13-Surathur Rahad -01-28

അദ്ധ്യായം-13
സൂറത്തുർ റഹ്‌ദ് 
 അവതരണം- മദീന
 സൂക്തങ്ങൾ-43
 ഒന്നുമുതൽ 28 വരെയുള്ള വചനങ്ങളുടെ അർത്ഥം.പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....


( 01 )അലിഫ്, ലാം, മീം, റാ. 
 ഇത് വേദഗ്രന്ഥത്തിലെ സൂക്തങ്ങളാണ്. 
(നബിയെ ) താങ്കളുടെ നാഥനിൽ നിന്നുള്ള താങ്കൾക്ക് അവതരിച്ചത് സത്യമാകുന്നു. 
 പക്ഷേ മനുഷ്യരിൽ ഭൂരിപക്ഷവും
( ആ സത്യത്തിൽ )
 വിശ്വസിക്കുന്നില്ല..... 

( 02 ) നിങ്ങൾ കാണുന്ന തൂണുകൾ ഒന്നുമില്ലാതെ ആകാശങ്ങളെ ഉയർത്തി നിർത്തിയവനാണ് അല്ലാഹു. 
 പിന്നെ അവൻ
( അവന് അനുയോജ്യമായ വിധത്തിൽ )
 സിംഹാസനാരോപണം ചെയ്തു. 
 സൂര്യനെയും ചന്ദ്രനെയും അവൻ അധീനമാക്കി തന്നു. 
 എല്ലാം ഒരു നിശ്ചിത അവധി വരെ ചലിച്ചുകൊണ്ടിരിക്കും. 
 കാര്യങ്ങൾ അവൻ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. 
 ദൃഷ്ടാന്തങ്ങൾ അവൻ വിശദീകരിക്കുന്നു. നിങ്ങളുടെ നാഥനെ കണ്ടുമുട്ടുന്നതിൽ നിങ്ങൾ ദൃഢമായി വിശ്വസിക്കാൻ വേണ്ടി... 

( 03 ) ഭൂമിയെ പരത്തുകയും, അതിൽ ഉറച്ച പർവ്വതങ്ങളും നദികളും ഉണ്ടാക്കുകയും ചെയ്തത് അവനാണ്. 
 എല്ലാ പഴങ്ങളിൽ നിന്നും ഓരോ ജോഡിയെ അവൻ ഉണ്ടാക്കി. 
 പകലിനെ അവൻ രാത്രിയിൽ മൂടുന്നു. 
 ചിന്തിക്കുന്ന ജനതക്ക് ഇതിലെല്ലാം തീർച്ചയായും ദൃഷ്ടാന്തങ്ങളുണ്ട്.... 

( 04 ) തൊട്ടൊരുമ്മി കിടക്കുന്ന പല കഷണങ്ങളും, മുന്തിരിത്തോട്ടങ്ങളും, കൃഷിയും ശാഖയുള്ള ഈത്തമരങ്ങളും ശാഖയില്ലാത്തതും ഭൂമിയിലുണ്ട്. 
 അവ നനക്കപ്പെടുന്നത് ഒരേ വെള്ളം കൊണ്ടാണ്. 
 എന്നാൽ ഫലങ്ങളെ സംബന്ധിച്ചിടത്തോളം
( രുചിയിലും ഗുണത്തിലും മറ്റും ) അവയിൽ ചിലതിനെ ചിലതിനേക്കാൾ നാം ശ്രേഷ്ഠമാക്കുന്നു. 
 ചിന്തിക്കുന്ന ജനതയ്ക്ക് തീർച്ചയായും ഇതിൽ ദൃഷ്ടാന്തങ്ങളുണ്ട്..... 

( 05  ) താങ്കൾക്ക് അത്ഭുതം തോന്നുന്നു എങ്കിൽ " ഞങ്ങൾ മണ്ണായി തീർന്നാലും ഞങ്ങൾ പുതിയതായി 
സൃഷ്ടിക്കപ്പെടുകയോ ? 
 എന്നവരുടെ ചോദ്യമാണ് കൂടുതൽ അത്ഭുതകരമായിട്ടുള്ളത്. 
 അവർ തങ്ങളുടെ നാഥനെ നിഷേധിച്ചവരാണ്. 
 അവരുടെ കഴുത്തുകളിൽ  ചങ്ങലകൾ ഉണ്ടായിരിക്കും. 
 അവർ നരകക്കാരാണ്. അവരതിൽ സ്ഥിരമായി വസിക്കുന്നവരുമാണ്... 

