13-Surathur Rahadh-29-43

അദ്ധ്യായം-13
സൂറത്തുർ റഹദ് 
 അവതരണം- മദീന
 സൂക്തങ്ങൾ-43
 29 മുതൽ 43 വരെയുള്ള വചനങ്ങളുടെ അർത്ഥം


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ 
 ( ഞാൻ ആരംഭിക്കുന്നു )....

(  29 ) സത്യവിശ്വാസം സ്വീകരിക്കുകയും സൽകർമമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവരാരോ അവർക്കാണ് മംഗളവും  നല്ല മടക്കസ്ഥാനവും... 

( 30 )( നബിയെ ) അത് പ്രകാരം
( മുമ്പ് പ്രവാചകൻമാരെ അയച്ചത് പ്രകാരം )
 താങ്കളെ ഒരു സമുദായത്തിലേക്ക് നാം നിയോഗിച്ചു. 
 തീർച്ചയായും ആ സമുദായത്തിനു  മുൻപ് പല സമുദായങ്ങളും കഴിഞ്ഞുപോയിട്ടുണ്ട്. താങ്കൾക്ക് നാം  ബോധനം നൽകിയത് അവർക്ക് ഓതി കൊടുക്കാൻ വേണ്ടി. 
 എന്നാൽ കാരുണ്യവാനായ അല്ലാഹുവിനെ നിഷേധിക്കുന്നവരാണവർ . പറയുക. അവനാണ് എന്റെ നാഥൻ. 
 അവനല്ലാതെ ഒരു ആരാധ്യനില്ല. ഞാൻ അവങ്കൽ
( എല്ലാ കാര്യങ്ങളും ) ഏൽപ്പിക്കുന്നു.
 അവനിലേക്കാണ്  മടക്കം..... 

( 31 ) തീർച്ചയായും ഖുർആൻ കൊണ്ട് പർവ്വതങ്ങൾ നടത്തപ്പെടുകയോ, അല്ലെങ്കിൽ അതുകൊണ്ട് ഭൂമി പിള്ളേർക്കപെടുകയോ, അതുമല്ലെങ്കിൽ അതുകൊണ്ട്  മരണപ്പെട്ടവരോട് സംസാരിക്കുകയോ ചെയ്താലും
( അവർ വിശ്വസിക്കുകയില്ല ).
 പക്ഷേ എല്ലാ കാര്യങ്ങളും അല്ലാഹുവിനാകുന്നു. 
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ  മനുഷ്യരെയെല്ലാം അവൻ നേർമാർഗത്തിൽ ആക്കുമായിരുന്നു  എന്ന് സത്യവിശ്വാസികൾ എന്നിട്ടും മനസ്സിലാക്കിയിട്ടില്ലേ ? 
 സത്യനിഷേധികളെ അവരുടെ പ്രവർത്തനഫലമായി  ചില അത്യാപത്തുകൾ   ബാധിച്ചു കൊണ്ടിരിക്കും. അല്ലെങ്കിൽ താങ്കൾ
( നബീ, സൈന്യസമേതം)
 അവരുടെ വീടുകൾക്ക് സമീപം ചെന്ന് ഇറങ്ങും. അല്ലാഹുവിന്റെ വാഗ്ദാനം പുലരുന്നതുവരെ. 
 തീർച്ചയായും അല്ലാഹു കരാർ ലംഘിക്കുകയില്ല.... 

( 32 )( നബിയെ ) താങ്കൾക്ക് മുൻപുള്ള പ്രവാചകന്മാരും തീർച്ചയായും പരിഹസിക്കപ്പെട്ടിട്ടുണ്ട്. അപ്പോൾ സത്യനിഷേധികൾക്ക് നാം സാവകാശം കൊടുത്തു. 
 പിന്നെ അവരെ പിടികൂടുകയും ചെയ്തു.
 അപ്പോൾ എങ്ങനെയുണ്ടായിരുന്നു  ശിക്ഷ....

