12-Surathu Yoosuf -96-111

അദ്ധ്യായം-12
സൂറത്തു യൂസുഫ് 
 അവതരണം- മക്ക
 സൂക്തങ്ങൾ-111
 96 മുതൽ 111 വരെയുള്ള വചനങ്ങളുടെ അർത്ഥം


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ 
 ( ഞാൻ ആരംഭിക്കുന്നു )....

( 96 ) അങ്ങനെ സന്തോഷവാർത്തക്കാരൻ വന്നപ്പോൾ അത്
( കുപ്പായം )
 മുഖത്ത് ചാർത്തി. 
 അപ്പോൾ അദ്ദേഹത്തിന് കാഴ്ച തിരിച്ചു കിട്ടി. അദ്ദേഹം പറഞ്ഞു : അല്ലാഹുവിൽ നിന്ന് നിങ്ങൾക്ക് അറിവില്ലാത്തത് തീർച്ചയായും ഞാൻ അറിയുന്നുണ്ടെന്ന് നിങ്ങളോട് ഞാൻ പറഞ്ഞിട്ടില്ലേ  ? 

( 97 ) അവർ പറഞ്ഞു : ഞങ്ങളുടെ പിതാവേ, ഞങ്ങളുടെ പാപങ്ങൾ പൊറുത്തു തരാൻ ഞങ്ങൾക്ക് വേണ്ടി അങ്ങ് പ്രാർത്ഥിക്കണം. തീർച്ചയായും ഞങ്ങൾ പാപികളായിപോയി.... 

( 98 ) അവർ പറഞ്ഞു : ഞാൻ പിന്നീട് നിങ്ങൾക്ക് വേണ്ടി എന്റെ നാഥനോട് പ്രാർത്ഥിച്ചു കൊള്ളാം. തീർച്ചയായും അവൻ വളരെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.... 

( 99 ) അങ്ങനെ യൂസുഫിന് അടുത്ത് അവർ
( കുടുംബസമേതം )
 കടന്നു ചെന്നപ്പോൾ അദ്ദേഹം തന്റെ മാതാപിതാക്കളെ തന്നിലേക്ക് അണച്ചുചേർത്തു. 
 അദ്ദേഹം പറഞ്ഞു : അള്ളാഹു ഇച്ഛിക്കുന്നു വെങ്കിൽ നിങ്ങൾ ഭയമില്ലാതെ ഈജിപ്തിലേക്ക് കടന്നുവരുവിൻ... !

( 100 ) അദ്ദേഹം തന്റെ മാതാപിതാക്കളെ സിംഹാസനത്തിൽ ഇരുത്തി. 
 അവർ അദ്ദേഹത്തിന് തലകുനിച്ചു വീണു. 
 യൂസുഫ് പറഞ്ഞു. എന്റെ പിതാവേ, ഞാൻ മുൻപ് കണ്ട സ്വപ്നത്തിന്റ് തുടർച്ചയാണിത്. 
 എന്റെ നാഥൻ തീർച്ചയായും അത് സത്യമാക്കി. 
 എന്നെ ജയിലിൽ നിന്ന് പുറത്തു കൊണ്ടു വന്നപ്പോഴും അവൻ  എനിക്ക് നന്മ ചെയ്തു. 
 എനിക്കും എന്റെ സഹോദരന്മാർക്കുമിടയിൽ  പിശാച് പ്രശ്നങ്ങളുണ്ടാക്കിയതിനുശേഷം നിങ്ങളെ  അള്ളാഹു മലഞ്ചെരുവിൽ നിന്ന് കൊണ്ടുവരികയും ചെയ്തു. 
 തീർച്ചയായും എന്റെ നാഥൻ അവൻ ഇച്ഛിക്കുന്നതിനോട് വളരെ കൃപാലുവാണ്. 
 തീർച്ചയായും അവൻ സർവ്വജ്ഞനും മഹായുക്തിമാനുമാകുന്നു..... 

( 101 ) എന്റെ നാഥാ, നീ എനിക്ക് ആധിപത്യം നൽകുകയും, എനിക്ക് നീ സ്വപ്നവ്യാഖ്യാനം പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടാവായ അല്ലാഹുവേ, ഇഹലോകത്തും പരലോകത്തും നീയാണ് എന്റെ രക്ഷാകർത്താവ്.  എന്നെ മുസ് ലിമായി  മരിപ്പിക്കുകയും, സജ്ജനങ്ങളോട്  ചേർക്കുകയും ചെയ്യേണമേ ! 