( 06 )( നബീയെ  ) തിന്മക്ക് വേണ്ടിയാണ് നമുക്ക് മുൻപ് അവർ ധൃതി കൂട്ടുന്നത്. 
 മാതൃകാപരമായ ശിക്ഷാ നടപടികൾ അവർക്ക് മുൻപ് 
( പൂർവ്വ  സമുദായങ്ങളിൽ )
 കഴിഞ്ഞുപോയിട്ടുണ്ട്. 
 ജനങ്ങൾ അക്രമം കാണിച്ചിട്ടും താങ്കളുടെ നാഥൻ തീർച്ചയായും അവർക്ക് പൊറുത്തു കൊടുക്കുന്നവനാണ്. 
 താങ്കളുടെ നാഥൻ തീർച്ചയായും കഠിനശിക്ഷ നൽകുന്നവനുമാണ്... 

( 07 ) സത്യനിഷേധികൾ ചോദിക്കുന്നു : അദ്ദേഹത്തിന് 
( നബിക്ക് ) തന്റെ നാഥനിൽ നിന്ന് എന്തുകൊണ്ട് ഒരു ദൃഷ്ടാന്തം ഇറക്കപ്പെടുന്നില്ല എന്ന് ? 
 താങ്കൾ ഒരു മുന്നറിയിപ്പുകാരൻ മാത്രമാണ്. എല്ലാ ഓരോ സമുദായത്തിനും ഒരു മാർഗ്ഗദർശിയുണ്ട്..... 

( 08 ) ഓരോ സ്ത്രീയും ഗർഭം ധരിക്കുന്നതും ഗർഭാശയങ്ങൾ സങ്കോചിക്കുന്നതും വികസിക്കുന്നതും അള്ളാഹു അറിയുന്നുണ്ട്. 
 എല്ലാ വസ്തുവിനും അവന്റെ പക്കൽ നിശ്ചിത കണക്കുണ്ട്.... 

( 09 ) ദൃശ്യവും അദൃശ്യവുമായ കാര്യങ്ങൾ അറിയുന്നവനും മഹാനും പരമ  ഉന്നതനുമാണവൻ.... 

( 10 ) നിങ്ങളിൽനിന്ന് രഹസ്യ സംസാരം നടത്തുന്നവനും  സംസാരം പരസ്യമാക്കുന്നവനും, രാത്രിയിൽ മറഞ്ഞിരിക്കുന്നവനും, പകൽ തെളിഞ്ഞു നടക്കുന്നവനുമെല്ലാം
( അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം )
 ഒരുപോലെയാണ്...... 

( 11 ) അവന്( മനുഷ്യന് ) തന്റെ മുമ്പിലൂടെയും  പിന്നിലൂടെയും മാറിമാറി വരുന്നവർ
( മലക്കുകൾ )ഉണ്ട്. 
 അല്ലാഹുവിന്റെ ആജ്ഞയനുസരിച്ച് അവർ അവനെ കാത്തുരക്ഷിക്കുന്നു. 
 തീർച്ചയായും ഒരു ജനതയുടെ അവസ്ഥ അവർ സ്വയം മാറ്റുന്നതുവരെയും അള്ളാഹു ആ ജനതയുടെ അവസ്ഥയ്ക്ക് മാറ്റം വരുത്തുകയില്ല. അല്ലാഹു ഒരു ജനതയെ കൊണ്ട് തിന്മ ഉദ്ദേശിച്ചാൽ അത് തടയാൻ ആരും തന്നെയില്ല. അവർക്ക് അവനെ കൂടാതെ രക്ഷാകർത്താക്കൾ ആരുമില്ല.... 

( 12 ) പേടിയും പ്രത്യാശയും ഉളവാക്കുന്ന മിന്നൽപിണർ നിങ്ങൾക്ക് കാണിച്ചു തന്നത് അവനാകുന്നു. 
 കനത്ത കാർമേഘത്തെ അവൻ സൃഷ്ടിക്കുകയും ചെയ്യുന്നു..... 

( 13 ) റഹ്ദും മറ്റു മലക്കുകളും അല്ലാഹുവിനെ ഭയന്ന് അവനെ വാഴ്ത്തിക്കൊണ്ട് അവന്റെ പരിശുദ്ധിയെ പ്രകീർത്തനം ചെയ്യുന്നു. 
 ഇടിത്തീകളെ അവൻ അയക്കുകയും അവൻ ഉദ്ദേശിച്ചവരെ അത് ബാധിക്കുകയും ചെയ്യുന്നു. അവരാകട്ടെ അല്ലാഹുവിനെക്കുറിച്ച് തകർക്കുകയാണ്. 
 കഠിനമായ ശിക്ഷ നൽകുന്നവനാണവൻ.... 