( 33 )( നബിയെ ) എന്നാൽ എല്ലാ ശരീരങ്ങളെ സംബന്ധിച്ചും അവർ ചെയ്യുന്നതിന് മേൽനോട്ടം വഹിക്കുന്നവനാണോ
( അവർ ഉണ്ടാക്കിയ കൃത്രിമ ദൈവങ്ങൾക്ക് തുല്യമാവുക ?  ) അവർ അല്ലാഹുവിന് പങ്കുകാരെ ഉണ്ടാക്കി.
 പറയുക.
 നിങ്ങൾ ആ ദൈവങ്ങളുടെ പേരുകൾ ഒന്ന് പറയൂ. അതല്ല ഭൂമിയിൽ അല്ലാഹുവിന് അറിവില്ലാത്ത കാര്യം നിങ്ങൾ അവന് പറഞ്ഞു കൊടുക്കുകയാണോ ? 
 അതോ ബാഹ്യമായ ജല്പനമാണോ ? 
 പക്ഷേ സത്യനിഷേധികൾക്ക് തങ്ങളുടെ കുതന്ത്രം മനോഹരമാക്കപ്പെട്ടു.
 നേർമാർഗത്തിൽ നിന്ന് അവർ തടയപ്പെടുകയും ചെയ്തു. അള്ളാഹു ആരെങ്കിലും വഴിതെറ്റിച്ച് കളഞ്ഞാൽ അവനെ മാർഗദർശനം നൽകാൻ പിന്നെ ആരും ഉണ്ടാവുകയില്ല.....

( 34 ) അവർക്ക് ഐഹികജീവിതത്തിൽ ശിക്ഷയുണ്ട്. എന്നാൽ പരലോകത്തെ ശിക്ഷയും ഏറ്റവും കഠിനമായത്  എത്രേ.
 അല്ലാഹുവിൽ നിന്ന് അവരെ രക്ഷിക്കാൻ ആരുമില്ല....

( 35 ) ഭക്തിമാർഗം കൈക്കൊള്ളുന്നവർക്ക്  വാഗ്ദാനം ചെയ്യപ്പെട്ട സ്വർഗ്ഗത്തിലെ അവസ്ഥ. അവയുടെ താഴ്ഭാഗത്തുകൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കുന്നു. അതിലെ ഭക്ഷ്യവസ്തുക്കളും അവിടുത്തെ തണലും എന്നെന്നും നിലനിൽക്കുന്നതാണ്. ഭക്തന്മാർക്കുള്ള പരിണാമമാണത്. 
 സത്യനിഷേധികളുടെ പരിണാമം നരകമാകുന്നു... 

( 36 )( നബിയെ ) നാം വേദഗ്രന്ഥം നൽകിയവർ താങ്കൾക്ക് ഇറക്കപ്പെട്ടത് കൊണ്ട് സന്തോഷിക്കും. അതിൽ ചിലതിനെ നിഷേധിക്കുന്നവരുമുണ്ട് ആ സംഘങ്ങളിൽ. പറയുക. അല്ലാഹുവിനെ ഞാൻ ആരാധിക്കണം എന്നും, അവനോട് ഞാൻ
( ആരെയും ) പങ്ക് ചേർക്കരുത് എന്നും മാത്രമാണ് ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നത്. അവനിലേക്ക് ഞാനിതാ ക്ഷണിക്കുന്നു. അവങ്കലേക്കാണ് എന്റെ മടക്കം..