( 102 )( നബിയേ )
 അദൃശ്യ വൃത്താന്തങ്ങളിൽ  പെട്ടതാണിത്. നാം താങ്കൾക്ക് ഇത് ബോധനം നൽകുന്നു. അവർ കുതന്ത്രം പ്രയോഗിച്ചുകൊണ്ട് ഒത്തുചേർന്നു അവരുടെ കാര്യം തീരുമാനിക്കുമ്പോൾ താങ്കൾ അവരുടെ അടുത്ത് ഉണ്ടായിരുന്നില്ലല്ലോ  ? 

( 103 ) താങ്കൾ എത്ര ആഗ്രഹിച്ചാലും ആളുകളിൽ ഭൂരിഭാഗവും സത്യവിശ്വാസികളാവുകയില്ല.... 

( 104 ) താങ്കൾ അവരോട് ഇതിന് കൂലി ഒന്നും ആവശ്യപ്പെടുന്നില്ല. ഇത് ലോകജനതക്കുള്ള ഉൽബോധനം മാത്രമാകുന്നു.... 

( 105 ) ആകാശഭൂമികളിൽ  എത്രയെത്ര ദൃഷ്ടാന്തങ്ങളുണ്ട്. അതിന്മേൽ അവർ നടന്നു പോകുന്നു. എന്നാൽ അവർ അവയെ അവഗണിച്ചു കളയുകയാണ്.... 

( 106 ) അവരിൽ അധികപേരും അള്ളാഹുവിൽ  വിശ്വസിക്കുന്നില്ല
( അവനോട് മറ്റു വസ്തുക്കളെ )
 പങ്കു ചേർത്ത് കൊണ്ടല്ലാതെ.... 

( 107 ) അല്ലാഹുവിന്റെ ശിക്ഷയിൽനിന്ന് അവരെ വലയം ചെയ്യുന്നത് അവരിൽ വന്നു കൂടുകയോ, അല്ലെങ്കിൽ അവർ അറിയാതെ പെട്ടെന്ന് അന്ത്യദിനം അവരിൽ വന്നെത്തുകയോ  ചെയ്യുന്നതിനെക്കുറിച്ച് അവർ നിർഭയരായിട്ടുണ്ടോ    ? 

( 108 )( നബിയെ ) പറയുക. 
 ഇതാണ് എന്റെ വഴി, ഞാനും എന്നെ അനുഗമിച്ചവരും  അല്ലാഹുവിലേക്ക് ക്ഷണിക്കുന്നത് വ്യക്തമായ കാഴ്ചപ്പാടോട്  കൂടിയാണ്. 
 അല്ലാഹു എത്ര പരിശുദ്ധൻ. ഞാൻ ബഹുദൈവാരാധകരിൽ  പെട്ടവനല്ല..... 

( 109 )( നബിയേ )
 താങ്കൾക്ക് മുൻപും പട്ടണവാസികൾ പ്പെട്ട ചില പുരുഷന്മാരെ തന്നെയാണ് നാം
( പ്രവാചകരായി )
 അയച്ചിരുന്നത്. 
 അവർക്ക്
( ആ പ്രവാചകർക്ക് )
 നാം ബോധനം നൽകിക്കൊണ്ടിരുന്നു. 
 അവർ ഭൂമിയിൽ സഞ്ചരിക്കുകയും തങ്കൾക്കുമുൻപുണ്ടായിരുന്നവരുടെ അന്ത്യം എങ്ങനെയായിരുന്നുവെന്ന് നോക്കുകയും ചെയ്യുന്നില്ലേ ? 
 യുക്തിയുള്ളവർക്ക് പരലോകമാണ് ഉത്തമം. 
 നിങ്ങൾ ചിന്തിക്കുന്നില്ലേ  ? 

( 110 ) എത്രത്തോളമെന്നാൽ ആ പ്രവാചകർ നിരാശരാവുകയും, തീർച്ചയായും തങ്ങൾ കളവാക്കപ്പെട്ടു എന്ന് അവർ ധരിക്കുകയും ചെയ്തപ്പോൾ നമ്മുടെ സഹായം അവർക്ക് വന്നു. അപ്പോൾ നാം ഉദ്ദേശിച്ചവർ രക്ഷിക്കപ്പെട്ടു. പാപികളായ ജനതയിൽ നിന്ന് നമ്മുടെ ശിക്ഷ തട്ടി മാറ്റപ്പെടുകയുമില്ല..... 

( 111 ) തീർച്ചയായും അവരുടെ കഥകളിൽ ബുദ്ധിജീവികൾക്ക് മഹത്തായ പാഠമുണ്ട്. 
 ഇത് കെട്ടിയുണ്ടാക്കിയ കഥയല്ല. പക്ഷേ ഇത് ഇതിനുമുമ്പുള്ളവയെ ശരിവെക്കുന്ന  എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നതും മാർഗദർശകവും സത്യവിശ്വാസികൾക്ക് കാരുണ്യവുമാകുന്നു.......... 

അഭിപ്രായങ്ങള്‍