( 14 ) സത്യപ്രാർത്ഥന അവന്നുള്ളതാണ്. അവനെ കൂടാതെ അവർ ആരാധിക്കുന്നവ അവർക്ക് യാതൊരു ഉത്തരവും നൽകുകയില്ല. 
 വെള്ളം വായിൽ എത്തുവാൻ രണ്ട് കൈയും നിവർത്തിപ്പിടിച്ച് നിൽക്കുന്ന ഒരാളെ പോലെ തന്നെയാണ് അവർ. 
 എന്നാൽ വെള്ളം അയാളുടെ വായിൽ എത്തുന്നുമില്ല. 
 സത്യനിഷേധികളുടെ പ്രാർത്ഥന പിഴവിൽ തന്നെയാണ്.... 

( 15 ) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവർ സ്വമനസ്സാലെയോ, നിർബന്ധിതരായോ അല്ലാഹുവിനു  സാഷ്ടാംഗം ചെയ്യുന്നു. 
 പ്രഭാതത്തിലും പ്രദോഷത്തിലും അവരുടെ നിഴലുകളും 
( അവന് സാഷ്ടാംഗം ചെയ്യുന്നു )... 

( 16 )( നബിയെ ) ചോദിക്കുക. ആകാശഭൂമികളുടെ നാഥൻ ആരാണ്? 
( അവർ പറയുന്നില്ലെങ്കിൽ )
 അല്ലാഹുവാണ് എന്ന് താങ്കൾ പറയുക. 
 ചോദിക്കുക. എന്നിട്ട് സ്വന്തത്തിന് ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയാത്ത  രക്ഷാകർത്താക്കളെയാണോ നിങ്ങൾ അല്ലാഹുവിനെ കൂടാതെ സ്വീകരിച്ചിരിക്കുന്നത്? ചോദിക്കുക.
 അന്ധനും  കാഴ്ച ഉള്ളവനും ഒരു പോലെയാകുമോ ? അതെല്ല ഇരുട്ടും പ്രകാശവും തുല്യമാവുമോ ? 
 അല്ലെങ്കിൽ അല്ലാഹുവിന് അവർ ഉണ്ടാക്കിയ പങ്കാളികൾ അല്ലാഹു പടച്ചത് പോലെ വല്ലതും സൃഷ്ടിച്ചവർ ആണോ? അങ്ങനെ ( രണ്ടുകൂട്ടരുടെയും )
 പടക്കൽ അവർക്ക് തിരിച്ചറിയാത്തതാണോ? 
( അതല്ലെന്ന് വ്യക്തം)
 എല്ലാ വസ്തുക്കളെയും പടച്ചത് അള്ളാഹു ആണെന്ന് പറയുക. 
 അവൻ ഏകനും സർവ്വാപതിയുമാകുന്നു...... 

( 17 ) അവൻ ആകാശത്ത് നിന്ന് മഴ പെയ്യിപ്പിക്കുകയും അങ്ങനെ മലഞ്ചെരിവുകളിൽ അതിന്റെ കണക്കനുസരിച്ച് വെള്ളം ഒഴുകുകയും അപ്പോൾ ആ ഒഴുക്ക് പൊങ്ങിവരുന്ന നുരയെ വഹിച്ചുകൊണ്ട്  പോവുകയും ചെയ്യുന്നു. 
( സ്വർണ ) ആഭരണങ്ങളോ മറ്റു സാധനങ്ങൾ ഉണ്ടാക്കാൻ ഉദ്ദേശിച്ചത് തീയിലിട്ടു കത്തിക്ക പെടുമ്പോഴും അതുപോലെ നുര ഉണ്ടാകുന്നു. ഇപ്രകാരമാണ് അള്ളാഹു സത്യത്തെയും അസത്യത്തെയും  കാണിക്കുന്നത്. 
 അപ്പോൾ ആ നുര ചണ്ടിയായി പോകുന്നു. എന്നാൽ ജനങ്ങൾക്ക് പ്രയോജനപ്പെടുന്നത് ഭൂമിയിൽ അവശേഷിക്കുകയും ചെയ്യുന്നു. അല്ലാഹു ഇപ്രകാരം ഉപമകൾ വിവരിക്കുന്നു..... 

( 18 ) നന്മ, തങ്ങളുടെ നാഥന് 
( ആരാധന ചെയ്തതുകൊണ്ട് )
 ഉത്തരം നൽകിയവർക്ക് ഉള്ളതാണ്. 
 അവന് ഉത്തരം നൽകാത്തവർ ഭൂമിയിലുള്ളത് മുഴുവൻ അതോടൊപ്പം അത്രയും കൂടിയും അവരുടെ അധീനതയിൽ ഉണ്ടായാൽ അതെല്ലാം പിഴ അടച്ചിട്ടെങ്കിലും രക്ഷപ്പെടാൻ തീർച്ചയായും അവർ ശ്രമിക്കുമായിരുന്നു. കടുത്ത വിചാരണയാണ് അവർക്കുള്ളത്. 
 നരകമാകുന്നു അവരുടെ പാർപ്പിടം. 
 ആ വാസസ്ഥലം  എത്ര ചീത്ത.... 