( 37 ) അത് പ്രകാരം 
( അതായത് പൂർവ്വ വേദങ്ങൾ അവതരിപ്പിച്ചത് പോലെ )
 ഇതിനെ അറബി ഭാഷയിലുള്ള വിധിയായി നാം അവതരിപ്പിച്ചു.
 താങ്കൾക്ക് ജ്ഞാനം വന്നു കിട്ടിയതിനുശേഷം അവരുടെ ഇച്ഛകളെ താങ്കൾ പിൻപറ്റുകയാണെങ്കിൽ അല്ലാഹുവിൽ നിന്ന്
( അല്ലാഹുവിന്റെ ശിക്ഷയിൽനിന്ന് താങ്കളെ രക്ഷിക്കാൻ )
 ഒരു രക്ഷകനോ കാത്തുസൂക്ഷിക്കുന്നവനോ താങ്കൾക്ക് ഉണ്ടാവുകയില്ല...

( 38 ) തീർച്ചയായും താങ്കൾക്ക് മുൻപ് നാം  പ്രവാചകൻമാരെ അയച്ചിട്ടുണ്ട്.
 അവർക്ക് ഭാര്യ സന്താനങ്ങളെ നാം നൽകിയിട്ടുമുണ്ട്. 
 ഒരു പ്രവാചകനും അള്ളാഹുവിന്റെ അനുമതി കൂടാതെ ദൃഷ്ടാന്തം കൊണ്ടുവരാൻ സാധിക്കുകയില്ല.
 ഓരോ കാലഘട്ടത്തിനും ഗ്രന്ഥമുണ്ട്...

( 39 ) താൻ ഇച്ഛിക്കുന്നതിനെ അള്ളാഹു മായ്ച്ചുകളയുകയും 
( താൻ ഇച്ഛിക്കുന്നതിനെ മായ്ക്കാതെ )
 ഉറപ്പിച്ചു നിർത്തുകയും ചെയ്യുന്നു.
 അവന്റെ പക്കലാണ് മൂലഗ്രന്ഥം....

( 40 )( നബിയെ ) അവരെ നാം താക്കീത് ചെയ്യുന്ന ശിക്ഷയിൽ ചില താങ്കൾക്ക് നാം കാണിച്ചുതരികയോ, അല്ലെങ്കിൽ
( അവ പുലരുന്നതിനു മുൻപ് )
 താങ്കളെ നാം മരിപ്പിക്കുകയോ ചെയ്താൽ
( താങ്കൾക്ക് ഒന്നും വരാനില്ല )
 താങ്കളുടെ ബാധ്യത പ്രബോധനം മാത്രമാണ്. വിചാരണയുടെ അധികാരം നമുക്കുള്ളതാണ്...

( 41 ) ഭൂമിയെ അതിന്റെ വശങ്ങളിൽ നിന്ന് നാം ചുരുക്കി കൊണ്ടുവരുന്നത് അവർ കണ്ടിട്ടില്ലേ  ? 
 അല്ലാഹു വിധിക്കുന്നു.
 അവന്റെ വിധി തിരുത്താൻ ആരുമില്ല.
 അതിവേഗം വിചാരണ ചെയ്യുന്നവനാണവൻ... 

( 42 ) ഇവർക്ക് മുൻപുള്ളവരും  തീർച്ചയായും കൗശലം കാണിച്ചിട്ടുണ്ട്.
 എന്നാൽ എല്ലാ കൗശലങ്ങളും അല്ലാഹുവിനുള്ളതാകുന്നു.
 എല്ലാ ശരീരങ്ങളും പ്രവർത്തിക്കുന്നത് അവൻ അറിയുന്നു.
 പരലോക ഭവനത്തിലെ അന്ത്യവിജയം ആർക്കാണെന്ന് സത്യനിഷേധികൾ അടുത്തുതന്നെ അറിഞ്ഞുകൊള്ളും....

( 43 )( നബിയെ ) താങ്കൾ പ്രവാചകനല്ലെന്ന് സത്യനിഷേധികൾ പറയുന്നു. താങ്കൾ പറയുക. എനിക്കും നിങ്ങൾക്കുമിടയിൽ സാക്ഷികളായി അള്ളാഹുവും വേദ പരിജ്ഞാനമുള്ളവരും മതി..., 

അഭിപ്രായങ്ങള്‍