവിപ്പിക്കപ്പെടുന്ന ദിവസം വരെ എനിക്ക് ഇട നൽകേണമേ എന്ന് അവൻ പ്രാർത്ഥിച്ചു.....
( 37 ) അല്ലാഹു പറഞ്ഞു : എന്നാൽ നീ ഇടനൽകപ്പെട്ടവരിൽ പെട്ടവൻ
തന്നെ.....
( 38 )( അല്ലാഹുവിന്റെ അടുക്കൽ )
നിജപ്പെടുത്തിയ ദിവസംവരെ ( മാത്രം )
( അതായത് ആദ്യത്തെ ഊത്ത് വരെ ).....
( 39 ) അവൻ പറഞ്ഞു : എന്റെ നാഥാ, എന്നെ നീ പിഴപ്പിച്ചത് കൊണ്ട് തീർച്ചയായും ഞാൻ ഭൂമിയിൽ അവർക്ക് ചിലത് മനോഹരമാക്കി തോന്നിക്കും. അവരെയൊക്കെ ഞാൻ തീർച്ചയായും പിഴപ്പിക്കുകയും ചെയ്യും.....
( 40 ) അവരിൽനിന്ന് നിന്റെ നിസ്വാർത്ഥ ദാസന്മാരെ ഒഴികെ....
( 41 ) അല്ലാഹു പറഞ്ഞു : എനിക്ക് ബാധ്യതയുള്ള ചൊവ്വായ വഴിയാകുന്നു ഇത്
( നിസ്വാർത്ഥ ദാസന്മാരുടേത് ).....
( 42 ) എന്റെ (നിസ്സ്വാർത്ഥ )ദാസന്മാർക്ക് മേൽ നിനക്ക് തീർച്ചയായും യാതൊരു അധികാരവുമില്ല.
വഴിതെറ്റി നിന്നെ പിന്തുടർന്നവരുടെ മേൽ ഒഴികെ.....
( 43 ) അവർക്ക് എല്ലാവർക്കും ഉള്ള വാഗ്ദത്ത സ്ഥലം തീർച്ചയായും നരകം തന്നെയാണ്....
( 44 ) അതിന് ഏഴ് വാതിലുകളുണ്ട്.
ഓരോ വാതിലിലും അവരിൽനിന്ന് വിഭജിക്കപ്പെട്ട വിഹിതമുണ്ട്...
( 45 ) ഭക്തി കൈകൊണ്ടവർ അവർ തീർച്ചയായും സ്വർഗത്തോപ്പുകളിലും അരുവികളിലുമായിരിക്കും.....
( 46 ) സമാധാനത്തോടെ നിർഭയരായി നിങ്ങളതിൽ പ്രവേശിച്ചുകൊള്ളുക
( എന്ന് അവരോട് പറയപ്പെടും )...
( 47 ) അവരുടെ മനസ്സുകളിൽ വല്ല വിദ്വേഷവുമുണ്ടെങ്കില് നാമത് നീക്കം ചെയ്യുന്നതാണ്. സഹോദരങ്ങളെന്ന നിലയില് അവര് കട്ടിലുകളില് പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും....
( 48 ) ക്ഷീണം അവരെ സ്പർശിക്കുക പോലുമില്ല.
അവിടെനിന്ന് അവർ പുറത്താക്കപ്പെടുന്നവരുമല്ല....
( 49-50 )( നബിയെ )താങ്കൾ എന്റെ ദാസന്മാരെ അറിയിക്കുക. നാം തന്നെയാണ് വളരെ പൊറുക്കുന്നവനും പരമകാരുണികനും എന്നും, എന്റെ ശിക്ഷയാണ് വേദനാജനകമായ ശിക്ഷയെന്നും.....
( 51 )ഇബ് റാഹീമിന്റ് വിരുന്നുകാരെ പറ്റി താങ്കൾ അവർക്ക് പറഞ്ഞു കൊടുക്കുക....
( 52 ) അവർ അദ്ദേഹത്തിന്റെ അടുത്തേക്ക് കടന്നു വരികയും എന്നിട്ട് സലാം പറയുകയും ചെയ്തു സന്ദർഭത്തിൽ അദ്ദേഹം
പറഞ്ഞു : തീർച്ചയായും ഞങ്ങൾ നിങ്ങളെ പറ്റി ഭയചികിതരാണ്.....
( 53 ) അവർ പറഞ്ഞു : ഭയപ്പെടേണ്ട. തീർച്ചയായും ഞങ്ങൾ ഇതാ ജ്ഞാനിയായ ഒരാൾ കുഞ്ഞിനെപ്പറ്റി താങ്കളെ സന്തോഷം അറിയിക്കുന്നു.....