( 19 ) എന്നാൽ ( നബിയെ )
 താങ്കളുടെ നാഥനിൽ നിന്ന്  താങ്കൾക്ക് അവതരിച്ചത് സത്യമാണെന്ന് ഗ്രഹിച്ചവൻ  അന്ധനായ വ്യക്തിയെ പോലെയാണോ ? 
( അല്ല ). 
 ബുദ്ധിയുള്ളവർ മാത്രമേ ചിന്തിക്കുകയുള്ളൂ.. 

( 20-22 ) അല്ലാഹുവിനോടുള്ള കരാർ നിറവേറ്റുകയും പ്രതിജ്ഞ ലംഘിക്കാതിരിക്കുകയും  ചെയ്യുന്നവരും ചേർക്കാൻ അള്ളാഹു കൽപ്പിച്ചത് ചേർക്കുകയും, തങ്ങളുടെ നാഥനെ ഭയപ്പെടുകയും, കടുത്ത വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവരും, തങ്ങളുടെ നാഥന്റെ  പ്രീതി കാംക്ഷിച്ച് ക്ഷമിക്കുകയും, 
നിസ്കാരം നിലനിർത്തുകയും നാം അവർക്ക് നൽകിയതിൽ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും നന്മ കൊണ്ട് തിന്മയെ തടുക്കുകയും ചെയ്യുന്നവരും ആരോ അവർക്കാണ് പരലോക ഭവനത്തിലെ അന്തിമവിജയം.... 

( 23 ) സ്ഥിരവാസത്തിന്റെ  സ്വർഗത്തോപ്പുകൾ. അതിൽ അവരും അവരുടെ അവരുടെ സജ്ജനങ്ങളായ മാതാപിതാക്കളും  ഇണകളും സന്താനങ്ങളും പ്രവേശിക്കും. 
 മലക്കുകൾ എല്ലാ കവാടങ്ങളിലൂടെയും അവരുടെ അടുത്തേക്ക് കടന്നുചെല്ലും.... 

( 24 )( മലക്കുകൾ ഇങ്ങനെ പറയും )
 നിങ്ങൾ ക്ഷമിച്ചത് കാരണം നിങ്ങൾക്ക് ശാന്തി ഉണ്ടാകട്ടെ. 
 പരലോക ജീവിതത്തിലെ അന്തിമവിജയം എത്ര മഹത്തരം... 

( 25 ) അല്ലാഹുവുമായുള്ള കരാറുറപ്പിച്ചതിനുശേഷം ലംഘിക്കുകയും, അള്ളാഹു ചേർക്കാൻ കൽപ്പിച്ചത്  തന്നെ മുറിക്കുകയും ഭൂമിയിൽ കുഴപ്പം ഉണ്ടാക്കുകയും ചെയ്യുന്നവർക്ക് അല്ലാഹുവിന്റെ ശാപമുണ്ട്. 
 ചീത്ത ഭവനമാണ് അവർക്കുള്ളത്... 

( 26 ) അവനുദ്ദേശിക്കുന്നവർക്ക് അള്ളാഹു ആഹാരം വിശാലമാക്കുകയും കുടുസ്സാക്കുകയും ചെയ്യുന്നു. അവർ ഐഹിക ജീവിതം കൊണ്ട് ആനന്ദിക്കുന്നു. 
 പരലോകത്തെ അപേക്ഷിച്ച് ഇഹലോകജീവിതം നിസ്സാരസുഖം മാത്രം..... 

( 27 ) സത്യനിഷേധികൾ ചോദിക്കുന്നു. അദ്ദേഹത്തിന്( നബിക്ക് ) തന്റെ നാഥനിൽ നിന്ന് ദൃഷ്ടാന്തം ഇറക്കപ്പെടാത്തതെന്തു കൊണ്ടാണ്? പറയുക.
 തീർച്ചയായും അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ വഴിതെറ്റിക്കുകയും, തന്നിലേക്ക് ഖേദിച്ചു മടങ്ങുന്നവരെ സന്മാർഗത്തിൽ ആക്കുകയും ചെയ്യുന്നു.. 

( 28 ) വിശ്വസിക്കുകയും, അള്ളാഹുവിനെ സ്മരിക്കുന്നത് മൂലം മനശാന്തി ലഭിക്കുകയും ചെയ്തവരാണ് അവർ. അറിയുക. 
 അള്ളാഹുവിനെ സ്മരിക്കുന്നത് കൊണ്ടേ മനസ്സുകൾ ശാന്തമാവുകയുള്ളൂ.......... 

അഭിപ്രായങ്ങള്‍