( 54 ) വാർദ്ധക്യം ബാധിച്ച എന്നെയാണോ നിങ്ങളീ സന്തോഷവാർത്ത അറിയിക്കുന്നത്?
എന്നിട്ടും നിങ്ങൾ എന്നെ സന്തോഷവാർത്ത അറിയിക്കുന്നത് എന്തടിസ്ഥാനത്തിലാണ്
എന്ന് അദ്ദേഹം ചോദിച്ചു...
( 55 ) അവർ പറഞ്ഞു : സത്യമായ സന്തോഷ വാർത്തയാണ് താങ്കൾക്ക് ഞങ്ങൾ നൽകുന്നത്.
അതുകൊണ്ട് താങ്കൾക്ക് ഒരിക്കലും നിരാശരിൽ പ്പെട്ടുപോകരുത്......
( 56 ) അദ്ദേഹം പറഞ്ഞു : ആരാണ് തങ്ങളുടെ നാഥന്റെ അനുഗ്രഹത്തെ പറ്റി നിരാശപ്പെടുക.
വഴിതെറ്റിയവരല്ലാതെ...,
( 57 ) അദ്ദേഹം ചോദിച്ചു : അല്ലയോ
( അല്ലാഹുവിന്റെ )
ദൂതന്മാരെ, എന്താണ് നിങ്ങളുടെ സന്തോഷവർത്തമാനം ?
( 58 ) അവർ പറഞ്ഞു : തീർച്ചയായും കുറ്റവാളികളായ ഒരു ജനതയിലേക്ക് ഞങ്ങൾ നിയോഗിക്കപ്പെട്ടിരിക്കുന്നു...
( 59 ) ലൂത്തിന്റ കുടുംബം അതിൽ നിന്ന് ഒഴിവാണ്. അവരെ മുഴുവൻ തീർച്ചയായും ഞങ്ങൾ രക്ഷപ്പെടുത്തും...
( 60 ) അദ്ദേഹത്തിന്റെ ഭാര്യയെ ഒഴികെ.
അവൾ നശിക്കേണ്ടവരിൽപ്പെട്ടവളാണെന്ന് തീർച്ചയായും ഞങ്ങൾ കണക്കാക്കിയിരിക്കുന്നു...
( 61-62 ) അങ്ങനെ ആ ദൂതന്മാർ
( മലക്കുകൾ ) ലൂത്തിന്റെ കുടുംബത്തിൽ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു : നിങ്ങൾ പരിചയമില്ലാത്ത ആളുകൾ ആണല്ലോ ..
( 63 ) അവർ പറഞ്ഞു ( ലൂഥ് നബി )
പക്ഷേ അവർ
( താങ്കളുടെ ജനത )
സംശയത്തിൽ ആയിരിക്കുന്ന ശിക്ഷയുമായിട്ടാണ് ഞങ്ങൾ താങ്കളുടെ അടുത്ത് വന്നിരിക്കുന്നത്...
( 64 ) ആ യഥാർത്ഥ ശിക്ഷയുമായാണ് തീർച്ചയായും ഞങ്ങൾ താങ്കളുടെ അടുത്ത് വന്നിരിക്കുന്നത്.
ഞങ്ങൾ സത്യവന്മാർ തന്നെയാണ്....
( 65 ) അതിനാൽ രാത്രിയുടെ ഒരു ഘട്ടത്തിൽ താങ്കൾ കുടുംബസമേതം നടക്കുക.
താങ്കൾ അവരുടെ പിറകിൽ നടക്കണം.
നിങ്ങൾ ഒരാളും തിരിഞ്ഞു നോക്കരുത്.
കൽപ്പിക്കപ്പെട്ട സ്ഥലത്തേക്ക് പോയി കൊള്ളുക...
( 66 ) ആ സംഗതി- അതായത് പുലർകാലവേളയിൽ അവരുടെ നാരായവേര് അറുക്കപ്പെടുക തന്നെ ചെയ്യുമെന്ന് സംഗതി നാം അദ്ദേഹത്തിന് അറിയിച്ചു കൊടുത്തു....
( 67 )( ദുർവ്യത്തരായ ) പട്ടണക്കാർ സന്തുഷ്ടരായി കൊണ്ട് വന്നെത്തി.....
( 68 ) അദ്ദേഹം (ലൂത്ത് നബി )
പറഞ്ഞു ഇവർ എന്റെ വിരുന്നുകാരാണ്. അതുകൊണ്ട് നിങ്ങളെന്നെ വഷളാക്കരുത്....
( 69 ) അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. എന്നെ നിങ്ങൾ അപമാനിക്കരുത്...
( 70 ) അവർ ചോദിച്ചു : ലോകരെ
( സൽക്കരിക്കുന്നതിനെ )
പറ്റി നിന്നെ ഞങ്ങൾ വിലക്കിയിയിട്ടില്ലേ ?